ഉക്രെയിനിൽ ആഭ്യന്തര കലാപം ആസന്നമെന്ന് റഷ്യ

April 16th, 2014

ukraine-civil-war-epathram

മോസ്കോ: ഉക്രെയിനിൽ ഏതു നിമിഷവും ആഭ്യന്തര കലാപം പൊട്ടിപ്പുറപ്പെടാവുന്ന സ്ഥിതിയാണ് നിലനിൽക്കുന്നത് എന്ന് റഷ്യ പ്രഖ്യാപിച്ചു. മോസ്കോ അനുകൂല വിഘടന വാദികൾക്ക് എതിരെ ആസന്നമായ പടപ്പുറപ്പാടിന് തൊട്ട് മുൻപായാണ് റഷ്യ ചൊവ്വാഴ്ച്ച ഈ പ്രഖ്യാപനം നടത്തിയത് എന്നത് ശ്രദ്ധേയമാണ്. ഭീകര വിരുദ്ധ പോരാട്ടത്തിനുള്ള ഒരുക്കത്തിന്റെ ഭാഗമായി കിഴക്കൻ പ്രദേശങ്ങളിൽ വൻ സൈനിക സന്നാഹങ്ങളാണ് അടുത്ത ദിവസങ്ങളിലായി വിന്യസിച്ച് വരുന്നത്.

ഭീകരർക്ക് ആയുധം വെച്ച് കീഴടങ്ങാൻ ഉക്രെയിൻ നൽകിയ അന്ത്യശാസനം അവസാനിച്ച് 24 മണിക്കൂർ കഴിഞ്ഞിട്ടും പക്ഷെ ഇതു വരെ വിമതർ അധിവസിക്കുന്ന കെട്ടിടങ്ങൾക്ക് നേരെ ആക്രമണമൊന്നും നടത്താനുള്ള നീക്കം പ്രത്യക്ഷത്തിൽ ദൃശ്യമല്ല.

ഇതിനിടയിലാണ് തന്റെ ഫേസ്ബുക്ക് പേജിൽ ഉക്രെയിനിൽ ആഭ്യന്തര കലാപം ആസന്നമായിരിക്കുന്നു എന്ന് റഷ്യൻ പ്രധാന മന്ത്രി ദിമിത്രി മെദ്വെദേവ് പോസ്റ്റ് ചെയ്തത്.

- ജെ.എസ്.

വായിക്കുക: , ,

അഭിപ്രായം എഴുതുക »

റഷ്യ സ്നോഡന് അഭയം നൽകരുത് എന്ന് അമേരിക്ക

July 14th, 2013

edward-snowden-epathram

മോസ്കോ: അമേരിക്കന്‍ സുരക്ഷാ ഏജന്‍സിയുടെ ചാര പ്രവര്‍ത്തനം പുറത്തു വിട്ട എഡ്വേഡ് സ്നോഡന് അഭയം നൽകരുതെന്ന് റഷ്യയോട് അമേരിക്കൻ പ്രസിഡണ്ട്‌ ബറാക് ഒബാമ ആവശ്യപെട്ടു. സ്നോഡന്‍ അപേക്ഷിക്കുകയാണെങ്കില്‍ വെനിസ്വേല, ബൊളിവീയ, നികരാഗ്വ എന്നീ രാജ്യങ്ങൾ അഭയം നല്‍കാന്‍ നേരത്തേ തയാറായിരുന്നു. ഇതിനെതിരെ അമേരിക്ക മുമ്പേ തന്നെ രംഗത്ത് വരികയും ചെയ്തു.

മോസ്കോയിലെ ഷെരമേത്യേവോ വിമാനത്താവളത്തിലാണ് സ്നോഡന്‍ കഴിയുന്നത്. ജൂണ്‍ 23ന് തന്നെ അമേരിക്ക സ്നോഡന്റെ പാസ്പോര്‍ട്ട് റദ്ദാക്കിയിരുന്നു. ഇന്ത്യയോട് അഭയം ചോദിച്ചിരുന്നു എങ്കിലും ഇന്ത്യ അത് നിരസിച്ചിരുന്നു.

