നെൽസൺ മണ്ടേല അന്തരിച്ചു

December 6th, 2013

nelson-mandela-epathram

ജൊഹാന്നെസ്ബർഗ് : വർണ്ണ വിവേചനത്തിനെതിരെ ലോക മനഃസാക്ഷിയെ തന്റെ കൂടെ നിർത്തി പോരാടുകയും ഇനി ഒരിക്കലും തങ്ങളെ കൈവിടാൻ ഇട നൽകാത്തവണ്ണം സമത്വ സുന്ദര ഭാവി ഒരു ജനതയ്ക്ക് പ്രാപ്യമാക്കുകയും ചെയ്ത മുൻ ദക്ഷിണാഫ്രിക്കൻ പ്രസിഡണ്ട് നെൽസൺ മണ്ടേല അന്തരിച്ചു. ശ്വാസകോശ സംബന്ധമായ അസുഖത്തെ തുടർന്ന് ഏറെ നാളായി ചികിൽസയിൽ ആയിരുന്ന അദ്ദേഹം ജൊഹാന്നസ്ബർഗിലെ സ്വവസതിയിൽ വെച്ചാണ് ജീവൻ വെടിഞ്ഞത്. സംസ്കാരം അടുത്ത ശനിയാഴ്ച നടക്കും.

തന്റെ ജന്മനാട്ടിന്റെ സ്വാതന്ത്ര്യത്തിനായുള്ള പോരാട്ടത്തിനിടെ തടവിലാക്കപ്പെട്ട മണ്ടേല 27 വർഷം ജയിൽ വാസം അനുഭവിച്ചു. അനീതിക്കെതിരെയുള്ള പോരാട്ടത്തിന്റെ ആഗോള ബിംബമായി മാറിയ മണ്ടേലയുടെ വിടുതലിനായുള്ള മുറവിളി ലോകമെമ്പാടുമുള്ള യുവാക്കൾ പിന്നീട് ഏറ്റെടുക്കുകയുണ്ടായി.

1990ൽ ജയിൽ മോചിതനായ മണ്ടേലയെ ഇന്ത്യ പരമോന്നത ബഹുമതിയായ ഭാരത രത്ന നൽകി ആദരിച്ചു. 1993ൽ നെൽസൺ മണ്ടേലയ്ക്ക് സമാധാനത്തിനായുള്ള നൊബേൽ പുരസ്കാരം ലഭിച്ചു.

ജനാധിപത്യത്തിൽ അധിഷ്ഠിതമായ ഒരു സ്വതന്ത്ര രാഷ്ട്രമാണ് എന്റെ സ്വപ്നം. സമാധാനത്തോടെ തുല്യ അവസരങ്ങളോടെ സഹവസിക്കുന്ന ഒരു ജനത എന്ന ലക്ഷ്യത്തിനായി ജീവിക്കാനാണ് എന്റെ അഗ്രഹം. എന്നാൽ ഈ ആദർശത്തിനായി മരിക്കുവാനും ഞാൻ തയ്യാറാണ് – 1964ൽ തനിക്കെതിരെ രാജ്യദ്രോഹ കുറ്റം ചുമത്തി നടത്തിയ വിചാരണ വേളയിൽ മണ്ടേല പറഞ്ഞ വാക്കുകളാണിത്.

- ജെ.എസ്.

വായിക്കുക: , , ,

അഭിപ്രായം എഴുതുക »

എക്സ്പോ 2020 ദുബായിൽ

November 27th, 2013

dubai-expo-2020

ദുബായ് : ഏറെ പ്രതീക്ഷകളോടെ ലോകം ഉറ്റു നോക്കിയ തെരഞ്ഞെടുപ്പിന് ഒടുവിൽ എക്സ്പോ 2020ന് ആതിഥേയം വഹിക്കാൻ ദുബായ് നഗരം അർഹമായി. മൂന്ന് വട്ടം നടന്ന തെരഞ്ഞെടുപ്പിന്റെ അവസാന ഘട്ടത്തിൽ 116 വോട്ടുകൾ ലഭിച്ചാണ് ദുബായ് റഷ്യയെ പുറന്തള്ളി അസൂയാവഹമായ ഈ നേട്ടം കൈവരിച്ചത്.

- ജെ.എസ്.

