പ്രധാനമന്ത്രി ഇന്ന് എത്തുന്നു

February 10th, 2011

manmohan-singh-epathram

തിരുവനന്തപുരം: പ്രധാനമന്ത്രി ഡോ. മന്‍മോഹന്‍ സിങ്ങിന്റെ കേരള സന്ദര്‍ശനം വ്യാഴാഴ്ച ആരംഭിക്കും. മൂന്നു ദിവസത്തെ സന്ദര്‍ശനത്തില്‍ തിരക്കിട്ട പരിപാടികളാണ് പ്രധാനമന്ത്രിയെ കാത്തിരിക്കുന്നത്. വ്യാഴാഴ്ച രാത്രി ഒമ്പതിന് കൊച്ചി നേവല്‍ ബേസില്‍ പ്രത്യേക വിമാനത്തിലെത്തുന്ന പ്രധാനമന്ത്രി, അഞ്ചു മിനിട്ട് നേരത്തെ സ്വീകരണ പരിപാടിക്കു ശേഷം താജ് മലബാര്‍ ഹോട്ടലിലേക്ക് പോകും. അന്ന് രാത്രി അവിടെ തങ്ങുന്ന അദ്ദേഹം വെള്ളിയാഴ്ച രാവിലെ 9.30 ന് നേവല്‍ ബേസില്‍ നിന്ന് ഹെലിക്കോപ്ടറില്‍ വല്ലാര്‍പാടത്ത് പ്രത്യേകം തയ്യാറാക്കിയ ഹെലിപ്പാഡില്‍ എത്തും. 10 മണിക്കാണ് വല്ലാര്‍പാടം കണ്ടെയ്‌നര്‍ ടെര്‍മിനലിന്റെ ഉദ്ഘാടനം.

11.10 ന് ഹെലിക്കോപ്ടര്‍ മാര്‍ഗം പ്രധാനമന്ത്രി നേവല്‍ബേസ് വിമാനത്താവള ത്തിലെത്തും. 11.35 ന് അവിടെ നിന്ന് പ്രത്യേക വിമാനത്തില്‍ അദ്ദേഹം തിരുവനന്തപുരത്തേക്ക് യാത്ര തിരിക്കും. ഉച്ചയ്ക്ക് ഒരു മണിയോടെ തിരുവനന്തപുരം വിമാനത്താവള ത്തിലെത്തുന്ന പ്രധാനമന്ത്രി, ഔപചാരിക സ്വീകരണത്തിനു ശേഷം രാജ്ഭവനിലേക്ക് യാത്ര തിരിക്കും. നാലു മണിക്ക് വിമന്‍സ് കോളേജില്‍ ഒ. എന്‍. വി. യ്ക്ക് ജ്ഞാനപീഠ പുരസ്‌ക്കാരം സമ്മാനിക്കുന്ന ചടങ്ങില്‍ പങ്കെടുക്കും.

അഞ്ചിന് ചന്ദ്രശേഖരന്‍ നായര്‍ സ്‌റ്റേഡിയത്തില്‍ കേരള വികസന കോണ്‍ഗ്രസ് ഉദ്ഘാടനം ചെയ്യും. തുടര്‍ന്ന് രാജ്ഭവനില്‍ വിശ്രമിക്കും. ശനിയാഴ്ച രാവിലെ 10 ന് ‘കേരള കൗമുദി’ ശതാബ്ദി ആഘോഷത്തില്‍ അദ്ദേഹം പങ്കെടുക്കും. 11 ന് തിരുവനന്തപുരം വിമാന ത്താവളത്തിന്റെ പുതിയ ടെര്‍മിനല്‍ ഉദ്ഘാടനം ചെയ്യും. 12 ന് ചാക്ക ബ്രഹ്മോസ് അദ്ദേഹം സന്ദര്‍ശിക്കും. ഉച്ചയ്ക്ക് ഒരു മണിയോടെ തിരുവനന്തപുരം വിമാന ത്താവളത്തില്‍ നിന്ന് ഡല്‍ഹിയിലേക്ക് യാത്ര തിരിക്കും.

