സാന്‍ഫ്രാന്‍സിസ്കോ: ശബ്ദസാങ്കേതിക രംഗത്തെ അതികായന്‍ ഡോള്‍ബി റേ (80) അന്തരിച്ചു. അല്‍ഷിമേഴ്സ്, കാന്‍സര്‍ തുടങ്ങിയ അസുഖങ്ങളെ തുടര്‍ന്നായിരുന്നു അന്ത്യം. ഡോള്‍ബി ശബ്ദസംവിധാനത്തിന്റെ പിതാവായ റേ ശബ്ദ സാങ്കേതിക രംഗത്ത് നാഴികക്കല്ലായ നിരവധി കണ്ടു പിടുത്തങ്ങള്‍ നടത്തിയിട്ടുണ്ട്. 50 ല്‍ പരം പേറ്റന്റുകള്‍ ഇദ്ദേഹത്തിന്റെ പേരിലുണ്ട്. സിനിമയിലെ ശബ്ദ സാങ്കേതിക മികവിന്റെ പേരില്‍ രണ്ട് തവണ ഓസ്കാര്‍ പുരസ്കാരം കരസ്ഥമാക്കിയിട്ടുണ്ട് ഇദ്ദേഹം. 1995-ല്‍ ഗ്രാമിയും, 1989-ലും 2005ലും എമ്മി പുരസ്കാരവും റേയെ തേടിയെത്തിയിട്ടുണ്ട്.
അമേരിക്കയിലെ പോര്‍ട്ട്‌ലാന്റിലെ ഓറിഗോണില്‍ ആണ്‍` അദ്ദേഹം ജനിച്ചത്. ഓഡിയോ വീഡിയോ ടേപ്പുകളുടെ ശബ്ദ സാങ്കേതിക രംഗത്ത് നിരവധി പരീക്ഷണങ്ങള്‍ നടത്തി. ആമ്പെക്സ് കോര്‍പ്പറേഷനു വേണ്ടി വീഡിയോ ടേപ്പ് വികസിപ്പിക്കുന്നതില്‍ വലിയ പങ്കു വഹിച്ചു. ബ്രിട്ടനിലെ കേംബ്രിഡ്ജ് സര്‍വ്വകലാശാലയില്‍ നിന്നും ശബ്ദ സാങ്കേതിക രംഗത്ത് ഡോക്ടറേറ്റ് നേടി. 1989-ല്‍ ഡോള്‍ബി ലബോറട്ടറി സ്ഥാപിച്ചു. ഇവിടെ വച്ചാണ് ഡോള്‍ബി സിസ്റ്റം എന്ന് പ്രശസ്തമായ ശബ്ദ സാങ്കേതിക വിദ്യ വികസിപ്പിച്ചത്. ഇന്ന് ലോകത്ത് ഉപയോഗിക്കുന്ന ശബ്ദ സാങ്കേതിക വിദ്യയിലെ നൂതനമായ പല സങ്കേതങ്ങളും ഡോള്‍ബി റേയുടെ സംഭാവനയാണ്. ഓഡിയോ എഞ്ചിനീയറിങ്ങ് സൊസൈറ്റിയുടെ മുന്‍ പ്രസിഡണ്ട് കൂടിയായിരുന്നു റേ.