മോസ്കോ: പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ നിർദ്ദേശപ്രകാരം അമേരിക്ക ഉത്തര കൊറിയയ്ക്ക് നേരെ യുദ്ധത്തിന് തയ്യാറെടുക്കുകയാണെന്ന് കൊറിയൻ വിദേശകാര്യ മന്ത്രി റിങ് യോ ഹോ. കലഹപ്രിയനായ ട്രംപിന്റെ പ്രസ്താവനകളാണ് യുദ്ധത്തിന്റെ സാഹചര്യം ഉണ്ടാക്കുന്നതെന്ന് ഉത്തര കൊറിയ കുറ്റപ്പെടുത്തി.
ഉത്തര കൊറിയ തുടർച്ചയായ ആണവ പരീക്ഷണങ്ങൾ നടത്തിയതാണ് അമേരിക്കയെ ചൊടിപ്പിച്ചത്. ഇതിനെതിരെ ആരോപണ പ്രത്യാരോപണങ്ങളുമായി അമേരിക്കൻ കൊറിയൻ നേതാക്കൾ ഐക്യരാഷ്ട്ര സഭയിൽ എത്തിയിരുന്നു.റഷ്യയുടെ വാർത്താ ഏജൻസിയുമായി സംസാരിക്കുകയായിരുന്നു കൊറിയൻ വിദേശകാര്യ മന്ത്രി.