-

വായിക്കുക: , , , , , ,

അഭിപ്രായം എഴുതുക »

തേക്കടി ദുരന്തം: ഇന്ന്‌ സിറ്റിംഗ്‌ നടത്തും

February 8th, 2011

തേക്കടി: തേക്കടി ബോട്ട്‌ ദുരന്തത്തെ കുറിച്ച്‌ അന്വേഷിക്കുന്ന ജസ്റ്റിസ്‌ ഇ. മൊയ്‌തീന്‍ കുഞ്ഞ്‌ അധ്യക്ഷനായ ജുഡീഷ്യല്‍ കമ്മീഷന്‍ ഇന്ന്‌ സിറ്റിംഗ്‌ നടത്തും. തേക്കടിയിലെ പൊതുമരാമത്ത്‌ വകുപ്പിന്റെ ബംഗ്ലാവിലാണ്‌ സിറ്റിംഗ്‌ നടത്തുക. ദുരന്തത്തിനിടയായ സാഹചര്യം സംബന്ധിച്ച്‌ പൊതുജനങ്ങളില്‍ നിന്ന്‌ തെളിവെടുക്കും. രക്ഷാപ്രവര്‍ത്തനം നടത്തിയ പോലീസ്‌, വനം, കെ.ടി.ഡി.സി ഉദ്യോഗസ്ഥരില്‍ നിന്നും കമ്മീഷന്‍ തെളിവെടുക്കുന്നുണ്‌ട്‌. ഇത്‌ മൂന്നാം തവണയാണ്‌ ജുഡീഷ്യല്‍ കമ്മീഷന്‍ തെളിവെടുപ്പ്‌ നടത്തുന്നത്‌. സിറ്റിംഗ്‌ നാളേയും തുടരും.

തേക്കടി ബോട്ട്‌ ദുരന്തത്തെ തുടര്‍ന്ന്‌ വിനോദ സഞ്ചാരികളുടെ സുരക്ഷ ഉറപ്പാക്കുന്നതിന്‌ സര്‍ക്കാര്‍ പുറപ്പെടുവിച്ച ഉത്തരവ്‌ ഇതുവരെ നടപ്പാക്കിയിട്ടില്ലെന്ന്‌ റിപ്പോര്‍ട്ട്‌. 2009 സെപ്‌റ്റംബര്‍ 30ന്‌ 45 പേരുടെ മരണത്തിനിടയാക്കിയ ബോട്ട്‌ ദുരന്തത്തെ തുടര്‍ന്നാണ്‌ ടൂറിസംവകുപ്പ്‌ പ്രത്യേക ഉത്തരവ്‌ പുറപ്പെടുവിച്ചത്‌.

-

വായിക്കുക: , , , , , , , , , ,

അഭിപ്രായം എഴുതുക »

വിവരാവകാശ പ്രവര്‍ത്തകന്‍ ചന്ദ്രകുമാര്‍ അന്തരിച്ചു

January 11th, 2011

blogger-uncle-np-chandrakumar-epathram

തിരുവനന്തപുരം: പ്രമുഖ വിവരാ‍വകാശ പ്രവര്‍ത്തകനും അങ്കിള്‍ എന്ന പേരില്‍ പ്രശസ്തനുമായ ബ്ലോഗ്ഗര്‍ എന്‍. പി. ചന്ദ്രകുമാര്‍ ഹൃദ്‌രോഗ സംബന്ധമായ അസുഖത്തെ തുടര്‍ന്ന് തിരുവനന്തപുരത്ത് അന്തരിച്ചു. സംസ്ഥാന സര്‍ക്കാരിന്റെ ഇന്റെര്‍ണല്‍ ഓഡിറ്റ് ബോര്‍ഡിന്റെ സ്ഥാപക സെക്രട്ടറി യായിരുന്നു.

