ടി.പി. വധം: വിധി വരുമ്പോള്‍ അണികള്‍ സംയമനം പാലിക്കണമെന്ന് സി.പി.എം.

January 19th, 2014

tp-chandrashekharan-epathram

കോഴിക്കോട്: ആർ.എം.പി. നേതാവായിരുന്ന ടി.പി. ചന്ദ്രശേഖരന്‍ വധക്കേസിന്റെ വിധി വരുന്ന ദിവസം സംയമനം പാലിക്കണമെന്ന് സി.പി.എം. കണ്ണൂർ, കോഴിക്കോട് ജില്ലാ കമ്മറ്റികള്‍ അണികള്‍ക്ക് നിര്‍ദ്ദേശം നല്‍കി. വിധി വന്നാല്‍ ആഹ്ലാദ പ്രകടനമോ പ്രതിഷേധ പ്രകടനമോ നടത്തരുതെന്ന്‍ ആവശ്യപ്പെട്ടിട്ടുണ്ട്. കെ. കെ. ലതിക എം.എൽ.എ. യുടെ ഭര്‍ത്താവ് മോഹനന്‍ മാസറ്റര്‍ അടക്കം നിരവധി സി.പി.എം. നേതാക്കള്‍ ടി.പി. വധക്കേസില്‍ പ്രതികളാണ്.

22 ആം തിയതി ബുധനാഴ്ചയാണ് ടി.പി. വധക്കേസില്‍ എരഞ്ഞിപ്പാലത്തെ മാറാട് കോടതി വിധി പറയുക. സംഘര്‍ഷ സാധ്യത കണക്കിലെടുത്ത് കണ്ണൂർ, കോഴിക്കോട് എന്നീ ജില്ലകളില്‍ വന്‍ സുരക്ഷാ സന്നാഹങ്ങള്‍ പോലീസ് ഒരുക്കിയിട്ടുണ്ട്. കോഴിക്കോട് ജില്ലയില്‍ നിരോധനാജ്ഞ പ്രഖ്യാപിച്ചിട്ടുണ്ട്. ടി.പി. യുടെ ഭാര്യ കെ.കെ. രമക്ക് പോലീസ് പ്രത്യേക സംരക്ഷണം നല്‍കുമെന്ന് ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല വ്യക്തമാക്കി. ഒഞ്ചിയത്ത് സംഘര്‍ഷ സാധ്യതയുണ്ടെന്ന് ആർ.എം.പി. നേതാക്കള്‍ രമേശ് ചെന്നിത്തലയെ സന്ദര്‍ശിച്ച് ആശങ്ക അറിയിച്ചിരുന്നു.

- എസ്. കുമാര്‍

വായിക്കുക: , , , , ,

അഭിപ്രായം എഴുതുക »

ദേശാഭിമാനിയുടെ വിവാദ ഭൂമി ഇടപാട്: വി.എസ്. പോളിറ്റ് ബ്യൂറോക്ക് പരാതി നല്‍കി

January 19th, 2014

തിരുവനന്തപുരം: ദേശാഭിമാനിയുടെ ഭൂമി വില്പനയുമായി ബന്ധപ്പെട്ട് ഉയര്‍ന്ന വിവാദം സംബന്ധിച്ച് പാര്‍ട്ടിതല അന്വേഷണം ആവശ്യപ്പെട്ട് പ്രതിപക്ഷ നേതാവും സി.പി.എം കേന്ദ്രകമ്മറ്റി അംഗവുമായ വി.എസ്. അച്ച്യുതാനന്ദന്‍ പോളിറ്റ് ബ്യൂറോക്ക് പരാതി നല്‍കി. കളങ്കിതനായ വ്യക്തിക്കാണ് ഭൂമി വിറ്റതെന്നും വിപണി വിലക്കല്ല ദേശാഭിമാനി ഭൂമി നല്‍കിയതല്ലെന്നും പാര്‍ട്ടിയില്‍ ചര്‍ച്ച ചെയ്തില്ലെന്നും കത്തില്‍ പറയുന്നു. തിരുവന്തപുരത്ത് മാഞ്ഞാലിക്കുളത്ത് 32.5 സെന്റ് ഭൂമിയും ബഹുനിലകെട്ടിടവുമാണ് കഴിഞ്ഞ വര്‍ഷം ജൂലൈ 17 നു വില്പന നടത്തിയത്. മൂന്നരക്കോടി രൂപയ്ക്ക് വിവാദ വ്യവസായി രാധാകൃഷ്ണന്‍ ഭാരവാഹിയായ ചാരിറ്റബിള്‍ സൊസൈറ്റിയിലെ ജീവനക്കാരന്‍ ഡാനിഷ് ചാക്കോയ്ക്കാണ് ഭൂമി കൈമാറിയത്.

