സെല്‍‌വരാജ് രാജിവെച്ചത് ശരിയായില്ലെന്ന് വെള്ളാപ്പള്ളി

March 11th, 2012
vellappally-natesan-epathram
തിരുവനന്തപുരം:  പിറവം ഉപതിരഞ്ഞെടുപ്പിന്റെ നടയ്ക്കല്‍ വച്ച് ആര്‍.ശെല്‍‌വരാജ് എം.എല്‍.എ സ്ഥാനം രാജിവെച്ചത് ശരിയായില്ലെന്ന് എസ്.എന്‍.ഡി.പി ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍. പാറശ്ശാലയിലും നെയ്യാറ്റിന്‍ കരയിലും മത്സരിച്ചപ്പോള്‍ എസ്.എന്‍.ഡി.പി യോഗം ശെല്‍‌വരാജിനു പിന്തുണ നല്‍കിയിരുന്നെന്നും ഇത്തവണ നെയ്യാറ്റിന്‍‌കരയിലേക്ക് മാറ്റിയത് സവര്‍ണ്ണ താല്പര്യം സംരക്ഷിക്കുവാന്‍ വേണ്ടിയാണെന്ന് അദ്ദേഹം തന്നോട് പറഞ്ഞിരുന്നതായും വെള്ളാപ്പിള്ളി കൂട്ടിച്ചേര്‍ത്തു. രാജിക്കു പിന്നില്‍ കുതിരക്കച്ചവടമാണോ കാളക്കച്ചവടമാണോ എന്ന് തനിക്കറിയില്ലെന്നും പിറവത്ത് അനൂപ് ജേക്കബ്ബിനു അനുകൂലമാണ് സ്ഥിതിഗതികള്‍ എന്നും വെള്ളാപ്പള്ളി പറഞ്ഞു. സഭകള്‍ തമ്മില്‍ എന്തൊക്കെ പോരുണ്ടായാലും അവരെല്ലാം ഉമ്മന്‍ ചാണ്ടി മുഖ്യമന്ത്രിയായി തുടരുവാന്‍ ആഗ്രഹിക്കുന്നവരാണെന്നും   മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിനു മറുപടിപറയുകയായിരുന്നു വെള്ളാപ്പിള്ളി വ്യക്തമാക്കി.

- എസ്. കുമാര്‍

വായിക്കുക: , , ,

Comments Off on സെല്‍‌വരാജ് രാജിവെച്ചത് ശരിയായില്ലെന്ന് വെള്ളാപ്പള്ളി

കൂടെയുള്ളവര്‍ നിര്‍ബന്ധിച്ചാല്‍ ചിലപ്പോള്‍ യു. ഡി. എഫിലേക്ക് പോകും: ശെല്‍‌വരാജ്

March 10th, 2012
selvaraj2-epathram
നെയ്യാറ്റിന്‍‌കര: കൂടെയുള്ളവര്‍ നിര്‍ബന്ധിച്ചാല്‍ താന്‍ ചിലപ്പോള്‍ യു. ഡി. എഫിലേക്ക് പോകുന്ന കാര്യം പരിഗണിക്കുമെന്ന്  എം. എല്‍. എ സ്ഥാനം രാജിവെച്ച ആര്‍. ശെല്‍‌വരാജ് . യു. ഡി. എഫിലേക്ക് പോകുന്നത് ആത്മഹത്യാപരമാണെന്നാണ് ഇന്നലെ രാജി വെച്ചുകൊണ്ട് നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ അദ്ദേഹം പറഞ്ഞിരുന്നത്.  എന്നാല്‍ വൈകുന്നേരത്തോടെ തന്റെ നിലപാട് മാറ്റുകയായിരുന്നു.  യു. ഡി. എഫിലേക്ക് പോകില്ലെന്നത് തന്റെ വ്യക്തിപരമായ നിലപാടാണെന്നും എന്നാല്‍ ഒപ്പം നില്‍ക്കുന്നവര്‍ അതിനോട് യോജിക്കണമെന്ന് നിര്‍ബന്ധം പിടിക്കാനാകില്ലെന്നും ഇതുസംബന്ധിച്ച് കൂടുതല്‍ ചര്‍ച്ചകളും ആലോചനകളും നടത്തിയ ശേഷമേ തീരുമാനം എടുക്കൂ എന്നും ശെല്‍‌വരാജ് മാധ്യമപ്രവര്‍ത്തകരോട്  പറഞ്ഞു. എന്നാല്‍ നെയ്യാറ്റിന്‍ കരയില്‍ വരുന്ന ഉപതിരഞ്ഞെടുപ്പില്‍ യു. ഡി. എഫ് സ്ഥാനാര്‍ഥിയെ തന്നെയേ മത്സരിപ്പിക്കൂ എന്ന് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി വ്യക്തമാക്കി. ശെല്‍‌വരാജ് താല്പര്യം പ്രകടിപ്പിച്ചാല്‍ യു. ഡി. ഫില്‍ എടുക്കുമെന്ന് പല യു. ഡി. ഫ് നേതാക്കളും ഇതിനോടകം വ്യക്തമാക്കി കഴിഞ്ഞു.

