ജൊഹാനസ്ബര്‍ഗ് : എങ്ങിനെ എങ്കിലും കളിക്കുക. സ്വന്തം കഴിവ് കൊണ്ടോ, എതിര്‍ ടീമിന്‍റെ കഴിവ് കേടു കൊണ്ടോ ഒരു ഗോള്‍ നേടുക. പിന്നെ അതില്‍ തൂങ്ങി വിജയവും അടുത്ത റൌണ്ടും ഉറപ്പു വരുത്തുക. നൂറ്റാണ്ടുകളുടെ പാരമ്പര്യ മുള്ള, ലോകോത്തര താരങ്ങള്‍ കളിക്കുന്ന ഇംഗ്ലണ്ടിനെ പ്പോലെ ഒരു ടീമിന് ഒരിക്കലും ഭൂഷണമല്ല ഈ കളി. ക്ലബ്ബ് ഫുട്ബോളിലെ അതി കായന്മാരായ വെയിന്‍ റൂണിയും ജറാള്‍ഡും ലാന്‍ഫോര്‍ഡും എല്ലാം അണി നിരക്കുന്ന ഇംഗ്ലണ്ട് നിര ഗ്രൂപ്പ് സി- യില്‍ നിന്നും രണ്ടാം സ്ഥാനക്കാരായി നോക്കൌട്ട് ഘട്ടത്തി ലേക്ക് കടന്നു. എന്നാല്‍ ഈ ഗ്രൂപ്പിലെ ഒന്നാം സ്ഥാനക്കാര്‍ ആരാണ് എന്നുള്ള താണ് ഏറെ അതിശയകരം. ഫുട്ബാള്‍ എന്തെന്ന് തന്നെ കാര്യമായി അറിയാത്ത അമേരിക്കയും…!
ഫുട്ബോളില്‍ വലിയ പാരമ്പര്യം ഒന്നും അവകാശ പ്പെടാനില്ലാത്ത സ്ലോവാനിയ യെ എതിരില്ലാത്ത ഒരു ഗോളിന് മറി കടക്കാന്‍ ഇംഗ്ലണ്ട് പയറ്റിയ തന്ത്രം കണ്ടാല്‍ കളി ക്കമ്പക്കാര്‍ മൂക്കത്ത് വിരല്‍ വെച്ച് പോകും – തീര്‍ച്ച.

ഇംഗ്ലണ്ട് - സ്ലോവാനിയ മല്‍സരത്തില്‍ നിന്നും
റഫറി ‘കളിച്ചു’ : അള്‍ജീരിയ പുറത്ത്
ഈ ലോക കപ്പിലെ ഏറ്റവും മോശം റഫറിംഗ് കണ്ട മല്‍സര ത്തില്‍ അള്‍ജീരിയ ക്ക് എതിരെ അമേരിക്ക ക്ക് ഏകപക്ഷീയ മായ ഒരു ഗോള്‍ വിജയം. രണ്ടാം പകുതിയിലെ ഇഞ്ച്വറി ടൈമിലാണ് അമേരിക്ക നിര്‍ണ്ണായക ഗോളും പ്രീ ക്വാര്‍ട്ടര്‍ ബര്‍ത്തും ഉറപ്പിച്ചത്. അള്‍ജീരിയന്‍ മുന്നേറ്റ നിരക്കാരുടെ നീക്കങ്ങള്‍ക്ക് തീര്‍ത്തും ഏകപക്ഷീയ മായ രീതിയില്‍ തടയിടാന്‍ റഫറി കാണിച്ചിരുന്ന ഏകാഗ്രത കളി പ്രേമികള്‍ക്ക് അഹസനീയമായി.
ജര്‍മ്മനി യും നോക്കൌട്ടില്‍
ആഫ്രിക്കന്‍ ശക്തിയായ ഘാന യെ ഒരു ഗോളിന് പിന്തള്ളി, ഗ്രൂപ്പ് ഡി – യില്‍ നിന്നും ലോക ചാമ്പ്യന്മാരായിരുന്ന ജര്‍മനി നോക്കൌട്ട് ഘട്ടത്തിലേക്ക് പ്രവേശിച്ചു. ഗ്രൂപ്പ് സി – യിലെ രണ്ടാം സ്ഥാനക്കാരായ ഇംഗ്ലണ്ട് ആണ് ജര്‍മ്മനി യുടെ പ്രീ ക്വാര്‍ട്ടറിലെ എതിരാളികള്‍.
