പാക്കിസ്ഥാനിലെ അന്യ മതക്കാര്‍ക്ക് താലിബാന്‍ ഏര്‍പ്പെടുത്തിയ കരം അടക്കാത്ത കുടുംബങ്ങളെ കൂട്ടത്തോടെ കുടിയൊഴിപ്പിച്ചു. വടക്ക് പടിഞ്ഞാറന്‍ പ്രവിശ്യയിലെ 150 ലേറേ സിക്ക് ഹിന്ദു മതക്കാര്‍ക്കാണ് ഇതോടെ തങ്ങളുടെ സര്‍വസ്വവും ഉപേക്ഷിച്ച് സ്വന്തം നാട്ടില്‍ നിന്നും പലായനം ചെയ്യേണ്ടതായി വന്നത്. ഇവര്‍ ഇപ്പോള്‍ പഞ്ചാബിലേയും റാവല്‍ പിണ്ടിയിലേയും താല്‍ക്കാലിക ദുരിതാശ്വാസ കാമ്പുകളില്‍ കഴിയുകയാണ്.
ഇവിടത്തെ ന്യൂന പക്ഷ സമുദായമായ സിക്കുകാരോട് പ്രതി വര്‍ഷം അഞ്ച് കോടി രൂപയാണ് താലിബാന്‍ ആവശ്യപ്പെട്ടിരിക്കുന്നത്.
ഇതില്‍ അല്‍ഭുതപ്പെടാന്‍ ഒന്നും ഇല്ല എന്നാണ് അമേരിക്കന്‍ വക്താവ് പറഞ്ഞത്. താലിബാന്‍ ഭീകരര്‍ നിഷ്ഠൂരരായ കൊലയാളികള്‍ ആണ്. അവര്‍ പാക്കിസ്ഥാനിലേയും അഫ്ഗാനിസ്ഥാനിലേയും ദുര്‍ബലമായ ജനാധിപത്യം തകര്‍ക്കാന്‍ വേണ്ടി എന്തു ചെയ്യും എന്ന് തങ്ങള്‍ക്ക് ബോധ്യമുണ്ട്. അന്യ് മതക്കാരില്‍ നിന്നും കരം പിരിക്കാന്‍ പോലും മുതിര്‍ന്ന താലിബാനെ നിര്‍മ്മാര്‍ജ്ജനം ചെയ്യുന്നതിനായി അന്താരാഷ്ട്ര സമൂഹം ഒരുമിച്ച് പ്രവര്‍ത്തിക്കേണ്ടതിന്റെ ആവശ്യകതയാണ് ഇത് ചൂണ്ടിക്കാട്ടുന്നത് എന്നും അമേരിക്കന്‍ സ്റ്റേറ്റ് ഡിപ്പാര്‍ട്ട്മെന്റ് വക്താവ് റോബര്‍ട്ട് വുഡ് വാഷിങ്ടണില്‍ അഭിപ്രായപ്പെട്ടു.
പാക്കിസ്ഥാന്‍ സൈന്യത്തില്‍ സിക്ക് ഉദ്യോഗസ്ഥന്‍
ഇതിനിടെ സിക്ക് ന്യൂനപക്ഷത്തെ സംരക്ഷിക്കണം എന്ന ഇന്ത്യയുടെ അഭ്യര്‍ത്ഥന പാക്ക് അധികൃതര്‍ തള്ളി. പാക്കിസ്ഥാനിലെ സിക്ക് വംശജര്‍ പാക് പൌരന്മാര്‍ ആണെന്നും അവരുടെ കാര്യത്തില്‍ ഇന്ത്യ ഇടപെടേണ്ട എന്നും പാക്കിസ്ഥാന്‍ വിദേശ കാര്യ വകുപ്പ് വക്താവ് അറിയിച്ചു.
- ജെ.എസ്.
അനുബന്ധ വാര്‍ത്തകള്‍
വായിക്കുക: തീവ്രവാദം, പാക്കിസ്ഥാന്‍, മനുഷ്യാവകാശം