കൊല്ലപ്പെട്ട അമേരിക്കന്‍ വിദ്യാര്‍ത്ഥിനിയുടെ ചിത്രം കേരളത്തിലെ പരസ്യത്തില്‍

March 22nd, 2012

eve-carson-billboard-epathram

മൂന്നാര്‍ : ഏറെ വാര്‍ത്താ പ്രാധാന്യം ലഭിച്ച ഒരു വധക്കേസിലെ ഇരയായ അമേരിക്കന്‍ പെണ്‍കുട്ടി ഈവ്‌ കാര്‍സന്‍ ന്റെ ചിത്രം മൂന്നാറില്‍ ഒരു പരസ്യത്തില്‍ ഉപയോഗിച്ചതായി കണ്ടെത്തി. വിദേശ സര്‍വകലാശാലകളിലേക്ക്‌ വിദ്യാര്‍ത്ഥികള്‍ക്ക്‌ പ്രവേശനവും ജോലിയും വാങ്ങി കൊടുക്കുന്ന ഒരു ഏജന്‍സിയുടെ പരസ്യ പലകയിലാണ് വധിക്കപ്പെട്ട ഈ പെണ്‍കുട്ടിയുടെ ഫോട്ടോ ഉപയോഗിച്ചിരിക്കുന്നത്.

ന്യൂസ് ആന്‍ഡ്‌ ഒബ്സര്‍വര്‍ എന്ന പത്രത്തിന്റെ റിപ്പോര്‍ട്ടര്‍ മൂന്നാര്‍ സന്ദര്‍ശിച്ചപ്പോഴാണ് ഈ പരസ്യ ചിത്രം അദ്ദേഹത്തിന്റെ കണ്ണില്‍ പെട്ടത്.

2008 മാര്‍ച്ചില്‍ വെടിയേറ്റ്‌ മരിച്ച നോര്‍ത്ത്‌ കരോലിന സര്‍വകലാശാല വിദ്യാര്‍ത്ഥിനിയുടെ കൊലപാതകത്തിന്റെ വാര്‍ത്തയും തുടര്‍ന്ന് കൊലപാതക കുറ്റത്തിന് പിടിയിലായ രണ്ടു യുവാക്കളുടെ വിചാരണയും ലോകമെമ്പാടും ഏറെ മാദ്ധ്യമ ശ്രദ്ധ പിടിച്ചു പറ്റിയിരുന്നു.

പരസ്യ കമ്പനി പറ്റിച്ച പണിയാണ് ഇതെന്നും ഇതില്‍ തങ്ങള്‍ നിരുപാധികം മാപ്പ് അപേക്ഷിക്കുന്നു എന്നും ഇത് സംബന്ധിച്ച് പരസ്യം നല്‍കിയ സ്ഥാപനം അറിയിച്ചിട്ടുണ്ട്. വിക്കിപീഡിയയില്‍ ലഭ്യമായ ഈ ചിത്രത്തിന്റെ പകര്‍പ്പവകാശം നോര്‍ത്ത്‌ കരോലിന സര്‍വകലാശാലയ്ക്കാണ്.

കേരളത്തിലെ പല പരസ്യങ്ങള്‍ക്കും സിനിമാ താരങ്ങള്‍ അടക്കം പല പ്രശസ്തരുടെയും ചിത്രങ്ങള്‍ അനുമതി ഇല്ലാതെ ഉപയോഗിക്കുന്നത് സാധാരണമാണ്.

- ജെ.എസ്.

