സഹായിയുടെ പേരിൽ ആരോപണം; ചെക്ക് പ്രധാനമന്ത്രി രാജി വെയ്ക്കുന്നു

June 17th, 2013

petr-necas-epathram

പ്രാഗ് : തന്റെ അടുത്ത സഹായികളിൽ ഒരാളുടെ പേരിൽ ഉയർന്ന അഴിമതി ആരോപണത്തെ തുടർന്ന് ചെക്കോസ്ലോവാക്യൻ പ്രധാനമന്ത്രി പെറ്റർ നെച്ചാസ് രാജി വെക്കാൻ ഒരുങ്ങുന്നു. തന്റെ രാഷ്ട്രീയ ഉത്തരവാദിത്തത്തെ കുറിച്ച് നല്ല ബോദ്ധ്യമുള്ള താൻ തന്റെ പ്രധാനമന്ത്രി സ്ഥാനം നാളെ രാജി വെയ്ക്കും എന്ന് നെച്ചാസ് മാദ്ധ്യമ പ്രവർത്തകരോട് പറഞ്ഞു.

നെച്ചാസിനോട് ഏറെ അടുപ്പമുള്ള ജാന നഗ്യോവ ചിലർക്ക് സർക്കാരിൽ ഉയർന്ന ജോലികൾ വാഗ്ദാനം ചെയ്ത് പണം സമ്പാദിച്ചു എന്നാണ് ആരോപണം. ഇത്തരം തട്ടിപ്പുകൾക്കായി നെഗ്യോവ പ്രധാനമന്ത്രിയുമായുള്ള അടുപ്പവും പ്രധാനമന്ത്രിയുടെ ഓഫീസും ദുരുപയോഗം ചെയ്തു എന്നതിനാൽ ഇതിന്റെ ധാർമ്മിക ഉത്തരവാദിത്തം തനിക്കാണെന്നും തനിക്ക് തന്റെ രാഷ്ട്രീയ ബാദ്ധ്യതയെ പറ്റി ഉത്തമ ബോദ്ധ്യമുണ്ടെന്നും അതിനാലാണ് താൻ രാജി സന്നദ്ധത പ്രകടിപ്പിച്ചത് എന്നും പ്രധാനമന്ത്രി അറിയിച്ചു.

- ജെ.എസ്.

വായിക്കുക: ,

അഭിപ്രായം എഴുതുക »

മണ്ടേലയുടെ ആരോഗ്യനില ഗുരുതരമായി തുടരുന്നു

June 14th, 2013

nelson-mandela-epathram

ജൊഹാന്നസ്ബെർഗ് : കഴിഞ്ഞ ഒരാഴ്ച്ചയായി ആശുപത്രിയിൽ ചികിൽസയിൽ നെൽസൻ മണ്ടേലയുടെ ആരോഗ്യ നില അൽപ്പം മെച്ചപ്പെട്ടിട്ടുണ്ടെങ്കിലും അദ്ദേഹം ഗുരുതരാവസ്ഥ തരണം ചെയ്തിട്ടില്ല എന്ന് ആശുപത്രി അധികൃതർ അറിയിച്ചു. ദക്ഷിണാഫ്രിക്കയുടെ ആദ്യത്തെ കറുത്ത വർഗ്ഗക്കാരനായ പ്രസിഡണ്ട് ശ്വാസകോശത്തിൽ അണുബാധയെ തുടർന്നാണ് ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെട്ടത്.

ദക്ഷിണാഫ്രിക്കയിൽ എമ്പാടും കുട്ടികൾ അദ്ദേഹത്തിന്റെ സൌഖ്യത്തിനായി പാട്ട് പാടുകയും ആശുപത്രിക്ക് പുറത്ത് ബലൂണുകൾ കൊണ്ടു വന്ന് വെയ്ക്കുകയും ചെയ്യുകയാണ്.

