സരിതയും ഗണേശുമായുള്ള ബന്ധം കുടുമ്പം തകര്‍ത്തു: ബിജു രാധാകൃഷ്ണന്‍

June 15th, 2013

തിരുവനന്തപുരം: സോളാര്‍ തട്ടിപ്പ് കേസിലെ പ്രതി സരിത എസ്.നായര്‍ക്ക് മുന്‍ മന്ത്രിയും എം.എല്‍.എയും നടനുമായ ഗണേശ് കുമാറുമായി ബന്ധമുണ്ടെന്ന് സരിതയുടെ ഭര്‍ത്താവ് ബിജു രാധാകൃഷ്ണന്റെ വെളിപ്പെടുത്തല്‍. ഒളിവില്‍ കഴിയുന്ന ബിജു വാര്‍ത്താചാനലുകളോട് ടെലിഫോണ്‍വഴിയായിരുന്നു കാര്യങ്ങള്‍ വ്യക്തമാക്കിയത്. ഗണേശും സരിതയും കോയമ്പത്തൂരിലെ ഹോട്ടലില്‍ വച്ച് കണ്ടു മുട്ടിയതായും ഇരുവരും തമ്മിലുള്ള ബന്ധം കുടുംബജീവിതം തകര്‍ത്തുവെന്നും ബിജു ആരോപിക്കുന്നു. ഈ ബന്ധത്തെ ചൊല്ലി താനും സരിതയുമായി ഉണ്ടായ തര്‍ക്കമാണ് സോളാര്‍ കമ്പനി തകരാനുണ്ടായ കാരണമെന്നും ബിജു പറയുന്നു. കുടുമ്പ പ്രശ്നം പരിഹരിക്കുവാനായി മുഖ്യമന്ത്രിയെ നേരിട്ടു കണ്ടതായും എം.ഐ ഷാനവാസ് എം.പി വഴിയാണ് ഇതിനു സാഹചര്യം ഉണ്ടായതെന്നും അദ്ദേഹം വ്യക്തമാക്കുന്നു. എറണാകുളത്ത് വച്ച് മുഖ്യമന്ത്രിയുമായി ഒരു മണിക്കൊറോളം സംസാരിച്ചതായും ഗണേശിനോട് സംസാരിക്കുവാന്‍ മുഖ്യമന്ത്രിയുടെ സഹായം തേടിയെങ്കിലും നടന്നില്ലെന്നും ബിജു പറയുന്നുണ്ട്.

പി.സി.ജോര്‍ജ്ജുമായി നേരില്‍ കാണുകയോ സംസാരിക്കുകയോ ചെയ്തിട്ടില്ലെന്നും മുഖ്യമന്ത്രിയുടെ സ്റ്റാഫംഗങ്ങളായിരുന്ന ജോപ്പനും സലിം രാജുമായും സരിതയ്ക്ക് അടുത്ത ബന്ധമാണ് ഉണ്ടയിരുന്നതെന്നും ബിജു പറയുന്നു. ശാലു മേനോന്റെ വീടുപണി നടക്കുന്നതറിഞ്ഞ് സോളാറിന് ഓര്‍ഡര്‍ കിട്ടുമെന്ന് കരുതിയാണ് അവരെ കാണാന്‍ പോയതെന്നും ഇതില്‍ കൂടുതല്‍ ബന്ധം അവരുമായി ഇല്ലെന്നും അദ്ദേഹം വ്യക്തമാക്കി.

