വീണു കിട്ടിയ 74 ലക്ഷം രൂപ തിരികെ നൽകി

May 31st, 2014

joe-cornell-salvation-army-epathram

ഫ്രെസ്നൊ: ട്രാഫിൿ സിഗ്നലിനരികിൽ നിന്നും കണ്ടെടുത്ത സഞ്ചി തുറന്നു നോക്കിയ ജോ കോർണെൽ എന്ന അമേരിക്കക്കാരൻ ഒരു നിമിഷം സ്തബ്ധനായി പോയി. സഞ്ചിയിൽ പുത്തൻ നോട്ട് കെട്ടുകൾ. ഒന്നേകാൽ ലക്ഷം ഡോളർ (74 ലക്ഷം രൂപ) എണ്ണുമ്പോഴേക്കും അദ്ദേഹത്തിന്റെ മനസിലൂടെ ഒട്ടേറെ ദുഷ് ചിന്തകൾ കടന്നു പോയതായി അദ്ദേഹം തന്നെ പറയുന്നു. താൻ കരയുകയും വിറയ്ക്കുകയും ചെയ്തതായി അദ്ദേഹം ഓർക്കുന്നു. എന്നാൽ ഈ പണം കൊണ്ട് എന്തൊക്കെ ചെയ്യാം എന്ന ചിന്തയൊക്കെ ഒരു നിമിഷം ജനിക്കാൻ പോകുന്ന തന്റെ നാലാമത്തെ പേരക്കുഞ്ഞിനെ കുറിച്ച് ആലോചിച്ചപ്പോഴേക്കും മാഞ്ഞു പോയി. തന്നെ കുറിച്ച് ആ കുഞ്ഞ് എന്താവും മനസ്സിലാക്കുക എന്ന് ഓർത്തതോടെ കോർണെൽ ഒന്നുറപ്പിച്ചു. തനിക്ക് അർഹതപ്പെട്ടതല്ലാത്ത പണം തിരികെ ഏൽപ്പിക്കുക തന്നെ. സാൽവേഷൻ ആർമി ജീവനക്കാരനായ ജോ കോർണെൽ ഉടനെ തന്റെ മേലുദ്യോഗസ്ഥനെ വിളിച്ച് കാര്യം പറഞ്ഞു.

ബാങ്കുകളിലേക്കും മറ്റും പണം കൊണ്ടു പോവുന്ന ബ്രിങ്ക്‍ എന്ന സ്ഥാപനത്തിന്റെ ട്രക്കിൽ നിന്നുമാണ് സഞ്ചി വീണു പോയത്. ട്രാഫിൿ സിഗ്നലിൽ നിർത്തി ഇട്ടിരുന്ന ട്രക്ക് സിഗ്നൽ പച്ചയായതോടെ മുന്നോട്ട് നീങ്ങിയപ്പോഴാണ് ട്രക്കിൽ നിന്നും ഒരു സഞ്ചി റോഡിൽ വീഴുന്നത് കോർണലിന്റെ ശ്രദ്ധയിൽ പെട്ടത്.

പണം തിരികെ ലഭിച്ച ബ്രിങ്ക്‍ അധികൃതർ നന്ദി സൂചകമായി കോർണലിന് 5000 ഡോളർ പാരിതോഷികമായി നൽകി. കോർണൽ ജോലി ചെയ്യുന്ന ജീവകാരുണ്യ സ്ഥാപനമായ സാൽവേഷൻ ആർമിക്കും കമ്പനി 5000 ഡോളർ സംഭാവന നൽകി.

- ജെ.എസ്.