- ഫൈസല്‍ ബാവ

വായിക്കുക: , ,

അഭിപ്രായം എഴുതുക »

റഷ്യൻ പേടകം അന്താരാഷ്ട്ര ബഹിരാകാശ കേന്ദ്രത്തിലേക്ക്

December 19th, 2012

soyuz-rocket-epathram

ബൈകൊനൂർ : റഷ്യയുടെ സോയൂസ് ബഹിരാകാശ പേടകം മൂന്ന് ബഹിരാകാശ യാത്രികരേയും കൊണ്ട് അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിലേക്ക് യാത്ര തിരിച്ചു. കസാക്കിസ്ഥാനിലെ റഷ്യൻ ബഹിരാകാശ കേന്ദ്രത്തിൽ നിന്നാണ് ബുധനാഴ്ച്ച വൈകീട്ട് 6:12ന് പേടകത്തെ ഒരു കൂറ്റൻ റഷ്യൻ റോക്കറ്റ് ശൂന്യാകാശത്തിലേക്ക് വിക്ഷേപിച്ചത്. റഷ്യക്കാരനായ റോമൻ റൊമനെങ്കോ, അമേരിക്കക്കാരനായ ടോം മാർഷ്ബേൺ, കാനഡക്കാരൻ ക്രിസ് ഹാഡ്ഫീൽഡ് എന്നിവരാണ് പേടകത്തിൽ ഉള്ളത്. ഇവർ രണ്ട് ദിവസത്തിനകം ബഹിരാകാശ നിലയത്തിൽ എത്തും എന്നാണ് കണക്കാക്കപ്പെടുന്നത്.

അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിൽ ഇപ്പോൾ വേറെ മൂന്ന് ശൂന്യാകാശ യാത്രികർ താമസമുണ്ട്.

- ജെ.എസ്.

വായിക്കുക: ,

അഭിപ്രായം എഴുതുക »

ഇന്ത്യ റഷ്യ ചൈന സംയുക്ത നയം അംഗീകരിച്ചു

April 14th, 2012

china-russia-india-epathram

മോസ്കോ : ഉത്തര കൊറിയ, ഇറാൻ, അഫ്ഗാനിസ്ഥാൻ എന്നിങ്ങനെ ഒട്ടേറെ അന്താരാഷ്ട്ര വിഷയങ്ങളിൽ ഇന്ത്യയും റഷ്യയും ചൈനയും സംയുക്തമായ നിലപാടുകൾ അംഗീകരിച്ചു. മോസ്കോയിൽ നടന്ന ത്രിരാഷ്ട്ര വിദേശ കാര്യ മന്ത്രിമാരുടെ യോഗത്തിലാണ് ഈ സുപ്രധാന തീരുമാനങ്ങൾ ഉണ്ടായത്. ഭീകരത, എഷ്യയിലെ സുരക്ഷാ പ്രശ്നങ്ങൾ എന്നിങ്ങനെ ഒട്ടേറെ അന്താരാഷ്ട്ര പ്രശ്നങ്ങളെ യോഗം അഭിസംബോധന ചെയ്തു.

ഉത്തര കൊറിയയുടെ റോക്കറ്റ് വിക്ഷേപണ ശ്രമത്തെ വിദേശ കാര്യ മന്ത്രിമാർ അപലപിച്ചെങ്കിലും കൊറിയയുടെ മേൽ കൂടുതൽ നിയന്ത്രണങ്ങൾ എർപ്പെടുത്തുന്നതിനോട് സമ്മേളനം വിയോജിപ്പ് വ്യക്തമാക്കി.