വായിക്കുക: ,

അഭിപ്രായം എഴുതുക »

ഫിലിപ്പൈൻസിൽ മരണം പതിനായിരത്തിലേറെ

November 13th, 2013

philippines-typhoon-epathram

മാനില : ഹയാൻ ചുഴലിക്കാറ്റിനെ തുടർന്ന് ഫിലിപ്പൈൻസിൽ കൊല്ലപ്പെട്ടവരുടെ എണ്ണം 1744 ആയി. സർക്കാർ കണക്കാണിത്. യഥാർത്ഥ മരണ സംഖ്യ പതിനായിരത്തിൽ അധികമാവും എന്നാണ് അനൌദ്യോഗിക കണക്കുകൾ സൂചിപ്പിക്കുന്നത്. ആറര ലക്ഷത്തിൽ പരം ആളുകൾക്ക് കിടപ്പാടം നഷ്ടമായിട്ടുണ്ട്.

ദുരിതാശ്വാസ പ്രവർത്തനങ്ങൾക്ക് ആക്കം കൂട്ടാനായി അമേരിക്കയും ബ്രിട്ടനും തങ്ങളുടെ വിമാന വാഹന കപ്പലുകൾ ഫിലിപ്പൈൻസ് തീരത്തേക്ക് തിരിച്ചു വിട്ടു. 5000 ഭടന്മാരുള്ള അമേരിക്കയുടെ യു. എസ്. എസ്. ജോർജ്ജ് വാഷിംഗ്ടൺ എന്ന കപ്പൽ മണിക്കൂറുകൾക്കകം ഫിലിപ്പൈൻസിൽ എത്തിച്ചേരും.

- ജെ.എസ്.

വായിക്കുക: ,

അഭിപ്രായം എഴുതുക »

മാൻ ബുക്കർ പുരസ്‌കാരം എലീനർ കാറ്റണ്

October 16th, 2013

eleanor-catton-epathram

ലണ്ടന്‍: ഇത്തവണത്തെ മാന്‍ ബുക്കര്‍ പുരസ്കാരം ന്യൂസിലൻഡിൽ നിന്നുള്ള എലീനർ കാറ്റണ് ലഭിച്ചു. പൊന്നിന് വേണ്ടിയുള്ള പോരിനിടയിലെ നിഗൂഢ കൊലപാതകത്തിന്‍റെ കഥ പറയുന്നതിലൂടെ 19ാം നൂറ്റാണ്ടിലെ ന്യൂസിലൻഡിനെ വരച്ചു കാട്ടുന്ന ‘ദ ലൂമിനറീസ്’ എന്ന നോവലാണ് കാറ്റണെ പുരസ്കാരത്തിന് അര്‍ഹയാക്കിയത്. മാന്‍ ബുക്കര്‍ പുരസ്കാരം നേടുന്ന ഏറ്റവും പ്രായം കുറഞ്ഞ എഴുത്തുകാരിയാണ് 28 വയസുള്ള ക്യാറ്റൺ. ദി റിഹേഴ്സൽ എന്ന നോവലും ചെറുകഥാ സമാഹാരവും ഇവരുടേതായി ഉണ്ട്.

ഇന്ത്യന്‍ അമേരിക്കന്‍ നോവലിസ്റ്റ് ജുംബാ ലാഹിരിയും പുരസ്കാരത്തിനുള്ള അവസാന പട്ടികയില്‍ ഇടം പിടിച്ചിരുന്നു.

- ഫൈസല്‍ ബാവ

വായിക്കുക: , ,

അഭിപ്രായം എഴുതുക »

ഫിലിപ്പൈൻസിൽ വൻ ഭൂകമ്പം

October 16th, 2013

philippines-earthquake-epathram

ബൊഹോൾ : മദ്ധ ഫിലിപ്പൈൻസ് ദ്വീപായ ബൊഹോളിൽ ചൊവ്വാഴ്ച്ച നടന്ന ഭൂചലനത്തിൽ മരിച്ചവരുടെ എണ്ണം 93 ആയി. മരിച്ചവരിൽ 77 പേർ ബൊഹോൾ പ്രവിശ്യയിൽ നിന്നും ബാക്കിയുള്ളവർ തൊട്ടടുത്ത ചെബു പ്രവിശ്യയിൽ നിന്നുള്ളവരുമാണ് എന്ന് പോലീസ് അറിയിക്കുന്നു. ചൊവ്വാഴ്ച്ച രാവിലെ 8:12നാണ് റിക്ടർ സ്കെയിലിൽ 7.2 അടയാളപ്പെടുത്തിയ ഭൂകമ്പം ഉണ്ടായത്. നൂറ്റാണ്ടുകൾ പഴക്കമുള്ള ഇവിടത്തെ കല്ലിൽ പണിത പള്ളികൾ തകർന്നു വീഴുകയും വൈദ്യുത ബന്ധം തകരാറിൽ ആവുകയും ചെയ്തതായി റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു.

