തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ കുടുമ്പ പ്രശ്നങ്ങളും നിയമസഭാംഗങ്ങളുടെ അവിഹിത ബന്ധങ്ങളും സംബന്ധിച്ച് ആരോപണ പ്രത്യാരോപണങ്ങളില്‍ ഭരണ പക്ഷവും പ്രതിപക്ഷവും തമ്മില്‍ വാഗ്‌വാദം മൂര്‍ച്ചിച്ചതോടെ സ്പീക്കര്‍ നിയമ സഭ നിര്‍ത്തിവെച്ചു. മുഖ്യമന്ത്രിയുടെ മകളുടെ വിവാഹ മോചനം സംബന്ധിച്ച് പ്രതിപക്ഷ നേതാവ് വി.എസ്.അച്ച്യുതാനന്ദന്‍ സഭയില്‍ നടത്തിയ പരാമര്‍ശത്തെ തുടാര്‍ന്ന് സ്പീക്കര്‍ അദ്ദേഹത്തിന്റെ മൈക്ക് ഓഫ് ചെയ്തു. പ്രതിപക്ഷ നേതാവിന്റെ പരാമര്‍ശങ്ങള്‍ സഭാ രേഖകളില്‍ നിന്ന് നീക്കുകയും ചെയ്തു. മുഖ്യമന്ത്രിയുടെ കുടുമ്പ പ്രശ്നങ്ങള്‍ സഭയില്‍ ഉന്നയിച്ചതിനെ തുടര്‍ന്ന് ഭരണ പ്രതിപക്ഷ അംഗങ്ങള്‍ തമ്മില്‍ ചൂടേറിയ വാഗ്‌വാദത്തിനു ഇടയാക്കി.
ജനതാദള്‍ എസ് നേതാവും മുന്‍ മന്ത്രിയുമായ ജോസ്റ്റ് തെറ്റയില്‍ എം.എല്‍.എ മകനുമായുള്ള വിവാഹവാഗ്ദാനം നല്‍കി യുവതിയെ പീഡിപ്പിച്ചതായുള്ള പരാതിയും ദൃശ്യങ്ങളും ഇന്നലെ മാധ്യമങ്ങളില്‍ വന്നിരുന്നു.പരാതിക്കാരിയായ യുവതി തന്നെയാണ് ദൃശ്യങ്ങള്‍ ലാപ്‌ടോപിലെ ക്യാമറയുടെ സഹായത്താല്‍ പകര്‍ത്തിയതെന്നാണ് പറയപ്പെടുന്നത്. സഭ സമ്മേളിച്ച ഉടന്‍ ഭരണ പക്ഷം തെറ്റയില്‍ വിഷയം എടുത്തിടുകയായിരുന്നു. ജോസ് തെറ്റയിലിന്റെ രാജി ആവശ്യപ്പെട്ട് ഭരണ പക്ഷ അനുകൂല സംഘടനകളും യുവമോര്‍ച്ചയും കഴിഞ്ഞ ദിവസം അദ്ദേഹത്തിന്റെ വസതിയിലേക്ക് മാര്‍ച്ച് നടത്തിയിരുന്നു. എന്നാല്‍ തനിക്കെതിരെ ഉള്ള ആരോപണം കെട്ടിച്ചമച്ചതാണെന്ന് തെറ്റയില്‍ വ്യക്തമാക്കി.
കഴിഞ്ഞ ഏതാനും ദിവസങ്ങളായി കേരള നിയമസഭ അവിത ബന്ധങ്ങളുടേയും തട്ടിപ്പിന്റേയും ആരോപണ പ്രത്യാരോപണങ്ങളുടേയും വേദിയായി മാറിയിരിക്കുകയാണ്. ഗണേശ് കുമാറിന്റെ കുടുമ്പ പ്രശ്നങ്ങളില്‍ ആരംഭിച്ച വിവാദങ്ങള്‍ പിന്നീട് തുടരുകയായിരുന്നു. സരിത എസ്.നായരുടെ സോളാര്‍ തട്ടിപ്പും അവിഹിത ബന്ധങ്ങളും പ്രതിപക്ഷം ഭരണ പക്ഷത്തിനെതിരെ ആയുധമായി ഉപയോഗിച്ചു. ഗണേശ് കുമാര്‍ ഉള്‍പ്പെടെ പലരുമായും സരിത എസ്.നായര്‍ക്ക് ബന്ധമുണ്ടെന്ന് പ്രതിപക്ഷം ആരോപിച്ചു. സോളാര്‍ വിഷയത്തില്‍ മുഖ്യമന്ത്രിയുടെ ഓഫീസ് ജീവനക്കാര്‍ക്കെതിരെ നടപടിയെടുക്കുകയും ചെയ്തു.സരിത എസ്.നായരുടെ തട്ടിപ്പ് കഥകള്‍ പുറത്ത് വന്നതോടെ ഭരണപക്ഷം പ്രതിരോധത്തിലായി. ഇതിന്റെ പെരില്‍ മുഖ്യമന്ത്രിയുടെ രാജിയാവശ്യപ്പെട്ട് പതിപക്ഷം സഭ സ്തംഭിപ്പിച്ചു കൊണ്ടിരിക്കുകയായിരുന്നു. ഈ സമയത്താണ് ഇന്നലെ ഒരു സ്വകാര്യ ചാനല്‍ ജോസ് തെറ്റയിലിന്റെ പേരിലുള്ള ലൈംഗിക ആരോപണവും ഒപ്പം ദൃശ്യങ്ങളും പുറത്ത് വിട്ടത്. എല്‍.ഡി.എഫിന്റെ ഭാഗമായ ജോസ് തെറ്റയിലിനെതിരെ ലൈംഗിക ആരോപണം ഉയര്‍ത്തിക്കൊണ്ട് പ്രതിപക്ഷത്തെ വെട്ടിലാക്കുവാനാണ് ഭരണ പക്ഷം ശ്രമിച്ചത്. എന്നാല്‍ മുഖ്യമന്ത്രിയുടെ മകളുടെ വിവാഹമോചനക്കേസും അതുമായി ബന്ധപ്പെട്ട വിവരങ്ങളും ഉന്നയിച്ചുകൊണ്ടാണ് പ്രതിപക്ഷം അതിനെ നേരിട്ടത്. അംഗങ്ങളുടെ അവിഹിത ബന്ധങ്ങളും കുടുമ്പപ്രശ്നങ്ങളും സഭയുടെ അന്തസ്സിനെ ബാധിക്കുന്ന തലത്തിലേക്ക് മാറിയതോടെ സ്പീക്കര്‍ സഭ നിര്‍ത്തിവെക്കുകയായിരുന്നു.