ഇറാന്റെ ആണവ പദ്ധതികളെ കുറിച്ചുള്ള ആശങ്ക പ്രകടിപ്പിച്ച യോഗം സമാധാന ആവശ്യങ്ങൾക്കായി ആണവ ഊർജ്ജം ഉപയോഗിക്കാനുള്ള ഇറാന്റെ അവകാശം നിഷേധിക്കാൻ ആവില്ല എന്ന് അറിയിച്ചു.

- ജെ.എസ്.

വായിക്കുക: , , , , ,

അഭിപ്രായം എഴുതുക »

ഇന്ത്യ സിറിയക്ക്‌ എതിരെ വോട്ട് രേഖപ്പെടുത്തി

February 18th, 2012

ന്യൂയോര്‍ക്ക് : ഐക്യ രാഷ്ട്ര സഭ പാസാക്കിയ പ്രമേയത്തില്‍ ഇന്ത്യ സിറിയക്ക്‌ എതിരെ വോട്ടു രേഖപ്പെടുത്തി. സിറിയയില്‍ നടക്കുന്ന മനുഷ്യാവകാശ ലംഘനങ്ങള്‍ ചൂണ്ടിക്കാട്ടി അറബ് രാജ്യങ്ങളുടെ പിന്തുണയോടെയാണ് പ്രമേയം അവതരിപ്പിച്ചിരുന്നത്. സിറിയന്‍ പ്രസിഡണ്ട് ബഷാര്‍ അല്‍ ആസാദ്‌ സ്ഥാനം ഒഴിയണം എന്നാണ് പ്രമേയത്തിലെ ആവശ്യം.

റഷ്യയും ചൈനയും പ്രമേയത്തിനെ എതിര്‍ത്തു. എന്നാല്‍ കഴിഞ്ഞ ഫെബ്രുവരിയില്‍ സമാനമായ ഒരു പ്രമേയത്തിനെ എതിര്‍ത്ത ഇന്ത്യ ഇത്തവണ തങ്ങളുടെ നിലപാടില്‍ മലക്കം മറിഞ്ഞു സിറിയക്ക്‌ എതിരെ വോട്ട് ചെയ്യുകയാണ് ഉണ്ടായത്‌.

സിറിയന്‍ നേതൃത്വത്തെ ഒറ്റപ്പെടുത്തി ബാഹ്യമായ ഒരു പരിഹാരം അടിച്ചേല്‍പ്പിക്കുക എന്ന തെറ്റായ സമീപനമാണ് ഈ പ്രമേയത്തിന് പുറകില്‍ എന്ന് റഷ്യ പ്രതികരിച്ചു.

- ജെ.എസ്.

വായിക്കുക: , , , , ,

അഭിപ്രായം എഴുതുക »

ഭഗവദ്‌ ഗീത : ഇന്ത്യയുടെ ആരോപണം റഷ്യ തള്ളി

December 23rd, 2011

russian-court-epathram

മോസ്കോ : ഭഗവദ്‌ ഗീത എന്ന പൌരാണിക ഭാരതീയ കാവ്യമല്ല റഷ്യന്‍ കോടതിയില്‍ നിരോധനം നേരിടുന്നത് എന്നും മൂല കൃതിയുടെ ഒരു വ്യാഖ്യാനം മാത്രമാണ് ഇപ്പോള്‍ വിവാദത്തില്‍ പെട്ടിരിക്കുന്നത് എന്നും അതിനാല്‍ ഈ വിഷയത്തില്‍ ഇന്ത്യയുടെ പരാതി അടിസ്ഥാന രഹിതമാണ് എന്നും റഷ്യ വ്യക്തമാക്കി. ഇന്റര്‍നാഷണല്‍ സൊസൈറ്റി ഫോര്‍ കൃഷ്ണ കോണ്‍ഷ്യസ്നസ് (International Society for Krishna Consciousness – ISKCON) എന്ന സംഘടനയുടെ സ്ഥാപകനായ എ. സി. ഭക്തി വേദാന്ത സ്വാമി പ്രഭുപാദ 1968ല്‍ രചിച്ച ഭഗവദ്‌ ഗീതയുടെ വ്യാഖ്യാനത്തില്‍ അദ്ദേഹം നടത്തിയ ചില പരാമര്‍ശങ്ങള്‍ റഷ്യന്‍ ഭീകര പ്രവര്‍ത്തന വിരുദ്ധ നിയമത്തിന്റെ 13ആം ഖണ്ഡികയ്ക്ക് എതിരാണെന്നും ഇതാണ് ഇപ്പോള്‍ കോടതിയുടെ പരിഗണനയില്‍ ഉള്ളതെന്നും റഷ്യ വിശദീകരിച്ചു.

