കൊച്ചി: ലാവ്‌ലിന്‍ അഴിമതിക്കേസില്‍ കുറ്റപത്രം വിഭജിച്ച് വിചാരണ നടത്തുവാന്‍ ഹൈക്കോടതി ഉത്തരവിട്ടു. പ്രതികളായ സി.പി.ഐ.എം സംസ്ഥാന സെക്രട്ടറി പിണറായി വിജയന്റെയും വൈദ്യുതി ബോര്‍ഡ് മുന്‍ ചെയര്‍മാന്‍ സിദ്ദാര്‍ഥ് മേനോന്റേയും ഹര്‍ജിയില്‍ ആണ് വിധി. പിണറായി വിജയന്‍ ഉള്‍പ്പെടെ ഉള്ള ഏഴു പ്രതികളെ ചേര്‍ത്ത് ഒരു കുറ്റപത്രവും കേസില്‍ ഇതുവരെ ഹാജരാകാത്ത എസ്.എന്‍.സി ലാവ്‌ലിന്‍ കമ്പനി, കമ്പനിയുടെ പ്രസിഡണ്ടായിരുന്ന ക്ലോഡ് ടെന്‍ഡല്‍ എന്നിവരെ ഉള്‍പ്പെടുത്തി മറ്റൊരു കുറ്റപത്രം തയ്യാറാക്കും. വിദേശത്തുള്ള പ്രതികള്‍ക്ക് സമന്‍സ് പോലും കൈമാറുവാന്‍ സി.ബി.ഐക്ക് ആയിട്ടില്ല. കേസിന്റെ വിചാരണ നീണ്ടു പോകുന്നത് തന്റെ രാഷ്ടീയ ഭാവിക്ക് മേല്‍ കരിനിഴല്‍ വീഴ്ത്തിയിരിക്കുകയാണെന്ന്ഹര്‍ജിയില്‍ പിണാറ്യി വിജയന്‍ ചൂണ്ടിക്കാട്ടി. നേരത്തെ ഈ വാദം സി.ബി.ഐ കോടതി അംഗീകരിച്ചിരുന്നില്ല.