വർണ്ണ വിവേചനത്തിനെതിരെ പോരാടിയ നെൽസൻ മണ്ടേലയെ 27 വർഷം വെള്ളക്കാരുടെ ഭരണകൂടം തടങ്കലിൽ പാർപ്പിച്ചു. 1990ൽ മോചിതനായ അദ്ദേഹം 1994ൽ ദക്ഷിണാഫ്രിക്കയുടെ ആദ്യ കറുത്ത പ്രസിഡണ്ടായി തെരഞ്ഞെടുക്കപ്പെട്ടു.

- ജെ.എസ്.

വായിക്കുക: , ,

അഭിപ്രായം എഴുതുക »

എയർബസ് എ-350 യുടെ കന്നി യാത്ര സമാപിച്ചു

June 14th, 2013

airbus-a350-epathram

ടുളൂസ് : ഏറെ കാത്തിരിപ്പിന് ശേഷം നടന്ന എയർ ബസ് എ-350 യുടെ കന്നി യാത്ര നാല് മണിക്കൂർ നേരത്തെ പറക്കലിന് ശേഷം തെക്കൻ ഫ്രാൻസിലെ ഒരു കുന്നിൻ ചെരിവിലെ വിമാനത്താവളത്തിൽ വിജയകരമായി വന്നിറങ്ങിയതോടെ സമാപിച്ചു. ടുളൂസിൽ നിന്നും പറന്നുയർന്ന എ-350 യുടെ കന്നി യാത്രക്ക് സാക്ഷികളാകാൻ ഒട്ടേറെ എയർ ബസ് കമ്പനി ഉദ്യോഗസ്ഥരും വിമാന കമ്പക്കാരും എത്തിയിരുന്നു. അമേരിക്കയുടെ ബോയിംഗ് കമ്പനി അടക്കി വാണിരുന്ന ഈ രംഗത്ത് എ-350 ഒരു പുതിയ സാദ്ധ്യതയാണ് തുറക്കുന്നത്. ഭാരം കുറഞ്ഞ യന്ത്ര ഭാഗങ്ങളും നിർമ്മാണ വസ്തുക്കളും ഉപയോഗിക്കുന്നത് മൂലം ഏറെ ഇന്ധനക്ഷമതയും ചിലവ് കുറഞ്ഞതുമാണ് എയർബസ് എ-350.

- ജെ.എസ്.

വായിക്കുക:

അഭിപ്രായം എഴുതുക »

ഒബാമ ബുഷിന്റെ വഴിയേ

June 14th, 2013

bush-obama-epathram

മോസ്കോ : സിറിയൻ വിമതർക്ക് എതിരെ പ്രസിഡണ്ട് ബഷർ അൽ അസദ് രാസ ആയുധങ്ങൾ പ്രയോഗിച്ചു എന്ന അമേരിക്കൻ പ്രസിഡണ്ട് ബറാൿ ഒബാമയുടെ ആരോപണം അടിസ്ഥാന രഹിതമാണെന്ന് ഒരു റഷ്യൻ പാർലമെന്റ് അംഗം പറഞ്ഞു. വ്യാജ വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് ഒബാമയുടെ പരാമർശം. ഇത്തരം ആരോപണങ്ങൾ സിറിയൻ പ്രശ്നത്തിൽ ഇടപെടാനുള്ള അമേരിക്കയുടെ മറയാണ്. സിറിയയിൽ രാസ ആയുധങ്ങൾ പ്രയോഗിക്കപ്പെട്ടു എന്നതിന് തങ്ങളുടെ പക്കൽ തെളിവുണ്ട് എന്ന വൈറ്റ് ഹൌസ് പ്രഖ്യാപനത്തെ തുടർന്നാണ് അദ്യമായി സിറിയൻ വിമതർക്ക് ആയുധം എത്തിക്കാൻ അമേരിക്കൻ പ്രസിഡണ്ട് ഉത്തരവിട്ടത്. വർഷങ്ങൾക്ക് മുൻപ് ഇറാഖ് അധിനിവേശത്തിനായി സദ്ദാം ഹുസൈന്റെ കയ്യിൽ “വെപ്പൺസ് ഓഫ് മാസ് ഡിസ്ട്രക്ഷൻ” ഉണ്ടെന്ന് പ്രചരിപ്പിച്ച ബുഷിന്റെ അതേ തന്ത്രം തന്നെ പ്രയോഗിക്കുന്ന ഒബാമ ബുഷിന്റെ അതേ പാത തന്നെ പിന്തുടരുകയാണ് എന്നും റഷ്യയുടെ വിദേശ നയ രൂപീകരണ സമിതിയുടെ തലവൻ കൂടിയായ അലക്സി പുഷ്കോവ് പറഞ്ഞു.