വായിക്കുക: , ,

അഭിപ്രായം എഴുതുക »

സ്നോഡന് നൊബേൽ ശുപാർശ

January 30th, 2014

edward-snowden-epathram

ഓസ്ലോ: സ്വന്തം പൌരന്മാരുടെ ഫോൺ സന്ദേശങ്ങൾ രഹസ്യമായി ചോർത്തുകയും, സുഹൃദ് രാജ്യങ്ങളിൽ പോലും ചാര പ്രവർത്തനം നടത്തുകയും ചെയ്യുന്ന അമേരിക്കയുടെ ഇരട്ടത്താപ്പ് നയം വെളിച്ചത്ത് കൊണ്ടു വന്ന മുൻ സി. ഐ. എ. ഉദ്യോഗസ്ഥനും കമ്പ്യൂട്ടർ വിദഗ്ദ്ധനുമായ എഡ്വേർഡ് സ്നോഡനെ സമാധാനത്തിനുള്ള നൊബേൽ പുരസ്കാരത്തിന് ശുപാർശ ചെയ്തു.

നോർവെയിൽ നിന്നാണ് ഈ ശുപാർശ. നോർവെയുടെ മുൻ പരിസ്ഥിതി വകുപ്പ് മന്ത്രിയും മറ്റൊരു പ്രമുഖ രാഷ്ട്രീയ നേതാവും ചേർന്ന് സ്നോഡനെ സമാധാനത്തിനുള്ള നൊബേൽ സമ്മാനത്തിന് ശുപാർശ ചെയ്യുകയായിരുന്നു. സ്നോഡൻ വെളിച്ചത്ത് കൊണ്ടു വന്ന കാര്യങ്ങൾ സുസ്ഥിരമായ ഒരു പുതിയ സമാധാന അന്തരീക്ഷം ലോകത്ത് കൊണ്ടു വരാൻ സഹായകമായി എന്ന് ഇവർ നിരീക്ഷിച്ചു.

പാസ്പോർട്ട് അമേരിക്ക റദ്ദ് ചെയ്തതിനെ തുടർന്ന് മോസ്കോ വിമാനത്താവളത്തിൽ കുടുങ്ങിയ സ്നോഡന് റഷ്യ താൽക്കാലിക രാഷ്ട്രീയ അഭയം നൽകി. റഷ്യയിൽ ഒളിവിൽ കഴിയുന്ന സ്നോഡനെ വധിക്കാൻ അമേരിക്കൻ ചാരന്മാർ ശ്രമിച്ചു വരികയാണ് എന്ന് റിപ്പോർട്ടുകൾ പുറത്ത് വന്നിരുന്നു.

- ജെ.എസ്.

വായിക്കുക: , , ,

അഭിപ്രായം എഴുതുക »

മാർകോണി പുരസ്കാരം പോൾരാജിന്

January 24th, 2014

arogyaswami-joseph-paulraj-epathram

കാലിഫോണിയ: വാർത്താ വിനിമയ രംഗത്തെ സാങ്കേതിക മികവിനുള്ള 2014ലെ മാർകോണി പുരസ്കാരം ഇന്ത്യൻ വംശജനായ ആരോഗ്യസ്വാമി ജോസഫ് പോൾരാജിന് ലഭിച്ചു. നൊബേൽ സമ്മാന ജേതാവും റേഡിയോയുടെ ഉപജ്ഞാതാവുമായ മാർകോണിയുടെ ബഹുമാനാർത്ഥം സ്ഥാപിച്ച മാർകോണി സൊസൈറ്റി ഏപ്പെടുത്തിയതാണ് ഈ പുരസ്കാരം.

ഇന്ന് ലോകമെമ്പാടുമുള്ള സകല 3ജി, 4ജി മൊബൈൽ ഫോണുകളിലും, വൈഫൈ (WiFi) റൌട്ടറുകളിലും, വൈഫൈ മോഡം മുതലായ വയർലെസ് ഉപകരണങ്ങളിലും ഒക്കെ ഉപയോഗിക്കപ്പെടുന്ന മിമോ (MIMO – Multiple-Input and Multiple-Output) ആന്റിനയുടെ കണ്ടുപിടുത്തത്തിനാണ് പോൾരാജിന് പുരസ്കാരം ലഭിച്ചത്.