- എസ്. കുമാര്‍

വായിക്കുക: , , ,

അഭിപ്രായം എഴുതുക »

സി. പി. എം എം. എല്‍. എ യെ വിലക്ക് വാങ്ങാമോ?

March 10th, 2012
selvarajr-epathram
തിരുവനന്തപുരം: കേരള രാഷ്ടീയത്തെയും സി. പി. എമ്മിനേയും പിടിച്ചുലക്കുവാന്‍ പോന്ന ബോംബാണ് നെയ്യാറ്റിന്‍കര എം. എല്‍. എ ശെല്‍‌വരാജിന്റെ രാജി. ഉപതിരഞ്ഞെടുപ്പിന്റെ പടിവാതില്‍ക്കല്‍ നില്‍ക്കുമ്പോള്‍ പാര്‍ട്ടിക്കുള്ളിലെ അസ്വാരസ്യങ്ങള്‍ മറനീക്കി ഒരു എം. എല്‍. എയുടെ രാജിയിലൂടെ പുറത്തുവന്നത് സി. പി. എമ്മിനെ വെട്ടിലാക്കിയിട്ടുണ്ട്.   ശെല്‍‌വരാജിനെതിരെ പാര്‍ട്ടി നേതൃത്വം പതിവുപോലെ ഗുരുതരമായ ആരോപണങ്ങളാണ് ഉന്നയിക്കുന്നത്. എം. എല്‍. എയെ വന്‍ തുകയും വാഗ്‌ദാനങ്ങളും നല്‍കിക്കൊണ്ട് വിലക്കെടുക്കുകയായിരുന്നു എന്നതു തന്നെ ആണ് പ്രധാന ആരോപണം. പിറവം ഉപതിരഞ്ഞെടുപ്പില്‍ തോറ്റാല്‍ തടയിടുന്നതിനായി യു. ഡി. എഫ്, സി. പി. എം എം. എല്‍. എ ശെല്‍‌വരാജിനെ വിലക്കെടുക്കുകയായിരുന്നു എന്നും ഇതിനു പി. സി. ജോര്‍ജ്ജ്. എം. എല്‍. എയുടെ ഒത്താശയുണ്ടായിരുന്നു എന്നുമാണ് പ്രതിപക്ഷ നേതാവ് വി. എസ്. അച്ച്യുതാനന്തന്‍ പറഞ്ഞത്. പാര്‍ട്ടിയുടെ പോളിറ്റ് ബ്യൂറോ അംഗവും പ്രതിപക്ഷ ഉപനേതാവുമായ കോടിയേരി ബാലകൃഷ്ണനും സമാനമായ അഭിപ്രായം തന്നെയാണ് പറഞ്ഞത്. മുതിര്‍ന്ന നേതാക്കന്മാര്‍ ആവര്‍ത്തിക്കുമ്പോള്‍ ഉയര്‍ന്നു വരുന്നത് മറ്റൊരു ചോദ്യമാണ്. വലതു പക്ഷത്തിനു വിലക്കുവാങ്ങുവാന്‍ തക്കവണ്ണം ദുര്‍ബലമനസ്കരാണോ സി. പി. എം എം. എല്‍. എമാര്‍?
വലതു പക്ഷ രാഷ്ടീയത്തില്‍ സ്ഥാനമാനങ്ങള്‍ക്ക് വേണ്ടി മറുകണ്ടം ചാടലും പാര്‍ട്ടി പിളര്‍ക്കലും ലയിക്കലുമെല്ലാം സര്‍വ്വ സാധാരണമാണ്. പി. സി. ജോര്‍ജ്ജും, കെ. എം. മാണിയും, പി. ജെ. ജോസഫും തുടങ്ങി മുന്‍‌നിര യു. ഡി. ഫ് നേതാക്കളില്‍ പലരും ഇത്തരത്തില്‍ രാഷ്ടീയത്തിലെ അവസരവാദ ചുവടുമാറ്റങ്ങള്‍ക്ക് പേരുകേട്ടവരുമാണ്.  