- ഫൈസല്‍ ബാവ
വായിക്കുക: ഇന്റര്‍നെറ്റ്, ശാസ്ത്രം, സാമ്പത്തികം
വാഷിംഗ്‌ടണ്‍: വാഷിംഗ്‌ടണ്‍ ഡി. സിയിലെ സുഡാന്‍ എംബസിയ്‌ക്കു മുന്നില്‍ നടന്ന പ്രതിഷേധ പ്രകടനത്തിനു നേതൃത്വം നല്‍കിയതിയതിനു ഓസ്‌കര്‍ പുരസ്‌കാര ജേതാവായ ഹോളിവുഡ് നടന്‍ ജോര്‍ജ് ക്ലൂണിയെ യുഎസ് പോലീസ് അറസ്‌റ്റു ചെയ്‌തു. കൂടാതെ ക്ലൂണിയ്‌ക്കൊപ്പമുണ്ടായിരുന്ന അദ്ദേഹത്തിന്റെ പിതാവ് നിക്കിനെയും ഒരു കൂട്ടം യു. എസ് നിയമ നിര്‍മ്മാതാക്കളേയും പോലീസ് കസ്‌റ്റഡിയില്‍ എടുത്തിരുന്നു. എന്നാല്‍ കസ്‌റ്റഡിയിലെടുത്തവരെ നൂറു ഡോളറിന്റെ ജാമ്യത്തില്‍ ഉടന്‍തന്നെ വിട്ടയച്ചതായി വാഷിംഗ്‌ടണ്‍ പോലീസ് അറിയിച്ചു. സുഡാനില്‍ നിന്നു ദക്ഷിണ സുഡാന്‍ സ്വാതന്ത്ര്യം നേടിയെങ്കിലും ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധം ഇപ്പോഴും വഷളായ നിലയിലാണ്.
- ഫൈസല്‍ ബാവ
വായിക്കുക: അമേരിക്ക, കുറ്റകൃത്യം, മനുഷ്യാവകാശം
ഡമസ്കസ്: സിറിയന്‍ പ്രസിഡന്‍റ് ബശ്ശാര്‍ അല്‍ അസദിന്റെ ഭാര്യ അസ്മയുടെയും ഇ-മെയിലുകള്‍ വിമതര്‍ ചോര്‍ത്തിയെന്ന് ലണ്ടന്‍ ആസ്ഥാനമായ ഒരു പത്രം. കഴിഞ്ഞ ജൂണ്‍ മുതല്‍ ഫെബ്രുവരിവരെയുള്ള 3000 മെയിലുകളാണ് ചോര്‍ത്തിയത്. ഇതോടെ പ്രക്ഷോഭത്തില്‍നിന്ന് മോചനത്തിനായി ഇറാനില്‍നിന്ന് ഉപദേശം തേടിയതടക്കം നിരവധി രഹസ്യ വിവരങ്ങള്‍ പുറത്തുവന്നു. ലണ്ടന്‍ ആസ്ഥാനമായ പത്രമാണ് ഇ-മെയില്‍ ചോര്‍ച്ച റിപ്പോര്‍ട്ട് ചെയ്തത്. എന്നാല്‍ ഇതിനെ സംഭവത്തെപ്പറ്റി ബശ്ശാര്‍ അസദ് പ്രതികരിച്ചിട്ടില്ല.
- ന്യൂസ് ഡെസ്ക്
വായിക്കുക: അമേരിക്ക, ക്രമസമാധാനം, തീവ്രവാദം
കാബൂള്‍: നിലപാടുകളിലും തീരുമാനങ്ങളിലും ഉറച്ചുനില്‍ക്കാത്ത അമേരിക്കയുടെ നിലപാടില്‍ പ്രതിഷേധിച്ച് അഫ്ഗാനിസ്തനിലെ സംഭവ വികാസങ്ങളെക്കുറിച്ച് അമേരിക്കയുമായി നടത്തിവരുന്ന എല്ലാ ചര്‍ച്ചകളും മരവിപ്പിച്ചതായി താലിബാന്‍ വക്താവ് ഔദ്യാഗികമായി പുറത്തുവിട്ട കുറിപ്പില്‍ പറഞ്ഞു. ഇതോടെ കഴിഞ്ഞ മാസം ഖത്തറിന്റെ തലസ്ഥാനമായ ദോഹയില്‍ രാഷ്ട്രീയകാര്യാലയം തുറന്ന താലിബാന്‍ അമേരിക്കയുമായി ചര്‍ച്ചകള്‍ക്ക് തുടക്കമിട്ടത് അവസാനിച്ചു. എന്നാല്‍ അഫ്ഗാന്‍ സന്ദര്‍ശനത്തിനെത്തിയ അമേരിക്കന്‍ പ്രതിരോധ സെക്രട്ടറി ലിയോണ്‍ പനേറ്റയും അഫ്ഗാന്‍ പ്രസിഡന്‍റ് ഹാമിദ് കര്‍സായിയും ചര്‍ച്ച തുടരുകയാണ്. അഫ്ഗാനിലെ ഗ്രാമങ്ങളില്‍നിന്നും നാറ്റോ സേന പിന്‍വാങ്ങണമെന്ന് പ്രസിഡന്‍റ് ഹാമിദ് കര്‍സായി ആവശ്യപ്പെട്ടു.