വായിക്കുക: , , , , ,

അഭിപ്രായം എഴുതുക »

മാലി പ്രസിഡന്റിന്റെ വസതിക്ക് നേരെ ആക്രമണം

March 22nd, 2012

mali-unrest-epathram

ബമാക്കോ: പടിഞ്ഞാറന്‍ ആഫ്രിക്കന്‍ രാജ്യമായ മാലിയില്‍ പ്രസിഡന്റിന്റെ ഔദ്യാഗിക വസതി വിമത സൈന്യം ആക്രമിച്ചു. ബുധനാഴ്ച രാത്രിയാണ്  തലസ്ഥാനമായ ബമാക്കോയിലെ പ്രസിഡന്റിന്റെ കൊട്ടാരത്തിനു നേരെ ആക്രമണം നടത്തിയത്. മാലി ഭരണകൂടത്തെ അട്ടിമറിക്കാനുള്ള ശ്രമത്തിന്റെ ഭാഗമായാണ് വിമത  സൈനികരുടെ അക്രമണം.

രാജ്യത്ത് അട്ടിമറി നീക്കം നടക്കുന്നതായി പ്രതിരോധ മന്ത്രാലയം സ്ഥിരീകരിച്ചു ബമാക്കോയിലെ ദേശീയ വാര്‍ത്താ ചാനല്‍ ആസ്ഥാനം അക്രമിച്ച വിമതസൈനികര്‍ ചാനലിന്റെ നിയന്ത്രണം ഏറ്റെടുത്തതായി റിപ്പോര്‍ട്ടുണ്ട്. ഇപ്പോള്‍  തലസ്ഥാനത്തിന്റെ ഭാഗിക നിയന്ത്രണം വിമതസൈനികര്‍ പിടിച്ചെടുത്തതായാണ് റിപ്പോര്‍ട്ട്.

- ലിജി അരുണ്‍

വായിക്കുക: , ,

Comments Off on മാലി പ്രസിഡന്റിന്റെ വസതിക്ക് നേരെ ആക്രമണം

പാക് കടലിടുക്ക് മുരളീധരന്‍ കീഴടക്കി

March 21st, 2012
S.P.muraleedharan-epathram
ധനുഷ്ക്കോടി: മലയാളിയായ എസ്. പി മുരളീധരന്‍ പാക്ക് കടലിടുക്ക് നീന്തിക്കടന്നു. പതിനാല് മണിക്കൂര്‍ ഇരുപത് മിനിട്ട് എടുത്തു കൊണ്ടാണ് ശ്രീലങ്കയിലെ തലൈമന്നാര്‍ മുതല്‍ തമിഴ്‌നാട്ടിലെ ധനുഷ്ക്കോടി വരെയുള്ള 31 കിലോമീറ്റര്‍ ദൂരം താണ്ടിയത്. പുലര്‍ച്ചെ 1.50 നാണ് മുരളീധരന്‍ തന്റെ സാഹസിക യഞ്ജത്തിനു തുടക്കമിട്ടത്. അത്യന്തം ദുര്‍ഘടമായ ഈ കടല്‍പ്പാത നീന്തിക്കടക്കുന്ന ആദ്യമലയാളിയാണ് മുരളീധരന്‍. ചേര്‍ത്തല തിരുനലൂര്‍ ഗൌരിക്കാട്ടുതറയില്‍ പ്രഭാകരന്‍ – സരോജിനി ദമ്പതികളുടെ മകനാണ് ഇദ്ദേഹം.
കോച്ച് ആനന്ദ് പര്‍വ്വേശിയുടെ ശിക്ഷണത്തില്‍ ഒരുമാസമായി കഠിന പരിശീലനം നടത്തിയാണ് മുരളീധരന്‍ ഈ യഞ്ജത്തിനു തയ്യാറായത്. ഇന്ത്യന്‍ നാവിക സേനയും കോസ്റ്റ് ഗാര്‍ഡും ന്മുരളീധരനു സഹായവുമായി ഒപ്പം ഉണ്ടായിരുന്നു. ഇന്ത്യന്‍ അതിര്‍ത്തിയിലേക്ക് കടന്നതോടെ കാലവസ്ഥ പ്രതികൂലമായി. ഇത് നീന്തലിന്റെ വേഗത്തെ ബാധിച്ചിരുന്നതായി മുരളീധരന്‍ മാധ്യമങ്ങളോട് പറഞ്ഞു.