ഒന്നിലേറെ റേഡിയോ ചാനൽ ആന്റിനകൾ ഉപയോഗിക്കുക വഴി ഊർജ്ജ ഉപയോഗം കൂട്ടാതെ ലഭ്യമായ ബാൻഡ് വിഡ്ത്തിൽ തന്നെ ഡാറ്റാ ട്രാൻസ്ഫർ അളവിൽ ഗണ്യമായ വർദ്ധനവ് കൈവരിച്ചതാണ് മിമോ സാങ്കേതിക വിദ്യയുടെ പ്രത്യേകത. ആധുനിക വയർലെസ് സാങ്കേതിക വിദ്യയുടെ അവിഭാജ്യ ഘടകമാണ് മിമോ.

മലയാളിയായ തോമസ് കൈലത്തിനൊപ്പം 1993ലാണ് ആരോഗ്യസ്വാമി ആദ്യമായി ഈ ആശയം അവതരിപ്പിച്ചത്. 1994ൽ ഇതിന്റെ പേറ്റന്റ് ഇവർക്ക് ലഭിച്ചു.

ശാസ്ത്ര സാങ്കേതിക രംഗത്തെ ഇവരുടെ സംഭാവനകൾ കണക്കിലെടുത്ത് ഭാരത സർക്കാർ ഇരുവരേയും പദ്മ ഭൂഷൺ പുരസ്കാരം നൽകി ആദരിച്ചിട്ടുണ്ട്. തോമസ് കൈലത്തിന് 2009ലും ആരോഗ്യസ്വാമിക്ക് 2010ലുമാണ് പദ്മ ഭൂഷൺ ലഭിച്ചത്.

ഇന്ത്യയിലെ യുവ തലമുറയിൽ ശാസ്ത്ര ബോധം വളർത്തി എടുക്കുന്നതിൽ സുപ്രധാന പങ്ക്‍ വഹിച്ച പ്രൊഫസർ യശ് പാൽ, ഇന്റർനെറ്റിനെ ഇത്രയധികം ജനപ്രിയമാക്കിയ വേൾഡ് വൈഡ് വെബ്ബിന്റെ ഉപജ്ഞാതാവായ ടിം ബേണേസ് ലീ, വേൾഡ് വൈഡ് വെബ്ബിനെ ജനോപകാരപ്രദമാക്കിയ ഗൂഗിളിന്റെ ഉപജ്ഞാതാക്കളായ സെർഗീ ബ്രിൻ, ലാറി പേജ് എന്നിവർ മുൻപ് മാർകോണി പുരസ്കാരം ലഭിച്ചവരിൽ ചിലരാണ്.

- ജെ.എസ്.

വായിക്കുക: , , ,

അഭിപ്രായം എഴുതുക »

ബിൽ ഗേറ്റ്സ് ഒന്നാം സ്ഥാനത്ത്

January 13th, 2014

bill-gates-epathram

ലണ്ടൻ : ഭൂമിയിൽ ഏറ്റവും അധികം ആരാധിക്കപ്പെടുന്ന വ്യക്തിയായി ബിൽ ഗേറ്റ്സ് തെരഞ്ഞെടുക്കപ്പെട്ടു. സച്ചിൻ ടെണ്ടുൽക്കർ അഞ്ചാം സ്ഥാനത്താണ്. 13 രാജ്യങ്ങ്ളിലായി നടത്തിയ ഒരു സർവേ വെളിപ്പെടുത്തിയതാണ് ഈ വിവരങ്ങൾ.

ടൈംസിന് വേണ്ടി യൂഗവ് നടത്തിയ സർവേയിൽ ബ്രിട്ടൻ, ജർമ്മനി, ഫ്രാൻസ്, ഇന്ത്യ, പാക്കിസ്ഥാൻ, റഷ്യ, അമേരിക്ക, ഇൻഡോനേഷ്യ, ചൈന, ബ്രസീൽ, നൈജീരിയ, ഈജിപ്റ്റ്, ഓസ്ട്രേലിയ എന്നീ രാജ്യങ്ങളിൽ നിന്നുമുള്ള 14,000 പേരാണ് പങ്കെടുത്തത്.