- ന്യൂസ് ഡെസ്ക്
വായിക്കുക: അമേരിക്ക, ക്രമസമാധാനം, തീവ്രവാദം, പാക്കിസ്ഥാന്‍
പാരീസ് : സിറിയൻ പ്രസിഡണ്ട് ഒരു കൊലപാതകിയെ പോലെയാണ് പെരുമാറുന്നത് എന്നും അദ്ദേഹത്തെ അന്താരാഷ്ട്ര ക്രിമിനൽ കോടതിയിൽ വിചാരണ ചെയ്യണം എന്നും ഫ്രെഞ്ച് പ്രസിഡണ്ട് നിക്കോളാസ് സർക്കോസി അഭിപ്രായപ്പെട്ടു. സിറിയയിലെ രക്തച്ചൊരിച്ചിൽ അവസാനിപ്പിക്കാൻ നടത്തുന്ന ശ്രമങ്ങൾ പരാജയപ്പെടുന്ന സാഹചര്യത്തിൽ സിറിയയിൽ നിന്നുമുള്ള അഭയാർത്ഥികൾക്ക് അഭയം നൽകുവാനും സിറിയയിലേക്ക് സഹായം എത്തിക്കുവാനും അദ്ദേഹം ആഹ്വാനം ചെയ്തു.
സിറിയയ്ക്കെതിരെ നിലപാട് സ്വീകരിക്കുന്നതിനെ ഐക്യരാഷ്ട്ര സഭയുടെ സുരക്ഷാ സമിതിയിൽ റഷ്യയും ചൈനയും വീറ്റൊ ചെയ്ത സാഹചര്യത്തിൽ സിറിയയിൽ നടക്കുന്ന അക്രമങ്ങൾക്ക് ഒരറുതി വരുത്താനായി ഇനിയെന്ത് ചെയ്യാനാവും എന്ന കാര്യം പരിശോധിക്കാനായി സുരക്ഷാ സമിതി അംഗങ്ങൾ യോഗം ചേരുന്നുണ്ട്.
- ജെ.എസ്.
വായിക്കുക: ക്രമസമാധാനം, പീഡനം, മനുഷ്യാവകാശം, സിറിയ
വിജ്ഞാനത്തിന്റെ അവസാന വാക്കായ എന്‍സൈക്ളോപീഡിയ ബ്രിട്ടാനിക്ക ഇനി പുസ്തക രൂപത്തില്‍ വാങ്ങിക്കാന്‍ കിട്ടില്ല. എന്‍സൈക്ളോപീഡിയ പ്രിന്‍റ് എഡിഷന്‍ നിര്‍ത്തുന്നു എന്ന് കമ്പനി അറിയിച്ചു. വിക്കിപീഡിയ അടക്കമുള്ള വിജ്ഞാന സ്രോതസുകള്‍ വര്‍ധിച്ച ഇക്കാലത്ത് എന്‍സൈക്ളോപീഡിയ ഇനിയും പ്രിന്‍റ് ചെയ്തിറക്കുന്നത് പ്രായോഗികമല്ലെന്നും പകരം പൂര്‍ണമായും ഡിജിറ്റല്‍ വത്കരണമാണ് ഉദ്ദേശിക്കുന്നത് എന്നും, എന്നാല്‍ പ്രിന്‍്റ് എഡിഷന്‍ നിലനിര്‍ത്താന്‍ പ്രയാസമാണെന്നുമാണ് കമ്പനി പ്രസിഡന്‍റ് ജോര്‍ജ് കോസിന്റെ അഭിപ്രായം. 1768ല്‍ സ്കോട്ട്ലണ്ടിലെ എഡിന്‍ബര്‍ഗില്‍ നിന്നാണ് ആദ്യമായി എന്‍സൈക്ളോപീഡിയ ബ്രിട്ടാനിക്ക അച്ചടിയാരംഭിച്ചത്. ബുധനാഴ്ചയോടെ എന്‍സൈക്ളോപീഡിയ ബ്രിട്ടാനിക്ക അച്ചടി നിര്‍ത്തും.