നേരത്തെ 2004-ല്‍ പാക്ക് കടലിടുക്ക് നീന്തിക്കടക്കുവാന്‍ മുരളീധരന്‍ ശ്രമിച്ചിരുന്നെങ്കിലും അന്ന് ദിശമാറിപ്പോയതിനാല്‍ പരാജയപ്പെടുകയായിരുന്നു.

- എസ്. കുമാര്‍

വായിക്കുക:

Comments Off on പാക് കടലിടുക്ക് മുരളീധരന്‍ കീഴടക്കി

റഷ്യയിലെ ഏറ്റവും വലിയ ഹൈന്ദവക്ഷേത്രം ഒഴിപ്പിക്കല്‍ ഭീഷണിയില്‍

March 21st, 2012

bhagvat-geetha-epathram
മോസ്‌കോ: ഭഗവദ് ഗീതാ വ്യാഖ്യാനത്തിന്റെ റഷ്യന്‍പരിഭാഷ നിരോധിക്കണമെന്നാവശ്യപ്പെട്ടുള്ള ഹര്‍ജിയില്‍ ബുധനാഴ്ച അന്തിമവിധി പറയാനിരിക്കെ, റഷ്യയിലെ ഏറ്റവും വലിയ ഹൈന്ദവക്ഷേത്രം ഒഴിപ്പിക്കല്‍ ഭീഷണിയില്‍. റഷ്യയുടെ നിയുക്ത പ്രസിഡന്റ് വ്‌ളാഡിമിര്‍ പുതിന്റെ ജന്മസ്ഥലമായ സെന്റ് പീറ്റേഴ്‌സ്‌ബെര്‍ഗിലെ ക്ഷേത്രത്തിനാണ് ഭീഷണി. രാജ്യത്തെ ഏറ്റവും വലിയ ഹൈന്ദവ സാംസ്‌കാരിക കേന്ദ്രവും ക്ഷേത്രവും നില നില്‍ക്കുന്ന കെട്ടിടത്തിന്റെ ഉടമകള്‍ വസ്തു തര്‍ക്കത്തെച്ചൊല്ലി പാട്ടക്കരാര്‍ റദ്ദാക്കാന്‍ നിയമനടപടി തുടങ്ങിയതാണ് ക്ഷേത്രം അടച്ചിടേണ്ടിവരുമെന്ന ആശങ്കയ്ക്കു കാരണമാവുന്നത്.

അഗ്‌നിശമന സുരക്ഷാചട്ടങ്ങള്‍ ലംഘിച്ചെന്നാരോപിച്ചാണ് എട്ടുനിലക്കെട്ടിടത്തിന്റെ ഉടമകള്‍ ക്ഷേത്രം ഒഴിപ്പിക്കാനുള്ള വിധി സമ്പാദിച്ചത്. എന്നാല്‍ സാംസ്‌കാരികകേന്ദ്രം സമര്‍പ്പിച്ച അപ്പീലില്‍ മേല്‍ക്കോടതി ഒഴിപ്പിക്കല്‍ മാര്‍ച്ച് 29വരെ തടഞ്ഞിരുന്നു. ഹിന്ദുമതക്കാര്‍ക്കിടയില്‍ സംസ്‌കൃതവും യോഗയുമടക്കമുള്ള പുരാതന ഇന്ത്യന്‍സംസ്‌കാരം പ്രചരിപ്പിക്കുന്ന സാംസ്‌കാരിക കേന്ദ്രം പാട്ടക്കരാറില്‍ പറയുന്ന ഒരു നിബന്ധനയും ലംഘിച്ചിട്ടില്ലെന്ന് കേന്ദ്രത്തിന്റെ ചെയര്‍മാന്‍ സുരെന്‍ കരപത്യാന്‍ പറയുന്നു. റഷ്യന്‍ ഓര്‍ത്തഡോക്‌സ് വിഭാഗം ഹിന്ദുമതത്തിനെതിരെ നടത്തുന്ന പ്രചാരണത്തിന്റെ ഭാഗമാണ് ക്ഷേത്രത്തിനെതിരായ നീക്കമെന്ന് സുരെന്‍ ആരോപിച്ചു.

