ബെയ്ജിംഗ് : 2015ന് മുൻപായി 100 ഉപഗ്രഹങ്ങളും 100 റോക്കറ്റുകളും വിക്ഷേപിക്കുവാൻ ചൈന തയ്യാറെടുക്കുന്നു. തങ്ങളുടെ ബഹിരാകാശ പദ്ധതി ഊർജ്ജിതമാക്കുന്നതിന്റെ ഭാഗമായാണ് ഈ തീരുമാനം. പ്രതിവർഷം 20 വിക്ഷേപ പദ്ധതികൾ വെച്ചാണ് ഈ ലക്ഷ്യം കൈവരിക്കാൻ ചൈന ഒരുങ്ങുന്നത്. 2011ൽ തുടങ്ങിയ പദ്ധതി പ്രകാരം കഴിഞ്ഞ ആണ്ടിൽ 19 വിക്ഷേപണങ്ങൾ നടപ്പിലാക്കി. ഇതോടെ ചൈന എറ്റവും അധികം വിക്ഷേപണങ്ങൾ നടത്തുന്ന കാര്യത്തിൽ അമേരിക്കയെ പുറകിലാക്കി. 2011ൽ അമേരിക്ക 18 വിക്ഷേപണങ്ങളാണ് നടത്തിയത്. 36 വിക്ഷേപണങ്ങൾ നടത്തിയ റഷ്യയാണ് ഒന്നാം സ്ഥാനത്ത്.