- ജെ.എസ്.

വായിക്കുക: , ,

അഭിപ്രായം എഴുതുക »

ചൊവ്വയില്‍ ജല സാന്നിദ്ധ്യം : കൂടുതല്‍ തെളിവുകളുമായി നാസ

June 11th, 2013

mars-rover-ePathram

ന്യൂയോര്‍ക്ക് : ചൊവ്വയില്‍ പര്യവേക്ഷണം നടത്തുന്ന നാസയുടെ ഓപ്പര്‍ച്യൂണിറ്റി റോവര്‍ ചൊവ്വയില്‍ ജല സാന്നിദ്ധ്യം ഉണ്ടെന്നതിന് കൂടുതല്‍ തെളിവ് കണ്ടെത്തി. കളിമണ്‍ ധാതുക്കള്‍ അടങ്ങിയ പാറയുടെ സാന്നിദ്ധ്യമാണ് തിരിച്ചറി ഞ്ഞത് എന്ന് നാസ വെളിപ്പെടുത്തി. ജല വുമായി സമ്പര്‍ക്കം ഉണ്ടെങ്കിലേ ഇത്തരം കളിമണ്‍ ധാതുക്കള്‍ അടങ്ങിയ പാറ ഉണ്ടാവുകയുള്ളൂ എന്ന് നാസ അറിയിച്ചു.

ഇതു വരെ ഓപ്പര്‍ച്യൂണിറ്റി കണ്ടെത്തിയ ജല സാന്നിദ്ധ്യത്തില്‍ എല്ലാം പി. എച്ച്. മൂല്യം താഴ്ന്ന നിലയില്‍ ആയതിനാല്‍ ആസിഡ് ആകാനാണ് സാധ്യത എന്നും കളിമണ്‍ ധാതു, ന്യൂട്രലായ പി. എച്ച്. മൂല്യത്തിലേ ഉണ്ടാവുകയുള്ളൂ എന്നതിനാല്‍ ജലത്തിനാണ് സാധ്യത യെന്നും ഓപ്പര്‍ച്യൂണിറ്റി റോവറിന്റെ കണ്ടു പിടിത്തങ്ങള്‍ നിരീക്ഷിക്കുന്ന ശാസ്ത്രജ്ഞര്‍ അറിയിച്ചു.

ജീവന്റെ സാന്നിദ്ധ്യം തേടി നാസ യുടെ ‘ക്യൂരിയോസിറ്റി’ 250 കോടി ഡോളര്‍ ചെലവിട്ടു കഴിഞ്ഞ വര്‍ഷം ആഗസ്റ്റില്‍ ചൊവ്വയില്‍ ഇറങ്ങിയിരുന്നു.

- pma

വായിക്കുക: ,

അഭിപ്രായം എഴുതുക »