- ജെ.എസ്.

വായിക്കുക: ,

അഭിപ്രായം എഴുതുക »

സാമ്പത്തിക ശാസ്ത്ര നൊബേല്‍ സമ്മാനം പ്രഖ്യാപിച്ചു

October 14th, 2013

nobel-prize-for-economics-2013-ePathram
സ്റ്റോക്ക്‌ ഹോം : സാമ്പത്തിക ശാസ്ത്ര ത്തിനുള്ള നൊബേല്‍ സമ്മാനം അമേരിക്കന്‍ സാമ്പത്തിക വിദഗ്ദരായ യുജിന്‍ എഫ്. ഫാമ, ലാര്‍സ് പീറ്റര്‍ ഹാന്‍സെന്‍, റോബര്‍ട്ട് ജെ ഷില്ലര്‍ എന്നിവര്‍ക്ക് ലഭിച്ചു.

കൃത്യമായ തെളിവുകളുടെ അടിസ്ഥാന ത്തില്‍ ആസ്തി കളുടെ വില നിശ്ചയി ക്കുന്നതിനുള്ള പഠന ത്തിനാണ് ബഹുമതി. ഇവരുടെ പഠനം ഓഹരി കളുടെയും കടപ്പത്ര ങ്ങളുടെയും ഭാവി മൂല്യനിര്‍ണയ ത്തിനു വഴി തുറന്നതായി നൊബേല്‍ സമ്മാന സമിതി വിലയിരുത്തി. ആസ്തികള്‍ക്ക് തെറ്റായ മൂല്യ നിര്‍ണയം നടക്കുന്നതു സാമ്പത്തിക പ്രതിസന്ധി ക്ക് കാരണമാകും. എന്നാല്‍ ഇത്തവണത്തെ സാമ്പത്തിക നൊബേല്‍ ജേതാക്കളുടെ പഠനം ആസ്തികളുടെ ശരിയായ മൂല്യ നിര്‍ണയത്തിന് സഹായിക്കും.

ഷിക്കാഗോ സര്‍വ കലാ ശാല യിലെ പ്രൊഫസര്‍മാരാണ് യൂജിന്‍ എഫ്. ഫാമ, ലാര്‍സ് പീറ്റര്‍ എന്നിവര്‍. യേല്‍ സര്‍വ കലാ ശാല യിലെ പ്രൊഫസറാണ് റോബര്‍ട്ട് ജെ. ഷില്ലര്‍.

- pma

വായിക്കുക: , , ,

അഭിപ്രായം എഴുതുക »

ശൈശവ വിവാഹ ത്തിന് എതിരായ യു. എന്‍ പ്രമേയ ത്തില്‍ ഇന്ത്യ ഒപ്പു വെച്ചില്ല

October 14th, 2013

india-child-marriage-act-ePathram
ലണ്ടന്‍ : ശൈശവ വിവാഹ ത്തിന് എതിരായ യു. എന്‍. പ്രമേയ ത്തില്‍ ഇന്ത്യ ഒപ്പു വെച്ചില്ല. 2015 നു ശേഷം ശൈവ വിവാഹങ്ങള്‍ ഇല്ലാതെ ആക്കാനുള്ള യു. എന്‍. മനുഷ്യാവകാശ സമിതി യുടെ പരിപാടി യുടെ ഭാഗമായിരുന്നു ശൈശവ വിവാഹ നിരോധന പ്രമേയം.