- ഫൈസല്‍ ബാവ

വായിക്കുക: ,

Comments Off on റഷ്യയിലെ ഏറ്റവും വലിയ ഹൈന്ദവക്ഷേത്രം ഒഴിപ്പിക്കല്‍ ഭീഷണിയില്‍

മെക്സിക്കോയില്‍ ഭൂചലനം

March 21st, 2012

Earthquake felt in Mexico City-epathram

മെക്‌സിക്കോ സിറ്റി: മെക്‌സിക്കോയുടെ തെക്കുപടിഞ്ഞാറന്‍ മേഖലയില് ശക്തമായ ഭൂചലനം‍ ഉണ്ടായി.   റിക്ടര്‍ സ്‌കെയിലില്‍ 7.4  രേഖപ്പെടുത്തിയ ഭൂചലനത്തില്‍ വൈദ്യുത-ടെലിഫോണ്‍ ബന്ധം വിച്ഛേദിക്കപെട്ടതായും  നൂറുകണക്കിനു വീടുകള്‍ തകര്‍ന്നു വീണതായും  സി. എന്‍. എന്‍  റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു.  ആളപായമുള്ളതായി സൂചനയില്ല. ആദ്യത്തെ കമ്പനത്തിനുശേഷം നിരവധി തുടര്‍ചലനങ്ങളുണ്ടായതായി റിപ്പോര്‍ട്ടുണ്ട്.
ഒമെട്ടെപെക്കിന്റെ കിഴക്ക് 25കിലോമീറ്റര്‍ അകലെ സമൂദ്രത്തിലാണ് പ്രഭവ കേന്ദ്രമെന്നു കരുതുന്നു. ചെറിയ തോതിലുള്ള സുനാമികള്‍ ഉണ്ടാവാനുള്ള സാധ്യതയുണ്ടെന്ന് അമേരിക്കന്‍ ജിയോളജിക്കല്‍ സര്‍വെ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.
പ്രശസ്ത വിനോദസഞ്ചാരകേന്ദ്രമായ അകാപുള്‍കോ ഉള്‍പ്പെടുന്ന പ്രദേശമാണിത്.  മെക്‌സിക്കോയില്‍ 1985ലുണ്ടായ ഭൂചലനത്തില്‍ പതിനായിരകണക്കിനാളുകളുടെ ജീവന്‍ നഷ്ടപ്പെട്ടിരുന്നു

- ഫൈസല്‍ ബാവ

വായിക്കുക: , ,

Comments Off on മെക്സിക്കോയില്‍ ഭൂചലനം

ലളിത് മോഡി പാപ്പരെന്ന് ലണ്ടന്‍ കോടതി

March 21st, 2012

Lalit-Modi-epathram

ലണ്ടന്‍:  പാപ്പരായി പ്രഖ്യാപിച്ചു. സ്വകാര്യ സെക്യൂരിറ്റി സ്ഥാപനത്തിന് അടയ്ക്കാനുള്ള 65,000 പൗണ്ടിന്റെ ബില്ലുമായി ബന്ധപ്പെട്ട കേസില്‍ മുന്‍ ഐ. പി. എല്‍ കമ്മീഷണര്‍ ലളിത് മോഡിയെ ലണ്ടന്‍ കോടതി പാപ്പരായി പ്രഖ്യാപിച്ചു. മുന്‍ ന്യൂസിലാന്റ് ഓള്‍റൗണ്ടര്‍ ക്രിസ് കയേന്‍സിനൊപ്പം കോടതി വിധി പ്രതീക്ഷിച്ചിരിക്കെയാണ് ലളിത് മോഡിയെ പാപ്പരായി പ്രഖ്യാപിച്ചുള്ള കോടതി ഉത്തരവ് പുറത്തുവരുന്നത്.