അമേരിക്കൻ പ്രസിഡണ്ട് ബറാൿ ഒബാമ രണ്ടാം സ്ഥാനത്തും, റഷ്യൻ പ്രസിഡണ്ട് വ്ലാഡിമിർ പുടിൻ മൂന്നാം സ്ഥാനത്തും, മാർപാപ്പ നാലാം സ്ഥാനത്തും എത്തി. ബ്രിട്ടീഷ് ഭൌതി ശാസ്ത്ര വിസ്മയമായ സ്റ്റീഫൻ ഹോക്കിങ്ങ് 16ആം സ്ഥാനത്താണ്.

- ജെ.എസ്.

വായിക്കുക:

അഭിപ്രായം എഴുതുക »

നെൽസൺ മണ്ടേല അന്തരിച്ചു

December 6th, 2013

nelson-mandela-epathram

ജൊഹാന്നെസ്ബർഗ് : വർണ്ണ വിവേചനത്തിനെതിരെ ലോക മനഃസാക്ഷിയെ തന്റെ കൂടെ നിർത്തി പോരാടുകയും ഇനി ഒരിക്കലും തങ്ങളെ കൈവിടാൻ ഇട നൽകാത്തവണ്ണം സമത്വ സുന്ദര ഭാവി ഒരു ജനതയ്ക്ക് പ്രാപ്യമാക്കുകയും ചെയ്ത മുൻ ദക്ഷിണാഫ്രിക്കൻ പ്രസിഡണ്ട് നെൽസൺ മണ്ടേല അന്തരിച്ചു. ശ്വാസകോശ സംബന്ധമായ അസുഖത്തെ തുടർന്ന് ഏറെ നാളായി ചികിൽസയിൽ ആയിരുന്ന അദ്ദേഹം ജൊഹാന്നസ്ബർഗിലെ സ്വവസതിയിൽ വെച്ചാണ് ജീവൻ വെടിഞ്ഞത്. സംസ്കാരം അടുത്ത ശനിയാഴ്ച നടക്കും.

തന്റെ ജന്മനാട്ടിന്റെ സ്വാതന്ത്ര്യത്തിനായുള്ള പോരാട്ടത്തിനിടെ തടവിലാക്കപ്പെട്ട മണ്ടേല 27 വർഷം ജയിൽ വാസം അനുഭവിച്ചു. അനീതിക്കെതിരെയുള്ള പോരാട്ടത്തിന്റെ ആഗോള ബിംബമായി മാറിയ മണ്ടേലയുടെ വിടുതലിനായുള്ള മുറവിളി ലോകമെമ്പാടുമുള്ള യുവാക്കൾ പിന്നീട് ഏറ്റെടുക്കുകയുണ്ടായി.

1990ൽ ജയിൽ മോചിതനായ മണ്ടേലയെ ഇന്ത്യ പരമോന്നത ബഹുമതിയായ ഭാരത രത്ന നൽകി ആദരിച്ചു. 1993ൽ നെൽസൺ മണ്ടേലയ്ക്ക് സമാധാനത്തിനായുള്ള നൊബേൽ പുരസ്കാരം ലഭിച്ചു.

ജനാധിപത്യത്തിൽ അധിഷ്ഠിതമായ ഒരു സ്വതന്ത്ര രാഷ്ട്രമാണ് എന്റെ സ്വപ്നം. സമാധാനത്തോടെ തുല്യ അവസരങ്ങളോടെ സഹവസിക്കുന്ന ഒരു ജനത എന്ന ലക്ഷ്യത്തിനായി ജീവിക്കാനാണ് എന്റെ അഗ്രഹം. എന്നാൽ ഈ ആദർശത്തിനായി മരിക്കുവാനും ഞാൻ തയ്യാറാണ് – 1964ൽ തനിക്കെതിരെ രാജ്യദ്രോഹ കുറ്റം ചുമത്തി നടത്തിയ വിചാരണ വേളയിൽ മണ്ടേല പറഞ്ഞ വാക്കുകളാണിത്.