മുന്‍ മന്ത്രി ഗണേശ് കുമാറിനെതിരെ സര്‍ക്കാര്‍ ചീഫ് വിപ്പ് പി.സി.ജോര്‍ജ്ജും ആരോപണങ്ങളുമായി രംഗത്തെത്തിയിരുന്നു. സരിതയും ഗണേശ് കുമാറും തമ്മില്‍ ബന്ധമുണ്ടെന്ന് പി.സി.ജോര്‍ജ്ജ് പറഞ്ഞു. സരിതയുടേത് തട്ടിപ്പ് കമ്പനിയാണെന്ന് താന്‍ മുഖ്യമന്ത്രിക്കും അദ്ദേഹത്തിന്റെ പേഴ്സണല്‍ സ്റ്റാഫ് അംഗമായ ജോപ്പനും മുന്നറിയിപ്പ് നല്‍കിയിരുന്നതായും ഗണേശനെതിരെ കൂടുതല്‍ തെളിവുകള്‍ പുറത്തുവിടുമെന്നും അദ്ദെഹം പറഞ്ഞിരുന്നു.

- എസ്. കുമാര്‍

വായിക്കുക: , , , ,

അഭിപ്രായം എഴുതുക »

സോളാര്‍ തട്ടിപ്പ്: ഉമ്മന്‍ ചാണ്ടി രാജിവെക്കണമെന്ന് പിണറായി വിജയന്‍

June 15th, 2013

തിരുവനന്തപുരം: സോളാര്‍ പാനല്‍ തട്ടിപ്പു കേസിലെ പ്രതിക്ക് മുഖ്യമന്ത്രിയുടെ ഓഫീസുമായും പേഴ്‌സണല്‍ സ്റ്റാഫുമായും കുറ്റകരമായ ബന്ധമുണ്ടെന്ന് അദ്ദേഹം തന്നെ സമ്മതിച്ച സാഹചര്യത്തില്‍ അദ്ദേഹം രാജിവെച്ച് ജുഡീഷ്യല്‍ അന്വേഷണം നടത്തണമെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍.മുഖ്യമന്ത്രി സംസാരിക്കുന്ന മൊബൈല്‍ ഫോണ്‍ കൈവശം വെക്കുന്നവരാണ് പേഴ്സണല്‍ സ്റ്റാഫിലെ ടെന്നി ജോപ്പനും, ഗണ്മാന്‍ സലിം രാജും. രണ്ടു സ്റ്റാഫംഗങ്ങളെ മാത്രം പുറത്താക്കിയതുകൊണ്ട് മാത്രം മുഖ്യമന്ത്രിയുടെ ഉത്തരവാദിത്വം അവസാനിക്കുന്നില്ലെന്നും പിണറായി പറഞ്ഞു. മുഖ്യമന്ത്രിയുടേയും ആഭ്യന്തര മന്ത്രിയുടേയും കീഴിലുള്ള എ.ഡി.ജി.പിയുടെ അന്വേഷണം പര്യാപ്തമല്ലെന്നും സമഗ്രമായ അന്വേഷണം നടത്തുവാന്‍ ജുഡീഷ്യല്‍ അന്വേഷണം വേണമെന്നും പിണറായി ആവശ്യപ്പെട്ടു.

- എസ്. കുമാര്‍

വായിക്കുക: , , ,

അഭിപ്രായം എഴുതുക »

സോളാര്‍ തട്ടിപ്പ്: അനാവശ്യ വിവാദങ്ങളിലേക്ക് തന്നെ വലിച്ചിഴക്കരുതെന്ന് നടി ശാലു മേനോന്‍