കണ്ണൂരില്‍ ബി.ജെ.പി വിട്ടു വന്നവര്‍ രൂപീകരിച്ച നമോവിചാര്‍ മഞ്ചുമായി ധാരണയുണ്ടാക്കിയത് ശരിയല്ലെന്നും അദ്ദേഹം പി.ബിയെ അറിയിച്ചിട്ടുണ്ട്. ചൊവ്വ, ബുധന്‍ ദിവസങ്ങളില്‍ ചേരുന്ന പി.ബി.യോഗം വി.എസ്.കത്തില്‍ ഉന്നയിച്ച വിഷയങ്ങള്‍ പരിഗണിക്കും എന്നാണ് സൂചന.

- എസ്. കുമാര്‍

വായിക്കുക: , , ,

അഭിപ്രായം എഴുതുക »

മെഹർ തരാർ: പാൿ ചാര ബന്ധം അന്വേഷിക്കണമെന്ന് പ്രതിപക്ഷം

January 18th, 2014

mehr-tarar-photo-epathram

തിരുവനന്തപുരം: കേന്ദ്ര മന്ത്രി ശശി തരൂരിന്റെ ഭാര്യ സുനന്ദ പുഷ്കറിന്റെ മരണം സംബന്ധിച്ചുണ്ടായ വിവാദത്തിന്റെ പശ്ചാത്തലത്തിൽ ഒരു സിറ്റിങ്ങ് ജഡ്ജിയെ കൊണ്ട് സംഭവം അന്വേഷിപ്പിക്കണം എന്ന് പ്രതിപക്ഷം ആവശ്യപ്പെട്ടു.

പാക്കിസ്ഥാനി മാദ്ധ്യമ പ്രവർത്തക മെഹർ തരാറുമായി തരൂരിനുള്ള അടുപ്പം സുനന്ദ മാദ്ധ്യമങ്ങളുടെ ശ്രദ്ധയിൽ കൊണ്ടു വന്നത് ഏറെ വിവാദമായിരുന്നു.

തരൂരിന്റെ ട്വിറ്റർ അക്കൌണ്ടിൽ പ്രത്യക്ഷപ്പെട്ട സന്ദേശങ്ങളും ഇതിനെ തുടർന്ന് സുനന്ദയും മെഹറും തമ്മിൽ ട്വിറ്ററിൽ നടത്തിയ രൂക്ഷമായ ആരോപണ പ്രത്യാരോപണങ്ങളും ഏറെ സങ്കീർണ്ണമായ ചോദ്യങ്ങളാണ് പൊതു ജന സമക്ഷം ഉയർത്തിയത്. മെഹർ പാക്കിസ്ഥാന് വേണ്ടി ചാരവൃത്തി ചെയ്യുകയാണ് എന്ന സുനന്ദയുടെ ആരോപണവും, മെഹറും കേന്ദ്ര മന്ത്രിയും തമ്മിലുള്ള ബന്ധവും, ഏതാനും മണിക്കൂറുകൾക്കകം നടന്ന സുനന്ദയുടെ മരണവും ഒട്ടേറെ സംശയങ്ങളുടെ മുൾമുനകളിലാണ് തരൂരിനെ എത്തിച്ചിരിക്കുന്നത്.