പ്രായ പൂര്‍ത്തി ആകാത്തവരുടെ വിവാഹത്തെയും ബലം പ്രയോഗി ച്ചുള്ള വിവാഹത്തെയും എതിര്‍ക്കുന്ന താണ് ഈ നിയമം.

child-marriage-in-india-ePathram

ഏറ്റവും കൂടുതല്‍ ശൈശവ വിവാഹങ്ങള്‍ നടക്കുന്ന എത്യോപ്യ, സൗത്ത് സുഡാന്‍, ചാഡ്, യമന്‍ തുടങ്ങിയ രാജ്യങ്ങള്‍ പ്രമേയത്തെ അനുകൂലിച്ച പ്പോഴാണ് ഇന്ത്യ എതിര്‍പ്പു രേഖ പ്പെടുത്തിയത്. ശൈശവ വിവാഹത്തിന് എതിരായ പ്രമേയത്തെ 107 രാജ്യങ്ങള്‍ അനുകൂലിച്ചു.

ആഗോള തല ത്തില്‍ ശൈശവ വിവാഹത്തിന് എതിരെ ശക്തമായ എതിര്‍പ്പ് തുടരു മ്പോഴാണ് ഇന്ത്യ ശൈശവ വിവാഹത്തെ അനുകൂലിച്ച് രംഗത്തു വന്നിരിക്കുന്നത്.

- pma

വായിക്കുക: , , ,

അഭിപ്രായം എഴുതുക »

“സെക്സ് ജിഹാദുമായി“ ടുണീഷ്യന്‍ സ്ത്രീകള്‍ സിറിയന്‍ പോര്‍മുഖത്ത്

September 23rd, 2013

sexual-jihad-epathram

ടൂണിസ്: സിറിയയില്‍ ബാഷർ അല്‍ അസദിനെതിരെ പോരാടുന്ന വിമതര്‍ക്ക് ലൈംഗിക തൃഷ്ണ ശമിപ്പിക്കുവാന്‍ സ്വയം തയ്യാറായി ടുണീഷ്യയില്‍ നിന്നും സ്ത്രീകൾ പോകുന്നതായി റിപ്പോര്‍ട്ട്. ജിഹാദ് അല്‍ നികാഹ് (സെക്സ് ജിഹാദ്) എന്നാണ് ഇവര്‍ ഇതിനു പേരിട്ടിരിക്കുന്നത്. യുദ്ധം ചെയ്യുന്ന പുരുഷന്മാരുടെ ലൈംഗിക തൃപ്തിക്കായി സേവനം ചെയ്യുന്നത് പുണ്യമാണെന്ന് ചില സംഘടനകള്‍ ഫത്‌വ പുറപ്പെടുവിച്ചതായും സൂചനയുണ്ട്. പത്തും ഇരുപതും മുതല്‍ നൂറു വരെ പുരുഷന്മാരുമായി ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെട്ട സ്ത്രീകള്‍ ഉണ്ട്. ഇപ്രകാരം സെക്സ് ജിഹാദിനായി പോയ പല സ്ത്രീകളും ഗര്‍ഭിണികളായി നാട്ടില്‍ തിരിച്ചെത്തിയതായും ഇതിനു തടയിടണമെന്നും ടുണീഷ്യന്‍ മന്ത്രി ലുപ്തി ബിന്‍ ജൌദൌ ദേശീയ ഭരണഘടനാ അസംബ്ലി യോഗത്തില്‍ പറഞ്ഞു. സെക്സ് ജിഹാദിനായി അതിര്‍ത്തി കടക്കുവാന്‍ ശ്രമിച്ച ചില സ്ത്രീകള്‍ പിടിയിലായതായും വാര്‍ത്തയുണ്ട്.

- എസ്. കുമാര്‍

വായിക്കുക: , ,

1 അഭിപ്രായം »

മദ്യപിച്ച ജോലിക്ക് ഹാജരായ പാൿ പൈലറ്റ് അറസ്റ്റിൽ

September 20th, 2013

pakistan-international-airlines-epathram

ലണ്ടൻ : മദ്യത്തിന്റെ ലഹരിയിൽ വിമാനം പറത്താൻ എത്തിയ പാക്കിസ്ഥാൻ അന്താരാഷ്ട്ര എയർലൈനിലെ പൈലറ്റ് ബ്രിട്ടീഷ് പോലീസിന്റെ പിടിയിലായി. ലീഡ്സ് ബ്രാഡ്ഫോർഡിൽ നിന്നും ഇസ്ലാമാബാദിലേക്ക് പോകാനിരുന്ന പാൿ വിമാനത്തിന്റെ പൈലറ്റ് ക്യാപ്റ്റൻ ഇർഫാൻ ഫൈസ് അണ് വിമാനത്തിന്റെ കോക്പിറ്റിൽ നിന്നും സുരക്ഷാ ഉദ്യോഗസ്ഥരുടെ പിടിയിൽ ആയത്.

