ജൊഹാനസ്ബര്‍ഗ് : ഫുട്ബാള്‍ മാന്ത്രികന് ഡീഗോ മറഡോണയുടെ പിന്‍ഗാമി കള്‍ക്ക് 2010 ലോക കപ്പ് ഫുട്ബാള്‍ മാമാങ്കത്തില്‍ നൈജീരിയക്ക് എതിരെ ഏകപക്ഷീയ മായ ഒരു ഗോളിന്‍റെ വിജയം. കളിയുടെ ആറാം മിനുട്ടില്‍ തന്നെ അര്‍ജന്റീനിയന്‍ സ്ട്രൈക്കര്‍ ഹെയിന്‍സ് നേടിയ ഗോളില്‍ മുന്നിലെത്തിയ മുന്‍ ചാമ്പ്യന്മാര്‍ കളി അവസാനിക്കുന്നത് വരെയും തങ്ങളുടെ ലീഡ് കാത്തു സൂക്ഷിക്കുക യായിരുന്നു. മെസ്സിയും ടെവസ്സും വെറോണും അടങ്ങിയ അര്‍ജന്റീനിയന്‍ മുന്നേറ്റ നിര, ഗോളിലേക്ക് എത്താവുന്ന പല നീക്കങ്ങളും നടത്തി എങ്കിലും ലീഡ് ഉയര്‍ത്താന്‍ ആയില്ല. ആഫ്രിക്കന്‍ കരുത്തുമായി ഇറങ്ങിയ നൈജീരിയന്‍ ടീമിന് പ്രതീക്ഷക്ക് ഒത്ത പ്രകടനം കാഴ്ച വെക്കാന്‍ കഴിയാതിരുന്നതും അര്‍ജന്‍റീന ക്ക് തുണയായി. ഗ്രൂപ്പ് ബി യില്‍ വിജയവും, മൂന്നു പോയിന്റും സ്വന്തമാക്കാന്‍ മറഡോണ യുടെ കുട്ടികള്‍ക്ക് അങ്ങിനെ കഴിഞ്ഞു.
കൊറിയ വരവ് അറിയിച്ചു
ഏഷ്യന്‍ സോക്കര്‍ ശക്തി യായ ദക്ഷിണ കൊറിയ, 2010 ലോകകപ്പി ലെ ആദ്യ വിജയം നേടുന്ന ടീമായി. അങ്ങിനെ അവര്‍ തങ്ങളുടെ സാന്നിദ്ധ്യം ലോകകപ്പില്‍ അറിയിച്ചു. തീര്‍ത്തും ഏഷ്യന്‍ ശൈലിയില്‍ കളിച്ച തെക്കന്‍ കൊറിയന്‍ ടീം, മുന്‍ യൂറോപ്യന്‍ ചാമ്പ്യന്മാരായ ഗ്രീസിന് എതിരെ ഏകപക്ഷീയമായ രണ്ടു ഗോളുകള്‍ക്ക് വിജയം സ്വന്തമാക്കുക ആയിരുന്നു. കളിയുടെ ഇരു പകുതി കളിലുമായി ഓരോരോ ഗോളുകള്‍ നേടിയ ഏഷ്യന്‍ ചാമ്പ്യന്മാര്‍, കളിയുടെ എല്ലാ മേഖല കളിലും ഗ്രീസിനെ പുറകില്‍ ആക്കുന്നതില്‍ വിജയം കണ്ടെത്തി.
ഇംഗ്ലണ്ടും അമേരിക്കയും ഒപ്പത്തിനൊപ്പം
2010 ലോക കപ്പ് മല്‍സര ങ്ങളില്‍ ഇത് വരെ കണ്ടതില്‍ വെച്ച് ഏറ്റവും ആവേശോജ്ജ്വലമായ മല്‍സരത്തില്‍ ഇംഗ്ലണ്ടും അമേരിക്കയും ഓരോ ഗോളുകള്‍ വീതം അടിച്ചു സമനില യില്‍ പിരിഞ്ഞു. കളിയുടെ ഏഴാം മിനുട്ടില്‍ ഇംഗ്ലണ്ട് മുന്നേറ്റ നിരക്കാരന് ജെറാള്‍ഡ് നേടിയ ഗോളില്‍ മുന്നിലെത്തിയ ഇംഗ്ലീഷുകാര്‍ക്ക് മറുപടി യായി തകര്‍പ്പന്‍ കളി പുറത്തെടുത്ത അമേരിക്ക, നാല്പത്തി ഒന്നാമത്തെ മിനുട്ടില്‍ ഇംഗ്ലണ്ട് ഗോള്‍ കീപ്പര്‍ ഗ്രീന്‍ വരുത്തിയ പിഴവിലൂടെ സമനില നേടുക യായിരുന്നു. വെയിന്‍ റോണി, ലംബാഡ് എന്നീ സൂപ്പര്‍ താരങ്ങള്‍ ഇംഗ്ലണ്ടിന് വേണ്ടി മികവുറ്റ പ്രകടനമാണ് പുറത്തെടുത്തത്. റോണിയുടെ പല ഷോട്ടുകളും ഇംഗ്ലണ്ടിന്‍റെ നിര്‍ഭാഗ്യം കൊണ്ട് മാത്രമാണ് ഗോള്‍ ആകാതെ പോയത്.
തയ്യാറാക്കിയത്: – ഹുസ്സൈന്‍ ഞാങ്ങാട്ടിരി