- ജെ.എസ്.

വായിക്കുക: , , ,

അഭിപ്രായം എഴുതുക »

ഇറാന് ആണവായുധ പരിപാടി ഇല്ലെന്ന് റഷ്യ

December 10th, 2011

iran-nuclear-programme-epathram

മോസ്കോ : ഇറാന്‍ ആണവ ആയുധങ്ങള്‍ വികസിപ്പിക്കുന്നു എന്ന ആരോപണം തെറ്റാണെന്ന് റഷ്യ വെളിപ്പെടുത്തി. ഇറാന്റെ ആണവ പദ്ധതികളില്‍ ആയുധ വികസനം ഇല്ല എന്നതിന്റെ തെളിവ്‌ തങ്ങളുടെ പക്കല്‍ ഉണ്ട്. റഷ്യന്‍ വിദേശ കാര്യ ഉപമന്ത്രി സെര്‍ജി റബകൊവ്‌ വെള്ളിയാഴ്ച ഒരു റഷ്യന്‍ ടെലിവിഷന്‍ ചാനലിലാണ് ഈ കാര്യം അറിയിച്ചത്‌. ആയുധ വികസനം ഇറാന്റെ ആണവ പദ്ധതിയില്‍ ഇല്ലാത്ത സ്ഥിതിയ്ക്ക് ഇറാനെതിരെ കൂടുതല്‍ ഉപരോധങ്ങള്‍ ഏര്‍പ്പെടുത്തുന്നതില്‍ തങ്ങള്‍ക്ക് യോജിപ്പില്ല. ഈ നീക്കത്തെ റഷ്യ എതിര്‍ക്കും. അന്താരാഷ്‌ട്ര ആണവോര്‍ജ ഏജന്‍സിയുമായി ഇറാന്‍ സഹകരിക്കണം. ബാക്കി നില്‍ക്കുന്ന സംശയങ്ങള്‍ ചര്‍ച്ച വഴി ഇല്ലാതാക്കണം. തങ്ങളുടെ ആണവ സംവിധാനങ്ങള്‍ പരിശോധിക്കാന്‍ അന്താരാഷ്‌ട്ര നിരീക്ഷകരെ ക്ഷണിക്കുക വഴി ഇറാന്‍ കൂടുതല്‍ സുതാര്യത പ്രകടമാക്കി എന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

- ജെ.എസ്.

വായിക്കുക: , ,

അഭിപ്രായം എഴുതുക »

റഷ്യന്‍ വിമാനം തകര്‍ന്നു 43 പേര്‍ കൊല്ലപ്പെട്ടു

September 7th, 2011

yak-42-aircraft-epathram

മോസ്കോ : റഷ്യയുടെ ഐസ് ഹോക്കി ടീം സഞ്ചരിച്ച വിമാനം തകര്‍ന്നു 43 പേര്‍ കൊല്ലപ്പെട്ടു. ജീവനോടെ രക്ഷപ്പെട്ട രണ്ടു പേരുടെ നില ഗുരുതരമാണ്. 37 യാത്രക്കാരും 8 ജീവനക്കാരുമാണ് വിമാനത്തില്‍ ഉണ്ടായിരുന്നത്. അപകടത്തില്‍ പെട്ട യാക് – 42 എന്ന തരം വിമാനം 1980 മുതല്‍ നിലവിലുണ്ടെങ്കിലും ഇതില്‍ ഒരു ഡസനോളം വിമാനങ്ങളെ ഇപ്പോള്‍ പ്രവര്‍ത്തിക്കുന്നുള്ളൂ. അപകടത്തെ തുടര്‍ന്ന് കാലപ്പഴക്കം വന്ന വിമാനങ്ങള്‍ അടുത്ത വര്‍ഷത്തോടെ നിര്‍ത്തലാക്കും എന്ന് റഷ്യന്‍ രാഷ്ട്രപതി ദിമിത്രി മെദ്വെദേവ് അറിയിച്ചു.