ഇറാഖിലെ എണ്ണ : ചൈനയ്ക്ക് വൻ നേട്ടം

June 3rd, 2013

chinese-oil-epathram

ബാഗ്ദാദ് : 2003ലെ അമേരിക്കൻ ആക്രമണത്തിന് ശേഷമുള്ള കാലഘട്ടത്തിൽ ലോകത്തിലേ ഏറ്റവും വലിയ എണ്ണ ഉത്പാദകരായി മാറിയ ഇറാഖുമായി ദീർഘകാല കരാറുകളിൽ ഏർപ്പെട്ട ചൈന ഇറാഖിന്റെ ഏറ്റവും വലിയ എണ്ണ ഉപഭോക്താവായി മാറി. ഇറാഖ് ഉത്പാദിപ്പിക്കുന്ന എണ്ണയുടെ പകുതി വാങ്ങുന്നത് ചൈനയാണ്. ഒന്നര മില്ല്യൺ ബാരൽ വരും ഇത്. ഇറാഖിലെ ഏറ്റവും വലിയ എണ്ണപ്പാടത്തിൽ തങ്ങളുടെ പങ്കാളിത്തം ഉറപ്പു വരുത്താനുള്ള തീവ്ര ശ്രമത്തിലാണ് ഇപ്പോൾ ചൈന.

സദ്ദാം ഹുസൈന് എതിരെ ഏർപ്പെടുത്തിയിരുന്ന അന്താരാഷ്ട്ര ഉപരോധങ്ങളാൽ മുരടിച്ച ഇറാഖിലെ എണ്ണ കച്ചവടം സദ്ദാമിന്റെ അന്ത്യത്തോടെ പുനരുദ്ധരിക്കും എന്ന് മനസ്സിലാക്കിയ ചൈന തന്ത്രപരമായി നീങ്ങിയതിന്റെ ഫലമാണ് ഇപ്പോഴത്തെ നേട്ടം. വൻ തോതിൽ ചൈനീസ് തൊഴിലാളികളെ ഇറാഖിലേക്ക് അയച്ച ചൈന തീരെ കുറഞ്ഞ നിരക്കുകളിലാണ് ഇറാഖിലെ പുതിയ സർക്കാരിൽ നിന്നും കരാറുകളിൽ ഏർപ്പെട്ടത്. പ്രതിവർഷം രണ്ട് ബില്ല്യൺ ഡോളർ ചൈന ഇറാഖിലേക്ക് ഇത്തരത്തിൽ ഒഴുക്കി.

ഇറാഖ് യുദ്ധത്തിൽ ഒരു തരത്തിലും പങ്ക്‍ വഹിക്കാതെ തന്നെ ഇറാഖ് യുദ്ധ പൂർവ്വ കച്ചവടത്തിൽ ചൈന അമേരിക്കയെ പരാജയപ്പെടുത്തിയതായാണ് അമേരിക്കൻ സൈനിക വിദഗ്ദ്ധർ വിലയിരുത്തുന്നത്.

- ജെ.എസ്.

വായിക്കുക: , , , ,

അഭിപ്രായം എഴുതുക »

ചരിത്രം സാക്ഷിയായി വിന്‍സെന്റും ബ്രൂണോയും ഫ്രാന്‍സിലെ ആദ്യ സ്വവര്‍ഗ്ഗ ദമ്പതിമാരായി

May 31st, 2013

gay-marriage-epathram

മോണ്ട് പെല്ലിയര്‍: ആറു വര്‍ഷത്തെ പ്രണയ ബന്ധത്തിനൊടുവില്‍ ചരിത്രത്തെ സാക്ഷിയാക്കി വിന്‍സെന്റും ബ്രൂണോയും ഫ്രാന്‍സിലെ ആദ്യ സ്വവര്‍ഗ്ഗ ദമ്പതിമാരായി. അഞ്ഞൂറോളം ക്ഷണിക്കപ്പെട്ട അതിഥികളുടേയും നൂറ്റമ്പതോളം മാധ്യമ പ്രവര്‍ത്തകരുടേയും സാന്നിധ്യത്തില്‍ ആയിരുന്നു വിവാഹം. ഫ്രാന്‍സിലെ സ്വവര്‍ഗ്ഗാനുകൂല പ്രവര്‍ത്തകരില്‍ ഒരാളാണ് വിന്‍സെന്റ്. ഒരു കുഞ്ഞിനെ ദത്തെടുക്കണമെന്നതാണ് ഈ സ്വവര്‍ഗ്ഗ ദമ്പതികളുടെ ആഗ്രഹം.