ആസ്ത്രേലിയ ജയിച്ചു : ഘാന പ്രീ ക്വാര്‍ട്ടറില്‍
ഗ്രൂപ്പ് ഡി – യിലെ അവസാന മല്‍സര ത്തില്‍ ആസ്ത്രേലിയ, സെര്‍ബിയ ക്കെതിരെ തകര്‍പ്പന്‍ വിജയം സ്വന്തമാക്കി എങ്കിലും തങ്ങളുടെ ആദ്യ മല്‍സര ത്തില്‍ ജര്‍മ്മനി യോട് വന്‍ പരാജയം ഏറ്റു വാങ്ങി യത് അവര്‍ക്ക് വിനയാവുക യായിരുന്നു. പോയിന്‍റ് നിലയില്‍ ഘാന ക്ക് ഒപ്പം നിന്ന ആസ്ത്രേലിയ യെ ചതിച്ചത് ‘ഗോള്‍ ശരാശരി’ യായിരുന്നു. മികച്ച ഗോള്‍ ശരാശരി യിലൂടെ ഘാന പ്രീ ക്വാര്‍ട്ടറില്‍ കളിക്കാന്‍ അര്‍ഹത നേടുക യായിരുന്നു. സി – ഗ്രൂപ്പിലെ ഒന്നാം സ്ഥാനക്കാരായ അമേരിക്ക യാണ് ഘാന യുടെ പ്രീ ക്വാര്‍ട്ടറിലെ എതിരാളികള്‍.
തയ്യാറാക്കിയത്: – ഹുസ്സൈന്‍ ഞാങ്ങാട്ടിരി



റിയോ ഡി ജനെയ്‌റോ : ബ്രസീലിലെ വടക്ക് കിഴക്കന്‍ സംസ്ഥാനങ്ങളില്‍ ആഞ്ഞടിച്ച കൊടുങ്കാറ്റില്‍ 31 പേര്‍ കൊല്ലപ്പെട്ടതായി അധികൃതര്‍ അറിയിക്കുന്നു. ആയിരത്തോളം പേരെ കാണാനില്ലെന്നും ഒരു ലക്ഷത്തോളം പേരെ മാറ്റി പാര്‍പ്പിക്കേണ്ടി വന്നു എന്നും റിപ്പോര്‍ട്ടുകളുണ്ട്. പെര്നാംബുച്ചോ സംസ്ഥാനത്തിലെ ബോം കൊണ്സിലോ എന്ന അണക്കെട്ട് തകര്‍ന്നതിനാലാണ് സ്ഥിതിഗതികള്‍ ഇത്ര വഷളായത്. അണക്കെട്ട് തകര്‍ന്നതോടെ അണപൊട്ടി ഒഴുകിയ മുംബാവു നദി അനേകം പട്ടണങ്ങളെ വെള്ളത്തിലാഴ്ത്തി.
ജൊഹാനസ്ബര്‍ഗ് : ലോകം കണ്ടതില്‍ വെച്ച് ഏറ്റവും വലിയ ഫുട്ബോളര്‍ ആര് എന്ന ചോദ്യത്തിന് കളിക്കമ്പ ക്കാര്‍ ക്കിടയില്‍ നിന്നും ലഭിക്കുന്ന ബഹു ഭൂരിപക്ഷം ഉത്തര ങ്ങളും (കുറിയവനായ) മറഡോണ എന്ന് തന്നെയാവും…!. എന്നാല്‍ ഡീഗോ മറഡോണ ഇപ്പോള്‍ കളത്തിനു പുറത്തു നിന്നും കളി പറഞ്ഞു കൊടുക്കുക യാണ്. കോച്ച് എന്ന നിലയില്‍ ഡീഗോ എത്ര കണ്ടു മുന്നേറും എന്നത് കാത്തിരുന്നു കാണാം എന്നാണു കളി നിരൂപകര്‍ പറഞ്ഞത്. മറഡോണ യോട് കിട പിടിക്കുന്ന മെസ്സി എന്ന ലോകോത്തര പ്ലേ മേക്കര്‍ മൈതാന മദ്ധ്യത്തില്‍ കളി നിയന്ത്രിച്ചപ്പോള്‍, ലോക കപ്പില്‍ ഇത് വരെ നടന്ന മല്‍സര ങ്ങളില്‍ തിളങ്ങി നില്‍ക്കുന്നത് അര്‍ജന്‍റീന തന്നെ.