- ജെ.എസ്.

വായിക്കുക: , ,

അഭിപ്രായം എഴുതുക »

ഇന്ത്യാ റഷ്യ സൈനിക സഹകരണം ശക്തമാവുന്നു

October 9th, 2010

ak-antony-ae-serdyukov-epathram

ന്യൂഡല്‍ഹി : ഇന്ത്യയും റഷ്യയും തമ്മില്‍ സൈനിക സഹകരണം കൂടുതല്‍ ശക്തമാവുന്നു. ഇരു രാജ്യങ്ങളും തമ്മില്‍ ഉള്ള രണ്ടു വന്‍ സൈനിക കരാറുകളിന്മേല്‍ ഇവിടെ നടന്ന ചര്‍ച്ചകള്‍ അവസാന ഘട്ടത്തിലേക്ക് കടന്നു. ഇന്ത്യ സന്ദര്‍ശിക്കുന്ന റഷ്യന്‍ പ്രതിരോധ മന്ത്രി എ. ഇ. സെര്‍ദ്യുകൊവ്‌ ഇന്ത്യന്‍ പ്രതിരോധ മന്ത്രി എ. കെ. ആന്റണിയുമായി നടത്തിയ ഉന്നത തല സൈനിക ചര്‍ച്ചകളില്‍ കരാറില്‍ നില നിന്നിരുന്ന ചില അഭിപ്രായ വ്യത്യാസങ്ങളില്‍ ധാരണയായി.

ഇന്ത്യയും റഷ്യയും സംയുക്തമായി വികസിപ്പിക്കുന്ന ഫിഫ്ത് ജെനറേഷന്‍ യുദ്ധ വിമാനങ്ങളും (Fifth Generation Fighter Aircraft – FGFA) മള്‍ട്ടി റോള്‍ ഗതാഗത വിമാനവും (Multirole Transport Aircraft – MTA) വികസിപ്പിക്കുന്നത് സംബന്ധിച്ചുള്ള കരാറുകളിലാണ് ചര്‍ച്ച നടക്കുന്നത്.

- ജെ.എസ്.

വായിക്കുക: ,

അഭിപ്രായം എഴുതുക »

2 of 212

« Previous Page « ആണവ സഹകരണത്തിന് അടുത്ത നിബന്ധനയുമായി അമേരിക്ക
Next » ഷീല ദീക്ഷിത്തിനെ അപമാനിച്ച ടി. വി. അവതാരകന്‍ രാജി വെച്ചു »