പ്രതിഷേധക്കാരെ ഭയന്ന് കനത്ത സുരക്ഷാ വലയം ഏര്‍പ്പെടുത്തിയിരുന്നു. വിവാഹത്തിനു തൊട്ടു മുമ്പ് ഹാളിന്റെ മുറ്റത്തേക്ക് പ്രതിഷേധക്കാര്‍ ആരോ പുക ബോംബ് എറിഞ്ഞിരുന്നു. യാഥാസ്ഥിതികരുടെ കടുത്ത പ്രതിഷേധത്തെ മറി കടന്ന് അടുത്തയിടെ ആണ് ഫ്രാന്‍സില്‍ സ്വവര്‍ഗ്ഗ വിവാഹം നിയമ വിധേയമാക്കിക്കൊണ്ട് ബില്‍ പാസ്സാക്കിയത്. ഇതിനെതിരെ ശക്തമായ പ്രതിഷേധവുമായി ഒരു വിഭാഗം തെരുവില്‍ ഇറങ്ങിയിരുന്നു. കുടിയേറി ഫ്രാന്‍സില്‍ എത്തുന്നവരും ഫ്രാന്‍സില്‍ പ്രശ്നങ്ങള്‍ സൃഷ്ടിക്കുന്നതില്‍ മുന്‍‌പന്തിയില്‍ ഉണ്ട്.

- എസ്. കുമാര്‍

വായിക്കുക: ,

അഭിപ്രായം എഴുതുക »

സിറിയയിൽ രാസായുധങ്ങൾ വീണ്ടും

May 28th, 2013

chemical-weapons-syria-epathram

ബെയ്റൂട്ട് : തലസ്ഥാന നഗരമായ ദമാസ്കസിലും അതിർത്തിയിലെ കുസൈർ പട്ടണത്തിലും നടന്ന കനത്ത പോരാട്ടത്തിനിടയിൽ പ്രസിഡണ്ട് ബഷർ അൽ അസ്സദിന്റെ സർക്കാർ സൈന്യം വിമതർക്ക് നേരെ രാസായുധങ്ങൾ വീൺറ്റും പ്രയോഗിച്ചതായി സൂചന. അടുത്ത മാസം അമേരിക്കയുടേയും റഷ്യയുടേയും നേതൃത്വത്തിൽ നടക്കാനിരിക്കുന്ന സമാധാന ചർച്ചകൾക്ക് മുൻപ് തന്റെ നില മെച്ചപ്പെടുത്താനുള്ള പ്രസിഡണ്ട് അസ്സദിന്റെ നീക്കമായാണ് ഇപ്പോൾ നടക്കുന്ന കനത്ത പോരാട്ടം എന്നാണ് നിരീക്ഷണം.

ലെബനനിലെ ഹെസ്ബൊള്ള പോരാളികളും സർക്കാർ സൈന്യത്തോടൊപ്പം ചേർന്ന് വിമതർക്ക് നേരെ ആക്രമണം അഴിച്ചു വിട്ടതായി റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. കുസൈറിലെ ഹെസ്ബുള്ളയുടെ ഇടപെടൽ ലെബനനിൽ ആഭ്യന്തര യുദ്ധം പൊട്ടിപ്പുറപ്പെടാനുള്ള സാദ്ധ്യത വർദ്ധിപ്പിക്കുന്നതായി പരക്കെ ആശങ്കയുണ്ട്. തെക്കൻ ലെബനനിൽ നിന്നും തൊടുത്തു വിട്ട രണ്ട് റോക്കറ്റുകൾ ഷിയ മുസ്ലിങ്ങൾ തിങ്ങിപ്പാർക്കുന്ന തെക്കൻ ബെയ്റൂട്ടിൽ പതിച്ചു. ഒരു റോക്കറ്റ് ഇസ്രയേൽ ലക്ഷ്യമായി കുതിച്ചതായും റിപ്പോർട്ടുണ്ട്.