എന്നാല്‍ എസ്. എഫ്. ഐയിലൂടെ രാഷ്ടീയ രംഗത്തേക്ക് കടന്നു വരികയും  പാര്‍ട്ടിയില്‍ പല സ്ഥാനമാനങ്ങളും ഉത്തരവാദിത്വങ്ങളും കൈകാര്യം ചെയ്തിട്ടുള്ളതോടൊപ്പം രണ്ടു വട്ടം എം. എല്‍. എ ആയിട്ടുള്ള ആളാണ് ശെല്‍‌വരാജ്. ശെല്‍‌വരാജിനെ പോലെ  ഉറച്ച  ഒരു കേഡറിനെ ഒരു നിര്‍ണ്ണായക ഘട്ടത്തില്‍ മറുകണ്ടം ചാടും വിധത്തില്‍ യു. ഡി. എഫിനു വിലക്ക് വാങ്ങുവാന്‍ കഴിയുന്നത്ര ദുര്‍ബലമാണ് സി. പി. എമ്മിന്റെ സംഘടനാ സംവിധാനവും പ്രത്യയശാസ്ത്രവും എന്നാണോ മര്‍ക്കിസ്റ്റു പാര്‍ട്ടിയിലെ സമ്മുന്നത നേതാക്കളായ അച്ച്യുതാനന്തനും, കോടിയേരിയും അടക്കം ഉള്ളവര്‍  പറഞ്ഞു വരുന്നത്? പാര്‍ട്ടികകത്ത് കാലങ്ങളായി പുകയുന്ന പ്രതിഷേധത്തിന്റേയും അസംതൃപ്തിയുടേയും പൊട്ടിത്തെറിയായിട്ടാണ് സാമാന്യ ജനം ശെല്‍‌വരാജിന്റെ രാജിയെ കാണൂ. താന്‍ അനുഭവിക്കുന്ന മാനസിക പീഠനങ്ങളെ കുറിച്ചും പാര്‍ട്ടിക്കകത്തെ പ്രശ്നങ്ങളെ കുറിച്ചും നേതൃത്വത്തിന്റെ ശ്രദ്ധയില്‍ പെടുത്തിയിരുന്നതായും അതുകൊണ്ടു പ്രയോജനമുണ്ടായില്ലെന്നും രാജിവെച്ചതിനു ശേഷം നടത്തിയ വാര്‍ത്താ സമ്മേളനത്തില്‍ ശെല്‍‌വരാജ് തുറന്ന് പറയുകയുണ്ടായി. ഒരു വ്യക്തിയെ കേന്ദ്രീകരിച്ചായിരുന്നു സംസ്ഥാന സമ്മേളനമെന്നു വരെ അദ്ദേഹം പറഞ്ഞുവച്ചു. ആ വ്യക്തിയുടെ പേരു തുറന്ന് പറഞ്ഞില്ലെങ്കിലും കേരളത്തിലെ ജനങ്ങള്‍ക്കിടയില്‍ ഏറ്റവും സ്വാധീനവും മതിപ്പുള്ള ആ മാര്‍ക്കിസ്റ്റ് നേതാവിനെ ഊഹിച്ചെടുക്കുവാന്‍ പ്രയാസമില്ല.
പാര്‍ട്ടി ഒരു ഫ്യൂഡല്‍ സംവിധാനമായി മാറിയെന്നും തിരുവനന്തപുരം ജില്ലാകമ്മറ്റി മാഫിയകളുടെ പിടിയിലകപ്പെട്ടിരിക്കുന്നതായും ശെല്‍‌വരാജ് ആരോപിക്കുന്നു. പാര്‍ട്ടി നേതൃത്വത്തില്‍ നിര്‍ണ്ണായക സ്വാധീനമുള്ള ആനാവൂര്‍ നാഗപ്പന്‍ കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ പരാജയപ്പെട്ടതിന്റെ പേരില്‍ തനിക്കേല്‍ക്കേണ്ടിവന്ന പഴിയെ പറ്റിയും ശെല്‍‌വരാജ് പറയുന്നു. സിറ്റിങ്ങ് എം. എല്‍. എ ആയിരുന്ന തന്നെ പാറശ്ശാലയില്‍ നിന്നും മാറ്റിക്കൊണ്ടാണ് ആനാവൂരിനു സീറ്റു നല്‍കിയത്. എന്നാല്‍ ജനകീയനല്ലാത്ത ആനാവൂര്‍ നാഗപ്പന്‍ അവിടെ മത്സരിച്ച് പരാജയപ്പെട്ടതോടെ തനിക്കേല്‍ക്കേണ്ടിവന്നത് നിരന്തരമായ പ്രതികാര നടപടികളായിരുന്നു. യു. ഡി. ഫിലെ പ്രമുഖ സ്ഥാനാര്‍ഥിയെ പരാജയപ്പെടുത്തി മണ്ഡലം പിടിച്ചെടുത്തിട്ടു പോലും സി. പി. എമ്മിന്റെ സംസ്ഥാന സമ്മേളനത്തില്‍ നിന്നു പോലും ആനാവൂരിന്റെ പരാജയത്തിന്റെ പേരില്‍ മാറ്റിനിര്‍ത്തപ്പെട്ടതായി അദ്ദേഹം ചൂണ്ടിക്കാട്ടുന്നു.    പാര്‍ട്ടി നേതൃത്വത്തില്‍ സ്വാധീനമുണ്ടായാല്‍ സ്ഥാനമാനങ്ങള്‍ കരസ്ഥമാക്കുവാന്‍ ബുദ്ധിമുട്ടുണ്ടാകില്ല എന്നാല്‍ തിരഞ്ഞെടുപ്പില്‍ വിജയിക്കുന്നതിനു ജനങ്ങള്‍ക്കിടയില്‍ സ്വീകാര്യത അനിവാര്യമാണ്. ( ജനസ്വാധീനമുള്ളവരെ ഒഴിവാക്കുവാന്‍ ശ്രമിച്ചാലും ജനം അവരെ കൈവിടില്ലെന്ന് വി. എസിന്റെ വിജയവും മുഖ്യമന്ത്രിയായതും അനുഭവം മുന്നിലുണ്ട്.) ഈ പൊതു തത്വം ഉള്‍ക്കൊള്ളുവാന്‍ ആകാത്തതുകൊണ്ടാകണം തിരഞ്ഞെടുപ്പില്‍ പരാജയപ്പെട്ടതിന്റെ ഉത്തരവാദിത്വം ശെല്‍‌വരാജില്‍ ആരോപിക്കപ്പെട്ടത്.
വിഭാഗീയത ഇല്ലാതായി എന്ന് ഉറക്കെ പറയുമ്പോള്‍ അത് കണ്ണടച്ച് ഇരുട്ടാക്കുന്നതാണെന്ന് ശെല്‍‌വരാജിന്റെ രാജിയും തുടര്‍ന്നുള്ള വെളിപ്പെടുത്തലുകളും വ്യക്തമാക്കുന്നു. ഷൊര്‍ണ്ണൂരും ഒഞ്ചിയവും തളിക്കുളവുമെല്ലാം മുമ്പിലുണ്ട്.  പാര്‍ട്ടി അച്ചടക്കത്തിന്റെ  ഇരുമ്പു ചങ്ങലകള്‍ പൊട്ടിച്ചെറിഞ്ഞു കൊണ്ട് രാജാവ് നഗ്നനാണെന്ന് വിളിച്ചു പറയുന്നതിനുള്ള ചങ്കൂറ്റം ഇനിയും എം. എല്‍. എ മാരും നേതാക്കന്മാരും കാണിക്കുവാന്‍ തുടങ്ങിയാല്‍ അണിചേരുവാന്‍ ജനങ്ങളും മനസ്സുവച്ചാല്‍ അതൊരു പുതിയ  ചരിത്രത്തിന്റെ തുടക്കമാകും എന്നതില്‍ സംശയമില്ല. ഫ്യൂഡലിസത്തിനെതിരെ പടപൊരുതി നിരവധി സാധാരണക്കാര്‍ ജീവന്‍ ബലിയര്‍പ്പിച്ച് കെട്ടിപ്പടുത്ത ജനകീയ പ്രസ്ഥാനം ജനങ്ങളില്‍ നിന്നും അകന്ന് മറ്റൊരു ഫ്യൂഡലിസത്തിലേക്ക് നീങ്ങുകയാണെങ്കില്‍ ചരിത്രം നല്‍കുന്ന മുന്നറിയിപ്പായി കാണാം ഇത്തരം രാജികളേയും വെളിപ്പെടുത്തലുകളേയും.