ശ്രീ പത്മനാഭ പിള്ളയുടേയും ശ്രീമതി ഓമന അമ്മയുടേയും മകനായി 1943 ഫെബ്രുവരി 25നു ആയിരുന്നു ജനനം. ഭാര്യ ചന്ദ്രിക സംഗീത് (അമേരിക്ക) മകനും, ചിത്ര (ദില്ലി) മകളുമാണ്. 1986-ല്‍ ഇദ്ദേഹവും മെക്കാനിക്കല്‍ എഞ്ചിനീയറായിരുന്ന ശ്രീ കെ. ജി. നാരായണന്‍ നായരും ചേര്‍ന്ന് ആദ്യമായി മലയാളം കമ്പ്യൂട്ടറില്‍ എത്തിക്കുന്നതിനുള്ള പ്രവര്‍ത്തനങ്ങള്‍ വിജയകരമായി നടപ്പിലാക്കി. ഇന്‍സ്റ്റി‌റ്റ്യൂട്ട് ഓഫ് പബ്ലിക്ക് ഓഡിറ്റേഴ്സ് ഇന്ത്യയിലെ അംഗമായിരുന്നു.

റിട്ടയര്‍മെന്റിനു ശേഷം വിവരാവകാശ നിയമവുമായി ബന്ധപ്പെട്ട് നിരന്തരം പ്രവര്‍ത്തിച്ചിരുന്ന ചന്ദ്രകുമാര്‍ ഉപഭോക്താവ്, സര്‍ക്കാര്‍ കാര്യം എന്നീ ബ്ലോഗ്ഗുകളിലൂടെ വിവരാവകാശവുമായും ഉപഭോക്താവിന്റെ അവകാശങ്ങളുമായും ബന്ധപ്പെട്ട വിവരങ്ങള്‍ പ്രസിദ്ധീകരിച്ചു കൊണ്ടിരുന്നു. ഇത് വഴി വിവരാവകാശ നിയമത്തിന്റെ സാധ്യതകള്‍ പൊതുജനങ്ങളില്‍ എത്തിക്കുവാന്‍ നിരന്തരം പരിശ്രമിച്ചു കൊണ്ടിരുന്നു. ഈ നിയമം സംബന്ധിച്ച് ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നും ഉള്ള സംശയങ്ങള്‍ക്ക് അദ്ദേഹം മറുപടി നല്‍കുകയും ചെയ്തിരുന്നു.

വിവരാവകാശ നിയമത്തിന്റെ സാധ്യതകള്‍ പ്രയോജന പ്പെടുത്തിക്കൊണ്ട് പല സര്‍ക്കാര്‍ ഓഫീസുകളിലേയും അഴിമതിയും കെടുകാര്യസ്ഥത യുമായി ബന്ധപ്പെട്ട വിവരങ്ങള്‍ അദ്ദേഹം പുറത്തു കൊണ്ടു വന്നിട്ടുണ്ട്. വിവരങ്ങള്‍ പുറത്തു വന്നാല്‍ കുഴപ്പമാകും എന്ന ഭയപ്പെടുന്ന ചില ഉദ്യോഗസ്ഥരും ഉണ്ടായിരുന്നു എന്നതിന്റെ തെളിവാണ് ഒട്ടേറെ വിവാദമുണ്ടാക്കിയ ഇരിങ്ങാപ്പുറം പ്രകാശ് ശങ്കര്‍ എന്ന ആനയുടെ കൊലപാതവുമായി ബന്ധപ്പെട്ട രേഖകള്‍ ഇനിയും തൃശ്ശൂര്‍ ഡി. എഫ്. ഓ. ഓഫീസില്‍ നിന്നും അദ്ദേഹത്തിനു ലഭിച്ചില്ല എന്നത്. ആരോഗ്യപരമായ കാരണങ്ങളാല്‍ അദ്ദേഹം അതിന്റെ തുടര്‍ നടപടികളില്‍ നിന്നും പിന്‍ വാങ്ങുകയായിരുന്നു.