2010ല്‍ കോമണ്‍ വെല്‍ത്ത്‌ ഗെയിംസ് നടത്തിയപ്പോള്‍ നല്‍കിയ സേവനങ്ങള്‍ക്കുള്ള പ്രതിഫലമായി ഇന്റര്‍നാഷണല്‍ സെക്യൂരിറ്റി സ്ഥാപനമായ പെയ്ജ് ഗ്രൂപ്പിന് മോഡി പണം നല്‍കാനുണ്ടായിരുന്നു. ഇതിന്റെ പേരില്‍ ആണ് കേസ്.

മോഡിയുമായി ഒത്തുതീര്‍പ്പിനുള്ള ശ്രമം നടത്തിയെങ്കിലും അതൊന്നും ഫലം കാണാത്തതിനെ തുടര്‍ന്നാണ് നിയമ നടപടി സ്വീകരിക്കുന്നത് എന്ന്  സെക്യൂരിറ്റി കമ്പനിയുടെ ചെയര്‍മാന്‍ സ്റ്റുവേര്‍ട്ട് പെയ്ജ് പറഞ്ഞു.

- ലിജി അരുണ്‍

വായിക്കുക: , , ,

Comments Off on ലളിത് മോഡി പാപ്പരെന്ന് ലണ്ടന്‍ കോടതി

മെസ്സി പ്രതിഫലത്തിലും ഒന്നാമന്‍

March 20th, 2012

messi-epathram

പാരീസ്: കളിയില്‍ മാത്രമല്ല പ്രതിഫലത്തിന്റെ കാര്യത്തിലും  അര്‍ജന്റീനയുടെ ലയണല്‍ മെസ്സിതന്നെ ഒന്നാമന്‍. ലോകത്തില്‍ ഏറ്റവും വലിയ പ്രതിഫലം പറ്റുന്ന ഫുട്‌ബോളറായി  ഫ്രാന്‍സിലെ ഫുട്‌ബോള്‍ മാഗസീന്റെതാണ് ഈ  കണ്ടെത്തല്‍.  ഒരു വര്‍ഷം 33 മില്യണ്‍ യൂറോയാണ് മെസ്സി സമ്പാദിക്കുന്നത്. ഇതില്‍ 10.5 മില്യണ്‍ യൂറോ ശമ്പളവും, 1.5 മില്യണ്‍ യൂറോ ബോണസും, 2.1 മില്യണ്‍ യൂറോ പരസ്യങ്ങളില്‍ നിന്നുള്ള വരുമാനവുമാണ്. ഇംഗ്ലണ്ടിന്റെ ഡേവിഡ് ബെക്കാമും പോര്‍ച്ചുഗലിന്റെ ക്രിസ്റ്റിയാനോ റൊണാള്‍ഡോയുമാണ് യഥാക്രമം രണ്ടും മൂന്നും സ്ഥാനത്ത്.