ഹെസ്ബുള്ളയുടെ പങ്ക്‍ ആശങ്കാജനകമാണെന്നും യുദ്ധം മറ്റ് അയൽ രാജ്യങ്ങളിലേക്കും വ്യാപിക്കാൻ സാദ്ധ്യതയുണ്ടെന്നും ഇത് സംബന്ധിച്ച് ഐക്യ രാഷ്ട്ര സഭാ ജനറൽ സെക്രട്ടറി ബാൻ കി മൂൺ പുറത്തിറക്കിയ കുറിപ്പിൽ പറയുന്നു.

രാസായുധങ്ങൾ നിരോധിച്ചു കൊണ്ടുള്ള അന്താരാഷ്ട്ര ഉടമ്പടിയിൽ സിറിയ അംഗമല്ല. കണക്കിൽ പെടാത്ത രാസായുധങ്ങൾ ഇപ്പോഴും സൂക്ഷിച്ചു വെച്ചിട്ടുള്ള അവസാനത്തെ രാജ്യമാണ് സിറിയ എന്ന് കരുതപ്പെടുന്നു. ആക്രമണ വേളയിൽ സംഭവ സ്ഥലത്ത് ഉണ്ടായിരുന്ന തങ്ങളുടെ ഒരു മാദ്ധ്യമ പ്രവർത്തകന്റെ കാഴ്ച്ച മങ്ങിയതായി ഒരു ഫ്രെഞ്ച് പത്രം വെളിപ്പെടുത്തി. പോരാളികളുടെ കണ്ണിൽ നിന്നും കണ്ണീർ ഒഴുകുന്നതിന്റേയും ശ്വാസ തടസ്സം അനുഭവപ്പെടുന്നതിന്റേയും വീഡിയോ ദൃശ്യങ്ങളും ലഭ്യമാണ്. ഇതെല്ലാം രാസായുധങ്ങളുടെ പ്രയോഗത്തിലേക്കാണ് വിരൽ ചൂണ്ടുന്നത്.

- ജെ.എസ്.

വായിക്കുക: , , ,

അഭിപ്രായം എഴുതുക »

തുര്‍ക്കിയില്‍ ബലൂണുകള്‍ കൂട്ടിയിടിച്ച് മൂന്നു പേര്‍ മരിച്ചു

May 21st, 2013

അങ്കാറ: തുര്‍ക്കിയില്‍ വിനോദ സഞ്ചാരികള്‍ സഞ്ചരിച്ചിരുന്ന ഹോട്ട്‌എയര്‍ ബലൂണുകള്‍ കൂട്ടിയിടിച്ച് മൂന്നു വിനോദ സഞ്ചാരികള്‍ മരിച്ചു. 24 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. ബ്രസീലില്‍ നിന്നുമുള്ള വിനോദ സഞ്ചാരികളാണ് മരിച്ചത്. കപ്പൊഡിസിയ വിനോദ സഞ്ചാര മേഘലയിലെ വോള്‍കാനിക് പാറക്കെട്ടുകള്‍ക്ക് മുകളിലൂടെ സഞ്ചരിക്കുമ്പോളാണ് അപകടം ഉണ്ടായത്. പരിക്കേറ്റവരില്‍ സ്പെയിന്‍, ബ്രസീല്‍, അര്‍ജന്റീന തുടങ്ങിയ രാജ്യങ്ങളില്‍ നിന്നും ഏഷ്യയില്‍ നിനും ഉള്ള വിനോദസഞ്ചാരികളും ഉള്‍പ്പെടുന്നു. ഒരു ബലൂണിന്റെ ബാസ്കറ്റ് മറ്റൊന്നില്‍ ശക്തിയായി ഇടിച്ചതിനെ തുടര്‍ന്നാണ് അപകടം ഉണ്ടായത്. ഇടിയുടെ ആഘാതത്തില്‍ തകര്‍ന്ന ബലൂണ്‍ താഴേക്ക് പതിക്കുകയായിരുന്നു. തുര്‍ക്കിയില്‍ എത്തുന്ന വിനോദസഞ്ചാരികളെ ഏറെ ആകര്‍ഷിക്കുന്നതാണ് ഹോട്ട് എയര്‍ ബലൂണിലുള്ള ആകാശ യാത്ര.

