ഇറാന് ആണവായുധ പരിപാടി ഇല്ലെന്ന് റഷ്യ

December 10th, 2011

iran-nuclear-programme-epathram

മോസ്കോ : ഇറാന്‍ ആണവ ആയുധങ്ങള്‍ വികസിപ്പിക്കുന്നു എന്ന ആരോപണം തെറ്റാണെന്ന് റഷ്യ വെളിപ്പെടുത്തി. ഇറാന്റെ ആണവ പദ്ധതികളില്‍ ആയുധ വികസനം ഇല്ല എന്നതിന്റെ തെളിവ്‌ തങ്ങളുടെ പക്കല്‍ ഉണ്ട്. റഷ്യന്‍ വിദേശ കാര്യ ഉപമന്ത്രി സെര്‍ജി റബകൊവ്‌ വെള്ളിയാഴ്ച ഒരു റഷ്യന്‍ ടെലിവിഷന്‍ ചാനലിലാണ് ഈ കാര്യം അറിയിച്ചത്‌. ആയുധ വികസനം ഇറാന്റെ ആണവ പദ്ധതിയില്‍ ഇല്ലാത്ത സ്ഥിതിയ്ക്ക് ഇറാനെതിരെ കൂടുതല്‍ ഉപരോധങ്ങള്‍ ഏര്‍പ്പെടുത്തുന്നതില്‍ തങ്ങള്‍ക്ക് യോജിപ്പില്ല. ഈ നീക്കത്തെ റഷ്യ എതിര്‍ക്കും. അന്താരാഷ്‌ട്ര ആണവോര്‍ജ ഏജന്‍സിയുമായി ഇറാന്‍ സഹകരിക്കണം. ബാക്കി നില്‍ക്കുന്ന സംശയങ്ങള്‍ ചര്‍ച്ച വഴി ഇല്ലാതാക്കണം. തങ്ങളുടെ ആണവ സംവിധാനങ്ങള്‍ പരിശോധിക്കാന്‍ അന്താരാഷ്‌ട്ര നിരീക്ഷകരെ ക്ഷണിക്കുക വഴി ഇറാന്‍ കൂടുതല്‍ സുതാര്യത പ്രകടമാക്കി എന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

- ജെ.എസ്.

വായിക്കുക: , ,

അഭിപ്രായം എഴുതുക »

ഇറാനിലെ ഇറ്റാലിയന്‍ അംബാസിഡറെ തിരികെ വിളിച്ചു

December 2nd, 2011

Terzi-Giulio-epathram

ടെഹ്‌റാന്‍: ബ്രിട്ടീഷ് എംബസി ആക്രമിച്ചതില്‍ പ്രതിഷേധിച്ച് ബ്രിട്ടനിലുള്ള ഇറാനിയന്‍ നയതന്ത്രഞ്ജരെ പുറത്താക്കിയത്തിന് പിന്നാലെ ഇറാനിലെ ഇറ്റലി അംബാസഡറര്‍ ആല്‍ബര്‍ട്ടോ ബ്രഡാനിനിയെ തിരിച്ചു വിളിക്കാന്‍ തീരുമാനിച്ചതായി ഇറ്റാലിയന്‍ വിദേശകാര്യമന്ത്രി ഗ്യുലിയോ ടേര്‍സി പറഞ്ഞു. രാജ്യാന്തര സമൂഹവും ഇറാനും തമ്മിലുളള പ്രശ്‌നങ്ങള്‍ വഷളായ സാഹചര്യത്തിലാണു നടപടിയെന്ന് ടേര്‍സി പറഞ്ഞു. ഇത് വിയന്ന കണ്‍വെന്‍ഷന്റെ ലംഘനമാണെന്നും ഇറാനെതിരെ നടപടിയുമായി മുന്നോട്ടു പോകുമെന്നും യൂറോപ്യന്‍ യൂണിയനും വ്യക്തമാക്കി.

-

വായിക്കുക: , ,

അഭിപ്രായം എഴുതുക »

ഇറാനെതിരെ കൂടുതല്‍ ഉപരോധം

December 2nd, 2011

ബ്രസല്‍സ്: ഇറാനെതിരെ കൂടുതല്‍ ഉപരോധം കൊണ്ടുവരാനുള്ള നീക്കങ്ങള്‍ക്ക് യൂറോപ്യന്‍ യൂണിയന്‍ ധനകാര്യ മന്ത്രിമാര്‍ അംഗീകാരം നല്‍കി. അന്താരാഷ്ട്ര ആണവോര്‍ജ ഏജന്‍സി (എ.ഐ.ഇ.എ) റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് തീരുമാനം. കൂടാതെ ബ്രിട്ടന്‍ സ്വന്തം നിലയിലും പുതിയ ഉപരോധങ്ങള്‍ പ്രഖ്യാപിച്ചു. ഇറാനിലെ എംബസി വിദ്യാര്‍ത്ഥികള്‍ അടിച്ചു തകര്‍ത്തതിനെ തുടര്‍ന്ന് ബ്രിട്ടന്‍ തങ്ങളുടെ നയതന്ത്ര പ്രതിനിധികളെ പിന്‍വലിച്ചിട്ടുണ്ട്. ജര്‍മനി, ഫ്രാന്‍സ്, നെതര്‍ലാന്റ് എന്നീ രാജ്യങ്ങളും തങ്ങളുടെ അംബാസഡര്‍മാരെ ഇറാനില്‍നിന്ന് തിരിച്ചുവിളിച്ചു.