- ന്യൂസ് ഡെസ്ക്

വായിക്കുക: , , , ,

അഭിപ്രായം എഴുതുക »

മദ്യം വാങ്ങാനെത്തിയ യുവതിക്ക് ക്രൂര മര്‍ദ്ദനം

March 7th, 2012
LIQUOR shop-kerala
പരപ്പനങ്ങാടി: മദ്യം വാങ്ങുവാന്‍ ബീവറേജ് കോര്‍പ്പറേഷന്റെ ഔട്‌ലെറ്റില്‍ ക്യൂ നിന്ന മുസ്ലിം യുവതിയെ സദാചാര പോലീസ്  ചമഞ്ഞ നാട്ടുകാര്‍ ക്രൂരമായി മര്‍ദ്ദിച്ചു. ചൊവ്വാഴ്ച രാവിലെ പത്തരയോടെ ഭര്‍ത്താവുമൊത്ത് ഓട്ടോറിക്ഷയില്‍ മദ്യം വാങ്ങുവാനായി ബീവറേജ് ഔട്ട്‌ലെത്തില്‍ എത്തിയതായിരുന്നു യുവതി. ക്യൂവില്‍ യുവതിയെ കണ്ടതോടെ ചിലര്‍ രോഷാകുലരായി ചീത്തവിളിക്കുകയും മുഖത്തടിക്കുകയുമായിരുന്നു. ഓട്ടോയില്‍ രക്ഷപ്പെടുവാന്‍ ശ്രമിച്ച ഇവരെ പിന്തുടര്‍ന്ന നാട്ടുകാര്‍ തൊട്ടടുത്തുള്ള ആരോഗ്യകേന്ദ്രത്തിനു സമീപത്തു വച്ചും മര്‍ദ്ദിച്ചു. പോലീസെത്തി അക്രമികളില്‍ നിന്നും യുവതിയേയും ഭര്‍ത്താവിനേയും രക്ഷപ്പെടുത്തുകയായിരുന്നു. ഭര്‍ത്താവിന്റെ പ്രേരണയാലാണ് മദ്യം വാങ്ങുവാന്‍ വന്നതെന്നും  മര്‍ദ്ദനമേറ്റവര്‍ക്ക് പരാതിയില്ലാത്തതിനാല്‍ അക്രമികളുടെ പേരില്‍ പോലീസ് കേസെടുത്തില്ലെന്നുമാണ് അറിയുന്നത്.