ഈ സാഹചര്യത്തിൽ ഇന്റലിജൻസ് ബ്യൂറോയെ കൊണ്ട് സംഭവം സമഗ്രമായി അന്വേഷിപ്പിക്കണം എന്ന് സി. പി. ഐ. (എം.) അവശ്യപ്പെട്ടു. ക്രിക്കറ്റ് വിവാദവുമായി ബന്ധപ്പെട്ട് സുനന്ദ നടത്തിയിരുന്ന വെളിപ്പെടുത്തലുകളുടെ സാഹചര്യത്തിൽ തരൂരിന്റെ രാജി നേരത്തെ ബി. ജെ. പി. യും ആവശ്യപ്പെട്ടിരുന്നു. ട്വിറ്റർ സന്ദേശങ്ങൾ ഉയർത്തിയ സങ്കീർണ്ണമായ പ്രശ്നം കണക്കിലെടുത്ത് സംഭവം സിറ്റിങ്ങ് ജഡ്ജി തന്നെ അന്വേഷിക്കണം എന്ന് സി. പി. ഐ. നേതാവ് പന്ന്യൻ രവീന്ദ്രൻ ആവശ്യപ്പെട്ടു.

- ജെ.എസ്.

വായിക്കുക: , , ,

അഭിപ്രായം എഴുതുക »

സാറാ ജോസഫ് ആം ആദ്മിയായി

January 14th, 2014

sara-joseph-aam-aadmi-party-epathram

തൃശ്ശൂർ: പ്രശസ്ത സ്ത്രീ പക്ഷ എഴുത്തുകാരിയായ സാറാ ജോസഫ് ആം ആദ്മി പാർട്ടിയിൽ അംഗമായി. തൃശ്ശൂരിൽ ഞായറാഴ്ച്ച നടന്ന ചടങ്ങിൽ സംസാരിക്കവെ രണ്ടാം സ്വാതന്ത്ര്യ സമരത്തിനുള്ള സമയമായി എന്ന് അവർ മാദ്ധ്യമ പ്രവർത്തകരോട് പറഞ്ഞു.

രാഷ്ട്രീയം അഴിമതി വിമുക്തമാവണം. നല്ല ഭരണം നിലവിൽ വരണം. ജന വികാരം ഇതാണ്. ആം ആദ്മി പാർട്ടിയുടെ ഉയർച്ച ഇതാണ് സൂചിപ്പിക്കുന്നത്.

അധികാരം ജനങ്ങളിലേക്ക് തിരിച്ചെത്തണം. ഭരണ സവിധാനത്തിൽ സമഗ്രമായ ശുചീകരണത്തിനുള്ള സമയമായി. ആം ആദ്മി പാർട്ടിയൊക്കെ രൂപീകരിക്കുന്നതിന് എത്രയോ മുൻപെ ഐസ്ക്രീം പാർലർ കേസിനെതിരെ താൻ ഒരു ചൂലുമായി രംഗത്ത് വന്നത് അവർ ഓർമ്മിപ്പിച്ചു.

- ജെ.എസ്.

വായിക്കുക: , , ,

അഭിപ്രായം എഴുതുക »

സ്ത്രീധന വായ്പ: മന്ത്രി വെട്ടിലായി

January 14th, 2014

dowry-evil-epathram

തൃശ്ശൂർ: സ്ത്രീധനത്തിനുള്ള പണം അത് നൽകാൻ കഴിയാത്തവർക്ക് സഹകരണ ബാങ്കുകൾ വഴി വായ്പയായി നൽകും എന്ന മന്ത്രിയുടെ പ്രസ്താവന വിവാദമായി. സഹകരണ മന്ത്രി സി. എൻ. ബാലകൃഷ്ണനാണ് കഴിഞ്ഞ ദിവസം ഒരു പൊതു പരിപാടിയിൽ വെച്ച് ഈ പ്രസ്താവന നടത്തിയത്.

