ബീജിംഗ്: ലോകത്തെ ഏറ്റവും വലിയ രാഷ്ട്രീയ പാര്‍ട്ടിയായ ചൈനീസ് കമ്മ്യൂണിസ്റ്റ് പാര്‍ട്ടി (സിപിസി) പിറവികൊണ്ടിട്ട് 90 വയസ് തികയുന്നു. വാര്‍ഷികത്തോടനുബന്ധിച്ച് വന്‍ ആഘോഷങ്ങളാണ് സിപിസി സംഘടിപ്പിച്ചിരിയ്ക്കുന്നത്. ബെയ്ജിങിലെ ഗ്രേറ്റ് ഹാളില്‍ നടക്കുന്ന ചടങ്ങില്‍ രാജ്യത്തെ മുതിര്‍ന്ന നേതാക്കള്‍ പങ്കെടുക്കും.
1921 ലാണ് മഹാനായ കമ്മ്യൂണിസ്റ്റ് മാവോ സേതൂങ്ങിന്റെ നേതൃത്വത്തില്‍ ശാംഗ് ഹായിയില്‍ വച്ച് പാര്‍ട്ടി രൂപീകരിക്കുന്നത് അന്ന് വെറും 50 അംഗങ്ങള്‍ മാത്രമാണുണ്ടായിരുന്നത്. 1949ല്‍ ചിയാംഗ് കൈഷക്കിന്റെ നേതൃത്വത്തിലുള്ള കുമിന്താങ്ങുകളെ കീഴടക്കി മാവോ അധികാരം പിടച്ചടക്കുമ്പോള്‍ അംഗസംഖ്യ 4.5 ദശലക്ഷമായി ഉയര്‍ന്നു. ഇന്ന് അംഗസംഖ്യ 80 ദശലക്ഷം കവിഞ്ഞിരിക്കുന്നു. ഇതോടെ ചൈനീസ് കമ്മ്യൂണിസ്റ്റ് പാര്‍ട്ടി ലോകത്തെ ഏറ്റവും വലിയ പാര്‍ട്ടിയെന്ന ബഹുമതിനേടി.
സാമ്പത്തിക സൈനിക ശക്തികളില്‍ അസൂയാവഹമായ മുന്നേറ്റമാണ് ചൈന നടത്തികൊണ്ടിരിക്കുന്നത്. ഈ നില തുടരുകയാണെങ്കില്‍ സമീപ ഭാവിയില്‍ തന്നെ സാമ്പത്തിക സൈനിക ശക്തിയുടെ കാര്യത്തില്‍ അമേരിക്കയെ കടത്തിവെട്ടി ചൈന ലോകത്തെ ഒന്നാം നമ്പര്‍ പദവി ലഭിക്കുമെന്നാണ് വിദഗ്ധര്‍ അഭിപ്രായപ്പെടുന്നത്. കടലിനു കുറുകെയുള്ള ലോകത്തിലെ ഏറ്റവും വലിയ പാലം കഴിഞ്ഞദിവസം ഉദ്ഘാടനം ചെയ്തിരിന്നു. രാജ്യത്തെ ആദ്യ വിമാനവാഹിനി കപ്പല്‍ ട്രയല്‍ നടത്താന്‍ ആരംഭിച്ചതും 5 മണിക്കൂര്‍ കൊണ്ട് 1318 കിലോമീറ്റര്‍ ഓടിയെത്തുന്ന ബെയ്ജിങ്-ഷാങ്ഷായി അതിവേഗ തീവണ്ടി ഓടിത്തുടങ്ങിയതുമെല്ലാം നവതിയാഘോഷത്തിന്റെ ഭാഗമായിട്ടാണ്.










ബീജിംഗ് : ദക്ഷിണ ചൈനയിലെ വെള്ളപ്പൊക്കത്തില്‍ 136 പേര്‍ കൊല്ലപ്പെട്ടതായി ചൈനീസ് അധികൃതര്‍ വെളിപ്പെടുത്തി. ഒന്‍പതു പ്രവിശ്യകളിലായി ഒരു കോടിയിലേറെ പേര്‍ ഇവിടെ വെള്ളപ്പൊക്ക ദുരിതം അനുഭവിക്കുന്നുണ്ട്. 86 പേരെ കാണാനില്ല. 535,500 ഹെക്ടര്‍ കൃഷി നശിക്കുകയും 68,000 ഭവനങ്ങള്‍ തകരുകയും ചെയ്തതായി റിപ്പോര്‍ട്ടുണ്ട്. മൊത്തം 2.1 ബില്യണ്‍ ഡോളറിന്റെ നഷ്ടമാണ് കണക്കാക്കിയിട്ടുള്ളത്. 2.8 ലക്ഷം പേരെ ഈ പ്രദേശങ്ങളില്‍ നിന്നും മാറ്റി സുരക്ഷിത താവളങ്ങളില്‍ എത്തിച്ചിട്ടുണ്ട്.