June 15th, 2013

shalu-menon-epathram

തിരുവനന്തപുരം: സോളാര്‍ തട്ടിപ്പ് കേസില്‍ നടിയും നര്‍ത്തകിയുമായ ശാലു മേനോന്റെ പേരും വലിച്ചിഴക്കപ്പെടുന്നു. സരിത എസ്. നായര്‍ക്കും ബിജുവിനും ശാലു മേനോനുമായി ബന്ധമുണ്ടെന്നും അവരുടെ നൃത്ത വിദ്യാലയത്തില്‍ ഇരുവരും സന്ദര്‍ശകരായിരുന്നു എന്നുമാണ് വാര്‍ത്തകര്‍ പുറത്തു വന്നിരിക്കുന്നത്. ഒരു കേന്ദ്ര മന്ത്രിക്ക് സരിതയെ പരിചയപ്പെടുത്തിയത് ശാലുവാണെന്ന് ആരോപണം ഉയര്‍ന്നിട്ടുണ്ട്. എന്നാല്‍ സരിത തന്റെ സ്ഥാപനത്തില്‍ സോളാര്‍ പാനല്‍ സ്ഥാപിക്കുവാന്‍ സമീപിച്ചിരുന്നെന്നും അതുമായി ബന്ധപ്പെട്ട് 20 ലക്ഷം രൂപ തന്റെ കൈയ്യില്‍ നിന്നും വാങ്ങിയതായുമാണ് ശാലു മേനോന്‍ പറയുന്നത്. താന്‍ വഞ്ചിക്കപ്പെട്ടു എന്ന് മനസ്സിലായതിനെ തുടര്‍ന്ന് സരിത എസ്. നായര്‍ക്കെതിരെ പോലീസില്‍ പരാതി നല്‍കിയതായും അവര്‍ പറഞ്ഞു. ബിജുവിനെ തനിക്ക് പരിചയമുണ്ടെന്നും ജയകേരള സ്കൂള്‍ ഓഫ് ഡാന്‍സിന്റെ പ്രവര്‍ത്തനങ്ങള്‍ക്ക് ഉപദേശകനായി വന്നിട്ടുണ്ടെന്നും പരിപാടിയുടെ സംഘാടകനായി പ്രവര്‍ത്തിച്ചിട്ടുണ്ടെന്നും നടി പറഞ്ഞു.

സരിത തന്റെ സ്ഥാപനത്തില്‍ ഡാന്‍സ് പഠിക്കുവാന്‍ വന്നിരുന്നു. രണ്ടു ദിവസം ഡാന്‍സ് പഠിച്ച അവര്‍ പിന്നീട് വന്നിട്ടില്ലെന്നും ശാലു മേനോന്‍ മാധ്യമങ്ങളോട് പറഞ്ഞു. മാന്യമായ കുടുംബത്തിലെ അംഗമാണ് താനെന്നും തന്നെ അനാവശ്യമായ വിവാദത്തിലേക്ക് വലിച്ചിഴക്കരുതെന്നും അവര്‍ ആവശ്യപ്പെട്ടു.

- എസ്. കുമാര്‍

വായിക്കുക: , , , , ,

അഭിപ്രായം എഴുതുക »

ലോഡ് ഷെഡിങ്ങ് അവസാനിക്കുന്നു

June 14th, 2013

aryadan-muhammad-epathram

തിരുവനന്തപുരം : സംസ്ഥാനത്ത് രാത്രി കാലത്തെ ലോഡ് ഷെഡിങ്ങ് അവസാനിപ്പിക്കാനുള്ള തീരുമാനം രണ്ട് ദിവസത്തിനകം ഉണ്ടാവും എന്ന് വൈദ്യുതി മന്ത്രി ആര്യാടൻ മൊഹമ്മദ് അറിയിച്ചു. പകൽ സമയത്തെ ലോഡ് ഷെഡിങ്ങ് നേരത്തെ പിൻവലിച്ചതാണ്. നല്ല കാലവർഷം ലഭിച്ചതിനാൽ ലോഡ് ഷെഡിങ്ങ് പൂർണ്ണമായി പിൻവലിക്കാൻ അനുകൂല സാഹചര്യമാണ് ഇപ്പോഴുള്ളത്.

- ജെ.എസ്.