- ഫൈസല്‍ ബാവ

വായിക്കുക: , ,

Comments Off on മെസ്സി പ്രതിഫലത്തിലും ഒന്നാമന്‍

ആയുധ ഇറക്കുമതിയില്‍ ഇന്ത്യ ഒന്നാമത്

March 20th, 2012

India-jets-epathram
സ്റ്റോക്ഹോം: ലോകത്ത് ഏറ്റവും കൂടുതല്‍ ആയുധം ഇറക്കുമതി ചെയ്യുന്ന രാജ്യമായി  ഇന്ത്യ മാറുന്നു. സ്റ്റോക്ഹോം അന്താരാഷ്ട്ര സമാധാന ഗവേഷണ ഇന്‍സ്റ്റിറ്റ്യൂട്ട് (എസ്. ഐ. പി. ആര്‍. ഐ) പ്രസിദ്ധീകരിച്ച റിപ്പോര്‍ട്ടിലാണ് ഇക്കാര്യം  വെളിപ്പെടുത്തിയത്. ഇന്ത്യയുടെ ആയുധ ഇറക്കുമതിയില്‍ അഞ്ചു വര്‍ഷം കൊണ്ട് 38 ശതമാനം വര്‍ധനയുണ്ടായതായി റിപ്പോര്‍ട്ടില്‍ പറയുന്നു  ലോകത്ത് ആയുധ ഇറക്കുമതിയില്‍ 10 ശതമാനം കൈപ്പറ്റുന്നത് ഇന്ത്യയാണ്. ചൈനയെ പിന്തള്ളി കൊണ്ടാണ്  ഇന്ത്യ ഈ സ്ഥാനത്തെത്തിയത്. ആയുധ ഇറക്കുമതിയില്‍ രണ്ടാം സ്ഥാനം ദ.കൊറിയയും മൂന്നാം സ്ഥാനം പാകിസ്താനും ചൈനക്കുമാണ്. 2007 -11ല്‍ ആയുധ ഇറക്കുമതിയില്‍ മുന്നിട്ടു നില്‍ക്കുന്ന അഞ്ചു രാജ്യങ്ങളും ഏഷ്യയില്‍ നിന്നാണ്. ആഗോള ആയുധ ഇറക്കുമതി വര്‍ഷാ വര്‍ഷം വര്‍ദ്ധിച്ചു കൊണ്ടിരിക്കുകയാണ് 2002-06നേക്കാള്‍ 2007-11ല്‍  24 ശതമാനം വര്‍ധിച്ചതായും റിപ്പോര്‍ട്ടില്‍ പറഞ്ഞു.

- ന്യൂസ് ഡെസ്ക്

വായിക്കുക: , ,

Comments Off on ആയുധ ഇറക്കുമതിയില്‍ ഇന്ത്യ ഒന്നാമത്

നാസി വംശഹത്യയിലെ പ്രതി ദെംജാന്‍ജുക് അന്തരിച്ചു

March 18th, 2012
John Demjanjuk-epathram

ബെര്‍ലിന്‍:രണ്ടാം ലോക മഹായുദ്ധകാലത്ത് ജൂതരെ കൂട്ടക്കൊല ചെയ്തതിനു ശിക്ഷിക്കപ്പെട്ട നാസി ഭടന്‍ ജോണ്‍ ദെംജാന്‍ജുക് (91) തെക്കന്‍ ജര്‍മനിയിലെ റോസന്‍ജിമിലെ അഭയകേന്ദ്രത്തില്‍ അന്തരിച്ചു.

പോളണ്ടിലെ നാസി ക്യാമ്പില്‍ വച്ച് 28000 പേരെ കൊലപ്പെടുത്തിയ കുറ്റത്തിന് കഴിഞ്ഞ വര്‍ഷമാണ് ദെംജാന്‍ജുക്കിനു കോടതി അഞ്ചുവര്‍ഷം തടവു ശിക്ഷ വിധിച്ചത്. പ്രായാധിക്യം മൂലം ശിക്ഷയില്‍ ഇളവു ലഭിച്ചതോടെയാണ് അഭയകേന്ദ്രത്തില്‍ താമസം ആരംഭിച്ചത്.

വിചാരണയുടെ ഭാഗമായി യു.എസിലെ വീട്ടില്‍ നിന്ന് 2009 ലാണ് ദെംജാന്‍ജുക്കിനെ ജര്‍മനിയിലേക്ക് നാടുകടത്തിയത്. യുക്രേനിയന്‍ വംശജനാണ് ഇദ്ദേഹം. ഹിറ്റ്‌ലറുടെ ജന്മസ്ഥലമായ മ്യൂണിക്കില്‍ 18 മാസം നീണ്ട വിചാരണയില്‍ വീല്‍ചെയറില്‍ പലപ്പോഴും അവശനായാണ് ഇദ്ദേഹം ഹാജരായത്.