സ്ത്രീധനം കൊടുക്കുന്നതും വാങ്ങുന്നതും സ്ത്രീധനം നൽകാൻ പ്രേരിപ്പിക്കുന്നതും ശിക്ഷാർഹമായ കുറ്റമാണ്. സ്ത്രീധന നിരോധന നിയമം അനുസരിച്ച് അഞ്ചു വർഷത്തിൽ കുറയാത്ത തടവാണ് ശിക്ഷ. ഇന്ത്യൻ ശിക്ഷാനിയമം അനുസരിച്ച് കുറ്റം ചെയ്യാൻ പ്രേരിപ്പിക്കുന്നയാൾക്ക് ശിക്ഷയുടെ നാലിലൊന്ന് ശിക്ഷയും നൽകാം. ഇത്തരം പ്രോസിക്യൂഷൻ നടപടികൾ സ്വീകരിക്കാൻ ബാദ്ധ്യസ്ഥമായ സാമൂഹ്യ ക്ഷേമ വകുപ്പിന്റെ ചുമതലയുള്ള മന്ത്രി എം. കെ. മുനീർ കൂടി സന്നിഹിതനായ ഒരു വേദിയിൽ വെച്ചാണ് സഹകരണ മന്ത്രി ഈ പ്രസ്താവന നടത്തിയത് എന്നത് പ്രശ്നത്തെ കൂടുതൽ ഗുരുതരമാക്കുന്നു.

ഈ സാഹചര്യത്തിൽ മന്ത്രിയുടെ പ്രസ്താവന ക്രിമിനൽ കുറ്റവും അതിലുപരി സത്യപ്രതിജ്ഞാ ലംഘനവും ആണെന്ന് നിയമ വിദഗ്ദ്ധർ ചൂണ്ടിക്കാണിക്കുന്നു.

ബാങ്കുകൾ സ്ത്രീധന വായ്പകൾ നൽകണം എന്ന സഹകരണ മന്ത്രി സി. എൻ. ബാലകൃഷ്ണന്റെ പ്രസ്താവനയെ പ്രശസ്ത എഴുത്തുകാരി സാറാ ജോസഫ് രൂക്ഷമായ ഭാഷയിൽ വിമർശിച്ചു. ഒരു സാമൂഹിക വിപത്തായ സ്ത്രീധന സമ്പ്രദായത്തെ ന്യായീകരിക്കുകയും സ്ഥാപനവൽക്കരിക്കുകയും ചെയ്യുന്ന തരത്തിൽ സംസാരിക്കുവാൻ ഒരു മന്ത്രിക്ക് എങ്ങനെയാണ് കഴിയുന്നത് എന്ന് അവർ ചോദിച്ചു.

മന്ത്രിയെ സ്ത്രീധന നിരോധന നിയമമനുസരിച്ച് പ്രോസിക്യൂട്ട് ചെയ്യാനുള്ള നിയമ നടപടികൾ സ്വീകരിക്കുമെന്ന് ഒരു വനിതാ സംഘടന അറിയിച്ചു.

- ജെ.എസ്.

വായിക്കുക: , , , , , ,

അഭിപ്രായം എഴുതുക »


« Previous Page« Previous « കെ. ആർ. മീരയ്ക്ക് ഓടക്കുഴല്‍ പുരസ്കാരം
Next »Next Page » സാറാ ജോസഫ് ആം ആദ്മിയായി »