- ജെ.എസ്.

വായിക്കുക: , , ,

അഭിപ്രായം എഴുതുക »

എക്സ്പോ 2020 ദുബായിൽ

November 27th, 2013

dubai-expo-2020

ദുബായ് : ഏറെ പ്രതീക്ഷകളോടെ ലോകം ഉറ്റു നോക്കിയ തെരഞ്ഞെടുപ്പിന് ഒടുവിൽ എക്സ്പോ 2020ന് ആതിഥേയം വഹിക്കാൻ ദുബായ് നഗരം അർഹമായി. മൂന്ന് വട്ടം നടന്ന തെരഞ്ഞെടുപ്പിന്റെ അവസാന ഘട്ടത്തിൽ 116 വോട്ടുകൾ ലഭിച്ചാണ് ദുബായ് റഷ്യയെ പുറന്തള്ളി അസൂയാവഹമായ ഈ നേട്ടം കൈവരിച്ചത്.

- ജെ.എസ്.

വായിക്കുക: ,

അഭിപ്രായം എഴുതുക »

മാൻ ബുക്കർ പുരസ്‌കാരം എലീനർ കാറ്റണ്

October 16th, 2013

eleanor-catton-epathram

ലണ്ടന്‍: ഇത്തവണത്തെ മാന്‍ ബുക്കര്‍ പുരസ്കാരം ന്യൂസിലൻഡിൽ നിന്നുള്ള എലീനർ കാറ്റണ് ലഭിച്ചു. പൊന്നിന് വേണ്ടിയുള്ള പോരിനിടയിലെ നിഗൂഢ കൊലപാതകത്തിന്‍റെ കഥ പറയുന്നതിലൂടെ 19ാം നൂറ്റാണ്ടിലെ ന്യൂസിലൻഡിനെ വരച്ചു കാട്ടുന്ന ‘ദ ലൂമിനറീസ്’ എന്ന നോവലാണ് കാറ്റണെ പുരസ്കാരത്തിന് അര്‍ഹയാക്കിയത്. മാന്‍ ബുക്കര്‍ പുരസ്കാരം നേടുന്ന ഏറ്റവും പ്രായം കുറഞ്ഞ എഴുത്തുകാരിയാണ് 28 വയസുള്ള ക്യാറ്റൺ. ദി റിഹേഴ്സൽ എന്ന നോവലും ചെറുകഥാ സമാഹാരവും ഇവരുടേതായി ഉണ്ട്.

ഇന്ത്യന്‍ അമേരിക്കന്‍ നോവലിസ്റ്റ് ജുംബാ ലാഹിരിയും പുരസ്കാരത്തിനുള്ള അവസാന പട്ടികയില്‍ ഇടം പിടിച്ചിരുന്നു.

- ഫൈസല്‍ ബാവ

വായിക്കുക: , ,

അഭിപ്രായം എഴുതുക »

സാമ്പത്തിക ശാസ്ത്ര നൊബേല്‍ സമ്മാനം പ്രഖ്യാപിച്ചു

October 14th, 2013

nobel-prize-for-economics-2013-ePathram
സ്റ്റോക്ക്‌ ഹോം : സാമ്പത്തിക ശാസ്ത്ര ത്തിനുള്ള നൊബേല്‍ സമ്മാനം അമേരിക്കന്‍ സാമ്പത്തിക വിദഗ്ദരായ യുജിന്‍ എഫ്. ഫാമ, ലാര്‍സ് പീറ്റര്‍ ഹാന്‍സെന്‍, റോബര്‍ട്ട് ജെ ഷില്ലര്‍ എന്നിവര്‍ക്ക് ലഭിച്ചു.