54കാരനായ ഇർഫാൻ ഫൈസിനെ പാൿ അന്താരാഷ്ട്ര എയർലൈൻസ് സർവീസ്സിൽ നിന്നും സസ്പെൻഡ് ചെയ്തതായി അറിയിച്ചു.

- ജെ.എസ്.

വായിക്കുക: , , ,

അഭിപ്രായം എഴുതുക »

58 ഇന്ത്യൻ മൽസ്യതൊഴിലാളികൾ പാൿ പിടിയിൽ

September 20th, 2013

indian-fishermen-in-jail-epathram

ന്യൂഡൽഹി : പാൿ സമുദ്രാതിർത്തി ലംഘിച്ചു എന്നാരോപിച്ച് 58 ഇന്ത്യൻ മൽസ്യ ബന്ധന തൊഴിലാളികളെ പാൿ സമുദ്ര സുരക്ഷാ ഏജൻസി അറസ്റ്റ് ചെയ്തു. പല തവണ മുന്നറിയിപ്പ് നൽകിയിട്ടും ഇന്ത്യൻ തൊഴിലാളികൾ അത് വക വെച്ചില്ല എന്നും ഇതിനെ തുടർന്നാണ് ഇവരെ അറസ്റ്റ് ചെയ്തത് എന്നും പാൿ അധികൃതർ വ്യക്തമാക്കി. 9 മൽസ്യ ബന്ധന ബോട്ടുകളും പിടിച്ചെടുത്തിട്ടുണ്ട്. അറസ്റ്റ് ചെയ്തവരെ ഇന്ന് കോടതിയിൽ ഹാജരാക്കി മലിർ ജെയിലിലേക്ക് അയയ്ക്കും.

കഴിഞ്ഞ മാസം മലിർ ജെയിലിൽ കഴിഞ്ഞിരുന്ന 337 ഇന്ത്യൻ മൽസ്യ ബന്ധന തൊഴിലാളികളെ പാക്കിസ്ഥാൻ മോചിപ്പിച്ചിരുന്നു.

വ്യക്തമായ അതിർത്തി ഇല്ലാത്ത അറബിക്കടലിലെ സർ ക്രീക്ക് പ്രദേശത്ത് നിന്നും ഇടയ്ക്കിടക്ക് മൽസ്യ ബന്ധന തൊഴിലാളികൾ അറസ്റ്റിൽ ആവുന്നത് പതിവാണ്.

ഇപ്പോഴും പാൿ ജെയിലുകളിൽ 97 മൽസ്യ തൊഴിലാളികൾ തടവിൽ കഴിയുന്നുണ്ട്. ഇവരുടെ മോചനത്തിനായി മനുഷ്യാവകാശ പ്രവർത്തകരോടൊപ്പം പാക്കിസ്ഥാനിലെ മൽസ്യ ബന്ധന തൊഴിലാളികളും മുറവിളി കൂട്ടുന്നുണ്ട് എന്നത് ശ്രദ്ധേയമാണ്.

- ജെ.എസ്.

വായിക്കുക: ,

അഭിപ്രായം എഴുതുക »


« Previous Page« Previous « ആദ്യ രാത്രി ആഘോഷിക്കുവാന്‍ 5 വയാഗ്ര ഗുളിക കഴിച്ച യുവാവ് മരിച്ചു
Next »Next Page » മദ്യപിച്ച ജോലിക്ക് ഹാജരായ പാൿ പൈലറ്റ് അറസ്റ്റിൽ »