  • “ശവമുദ്ര” പ്രകാശനം ചെയ്തു
  • കെല്‍ട്രോണില്‍ മാധ്യമ കോഴ്സുകള്‍ക്ക് ഇപ്പോൾ അപേക്ഷിക്കാം
  • ബാലറ്റ് യൂണിറ്റിൽ ബ്രെയിലി ലിപി
  • അന്ധര്‍ക്കും അവശത ഉള്ളവർക്കും വോട്ട് ചെയ്യാൻ സഹായി
  • തദ്ദേശ തെരഞ്ഞെടുപ്പ് : വോട്ടെടുപ്പ് ദിവസം സംസ്ഥാനത്ത് പൊതു അവധി
  • തെരഞ്ഞെടുപ്പ് പ്രചാരണം : സമൂഹ മാധ്യമ നിരീക്ഷണം ഊർജ്ജിതമാക്കും
  • എച്ച്. എസ്. എസ്. ക്രിസ്തുമസ് പരീക്ഷ ആദ്യഘട്ടം ഡിസംബര്‍ 15 മുതല്‍ 23 വരെ
  • എസ്. എസ്. എല്‍. സി. പരീക്ഷ : രജിസ്‌ട്രേഷന് തുടക്കമായി
  • സ്ഥാനാർത്ഥിയുടെ യോഗ്യതകളും അയോഗ്യതകളും : മാർഗ്ഗ നിർദ്ദേശങ്ങൾ പുറപ്പെടുവിച്ചു
  • തദ്ദേശ തെരഞ്ഞെടുപ്പ്‌ രണ്ടു ഘട്ടങ്ങളിൽ : ഡിസംബര്‍ 13 ന് വോട്ടെണ്ണല്‍
  • വിവാഹ ബന്ധം വേർപ്പെടുത്താതെ രണ്ടാം വിവാഹം രജിസ്‌റ്റർ ചെയ്യാനാകില്ല
  • മൂന്നാർ സംഭവം : ടാക്‌സി ഡ്രൈവര്‍ മാരുടെ ലൈസന്‍സ് റദ്ദാക്കും
  • വയലാർ അവാർഡ് സമർപ്പണം തിങ്കളാഴ്ച
  • ഹൊസൂർ – കേരള സർവ്വീസ് പുനരാരംഭിക്കും
  • നോർക്ക കെയർ സേവനത്തിന് ഇനി മൊബൈൽ ആപ്ലിക്കേഷനും
  • ഗുണ നിലവാരം ഇല്ലാത്ത മരുന്നുകൾ നിരോധിച്ചു
  • സമൂഹ മാധ്യമ ഉപയോഗം : പോലീസുകാർ സത്യവാങ്മൂലം നൽകണം
  • അർബുദ രോഗികൾക്ക് യാത്രാ സൗജന്യം
  • സ്വർണ്ണ വില പവന് 90, 000 രൂപ കടന്നു
  • കുഞ്ഞുങ്ങൾക്ക് ചുമ മരുന്ന് നൽകരുത്



  • മരട് ഫ്ലാറ്റുകൾ പൊളിക്കാ...
    ഐഐടി വിദ്യാര്‍ഥിനി ഫാത്തി...
    ഗുണ നിലവാരം ഇല്ലാത്ത വെളി...
    വിദ്യാർത്ഥി കൾക്ക് സ്കൂളി...
    പഴങ്ങളില്‍ നിന്നും വീര്യം...
    സമ്മേളന വേദിയില്‍ ശ്രീമതി...
    കൊച്ചി മെട്രോ : അഴിമതിയുട...
    മുല്ലപ്പെരിയാര്‍ : സംയുക്...
    ലൈംഗികപീഢനം: സന്തോഷ് മാധവ...
    മന്ത്രി മോഹനനൊപ്പം വനിതാ ...
    കേരളാ കോണ്‍ഗ്രസ്സ് (ബി) പ...
    പ്ലാച്ചിമട കൊക്കക്കോള കമ്...
    മുല്ലപ്പെരിയാര്‍: വരാനിരി...
    കൊച്ചുബാവ കഥാലോകത്തെ വലിയ...
    ‘നോക്കുകൂലി’ ലോഡിറക്കാത...
    സാമ്പത്തിക അസമത്വം കര്‍ഷക...
    സ്ക്കൂളിലെ ക്യാമറ : വിദ്യ...
    ആര്‍. ബാലകൃഷ്ണ പിള്ളയുടെ ...
    മിതഭാഷിയായി കര്‍മ്മ കുശലത...
    മന്ത്രി ഗണേഷ്‌ കുമാറും മു...

    Click here to download Malayalam fonts
    Click here to download Malayalam fonts
    Your Ad Here
    Club Penguin


    ePathram Magazine