- എസ്. കുമാര്‍

വായിക്കുക: , , , ,

1 അഭിപ്രായം »

ജസ്റ്റിസ്‌ വി. ആര്‍ കൃഷ്ണയ്യര്‍ക്ക് 95

November 2nd, 2010

justice-vr-krishnaiyer-epathram

കൊച്ചി : ജസ്റ്റിസ്‌ വി. ആര്‍ കൃഷ്ണയ്യര്‍ക്ക് തിങ്കളാഴ്ച 95 വയസ് തികഞ്ഞു. കൃഷ്ണയ്യരുടെ പത്നിയുടെ പേരില്‍ ഉള്ള ശാരദ കൃഷ്ണ സദ്ഗമയ ഫൌണ്ടേഷന്‍ ഫോര്‍ ലോ ആന്‍ഡ്‌ ജസ്റ്റിസിന്റെ ആഭിമുഖ്യത്തില്‍ കൊച്ചിയില്‍ നടന്ന പിറന്നാള്‍ ആഘോഷ ചടങ്ങ് ഇന്ത്യന്‍ ചീഫ്‌ ജസ്റ്റിസ്‌ സരോഷ്‌ ഹോമി കപാഡിയ ഉദ്ഘാടനം ചെയ്തു. മുന്‍ ചീഫ്‌ ജസ്റ്റിസ്‌ എം. എന്‍. വെങ്കട ചലയ്യ, കേരള ഹൈക്കോടതി ചീഫ്‌ ജസ്റ്റിസ്‌ ജെ. ചെലമേശ്വര്‍, എന്നിങ്ങനെ ഒട്ടേറെ ജഡ്ജിമാരും നിയമ രംഗത്തെ പ്രമുഖരും പങ്കെടുത്തു. ജസ്റ്റിസ്‌ കൃഷ്ണയ്യരുടെ വിധി ന്യായങ്ങളെ ആധാരമാക്കി എഴുതിയ “സ്പീക്കിംഗ് ഫോര്‍ ദ ബെഞ്ച്‌ – ജസ്റ്റിസ്‌ കൃഷ്ണ അയ്യര്‍” എന്ന പുസ്തകത്തിന്റെ കവര്‍ പേജിന്റെ പ്രകാശനം തദവസരത്തില്‍ കേരള ഹൈക്കോടതി ചീഫ്‌ ജസ്റ്റിസ്‌ ജെ. ചെലമേശ്വര്‍ നിര്‍വഹിച്ചു.

- ജെ.എസ്.

വായിക്കുക: , , , , ,

അഭിപ്രായം എഴുതുക »

മേരി റോയ്‌ കേസില്‍ അന്തിമ വിധി നടപ്പിലാക്കി

October 21st, 2010

mary-roy-epathram

കോട്ടയം : സിറിയന്‍ ക്രിസ്ത്യന്‍ സമുദായത്തില്‍ സ്ത്രീകള്‍ക്ക് കുടുംബ സ്വത്തില്‍ തുല്യ പങ്കാളിത്തം ആവശ്യപ്പെട്ട് കൊണ്ട് കാല്‍ നൂറ്റാണ്ടു കാലം നിയമ യുദ്ധം നടത്തി ചരിത്രത്തില്‍ ഇടം നേടിയ മേരി റോയിക്ക് അവസാനം തന്റെ സ്വത്ത്‌ കൈവശമായി. കേസില്‍ മേരി റോയിക്ക് അനുകൂലമായി 2008 ഡിസംബറില്‍ അന്തിമ വിധി വന്നിരുന്നു. എന്നാല്‍ തര്‍ക്കത്തിന് കാരണമായ വീട്ടില്‍ റോയിയുടെ സഹോദരന്‍ ജോര്‍ജ്ജ് ഐസക്‌ താമസമായിരുന്നു. തനിക്ക്‌ അനുകൂലമായ വിധി ലഭിച്ചിട്ടും അത് നടപ്പിലാകുന്നില്ലെന്ന് കാണിച്ച് 2009 ജനുവരിയില്‍ അന്തിമ വിധി നടപ്പിലാക്കണം എന്ന് മേരി റോയ്‌ കോട്ടയം സബ് കോടതിയില്‍ ഹരജി നല്‍കി. ഈ കേസിലാണ് ഇന്നലെ കോടതി നടപടി സ്വീകരിച്ചത്. ഇതോടെ വീടിന്റെ പൂര്‍ണ അവകാശം മേരി റോയിക്ക് ലഭിക്കും.