  • ജിമ്മി കാര്‍ട്ടര്‍ അന്തരിച്ചു
  • സാമൂഹിക മാധ്യമങ്ങളില്‍ കുട്ടികൾക്ക് വിലക്ക് ഏർപ്പെടുത്തി
  • മാധവ് ഗാഡ്ഗില്ലിന് യു. എന്‍. ഇ. പി. ‘ചാംപ്യന്‍സ് ഓഫ് ദി എര്‍ത്ത്’ പുരസ്‌കാരം സമ്മാനിക്കും.
  • വ്യാജ വാർത്തകൾ കണ്ടെത്തൽ : പാഠ്യ പദ്ധതിയിൽ ഉൾപ്പെടുത്തി ബ്രിട്ടൻ
  • ഷെയ്ഖ്‌ ഹസീന രാജി വെച്ചു : കലാപത്തെ തുടർന്ന് രാജ്യം വിട്ടു
  • ബുക്കർ പുരസ്കാരം ജെന്നി ഏർപെൻ ബെക്കിന്
  • കൊവിഷീല്‍ഡ് കൊവിഡ് വാക്സിൻ പാർശ്വ ഫലങ്ങൾ ഉണ്ടാക്കുന്നു
  • അമേരിക്കയുമായി സഹകരിക്കില്ലെന്ന് നൈജർ
  • 1300 കോടി വർഷം പഴക്കമുള്ള തമോദ്വാരം കണ്ടെത്തി
  • ഷെയ്ഖ് ഹസീന ബംഗ്ലാദേശില്‍ വീണ്ടും അധികാരത്തിലേക്ക്
  • കൊവിഡ് ജെ. എൻ-1 വകഭേദം അപകടകാരിയല്ല എന്ന് ലോകാരോഗ്യ സംഘടന
  • മലേറിയ വാക്സിന് അംഗീകാരം നല്‍കി
  • ഉപയോഗിക്കാത്ത ജി- മെയിൽ എക്കൗണ്ടുകൾ നീക്കം ചെയ്യും : മുന്നറിയിപ്പുമായി ഗൂഗിൾ
  • ചാള്‍സ് മൂന്നാമന്‍ കിരീടം ധരിച്ചു
  • ഓസ്‌ട്രേലിയയിലും ഇ-സിഗരറ്റുകള്‍ക്ക് നിയന്ത്രണം വരുന്നു
  • ബെനഡിക്ട് പതിനാറാമൻ മാർപാപ്പയുടെ സംസ്കാരം വ്യാഴാഴ്‌ച
  • ചാള്‍സ് ശോഭ്‌രാജ് ജയില്‍ മോചിതനായി
  • ലോകകപ്പിൽ മുത്തമിട്ട് അര്‍ജന്‍റീന
  • സ്വവര്‍ഗ്ഗ വിവാഹം അമേരിക്കയില്‍ നിയമാനുസൃതം
  • ഫ്രാന്‍സ് ലോക കപ്പ് ഫൈനലിലേക്ക്



  • വെനീസില്‍ വെള്ളപ്പൊക്കം...
    ഇന്ത്യൻ വംശജനും പത്നിക്കു...
    ഇന്ത്യക്കെതിരെ ആഞ്ഞടിച്ച്...
    ജമ്മു കശ്മീ‍ർ വിഭജനത്തിനെ...
    ജൂലിയന്‍ അസാഞ്ച് ലണ്ടനില്...
    പഴ്‌സ് എടുക്കാന്‍ മറന്ന യ...
    ചൈന ഇന്റർനെറ്റ് നശീകരണത്ത...
    മർഡോക്കിന്റെ കുറ്റസമ്മതം...
    നരേന്ദ്ര മോഡിക്ക് വിസ നൽക...
    ഈമെയിൽ ചോർത്തൽ : മർഡോക്ക്...
    മ്യാന്‍‌മറില്‍ സ്യൂചിക്ക്...
    കൊല്ലപ്പെട്ട അമേരിക്കന്‍ ...
    അഫ്ഗാനിസ്ഥാനിൽ സ്ത്രീകൾക്...
    അമേരിക്കൻ സൈനിക സാന്നിദ്ധ...
    റേഡിയോ പ്രക്ഷേപണത്തിന്റെ ...
    അമേരിക്കന്‍ പോലീസ്‌ മുസ്ല...
    വിറ്റ്‌നി ഹൂസ്‌റ്റന്‍ അന്...
    ഇന്ത്യ ഇറാനോടൊപ്പം...
    ഭൂഗര്‍ഭ നദി പുതിയ ലോകാത്ഭ...
    ഡച്ചുകാരും ബുര്‍ഖ നിരോധിക...

    Click here to download Malayalam fonts
    Click here to download Malayalam fonts
    Your Ad Here
    Club Penguin


    ePathram Magazine