ജൊഹാനസ്ബര്‍ഗ് : മഴയില്‍ കുതിര്‍ന്ന പോര്‍ച്ചുഗീസ് – ഉത്തര കൊറിയ മല്‍സരത്തില്‍ പോര്‍ച്ചുഗലിന് എതിരില്ലാത്ത 7 ഗോള്‍ വിജയം. ലോകത്തിലെ ഏറ്റവും അധികം ചെലവേറിയ താരം എന്ന വിശേഷണം എന്ത് കൊണ്ട് കളി പ്രേമികള്‍ ക്രിസ്റ്റ്യാനോ റൊണാള്‍ഡോ ക്ക് ചാര്‍ത്തി നല്‍കി എന്നത് തെളിയിക്കുന്ന തായിരുന്നു ഉത്തര കൊറിയ ക്കെതിരെ ക്രിസ്റ്റ്യാനോ യുടെ പ്രകടനം. കളിച്ചും കളിപ്പിച്ചും ഗോള്‍ അവസരങ്ങള്‍ ഒരുക്കിയും സ്കോര്‍ ചെയ്തും തന്‍റെ പേരിന് ഒത്ത പ്രകടനം പുറത്തെടുത്ത ക്രിസ്റ്റ്യാനോ ക്കും കൂട്ടര്‍ക്കും മുന്നില്‍, ബ്രസീലിന് എതിരെ തകര്‍പ്പന്‍ പ്രകടനം കാഴ്ച വെച്ച ഉത്തര കൊറിയ തീര്‍ത്തും മങ്ങി പ്പോവുക യായിരുന്നു.
ബീജിംഗ് : ദക്ഷിണ ചൈനയിലെ വെള്ളപ്പൊക്കത്തില്‍ 136 പേര്‍ കൊല്ലപ്പെട്ടതായി ചൈനീസ് അധികൃതര്‍ വെളിപ്പെടുത്തി. ഒന്‍പതു പ്രവിശ്യകളിലായി ഒരു കോടിയിലേറെ പേര്‍ ഇവിടെ വെള്ളപ്പൊക്ക ദുരിതം അനുഭവിക്കുന്നുണ്ട്. 86 പേരെ കാണാനില്ല. 535,500 ഹെക്ടര്‍ കൃഷി നശിക്കുകയും 68,000 ഭവനങ്ങള്‍ തകരുകയും ചെയ്തതായി റിപ്പോര്‍ട്ടുണ്ട്. മൊത്തം 2.1 ബില്യണ്‍ ഡോളറിന്റെ നഷ്ടമാണ് കണക്കാക്കിയിട്ടുള്ളത്. 2.8 ലക്ഷം പേരെ ഈ പ്രദേശങ്ങളില്‍ നിന്നും മാറ്റി സുരക്ഷിത താവളങ്ങളില്‍ എത്തിച്ചിട്ടുണ്ട്.
ജൊഹാനസ്ബര്‍ഗ്: ഇരു പകുതി കളിലു മായി ലൂയീസ് ഫാബിയാനോ നേടിയ എണ്ണം പറഞ്ഞ രണ്ടു ഗോളിനും ഇലാനോ നേടിയ മറ്റൊരു ഗോളിനും കരുത്തരായ ഐവറി കോസ്റ്റിനെ മറി കടന്ന്‍ ബ്രസീല്‍ പ്രീ ക്വാര്‍ട്ടറില്‍ എത്തി. ആക്രമിച്ചു കളിച്ച ഐവറി കോസ്റ്റിന് മേല്‍ പൂര്‍ണ്ണ ആധിപത്യം ബ്രസീലി ന് തന്നെ യായിരുന്നു. എങ്കിലും ഇംഗ്ലീഷ് ലീഗിലെ ടോപ് സ്കോറര്‍ ആയ ദ്രോഗ്ബ യുടെ നേതൃത്വത്തില്‍ ഐവറി കോസ്റ്റ് പല നല്ല മുന്നേറ്റ ങ്ങളും നെയ്തെടുത്തു.
വാഷിംഗ്ടണ്‍ : ജൂണ്‍ 26ന് ടോറോന്‍റോയില്‍ ആരംഭിക്കുന്ന ജി-20 ഉച്ചകോടി ആഗോള സാമ്പത്തിക പ്രതിസന്ധി പരിഹരിക്കുന്നതിനുള്ള മാര്‍ഗ്ഗങ്ങള്‍ ചര്‍ച്ച ചെയ്യുന്നതിന് മുന്‍ഗണന നല്‍കണമെന്ന് അമേരിക്കന്‍ പ്രസിഡണ്ട് ബരാക് ഒബാമ ആവശ്യപ്പെട്ടു. ലോകത്തിലെ ഏറ്റവും സമ്പന്നമായ 20 രാഷ്ട്രങ്ങള്‍ പങ്കെടുക്കുന്ന ഉച്ചകോടി അന്താരാഷ്‌ട്ര സാമ്പത്തിക സഹകരണം ലക്ഷ്യമിട്ട് രൂപം നല്‍കിയതാണ്. പുതിയ വെല്ലുവിളികളെ കൂട്ടായി നേരിടുവാനുള്ള ആര്‍ജവം ജി-20 രാഷ്ട്രങ്ങള്‍ പ്രകടിപ്പിക്കണം എന്നും ഒബാമ ഉച്ചകോടിക്ക് മുന്‍പായി ലോക നേതാക്കളെ അഭിസംബോധന ചെയ്തെഴുതിയ എഴുത്തില്‍ ആഹ്വാനം ചെയ്തു.