- ലിജി അരുണ്‍

വായിക്കുക: , , ,

11 അഭിപ്രായങ്ങള്‍ »

ഹജ്ജ് മോഡല്‍ സബ്‌സിഡി ആവശ്യപ്പെട്ട് ക്രിസ്ത്യന്‍ സംഘടന ഹര്‍ജി നല്‍കി

March 7th, 2012
pilgrimage-epathram
കൊച്ചി: ഹജ്ജിനു സബ്‌സിഡി നല്‍കുന്നതു പോലെ ഇന്ത്യക്ക് പുറത്തുള്ള രാജ്യങ്ങളില്‍ തീര്‍ഥാടനം നടത്തുന്നവര്‍ക്ക് സബ്സിഡി നല്‍കണമെന്ന് ആവശ്യപ്പെട്ട് ക്രിസ്ത്യന്‍ സംഘടന രംഗത്ത്. ഐ. ഫ്. ഒ. ഐ. ഫൌണ്ടേഷന്‍ എന്ന സംഘടനയാണ് ഈ ആവശ്യവുമായി ഹൈക്കോടതിയെ സമീപിച്ചത്. വര്‍ക്കിങ്ങ് ചെയര്‍മാന്‍ ജിജി ലാനി തോട്ടവും സെക്രട്ടറി രാജീവ് ജോര്‍ജ്ജുമാണ് സംഘടനയ്ക്കു വേണ്ടി ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കിയിരിക്കുന്നത്. ഹജ്ജ് തീര്‍ഥാടനത്തിനു ധനസഹായം നല്‍കുന്നതില്‍ അപാകതയില്ലെന്ന് സുപ്രീം കോടതി പറഞ്ഞിട്ടുണ്ടെന്നും കൂടാതെ വിദേശ രാജ്യത്ത് തീര്‍ഥാടനം നടത്തുന്നതിന്  ക്രൈസ്തവര്‍ക്ക് 20,000  രൂപ സബ്‌സിഡി നല്‍കുവാന്‍ ആന്ധ്ര സര്‍ക്കാരിന്റെ തീരുമാനം ഉള്ളതായും ഹര്‍ജിയില്‍ പറയുന്നു.

- എസ്. കുമാര്‍

വായിക്കുക: , ,

അഭിപ്രായം എഴുതുക »


« Previous Page« Previous « ജയില്‍‌ പുള്ളിയായിരിക്കെ ആര്‍. ബാലകൃഷ്ണപിള്ളയെ ഫോണ്‍ വിളിച്ചവര്‍ക്കെതിരെ കേസ്
Next »Next Page » കേരളത്തിലെ വൈദ്യുതി ഉപഭോഗം സര്‍വ്വകാല റിക്കോര്‍ഡില്‍ »