- ന്യൂസ് ഡെസ്ക്
വായിക്കുക: ഇന്റര്‍നെറ്റ്, ബ്രിട്ടന്
- എസ്. കുമാര്‍
വായിക്കുക: കുറ്റകൃത്യം, ക്രമസമാധാനം, പീഡനം, മനുഷ്യാവകാശം
കാബൂൾ : അഫ്ഗാനിസ്ഥാനിൽ സ്ത്രീകൾക്ക് മാത്രമായി ഇന്റർനെറ്റ് കഫെ പ്രവർത്തനം ആരംഭിച്ചു. പുരുഷന്മാരുടെ അസുഖകരമായ നോട്ടത്തിൽ നിന്നും അസഹനീയമായ കമന്റ് അടികളിൽ നിന്നും ഒഴിവായി സ്വസ്ഥമായി ഇന്റർനെറ്റ് ഉപയോഗിക്കുവാനുള്ള സൌകര്യമാണ് ഇതോടെ അഫ്ഗാനിസ്ഥാനിലെ സ്ത്രീകൾക്ക് ലഭ്യമായത് എന്ന് കഫെ നടത്തിപ്പുകാരായ സ്ത്രീകൾ പറയുന്നു. ഇവിടത്തെ ജോലിക്കാർ മുഴുവനും സ്ത്രീകളാണ്. യംഗ് വിമൻ ഫോർ ചേയിഞ്ച് എന്ന സ്ത്രീ സംഘടനയാണ് ഈ കഫെയുടെ നടത്തിപ്പുകാർ.
വേശ്യാവൃത്തിയിൽ ഏർപ്പെടാൻ വിസമ്മതിച്ചതിന്റെ പേരിൽ ഭർത്തൃ മാതാപിതാക്കളാൽ ക്രൂരമായി മർദ്ദിക്കപ്പെട്ട പതിനഞ്ചുകാരിയായ പെൺകുട്ടിയായ സഹർ ഗുൾ ന്റെ പേരാണ് ഇന്റർനെറ്റ് കഫെയ്ക്ക് ഇട്ടിരിക്കുന്നത്. അഫ്ഗാനിസ്ഥാനിൽ ഇങ്ങനെയുള്ള എത്രയോ സഹർ ഗുൾമാർ ഉണ്ട് എന്നും നിത്യേന സ്ത്രീകൾ അക്രമിക്കപ്പെടുന്നു എന്നും കഫെ നടത്തുന്നവർ അറിയിക്കുന്നു.
- ജെ.എസ്.
വായിക്കുക: അഫ്ഗാനിസ്ഥാന്, പീഡനം, മനുഷ്യാവകാശം, സ്ത്രീ വിമോചനം
ഹവാന: പ്രസിഡന്റ് ഹ്യൂഗോ ഷവേസ് അര്‍ബുദത്തിനുള്ള ചികിത്സ കഴിഞ്ഞ് ക്യൂബയില്‍ നിന്നും വെനസ്വേലയിലേക്ക് തിരിച്ചു പോകുന്നു. ഹവാനയില്‍ നിന്നുള്ള ഒരു ടെലിവിഷന്‍ ചാനലില്‍ ഷാവേസ് തന്നെയാണ് താന്‍ സുഖം പ്രാപിക്കുന്നുവെന്നും തിരിച്ചു പോകാനൊരുങ്ങു എന്നുള്ള വിവരം അറിയിച്ചത്. റേഡിയേഷന്‍ ചികിത്സ തുടരും എന്നും അദ്ദേഹം പറഞ്ഞു. ഫെബ്രുവരി 26ന് നടത്തിയ ശസ്ത്രക്രിയയില്‍ 2 സെന്റീമീറ്ററോളം വലിപ്പമുള്ള ട്യൂമര്‍ എടുത്തു കളഞ്ഞിരുന്നു.
- ന്യൂസ് ഡെസ്ക്
ഡമസ്കസ്: സിറിയയില്‍ കലാപം രൂക്ഷമായി, സര്‍ക്കാര്‍ അനുകുലികള്‍ നടത്തിയ ആക്രമണങ്ങളില്‍ 47 ഓളം ആളുകള്‍ കൊല്ലപ്പെട്ടതായി റിപ്പോര്‍ട്ട്. 21 സ്ത്രീകളുടേയും 26 കുട്ടികളുടെയും മൃതദേഹങ്ങള്‍ കണ്ടെത്തിയെന്നാണ് റിപ്പോര്‍ട്ട്. ഞായറാഴ്ച രാത്രിയും തിങ്കളാഴ്ച പുലര്‍ച്ചെയുമായി നടത്തിയ അക്രമണത്തില്‍ സ്ത്രീകളും കുട്ടികളുമാണ് കൊല്ലപ്പെട്ടത്. യു.എന്‍ മുന്‍ സെക്രെട്ടറി കോഫി അന്നന്‍ സിറിയന്‍ പ്രസിഡന്‍്റ് ബശ്ശാര്‍ അല്‍ അസദുമായി കൂടിക്കാഴ്ച നടത്തിയതിന് തൊട്ടു പിന്നാലെയാണ് ആക്രമണം. എന്നാല്‍ ആയുധധാരികളായ പോരാളികളാണ് അക്രമണത്തിന് പിന്നിലെന്ന് സിറിയന്‍ സര്‍ക്കാര്‍ വക്താവ് പറഞ്ഞു.
- ന്യൂസ് ഡെസ്ക്
വായിക്കുക: കുറ്റകൃത്യം, ക്രമസമാധാനം, തീവ്രവാദം, മനുഷ്യാവകാശം