26 വര്‍ഷമായി താന്‍ നീതിക്കായി പൊരുതുന്നു എന്നും സ്വത്തിലുള്ള തങ്ങളുടെ പങ്ക് അവസാനം തനിക്കും സഹോദരിക്കും ലഭിച്ചതില്‍ സന്തോഷം ഉണ്ടെന്നും കോട്ടയത്തെ ഇവര്‍ സ്ഥാപിച്ച പ്രശസ്തമായ “പള്ളിക്കൂടം” സ്ക്കൂള്‍ വളപ്പിലെ സ്വവസതിയില്‍ വെച്ച് മേരി റോയ്‌ അറിയിച്ചു.

പിതൃ സ്വത്തില്‍ ആണ്‍ മക്കളുടെ പങ്കിന്റെ വെറും കാല്‍ ഭാഗമോ അയ്യായിരം രൂപയോ ഇതില്‍ ഏതാണോ കുറവ്‌ അതിനു മാത്രം അവകാശമുള്ള 1916 ലെ തിരുവിതാംകൂര്‍ പിന്തുടര്‍ച്ചാ നിയമവും 1921 ലെ കൊച്ചി പിന്തുടര്‍ച്ചാ നിയമവും പിന്തുടര്‍ന്ന് വന്ന സിറിയന്‍ ക്രിസ്ത്യന്‍ സമുദായത്തിലെ സ്ത്രീകള്‍ക്ക് സ്വത്തില്‍ തുല്യ പങ്ക് ലഭ്യമാക്കിയ ചരിത്ര പ്രധാനമായ വിധി 1986 ലാണ് മേരി റോയ്‌ സുപ്രീം കോടതിയില്‍ നിന്നും നേടിയെടുത്തത്‌.

ബുക്കര്‍ പുരസ്ക്കാര ജേതാവും പ്രമുഖ മനുഷ്യാവകാശ പ്രവര്‍ത്തകയുമായ അരുന്ധതി റോയിയുടെ അമ്മയാണ് മേരി റോയ്‌.

- ജെ.എസ്.

വായിക്കുക: , , , , ,

അഭിപ്രായം എഴുതുക »

21 of 2210202122

« Previous Page« Previous « കല സമൂഹത്തിനു വേണ്ടി ആകണം : ഡോ. ടി. എന്‍. സീമ
Next »Next Page » കവി എ. അയ്യപ്പന്‍ അന്തരിച്ചു »