കൃത്യമായ തെളിവുകളുടെ അടിസ്ഥാന ത്തില്‍ ആസ്തി കളുടെ വില നിശ്ചയി ക്കുന്നതിനുള്ള പഠന ത്തിനാണ് ബഹുമതി. ഇവരുടെ പഠനം ഓഹരി കളുടെയും കടപ്പത്ര ങ്ങളുടെയും ഭാവി മൂല്യനിര്‍ണയ ത്തിനു വഴി തുറന്നതായി നൊബേല്‍ സമ്മാന സമിതി വിലയിരുത്തി. ആസ്തികള്‍ക്ക് തെറ്റായ മൂല്യ നിര്‍ണയം നടക്കുന്നതു സാമ്പത്തിക പ്രതിസന്ധി ക്ക് കാരണമാകും. എന്നാല്‍ ഇത്തവണത്തെ സാമ്പത്തിക നൊബേല്‍ ജേതാക്കളുടെ പഠനം ആസ്തികളുടെ ശരിയായ മൂല്യ നിര്‍ണയത്തിന് സഹായിക്കും.

ഷിക്കാഗോ സര്‍വ കലാ ശാല യിലെ പ്രൊഫസര്‍മാരാണ് യൂജിന്‍ എഫ്. ഫാമ, ലാര്‍സ് പീറ്റര്‍ എന്നിവര്‍. യേല്‍ സര്‍വ കലാ ശാല യിലെ പ്രൊഫസറാണ് റോബര്‍ട്ട് ജെ. ഷില്ലര്‍.

- pma

വായിക്കുക: , , ,

അഭിപ്രായം എഴുതുക »

ശാബ്ദസാങ്കേതിക വിദ്യയിലെ അതികായന്‍ ഡോള്‍ബി റേ അന്തരിച്ചു

September 14th, 2013

സാന്‍ഫ്രാന്‍സിസ്കോ: ശബ്ദസാങ്കേതിക രംഗത്തെ അതികായന്‍ ഡോള്‍ബി റേ (80) അന്തരിച്ചു. അല്‍‌ഷിമേഴ്സ്, കാന്‍സര്‍ തുടങ്ങിയ അസുഖങ്ങളെ തുടര്‍ന്നായിരുന്നു അന്ത്യം. ഡോള്‍ബി ശബ്ദസംവിധാനത്തിന്റെ പിതാവായ റേ ശബ്ദ സാങ്കേതിക രംഗത്ത് നാഴികക്കല്ലായ നിരവധി കണ്ടു പിടുത്തങ്ങള്‍ നടത്തിയിട്ടുണ്ട്. 50 ല്‍ പരം പേറ്റന്റുകള്‍ ഇദ്ദേഹത്തിന്റെ പേരിലുണ്ട്. സിനിമയിലെ ശബ്ദ സാങ്കേതിക മികവിന്റെ പേരില്‍ രണ്ട് തവണ ഓസ്കാര്‍ പുരസ്കാരം കരസ്ഥമാക്കിയിട്ടുണ്ട് ഇദ്ദേഹം. 1995-ല്‍ ഗ്രാമിയും, 1989-ലും 2005ലും എമ്മി പുരസ്കാരവും റേയെ തേടിയെത്തിയിട്ടുണ്ട്.