വായിക്കുക:

അഭിപ്രായം എഴുതുക »

സോളാര്‍ തട്ടിപ്പ്: ഉന്നത തല അന്വേഷണമെന്ന് മുഖ്യമന്ത്രി

June 13th, 2013

oommen-chandy-epathram

തിരുവനന്തപുരം:സോളാര്‍ തട്ടിപ്പ് കേസിലെ പ്രതി സരിത എസ്.നായരുമായി തന്റെ പേഴ്സണല്‍ സ്റ്റാഫ് ബന്ധപ്പെട്ടതു സംബന്ധിച്ച് പ്രത്യേക സംഘം അന്വേഷണം നടത്തുമെന്ന് മുഖ്യന്ത്രി ഉമ്മന്‍ ചാണ്ടി. കുറ്റം ചെയ്ത ഒരാളും രക്ഷപ്പെടില്ലെന്നും വിവിധ ജില്ലകളീലായി 13 കേസുകള്‍ ഇതുമായി ബന്ധപ്പെട്ട് രജിസ്റ്റര്‍ ചെയ്തിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. എന്നാല്‍ സോളാര്‍ തട്ടിപ്പ് കേസിലെ പ്രതിക്ക് മുഖ്യമന്ത്രിയുടെ ഓഫീസുമായി ബന്ധമുണ്ടെന്ന് ആരോപിച്ച പ്രതിപക്ഷം ഇക്കാര്യം സഭ നിര്‍ത്തിവെച്ച് ചര്‍ച്ച ചെയ്യണമെന്ന് ആവശ്യപ്പെട്ടു. അതിനു വഴങ്ങാതെ തുടര്‍ന്ന് പ്രതിപക്ഷം സഭ ബഹിഷ്കരിച്ചു.

മുഖ്യമന്ത്രിയുടെ പേസണല്‍ അസിസ്റ്റന്റ് ടെന്നി ജോപ്പന്‍ സരിതയുടെ മൊബൈല്‍ ഫോണിലേക്ക് നിരന്തരം ബന്ധപ്പെട്ടതിന്റെ തെളിവുകള്‍ കഴിഞ്ഞ ദിവസം ഒരു ചാനല്‍ പുറത്തുവിട്ടിരുന്നു. മുഖ്യമന്ത്രിയുടെ ഓഫീസ് നമ്പറും ദുരുപയോഗം ചെയ്തതായി കരുതുന്നു.

- എസ്. കുമാര്‍

വായിക്കുക: , , ,

അഭിപ്രായം എഴുതുക »


« Previous Page« Previous « നെടുമ്പാശ്ശേരിയില്‍ 2 കിലോ സ്വര്‍ണ്ണവുമായി കാസര്‍കോട് സ്വദേശി അബ്ദുള്‍ സമദ് പിടിയില്‍
Next »Next Page » ടി.പി. വധം : ഒരു സാക്ഷി കൂടി മൊഴി മാറ്റി »



