സാന്തിയോഗോ: ലാറ്റിനമേരിക്കന്‍ കവിയും നോബല്‍ സമ്മാന ജേതാവുമായ പാബ്ലോ നെരൂദയുടെ മരണം സംബന്ധിച്ചു അഭ്യൂഹങ്ങൾ നിലനിൽക്കുന്നതിനാൽ നെരൂദയുടെ മരണത്തിന്റെ യഥാര്‍ത്ഥ വസ്തുത കണ്ടെത്തുന്നതിന് മൃതദേഹം ഏപ്രില്‍ 8ന് പുറത്തെടുത്ത് പരിശോധിക്കുന്നു. അര്‍ബുദ ബാധിതനായിരുന്ന നെരൂദ 1973 സപ്തംബര്‍ 23-നാണ് സാന്താ മറിയാ ക്ലിനിക്കില്‍ വെച്ച് മരണമടയുന്നത്. നെരൂദയെ പിനാഷെയുടെ ആളുകള്‍ വിഷം കുത്തി വെച്ച് കൊന്നുവെന്ന് അദ്ദേഹത്തിന്റെ ഡ്രൈവർ മാന്വല്‍ ആറായ വെളിപ്പെടുത്തിയിരുന്നു. ഏകാധിപതി ആയിരുന്ന അഗസ്‌റ്റോ പിനാഷെയുടെ ഭരണ കാലത്താണ് നെരൂദയുടെ അന്ത്യം എന്നതും ഇടതുപക്ഷ വിശ്വാസിയും സോഷ്യലിസ്റ്റ് നേതാവായ സാല്‍വോദര്‍ അലന്‍ഡെയുടെ മിത്രമായിരുന്നു എന്നതും ഈ സംശയം കൂടുതൽ ശക്തമാക്കുന്നു. 2012-ല്‍ ചിലിയന്‍ സര്‍ക്കാര്‍ നെരൂദയുടെ മരണം അന്വേഷിക്കാന്‍ ഉത്തരവിട്ടു.