  • യാത്രക്കാർ പതിവിലും നേരത്തെ എത്തണം : വിമാന ത്താവളത്തിൽ കൂടുതൽ സുരക്ഷ
  • കർക്കിടകം പെയ്തിറങ്ങി : ദുരിത ജീവിതം തുടരുന്നു
  • ജൂബിലി മിഷൻ ആശുപത്രി നഴ്സസ് സമരം ഒത്തു തീർന്നു
  • വെര്‍ച്വല്‍ ക്യൂ ദര്‍ശന സൗകര്യം ആരംഭിച്ചു
  • ആരോഗ്യ വകുപ്പിലെ ക്രയ വിക്രയങ്ങളിൽ സമഗ്രമായ അന്വേഷണം നടത്തും : മന്ത്രി കെ. മുരളീധരൻ
  • ആഘോഷങ്ങളിലും മത ചടങ്ങുകളിലും യൂണി ഫോമിൽ പങ്കെടുക്കരുത് : ഡി. ജി. പി.
  • വിഴിഞ്ഞം അദാനി ഓഹരി കൈമാറ്റം: സർക്കാർ പരിശോധിക്കുമെന്ന് മുഖ്യമന്ത്രി
  • എഫ്‌സിആർഎക്കെതിരെ കേരളം
  • കോഴിക്കോട് നിപ
  • നവജാത ശിശുക്കള്‍ക്കും ആധാര്‍ കാര്‍ഡ്
  • സംസ്ഥാന ഡാറ്റയും സൈബർ സുരക്ഷയും ശക്തിപ്പെടുത്തും : മന്ത്രി പി. കെ. കുഞ്ഞാലിക്കുട്ടി
  • സ്വകാര്യ ദൃശ്യങ്ങള്‍ പകര്‍ത്തി സമൂഹ മാധ്യമങ്ങളില്‍ പ്രചരിപ്പിച്ചാൽ കർശ്ശന നിയമ നടപടി സ്വീകരിക്കും
  • ഓർമ്മച്ചെപ്പ് കൂട്ടായ്മ പഠന ഉപകരണങ്ങൾ സമ്മാനിച്ചു
  • നയപ്രഖ്യാപനം വെള്ളിയാഴ്ച
  • തിരുവഞ്ചൂർ ഇനി സ്പീക്കർ
  • മന്ത്രിസഭയിൽ പുതുമുഖങ്ങൾ
  • ജൂൺ 15 മുതൽ സ്ത്രീകൾക്ക് സൗജന്യ യാത്ര – വയോജന വകുപ്പ് രൂപീകരിക്കും
  • വി. ഡി. സതീശന്‍ മന്ത്രി സഭ സത്യ പ്രതിജ്ഞ ചെയ്ത് അധികാരമേറ്റു
  • ഒ. എൻ. വി. സാഹിത്യ പുരസ്കാരം എം. മുകന്ദന്
  • എസ്. എസ്. എൽ. സി. 99. 07 വിജയ ശതമാനം



  • മരട് ഫ്ലാറ്റുകൾ പൊളിക്കാ...
    ഐഐടി വിദ്യാര്‍ഥിനി ഫാത്തി...
    ഗുണ നിലവാരം ഇല്ലാത്ത വെളി...
    വിദ്യാർത്ഥി കൾക്ക് സ്കൂളി...
    പഴങ്ങളില്‍ നിന്നും വീര്യം...
    സമ്മേളന വേദിയില്‍ ശ്രീമതി...
    കൊച്ചി മെട്രോ : അഴിമതിയുട...
    മുല്ലപ്പെരിയാര്‍ : സംയുക്...
    ലൈംഗികപീഢനം: സന്തോഷ് മാധവ...
    മന്ത്രി മോഹനനൊപ്പം വനിതാ ...
    കേരളാ കോണ്‍ഗ്രസ്സ് (ബി) പ...
    പ്ലാച്ചിമട കൊക്കക്കോള കമ്...
    മുല്ലപ്പെരിയാര്‍: വരാനിരി...
    കൊച്ചുബാവ കഥാലോകത്തെ വലിയ...
    ‘നോക്കുകൂലി’ ലോഡിറക്കാത...
    സാമ്പത്തിക അസമത്വം കര്‍ഷക...
    സ്ക്കൂളിലെ ക്യാമറ : വിദ്യ...
    ആര്‍. ബാലകൃഷ്ണ പിള്ളയുടെ ...
    മിതഭാഷിയായി കര്‍മ്മ കുശലത...
    മന്ത്രി ഗണേഷ്‌ കുമാറും മു...

    Click here to download Malayalam fonts
    Click here to download Malayalam fonts
    Your Ad Here
    Club Penguin


    ePathram Magazine