സ്പെയിന്‍ : നൊബേല്‍ സമ്മാന ജേതാവും പ്രശസ്ത നോവലിസ്റ്റു മായ പോര്‍ച്ചുഗീസ് സാഹിത്യകാരന്‍ ഷൂസെ സരമാഗു അന്തരിച്ചു 87 വയസ്സ് ആയിരുന്നു. ‘ബ്ലൈന്‍ഡ് നെസ്’ എന്ന നോവലിന് 1998 – ല്‍ നൊബേല്‍ സമ്മാനം നേടിയ സരമാഗു വിന്‍റെ കൃതികള്‍, മലയാളം ഉള്‍പ്പെടെ ഇരുപതിലേറെ ഭാഷ കളിലേക്ക് വിവര്‍ത്തനം ചെയ്തിട്ടുണ്ട്. കടുത്ത രാഷ്ട്രീയ നിലപാടുകളെ മാജിക്കല്‍ റിയലിസം ശൈലിയില്‍ അവതരിപ്പിച്ചവ ആയിരുന്നു അദ്ദേഹത്തിന്‍റെ കൃതികളില്‍ ഭൂരിഭാഗവും. ഉറച്ച കമ്യൂണിസ്റ്റാ യിരുന്ന സരമാഗു വിന്‍റെ നിലപാടുകള്‍, അദ്ദേഹത്തെ മാതൃ രാജ്യ ത്തിന് അനഭിമതനാക്കി.
ന്യൂഡല്‍ഹി : കലാപ ബാധിത ദക്ഷിണ കിര്‍ഗിസ്ഥാനില്‍ നിന്നും 21 ഇന്ത്യന്‍ വിദ്യാര്‍ത്ഥികള്‍ സുരക്ഷിതരായി ഇന്നലെ രാത്രി ഇന്ത്യയില്‍ തിരിച്ചെത്തി. ഓഷ്, ജലാലാബാദ് എന്നീ പ്രദേശങ്ങളില്‍ നിന്നും 105 ഇന്ത്യാക്കാരെ അധികൃതര്‍ കിര്‍ഗിസ്ഥാന്‍ തലസ്ഥാനമായ ബിഷ്കെക്കിലേക്ക് നേരത്തെ തന്നെ മാറ്റിയിരുന്നു. കിര്‍ഗിസ് വിഭാഗവും, ന്യൂനപക്ഷമായ ഉസ്ബെക് വിഭാഗവും തമ്മിലുള്ള കലാപത്തില്‍ 120 ഓളം പേര്‍ ഇവിടെ കൊല്ലപ്പെടുകയും 1600 ഓളം പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു. കലാപത്തെ തുടര്‍ന്ന് ഉസ്ബെക് വിഭാഗക്കാര്‍ വന്‍ തോതില്‍ ഇവിടെ നിന്നും പലായനം ചെയ്യുകയുണ്ടായി. പ്രശ്ന പരിഹാരത്തിന് കിര്‍ഗിസ്ഥാന്‍ സര്‍ക്കാര്‍ അന്താരാഷ്‌ട്ര സഹായം തേടിയിട്ടുണ്ട്.
ജൊഹാനസ്ബര്‍ഗ് : യൂറോപ്യന്‍ ഫുട്ബോളിലെ കരുത്തുറ്റ രണ്ടു ടീമുകള്‍ ഇന്ന് ലോക കപ്പില്‍ കൊമ്പു കോര്‍ക്കുന്നു. ലോകോത്തര ഫുട്ബോള്‍ ടീമായ എഫ്. സി. ബാഴ്സലോണ യുടെ ഏറെക്കുറെ എല്ലാ കളിക്കാരും ആനി നിരക്കുന്ന സ്പെയിന്‍, സ്വിറ്റ്സര്‍ലാന്‍റ് നെ നേരിടുന്നു. കളി നിരൂപകര്‍ ഈ ലോക കപ്പില്‍ ഏറ്റവുമധികം സാദ്ധ്യത കല്‍പ്പിക്കുന്ന ടീമുകളില്‍ ഒന്നാണ് സപെയിന്‍. ഇന്ന്‍ ഇന്ത്യന്‍ സമയം വൈകീട്ട് 7 : 30 ന് സ്പെയിന്‍ – സ്വിറ്റ്സര്‍ലാന്‍റ് മല്‍സരം നടക്കും.
