- എസ്. കുമാര്‍

വായിക്കുക:

അഭിപ്രായം എഴുതുക »

ചുഴലിക്കാറ്റ്: ഒക്‍ലഹോമയില്‍ 51 പേര്‍ മരിച്ചു

May 21st, 2013

വാഷിങ്ടണ്‍: അമേരിക്കയിലെ ഒക്‍ലഹോമയില്‍ ഉണ്ടായ വന്‍ ചുഴലിക്കാറ്റില്‍ 51 പേര്‍ മരിക്കുകയും നിരവധി പേര്‍ക്ക് ഗുരുതരമായി പരിക്കേല്‍ക്കുകയും ചെയ്തു. കൊല്ലപ്പെട്ടവരില്‍ 7 കുട്ടികളും ഉള്‍പ്പെടുന്നു. മണിക്കൂറില്‍ 200 മൈല്‍ വേഗത്തില്‍ വീശിയടിച്ച മൂന്ന് കിലോമീറ്റര്‍ വിസ്തൃതിയുള്ള ചുഴലിക്കാറ്റ്നഗരത്തില്‍ കനത്ത നാശനഷ്ടം വിതച്ചു. നിരവധി കെട്ടിടങ്ങള്‍ക്കും വാഹനങ്ങള്‍ക്കും കേടുപാടുണ്ടായി. മരങ്ങള്‍ കടപുഴകി വീണു. മുര്‍ നഗരത്തിലാണ് കൂടുതല്‍ നാശനഷ്ടം ഉണ്ടായത്. കെട്ടിടങ്ങളുടേയും മറ്റും അവശിഷ്ടങ്ങള്‍ക്കിടയില്‍ കുടുങ്ങിക്കിടക്കുന്നവരെ പുറത്തെടുക്കുവാന്‍ നന്നേ പാടു പെട്ടു. ചുഴലിക്കാറ്റിനെ തുടര്‍ന്നുണ്ടായ മരണങ്ങളിലും നാശനഷ്ടങ്ങളിലും അമേരിക്കന്‍ പ്രസിഡണ്ട് ബരാക് ഒബാമ അനുശോചനവും ദു:ഖവും രേഖപ്പെടുത്തി. ഒക്‍ലഹോമയ്ക്ക് എല്ലാവിധ ഫെഡറല്‍ സഹായവും അദ്ദേഹം വാഗ്ദാനം ചെയ്തു.

- എസ്. കുമാര്‍

വായിക്കുക: ,

അഭിപ്രായം എഴുതുക »


« Previous Page« Previous « നുഴഞ്ഞു കയറ്റത്തിന് എതിരെ ഇന്ത്യ
Next »Next Page » തുര്‍ക്കിയില്‍ ബലൂണുകള്‍ കൂട്ടിയിടിച്ച് മൂന്നു പേര്‍ മരിച്ചു »



