ബാഗ്ദാദ് : ഇറാഖ് യുദ്ധ കാലത്തെ അമേരിക്കന്‍ സൈന്യത്തെ സംബന്ധിക്കുന്ന രഹസ്യ രേഖകള്‍ വന്‍ തോതില്‍ പരസ്യപ്പെടുത്തിയ വിക്കി ലീക്ക്സ് വെബ് സൈറ്റിനെതിരെ ഇറാഖ് രംഗത്തെത്തി. ഈ രേഖകള്‍ പുറത്തു വിട്ട സമയം കണക്കിലെ ടുക്കുമ്പോള്‍ ഇതിനു പിന്നില്‍ വ്യക്തമായ രാഷ്ട്രീയ ലക്ഷ്യങ്ങള്‍ ഉണ്ട് എന്നാണ് ഇറാഖി പ്രധാന മന്ത്രി നുരി അല്‍ മാലികി ആരോപിക്കുന്നത്. ഇന്റലിജന്‍സ് രേഖകള്‍ പുറത്തു വന്നതിനെ തുടര്‍ന്ന് ഇറാഖില്‍ നടന്ന മനുഷ്യാവകാശ ലംഘനങ്ങളെ പറ്റി അന്വേഷണം നടത്താന്‍ ഐക്യ രാഷ്ട്ര സഭ അമേരിക്കയോട് ആവശ്യപ്പെട്ടു. വിക്കി ലീക്ക്സ് രേഖകള്‍ പുറത്തു വിട്ടത് ഇറാഖിലെ അമേരിക്കന്‍ സൈനികരുടെ ജീവന് ഭീഷണിയായി എന്ന് അമേരിക്ക പറഞ്ഞു. എന്നാല്‍ അടുത്ത് തന്നെ അഫ്ഗാന്‍ യുദ്ധം സംബന്ധിച്ച 15000 ത്തോളം രഹസ്യ രേഖകള്‍ തങ്ങള്‍ പുറത്തു വിടും എന്ന് വിക്കി ലീക്ക്സ് സ്ഥാപകന്‍ ജൂലിയന്‍ അസ്സാന്‍ജെ പ്രഖ്യാപിച്ചു.
- ജെ.എസ്.
അനുബന്ധ വാര്‍ത്തകള്‍
വായിക്കുക: അമേരിക്ക, കുറ്റകൃത്യം, മനുഷ്യാവകാശം, യുദ്ധം