  • പി. പി. തങ്കച്ചൻ അന്തരിച്ചു
  • സ്യൂഡോ വൈറസ് : നിപ പ്രതിരോധത്തിൽ കേരളത്തിന് നേട്ടം
  • യുവ പ്രതിഭാ പുരസ്കാരം2025-26 : അപേക്ഷകൾ ക്ഷണിച്ചു
  • ഓണക്കാല സ്‌പെഷ്യൽ സർവ്വീസുകൾക്ക് ഓൺ ലൈൻ ബുക്കിംഗ്
  • കേര സുരക്ഷ ഇൻഷ്വറൻസ് പദ്ധതി വിപുലീകരിച്ചു
  • കേരളോത്സവം2025 : ലോഗോ ക്ഷണിച്ചു
  • സ്വകാര്യ ട്യൂഷന്‍ : സര്‍ക്കാര്‍-എയ്ഡഡ് അദ്ധ്യാപകർക്ക് എതിരെ കർശ്ശന നടപടി സ്വീകരിക്കും
  • ഷവർമ്മ കടകളിൽ പരിശോധന : 45 സ്ഥാപനങ്ങൾ അടച്ചു
  • അറിയിപ്പുകളും ഉത്തരവുകളും മലയാളത്തിൽ നൽകണം
  • സർക്കാർ സർവ്വീസിൽ നിന്നും 51 ഡോക്ടർമാരെ പിരിച്ചു വിട്ടു
  • ഗുണ നിലവാരം ഇല്ല എന്ന് കണ്ടെത്തിയ മരുന്നുകൾ നിരോധിച്ചു
  • അതിതീവ്ര മഴ : അതിരപ്പിള്ളി വിനോദ സഞ്ചാര കേന്ദ്രങ്ങള്‍ അടച്ചിടും
  • അതിശക്ത മഴയും കാറ്റും തുടരും : ജാഗ്രതാ നിർദ്ദേശം
  • പ്രൊഫ. എം. കെ. സാനു അന്തരിച്ചു
  • കലാഭവൻ നവാസ് അന്തരിച്ചു
  • ഡിജിറ്റൽ ഹെൽത്ത് : ഒ. പി. ടിക്കറ്റിന് ക്യൂ ഒഴിവാക്കാം
  • ഭിന്ന ശേഷിക്കാർക്ക് എയ്ഡഡ് സ്കൂളുകളിൽ ജോലി
  • വി. എസ്. വിട വാങ്ങി
  • എലിപ്പനി : ജാഗ്രതാ നിർദ്ദേശവുമായി ആരോഗ്യ വകുപ്പ്‌
  • ജനന സര്‍ട്ടിഫിക്കറ്റില്‍ ‘രക്ഷിതാക്കള്‍’ എന്ന് ചേർക്കുക : ഹൈക്കോടതി



  • മരട് ഫ്ലാറ്റുകൾ പൊളിക്കാ...
    ഐഐടി വിദ്യാര്‍ഥിനി ഫാത്തി...
    ഗുണ നിലവാരം ഇല്ലാത്ത വെളി...
    വിദ്യാർത്ഥി കൾക്ക് സ്കൂളി...
    പഴങ്ങളില്‍ നിന്നും വീര്യം...
    സമ്മേളന വേദിയില്‍ ശ്രീമതി...
    കൊച്ചി മെട്രോ : അഴിമതിയുട...
    മുല്ലപ്പെരിയാര്‍ : സംയുക്...
    ലൈംഗികപീഢനം: സന്തോഷ് മാധവ...
    മന്ത്രി മോഹനനൊപ്പം വനിതാ ...
    കേരളാ കോണ്‍ഗ്രസ്സ് (ബി) പ...
    പ്ലാച്ചിമട കൊക്കക്കോള കമ്...
    മുല്ലപ്പെരിയാര്‍: വരാനിരി...
    കൊച്ചുബാവ കഥാലോകത്തെ വലിയ...
    ‘നോക്കുകൂലി’ ലോഡിറക്കാത...
    സാമ്പത്തിക അസമത്വം കര്‍ഷക...
    സ്ക്കൂളിലെ ക്യാമറ : വിദ്യ...
    ആര്‍. ബാലകൃഷ്ണ പിള്ളയുടെ ...
    മിതഭാഷിയായി കര്‍മ്മ കുശലത...
    മന്ത്രി ഗണേഷ്‌ കുമാറും മു...

    Click here to download Malayalam fonts
    Click here to download Malayalam fonts
    Your Ad Here
    Club Penguin


    ePathram Magazine