- ഫൈസല്‍ ബാവ

വായിക്കുക: , ,

Comments Off on നാസി വംശഹത്യയിലെ പ്രതി ദെംജാന്‍ജുക് അന്തരിച്ചു

ഗദ്ദാഫിയുടെ രഹസ്യാന്വേഷണ മേധാവി അറസ്റ്റില്‍

March 18th, 2012

Abdullah-al-Senussi-epathram

നവാക്‌സോട്ട്: വധിക്കപ്പെട്ട ലിബിയന്‍ നേതാവ് കേണല്‍ മുഅമര്‍ ഗദ്ദാഫിയുടെ രഹസ്യാന്വേഷണ വിഭാഗം മേധാവിയായും  ഗദ്ദാഫിയുടെ അടുത്ത ബന്ധുവും കൂട്ടാളിയുമായിരുന്ന അബ്ദുള്ള അല്‍ സനൂസി(63) പിടിയിലായി. ആഫ്രിക്കന്‍രാജ്യമായ മൗറിറ്റാനിയയില  വെച്ചാണ്‍ അറസ്റ്റിലായത്.

ജനാധിപത്യ പ്രക്ഷോഭത്തെ തുടര്‍ന്ന് ‍ സ്ഥാനഭ്രഷ്ടനായപ്പോഴാണ് സനൂസി  ലിബിയ വിട്ടത്. യുദ്ധക്കുറ്റങ്ങളുടെ പേരില്‍ അന്താരാഷ്ട്ര ക്രിമിനല്‍ കോടതി ഇദ്ദേഹത്തിനെതിരെ അറസ്റ്റു വാറന്റ് വച്ചിരുന്നു. മൊറോക്കോയിലെ കാസബ്ലാങ്കയില്‍നിന്ന് വ്യാജ പാസ്‌പോര്‍ട്ടില്‍ വിമാനത്തില്‍ വന്നിറങ്ങിയപ്പോഴാണ് സനൂസി പിടിയിലായതെന്ന് മൗറിറ്റാനിയയിലെ സുരക്ഷാഅധികൃതര്‍ അറിയിച്ചു. എന്നാല്‍ അന്താരാഷ്ട്ര കോടതിയോ ലിബിയയിലെ പുതിയ ഭരണകൂടമോ അറസ്റ്റിനെക്കുറിച്ച് പ്രതികരിച്ചിട്ടില്ല.

- ഫൈസല്‍ ബാവ

വായിക്കുക: , , ,

Comments Off on ഗദ്ദാഫിയുടെ രഹസ്യാന്വേഷണ മേധാവി അറസ്റ്റില്‍


« Previous Page« Previous « വിന്‍ഡോസ് ടാബ് ലെറ്റ് രംഗത്തിറക്കാന്‍ നോക്കിയ
Next »Next Page » നാസി വംശഹത്യയിലെ പ്രതി ദെംജാന്‍ജുക് അന്തരിച്ചു »