  • സാമൂഹിക മാധ്യമങ്ങളില്‍ കുട്ടികൾക്ക് വിലക്ക് ഏർപ്പെടുത്തി
  • മാധവ് ഗാഡ്ഗില്ലിന് യു. എന്‍. ഇ. പി. ‘ചാംപ്യന്‍സ് ഓഫ് ദി എര്‍ത്ത്’ പുരസ്‌കാരം സമ്മാനിക്കും.
  • വ്യാജ വാർത്തകൾ കണ്ടെത്തൽ : പാഠ്യ പദ്ധതിയിൽ ഉൾപ്പെടുത്തി ബ്രിട്ടൻ
  • ഷെയ്ഖ്‌ ഹസീന രാജി വെച്ചു : കലാപത്തെ തുടർന്ന് രാജ്യം വിട്ടു
  • ബുക്കർ പുരസ്കാരം ജെന്നി ഏർപെൻ ബെക്കിന്
  • കൊവിഷീല്‍ഡ് കൊവിഡ് വാക്സിൻ പാർശ്വ ഫലങ്ങൾ ഉണ്ടാക്കുന്നു
  • അമേരിക്കയുമായി സഹകരിക്കില്ലെന്ന് നൈജർ
  • 1300 കോടി വർഷം പഴക്കമുള്ള തമോദ്വാരം കണ്ടെത്തി
  • ഷെയ്ഖ് ഹസീന ബംഗ്ലാദേശില്‍ വീണ്ടും അധികാരത്തിലേക്ക്
  • കൊവിഡ് ജെ. എൻ-1 വകഭേദം അപകടകാരിയല്ല എന്ന് ലോകാരോഗ്യ സംഘടന
  • മലേറിയ വാക്സിന് അംഗീകാരം നല്‍കി
  • ഉപയോഗിക്കാത്ത ജി- മെയിൽ എക്കൗണ്ടുകൾ നീക്കം ചെയ്യും : മുന്നറിയിപ്പുമായി ഗൂഗിൾ
  • ചാള്‍സ് മൂന്നാമന്‍ കിരീടം ധരിച്ചു
  • ഓസ്‌ട്രേലിയയിലും ഇ-സിഗരറ്റുകള്‍ക്ക് നിയന്ത്രണം വരുന്നു
  • ബെനഡിക്ട് പതിനാറാമൻ മാർപാപ്പയുടെ സംസ്കാരം വ്യാഴാഴ്‌ച
  • ചാള്‍സ് ശോഭ്‌രാജ് ജയില്‍ മോചിതനായി
  • ലോകകപ്പിൽ മുത്തമിട്ട് അര്‍ജന്‍റീന
  • സ്വവര്‍ഗ്ഗ വിവാഹം അമേരിക്കയില്‍ നിയമാനുസൃതം
  • ഫ്രാന്‍സ് ലോക കപ്പ് ഫൈനലിലേക്ക്
  • ലോക കപ്പ് 2022 : അര്‍ജന്‍റീന ഫൈനലിലേക്ക്



  • വെനീസില്‍ വെള്ളപ്പൊക്കം...
    ഇന്ത്യൻ വംശജനും പത്നിക്കു...
    ഇന്ത്യക്കെതിരെ ആഞ്ഞടിച്ച്...
    ജമ്മു കശ്മീ‍ർ വിഭജനത്തിനെ...
    ജൂലിയന്‍ അസാഞ്ച് ലണ്ടനില്...
    പഴ്‌സ് എടുക്കാന്‍ മറന്ന യ...
    ചൈന ഇന്റർനെറ്റ് നശീകരണത്ത...
    മർഡോക്കിന്റെ കുറ്റസമ്മതം...
    നരേന്ദ്ര മോഡിക്ക് വിസ നൽക...
    ഈമെയിൽ ചോർത്തൽ : മർഡോക്ക്...
    മ്യാന്‍‌മറില്‍ സ്യൂചിക്ക്...
    കൊല്ലപ്പെട്ട അമേരിക്കന്‍ ...
    അഫ്ഗാനിസ്ഥാനിൽ സ്ത്രീകൾക്...
    അമേരിക്കൻ സൈനിക സാന്നിദ്ധ...
    റേഡിയോ പ്രക്ഷേപണത്തിന്റെ ...
    അമേരിക്കന്‍ പോലീസ്‌ മുസ്ല...
    വിറ്റ്‌നി ഹൂസ്‌റ്റന്‍ അന്...
    ഇന്ത്യ ഇറാനോടൊപ്പം...
    ഭൂഗര്‍ഭ നദി പുതിയ ലോകാത്ഭ...
    ഡച്ചുകാരും ബുര്‍ഖ നിരോധിക...

    Click here to download Malayalam fonts
    Click here to download Malayalam fonts
    Your Ad Here
    Club Penguin


    ePathram Magazine