അമേരിക്കയിലെ പോര്‍ട്ട്‌ലാന്റിലെ ഓറിഗോണില്‍ ആണ്‍` അദ്ദേഹം ജനിച്ചത്. ഓഡിയോ വീഡിയോ ടേപ്പുകളുടെ ശബ്ദ സാങ്കേതിക രംഗത്ത് നിരവധി പരീക്ഷണങ്ങള്‍ നടത്തി. ആമ്പെക്സ് കോര്‍പ്പറേഷനു വേണ്ടി വീഡിയോ ടേപ്പ് വികസിപ്പിക്കുന്നതില്‍ വലിയ പങ്കു വഹിച്ചു. ബ്രിട്ടനിലെ കേംബ്രിഡ്ജ് സര്‍വ്വകലാശാലയില്‍ നിന്നും ശബ്ദ സാങ്കേതിക രംഗത്ത് ഡോക്ടറേറ്റ് നേടി. 1989-ല്‍ ഡോള്‍ബി ലബോറട്ടറി സ്ഥാപിച്ചു. ഇവിടെ വച്ചാണ് ഡോള്‍ബി സിസ്റ്റം എന്ന് പ്രശസ്തമായ ശബ്ദ സാങ്കേതിക വിദ്യ വികസിപ്പിച്ചത്. ഇന്ന് ലോകത്ത് ഉപയോഗിക്കുന്ന ശബ്ദ സാങ്കേതിക വിദ്യയിലെ നൂതനമായ പല സങ്കേതങ്ങളും ഡോള്‍ബി റേയുടെ സംഭാവനയാണ്. ഓഡിയോ എഞ്ചിനീയറിങ്ങ് സൊസൈറ്റിയുടെ മുന്‍ പ്രസിഡണ്ട് കൂടിയായിരുന്നു റേ.

- എസ്. കുമാര്‍

വായിക്കുക: , , ,

അഭിപ്രായം എഴുതുക »

റൂത്ത് പ്രവീര്‍ ജാബ്‌വാല (85) അന്തരിച്ചു

April 10th, 2013

ruth-prawer-jhabvala-epathram

ന്യുയോര്‍ക്ക്: പ്രശസ്ത എഴുത്തുകാരിയും ഓസ്‌കർ, ബുക്കര്‍ പ്രൈസ് ജേതാവുമായ റൂത്ത് പ്രവീര്‍ ജാബ്‌വാല (85) അന്തരിച്ചു. 1975 ല്‍ ബുക്കര്‍ പുരസ്‌കാരം ലഭിച്ച ഇന്ത്യന്‍ പശ്ചാത്തലത്തിലുള്ള ‘ഹീറ്റ് ആന്റ് ഡസ്റ്റ്’ അടക്കം 19 നോവലുകളും, നിരവധി ചെറുകഥകളും ഇവരുടെതായി ഉണ്ട്. എ റൂം വിത്ത് എ വ്യൂ, ഹവാര്‍ഡ്‌സ് എന്‍ഡ് എന്നീ ചിത്രങ്ങള്‍ക്ക് ഓസ്‌കാര്‍ പുരസ്‌കാരം ലഭിച്ചിരുന്നു.

ദീര്‍ഘകാലമായുള്ള രോഗത്തെ തുടര്‍ന്ന് യു.എസിലെ മാന്‍ഹാട്ടണിലെ വസതിയിലായിരുന്നു അന്ത്യം.

- ന്യൂസ് ഡെസ്ക്

വായിക്കുക: , , , ,

അഭിപ്രായം എഴുതുക »

5 of 1145610»|

« Previous Page« Previous « പാബ്ലോ നെരൂദ കൊല്ലപ്പെട്ടതോ?
Next »Next Page » സിറിയൻ വിമതർക്ക് അമേരിക്കയുടെ ആയുധ സഹായം »