ന്യൂഡല്‍ഹി : ഇന്ത്യ അമേരിക്കയുമായി ഉണ്ടാക്കിയ ആണവ കരാറു പോലൊരു കരാര്‍ തങ്ങള്‍ക്കും വേണമെന്ന പാക്കിസ്ഥാന്റെ ആവശ്യം അമേരിക്ക തള്ളിയതിനെ തുടര്‍ന്ന് പാക്കിസ്ഥാന്‍ ചൈനയുമായ് സമാനമായ ഒരു ആണവ കരാര്‍ ഉണ്ടാക്കാന്‍ ഒരുങ്ങുന്നതായി സൂചന. ഇന്ത്യ അമേരിക്കയുമായി ഉണ്ടാക്കിയ ഉടമ്പടി നടപ്പിലാക്കാന്‍ ആണവ വിതരണ സംഘം (NSG – Nuclear Suppliers Group) ഇന്ത്യയെ ചില നിബന്ധനകളില്‍ നിന്നും ഒഴിവാക്കിയിരുന്നു. ഇതിനു സമാനമായി ആണവ വിതരണ സംഘത്തിന്റെ പരിധിയ്ക്ക് പുറത്തുള്ള ഒരു ഉടമ്പടിയാണ് പാക്കിസ്ഥാന്‍ ചൈനയുമായി ഉണ്ടാക്കാന്‍ ഒരുങ്ങുന്നത്. പാക്കിസ്ഥാന്റെ ഔദ്യോഗികമായ തീവ്രവാദ ബന്ധവും, മുന്‍കാല ഭീകരവാദ അനുകൂല നിലപാടുകളുടെ ചരിത്രവും കണക്കിലെടുക്കാതെയുള്ള ഈ ചൈനീസ് നടപടി ലോകത്തോടുള്ള വെല്ലുവിളിയായാണ് കണക്കാക്കപ്പെടുന്നത്.
ന്യൂഡല്‍ഹി : കാലാവസ്ഥാ വ്യതിയാനത്തെ സംബന്ധിച്ച ഒരു ആഗോള സമ്മേളനത്തില്‍ പങ്കെടുക്കാന്‍ ചൈനയില്‍ പോയി ഇന്ത്യയുടെ ആഭ്യന്തര മന്ത്രാലയത്തിന്റെ ചൈനീസ് വിരുദ്ധ നിലപാടിനെ വിമര്‍ശിച്ച പരിസ്ഥിതി മന്ത്രി ജയറാം രമേഷിനെ പ്രധാന മന്ത്രി മന്മോഹന്‍ സിംഗും കോണ്ഗ്രസ് നേതൃത്വവും താക്കീത് ചെയ്തു. ചൈനീസ് ഉല്‍പ്പന്നങ്ങളെ പറ്റി ഇന്ത്യന്‍ ആഭ്യന്തര മന്ത്രാലയത്തിന്റെ സുരക്ഷാ ആശങ്കകള്‍ അനാവശ്യവും ഭ്രാന്തവും (paranoid) ആണെന്നാണ് മന്ത്രിയുടെ പരാമര്‍ശം. ചൈനീസ് നിക്ഷേപത്തെ കുറിച്ചും ഉപകരണങ്ങളെ കുറിച്ചും ഉള്ള ന്യൂ ഡല്‍ഹിയുടെ ഭയാശങ്കകള്‍ മാറ്റിയില്ലെങ്കില്‍ കോപ്പന്‍ ഹെഗന്‍ ഉച്ചകോടിയെ തുടര്‍ന്ന് നിലവില്‍ വന്ന ഇന്ത്യാ ചൈന സഹകരണത്തിന്റെ മനോഭാവം അധിക കാലം നില നില്‍ക്കില്ല എന്നും മന്ത്രി അഭിപ്രായപ്പെട്ടു.
