  • എയര്‍ ഇന്ത്യ എക്സ് പ്രസ്സ് ജീവനക്കാരുടെ സമരം : യാത്രക്കാർ ദുരിതത്തിൽ
  • എസ്. എസ്. എല്‍. സി. പരീക്ഷാ ഫലം : 99.69 % വിജയം
  • പി. എച്ച്. അബ്ദുള്ള മാസ്റ്റർ അന്തരിച്ചു
  • കല്ലിങ്ങൽ മുഹമ്മദ് കുട്ടി മുസ്ലിയാർ അന്തരിച്ചു
  • ഉഷ്ണ തരംഗ മുന്നറിയിപ്പ് വീണ്ടും : വേനൽ മഴക്കും സാദ്ധ്യത
  • വോട്ട് ചെയ്യാൻ ഈ 13 തിരിച്ചറിയൽ രേഖകൾ ഉപയോഗിക്കാം
  • സ്വകാര്യ മേഖലയിലെ ജീവനക്കാര്‍ക്ക് തെരഞ്ഞെടുപ്പ് ദിവസം അവധി
  • വീഡിയോ കോളിലൂടെ തട്ടിപ്പുകൾ : ജാഗ്രതാ നിർദ്ദേശവുമായി പോലീസ്
  • ഉന്നത വിദ്യാഭ്യാസം : ന്യൂന പക്ഷ സ്‌കോളര്‍ ഷിപ്പിനുള്ള അപേക്ഷാ തീയ്യതി നീട്ടി
  • ലോക് സഭാ തെരഞ്ഞെടുപ്പ് : സംസ്ഥാനത്ത് അന്തിമ വോട്ടര്‍ പട്ടിക പ്രസിദ്ധീകരിച്ചു
  • വ്യാജ വെബ് സൈറ്റുകൾ : മോട്ടോര്‍ വാഹന വകുപ്പിൻ്റെ മുന്നറിയിപ്പ്
  • അശാസ്ത്രീയമായ ആൻ്റി ബയോട്ടിക്ക് ഉപയോഗം ആരോഗ്യ ദുരന്തം ഉണ്ടാക്കും
  • ബഷീർ സാഹിത്യ പുരസ്കാരം ഇ. സന്തോഷ് കുമാറിന്
  • കെ. ബി. ഗണേഷ് കുമാറും കടന്നപ്പള്ളി രാമചന്ദ്രനും മന്ത്രിമാരായി സത്യപ്രതിജ്ഞ ചെയ്തു
  • ക്രിട്ടിക്കല്‍ കെയര്‍ മെഡിസിന്‍ വിഭാഗം ആരംഭിക്കുന്നു
  • മന്ത്രിസഭാ പുനഃസംഘടന : മന്ത്രിമാരായ ആന്‍റണി രാജുവും അഹമ്മദ് ദേവർ കോവിലും രാജി വെച്ചു
  • കൊവിഡ് വർദ്ധിക്കുന്നതിൽ ആശങ്ക വേണ്ട : സംസ്ഥാനം സുസജ്ജം എന്ന് ആരോഗ്യ വകുപ്പ് മന്ത്രി
  • ബാങ്ക് എക്കൗണ്ട് സസ്‌പെന്‍ഡ് ചെയ്തു എന്ന സന്ദേശം വന്നിട്ടുണ്ടോ ? തട്ടിപ്പാണ് !
  • കാനം രാജേന്ദ്രൻ അന്തരിച്ചു
  • അറബിക്കടലില്‍ ചക്രവാതച്ചുഴി : വ്യാപകമായി മഴ പെയ്യുവാൻ സാദ്ധ്യത



  • മരട് ഫ്ലാറ്റുകൾ പൊളിക്കാ...
    ഐഐടി വിദ്യാര്‍ഥിനി ഫാത്തി...
    ഗുണ നിലവാരം ഇല്ലാത്ത വെളി...
    വിദ്യാർത്ഥി കൾക്ക് സ്കൂളി...
    പഴങ്ങളില്‍ നിന്നും വീര്യം...
    സമ്മേളന വേദിയില്‍ ശ്രീമതി...
    കൊച്ചി മെട്രോ : അഴിമതിയുട...
    മുല്ലപ്പെരിയാര്‍ : സംയുക്...
    ലൈംഗികപീഢനം: സന്തോഷ് മാധവ...
    മന്ത്രി മോഹനനൊപ്പം വനിതാ ...
    കേരളാ കോണ്‍ഗ്രസ്സ് (ബി) പ...
    പ്ലാച്ചിമട കൊക്കക്കോള കമ്...
    മുല്ലപ്പെരിയാര്‍: വരാനിരി...
    കൊച്ചുബാവ കഥാലോകത്തെ വലിയ...
    ‘നോക്കുകൂലി’ ലോഡിറക്കാത...
    സാമ്പത്തിക അസമത്വം കര്‍ഷക...
    സ്ക്കൂളിലെ ക്യാമറ : വിദ്യ...
    ആര്‍. ബാലകൃഷ്ണ പിള്ളയുടെ ...
    മിതഭാഷിയായി കര്‍മ്മ കുശലത...
    മന്ത്രി ഗണേഷ്‌ കുമാറും മു...

    Click here to download Malayalam fonts
    Click here to download Malayalam fonts
    Your Ad Here
    Club Penguin


    ePathram Magazine