  • വ്യാജ വാർത്തകൾ കണ്ടെത്തൽ : പാഠ്യ പദ്ധതിയിൽ ഉൾപ്പെടുത്തി ബ്രിട്ടൻ
  • ഷെയ്ഖ്‌ ഹസീന രാജി വെച്ചു : കലാപത്തെ തുടർന്ന് രാജ്യം വിട്ടു
  • ബുക്കർ പുരസ്കാരം ജെന്നി ഏർപെൻ ബെക്കിന്
  • കൊവിഷീല്‍ഡ് കൊവിഡ് വാക്സിൻ പാർശ്വ ഫലങ്ങൾ ഉണ്ടാക്കുന്നു
  • അമേരിക്കയുമായി സഹകരിക്കില്ലെന്ന് നൈജർ
  • 1300 കോടി വർഷം പഴക്കമുള്ള തമോദ്വാരം കണ്ടെത്തി
  • ഷെയ്ഖ് ഹസീന ബംഗ്ലാദേശില്‍ വീണ്ടും അധികാരത്തിലേക്ക്
  • കൊവിഡ് ജെ. എൻ-1 വകഭേദം അപകടകാരിയല്ല എന്ന് ലോകാരോഗ്യ സംഘടന
  • മലേറിയ വാക്സിന് അംഗീകാരം നല്‍കി
  • ഉപയോഗിക്കാത്ത ജി- മെയിൽ എക്കൗണ്ടുകൾ നീക്കം ചെയ്യും : മുന്നറിയിപ്പുമായി ഗൂഗിൾ
  • ചാള്‍സ് മൂന്നാമന്‍ കിരീടം ധരിച്ചു
  • ഓസ്‌ട്രേലിയയിലും ഇ-സിഗരറ്റുകള്‍ക്ക് നിയന്ത്രണം വരുന്നു
  • ബെനഡിക്ട് പതിനാറാമൻ മാർപാപ്പയുടെ സംസ്കാരം വ്യാഴാഴ്‌ച
  • ചാള്‍സ് ശോഭ്‌രാജ് ജയില്‍ മോചിതനായി
  • ലോകകപ്പിൽ മുത്തമിട്ട് അര്‍ജന്‍റീന
  • സ്വവര്‍ഗ്ഗ വിവാഹം അമേരിക്കയില്‍ നിയമാനുസൃതം
  • ഫ്രാന്‍സ് ലോക കപ്പ് ഫൈനലിലേക്ക്
  • ലോക കപ്പ് 2022 : അര്‍ജന്‍റീന ഫൈനലിലേക്ക്
  • കൊവിഡ്-19 വൈറസ് മനുഷ്യ നിര്‍മ്മിതം : വുഹാന്‍ ലാബിലെ മുന്‍ ശാസ്ത്രജ്ഞന്‍
  • ഫിഫ ലോക കപ്പ് : ക്രൊയേഷ്യ ക്വാര്‍ട്ടറില്‍



  • വെനീസില്‍ വെള്ളപ്പൊക്കം...
    ഇന്ത്യൻ വംശജനും പത്നിക്കു...
    ഇന്ത്യക്കെതിരെ ആഞ്ഞടിച്ച്...
    ജമ്മു കശ്മീ‍ർ വിഭജനത്തിനെ...
    ജൂലിയന്‍ അസാഞ്ച് ലണ്ടനില്...
    പഴ്‌സ് എടുക്കാന്‍ മറന്ന യ...
    ചൈന ഇന്റർനെറ്റ് നശീകരണത്ത...
    മർഡോക്കിന്റെ കുറ്റസമ്മതം...
    നരേന്ദ്ര മോഡിക്ക് വിസ നൽക...
    ഈമെയിൽ ചോർത്തൽ : മർഡോക്ക്...
    മ്യാന്‍‌മറില്‍ സ്യൂചിക്ക്...
    കൊല്ലപ്പെട്ട അമേരിക്കന്‍ ...
    അഫ്ഗാനിസ്ഥാനിൽ സ്ത്രീകൾക്...
    അമേരിക്കൻ സൈനിക സാന്നിദ്ധ...
    റേഡിയോ പ്രക്ഷേപണത്തിന്റെ ...
    അമേരിക്കന്‍ പോലീസ്‌ മുസ്ല...
    വിറ്റ്‌നി ഹൂസ്‌റ്റന്‍ അന്...
    ഇന്ത്യ ഇറാനോടൊപ്പം...
    ഭൂഗര്‍ഭ നദി പുതിയ ലോകാത്ഭ...
    ഡച്ചുകാരും ബുര്‍ഖ നിരോധിക...

    Click here to download Malayalam fonts
    Click here to download Malayalam fonts
    Your Ad Here
    Club Penguin


    ePathram Magazine