  • സുനിത വില്യംസ് നാസയിൽ നിന്നും വിരമിച്ചു
  • മരിയ മചാഡോ നൊബേല്‍ സമ്മാനം ട്രംപിന് സമർപ്പിച്ചു
  • 75 രാജ്യക്കാർക്ക് വിസാ വിലക്ക്
  • ഷെയ്ഖ് ഹസീനയെ കൈമാറില്ല
  • മരിയ കൊറീന മചാഡോക്ക് നൊബേല്‍ സമ്മാനം
  • ആഗോള കത്തോലിക്കാ സഭയുടെ തലവന്‍ ഫ്രാന്‍സിസ് മാര്‍പാപ്പ വിട വാങ്ങി
  • ജിമ്മി കാര്‍ട്ടര്‍ അന്തരിച്ചു
  • സാമൂഹിക മാധ്യമങ്ങളില്‍ കുട്ടികൾക്ക് വിലക്ക് ഏർപ്പെടുത്തി
  • മാധവ് ഗാഡ്ഗില്ലിന് യു. എന്‍. ഇ. പി. ‘ചാംപ്യന്‍സ് ഓഫ് ദി എര്‍ത്ത്’ പുരസ്‌കാരം സമ്മാനിക്കും.
  • വ്യാജ വാർത്തകൾ കണ്ടെത്തൽ : പാഠ്യ പദ്ധതിയിൽ ഉൾപ്പെടുത്തി ബ്രിട്ടൻ
  • ഷെയ്ഖ്‌ ഹസീന രാജി വെച്ചു : കലാപത്തെ തുടർന്ന് രാജ്യം വിട്ടു
  • ബുക്കർ പുരസ്കാരം ജെന്നി ഏർപെൻ ബെക്കിന്
  • കൊവിഷീല്‍ഡ് കൊവിഡ് വാക്സിൻ പാർശ്വ ഫലങ്ങൾ ഉണ്ടാക്കുന്നു
  • അമേരിക്കയുമായി സഹകരിക്കില്ലെന്ന് നൈജർ
  • 1300 കോടി വർഷം പഴക്കമുള്ള തമോദ്വാരം കണ്ടെത്തി
  • ഷെയ്ഖ് ഹസീന ബംഗ്ലാദേശില്‍ വീണ്ടും അധികാരത്തിലേക്ക്
  • കൊവിഡ് ജെ. എൻ-1 വകഭേദം അപകടകാരിയല്ല എന്ന് ലോകാരോഗ്യ സംഘടന
  • മലേറിയ വാക്സിന് അംഗീകാരം നല്‍കി
  • ഉപയോഗിക്കാത്ത ജി- മെയിൽ എക്കൗണ്ടുകൾ നീക്കം ചെയ്യും : മുന്നറിയിപ്പുമായി ഗൂഗിൾ
  • ചാള്‍സ് മൂന്നാമന്‍ കിരീടം ധരിച്ചു



  • വെനീസില്‍ വെള്ളപ്പൊക്കം...
    ഇന്ത്യൻ വംശജനും പത്നിക്കു...
    ഇന്ത്യക്കെതിരെ ആഞ്ഞടിച്ച്...
    ജമ്മു കശ്മീ‍ർ വിഭജനത്തിനെ...
    ജൂലിയന്‍ അസാഞ്ച് ലണ്ടനില്...
    പഴ്‌സ് എടുക്കാന്‍ മറന്ന യ...
    ചൈന ഇന്റർനെറ്റ് നശീകരണത്ത...
    മർഡോക്കിന്റെ കുറ്റസമ്മതം...
    നരേന്ദ്ര മോഡിക്ക് വിസ നൽക...
    ഈമെയിൽ ചോർത്തൽ : മർഡോക്ക്...
    മ്യാന്‍‌മറില്‍ സ്യൂചിക്ക്...
    കൊല്ലപ്പെട്ട അമേരിക്കന്‍ ...
    അഫ്ഗാനിസ്ഥാനിൽ സ്ത്രീകൾക്...
    അമേരിക്കൻ സൈനിക സാന്നിദ്ധ...
    റേഡിയോ പ്രക്ഷേപണത്തിന്റെ ...
    അമേരിക്കന്‍ പോലീസ്‌ മുസ്ല...
    വിറ്റ്‌നി ഹൂസ്‌റ്റന്‍ അന്...
    ഇന്ത്യ ഇറാനോടൊപ്പം...
    ഭൂഗര്‍ഭ നദി പുതിയ ലോകാത്ഭ...
    ഡച്ചുകാരും ബുര്‍ഖ നിരോധിക...

    Click here to download Malayalam fonts
    Click here to download Malayalam fonts
    Your Ad Here
    Club Penguin


    ePathram Magazine