  • പശ്ചിമേഷ്യയിൽ കപ്പൽഗതാഗതം കുറഞ്ഞു
  • ഭൂമിക്ക് കവചമായി ചന്ദ്രന്‍
  • എണ്ണ ഒഴുകട്ടെ എന്ന് ട്രംപ്
  • ഗൂഗിളിനെതിരെ വൻ പ്രതിഷേധം
  • മലേഷ്യയിൽ സോഷ്യൽ മീഡിയ ഉപയോഗത്തിന് പ്രായ പരിധി
  • ചൈന-അമേരിക്ക ഉച്ചകോടി ബീജിങിൽ
  • ഹോര്‍മുസ് കടലിടുക്ക് വീണ്ടും അടച്ചു
  • മാർപാപ്പ സഭയുടെ കാര്യം നോക്കിയാൽ മതി : ഭീഷണിയുമായി ട്രംപ്
  • രണ്ടാഴ്ച്ച യുദ്ധത്തിന് അർധവിരാമം
  • ട്രംപിന്റെ ഭീഷണിക്ക് എതിരെ ആംനെസ്റ്റി മേധാവി ആഗ്നസ് കല്ലമാർഡ്
  • ഹോർമുസ് തുറക്കണം : ഇറാനെ തകർക്കും എന്ന് ഭീഷണിയുമായി ട്രംപ്
  • 45 ദിവസത്തെ വെടി നിർത്തൽ കരാര്‍ ചര്‍ച്ചയിൽ
  • നാറ്റോ വിടും : ഭീഷണിയുമായി ട്രംപ്
  • ഒരു യുദ്ധവും ഞങ്ങള്‍ തുടങ്ങി വെച്ചിട്ടില്ല : തുറന്ന കത്തുമായി ഇറാൻ പ്രസിഡണ്ട്
  • നിബന്ധനകൾ അംഗീകരിച്ചാൽ യുദ്ധം അവസാനിപ്പിക്കാം : അമേരിക്കയുടെ 15 ഇന പദ്ധതി തള്ളി ഇറാൻ
  • ട്രംപിന് അടി തെറ്റി : ഇറാനിലെ ആക്രമണം താൽക്കാലികമായി നിറുത്തി വെച്ചു
  • ഇറാന്‍ ആക്രമണത്തെ തള്ളിപ്പറഞ്ഞ് യു. എസ്. ഉന്നത ഉദ്യോഗസ്ഥൻ രാജി വെച്ചു
  • അലി ലാരി ജാനി കൊല്ലപ്പെട്ടു എന്ന് സ്ഥിരീകരിച്ച് ഇറാൻ
  • അയൽ രാജ്യങ്ങളെ ആക്രമിക്കില്ല
  • ഹോർമുസ് കടലിടുക്ക് അടച്ചു : ലോകത്ത് എണ്ണ വില കുതിച്ചുയരുന്നു



  • വെനീസില്‍ വെള്ളപ്പൊക്കം...
    ഇന്ത്യൻ വംശജനും പത്നിക്കു...
    ഇന്ത്യക്കെതിരെ ആഞ്ഞടിച്ച്...
    ജമ്മു കശ്മീ‍ർ വിഭജനത്തിനെ...
    ജൂലിയന്‍ അസാഞ്ച് ലണ്ടനില്...
    പഴ്‌സ് എടുക്കാന്‍ മറന്ന യ...
    ചൈന ഇന്റർനെറ്റ് നശീകരണത്ത...
    മർഡോക്കിന്റെ കുറ്റസമ്മതം...
    നരേന്ദ്ര മോഡിക്ക് വിസ നൽക...
    ഈമെയിൽ ചോർത്തൽ : മർഡോക്ക്...
    മ്യാന്‍‌മറില്‍ സ്യൂചിക്ക്...
    കൊല്ലപ്പെട്ട അമേരിക്കന്‍ ...
    അഫ്ഗാനിസ്ഥാനിൽ സ്ത്രീകൾക്...
    അമേരിക്കൻ സൈനിക സാന്നിദ്ധ...
    റേഡിയോ പ്രക്ഷേപണത്തിന്റെ ...
    അമേരിക്കന്‍ പോലീസ്‌ മുസ്ല...
    വിറ്റ്‌നി ഹൂസ്‌റ്റന്‍ അന്...
    ഇന്ത്യ ഇറാനോടൊപ്പം...
    ഭൂഗര്‍ഭ നദി പുതിയ ലോകാത്ഭ...
    ഡച്ചുകാരും ബുര്‍ഖ നിരോധിക...

    Click here to download Malayalam fonts
    Click here to download Malayalam fonts
    Your Ad Here
    Club Penguin


    ePathram Magazine