-

വായിക്കുക: ,

അഭിപ്രായം എഴുതുക »

ഇറാനിലെ ബ്രിട്ടീഷ് എംബസി പ്രക്ഷോഭകര്‍ കൈയേറി

November 30th, 2011

iran-uk-embassy-epathram

തെഹ്റാന്‍: ഇറാനിലെ ബ്രിട്ടീഷ്‌ എംബസി കാര്യാലയം വിദ്യാര്‍ഥികളടങ്ങുന്ന സംഘം കൈയേറി. രാജ്യത്തിനെതിരെ ഉപരോധം ഏര്‍പ്പെടുത്തിയതിനുള്ള പ്രതിഷേധ സൂചകമായാണ് തലസ്ഥാന നഗരിയായ തെഹ്റാനിലെ ബ്രിട്ടീഷ് എംബസി കാര്യാലയം പ്രക്ഷോഭകര്‍ കൈയേറിയത്.കോമ്പൗണ്ടിലേക്ക് പ്രകടനമായെത്തിയ വിദ്യാര്‍ഥികളടങ്ങുന്ന സംഘം അവിടെയുള്ള ബ്രിട്ടീഷ് പതാക നീക്കുകയും പകരം ഇറാന്‍റെ പതാക സ്ഥാപിക്കുകയും ചെയ്തു. എംബസിക്കകത്തു കയറിയ ഏതാനും പ്രക്ഷോഭകര്‍ ആറ് ഉദ്യോഗസ്ഥരെ ബന്ദികളാക്കിയതായി അസോസിയേറ്റ്പ്രസ് റിപ്പോര്‍ട്ട് ചെയ്തു. ഇവരെ പിന്നീട് പൊലീസ് ഇടപെട്ട് മോചിപ്പിച്ചു.

-

വായിക്കുക: , ,

അഭിപ്രായം എഴുതുക »

ഉപരോധങ്ങള്‍ വിലപ്പോവില്ല : ഇറാന്‍

November 23rd, 2011

mahmoud-ahmadinejad-epathram

ടെഹ്‌റാന്‍ : ഇറാന്റെ സമ്പദ്‌ വ്യവസ്ഥയെ ഒറ്റപ്പെടുത്തി തങ്ങളുടെ മേല്‍ സമ്മര്‍ദ്ദം ചെലുത്താനുള്ള പാശ്ചാത്യ ലോകത്തിന്റെ തന്ത്രം വിലപ്പോവില്ല എന്ന് ഇറാന്‍ വ്യക്തമാക്കി. ഇന്നലെ പാശ്ചാത്യ രാജ്യങ്ങള്‍ ഇറാന് എതിരെ പ്രഖ്യാപിച്ച പുതിയ സാമ്പത്തിക ഉപരോധങ്ങളെ കുറിച്ച് പ്രതികരിക്കുകയായിരുന്നു ഇറാന്‍. അമേരിക്ക, ബ്രിട്ടന്‍, കാനഡ എന്നീ രാജ്യങ്ങള്‍ ഇന്നലെ ഇറാനെതിരെ പുതിയ സാമ്പത്തിക ഉപരോധങ്ങളും ഫ്രാന്‍സ്‌ “ചില പുതിയ” ഉപരോധങ്ങളുമാണ് പ്രഖ്യാപിച്ചത്‌. ഇറാന്റെ സെന്‍ട്രല്‍ ബാങ്ക് സ്വത്തുക്കള്‍ മരവിപ്പിക്കുകയും എണ്ണ വില്‍പ്പന നിര്‍ത്തി വെയ്ക്കുകയും അടങ്ങുന്ന നടപടികളാണ് പുതിയ ഉപരോധത്തില്‍ ഉള്‍പ്പെടുക.

ആണവ പദ്ധതികള്‍ നിര്‍ത്തി വെയ്ക്കണം എന്നാണ് ഉപരോധം ഏര്‍പ്പെടുത്തുന്നവരുടെ ആവശ്യം.

ഇത്തരം നടപടികള്‍ക്ക്‌ മറ്റു രാജ്യങ്ങളുമായുള്ള ഇറാന്റെ സാമ്പത്തിക ബന്ധങ്ങളെയും വ്യാപാരത്തെയും ഒരു തരത്തിലും സ്വാധീനിക്കാന്‍ കഴിയില്ല എന്നാണ് ഇതേ സംബന്ധിച്ച് ഇറാന്‍ പറയുന്നത്.

- ജെ.എസ്.

വായിക്കുക: ,

അഭിപ്രായം എഴുതുക »

ആണവോര്‍ജ ഏജന്‍സിയുമായുള്ള ബന്ധം പുനഃപരിശോധിക്കും: ഇറാന്‍

November 21st, 2011

ali-larijani-epathram

ടെഹ്റാന്‍: ഇറാന്‍റെ ആണവോര്‍ജ പരിപാടിയെ അന്താരാഷ്ട്ര ആണവോര്‍ജ ഏജന്‍സി ശാസിച്ച സാഹചര്യത്തില്‍ യു. എന്‍ ആണവോര്‍ജ ഏജന്‍സിയുമായുള്ള ബന്ധം പുനഃ പരിശോധിക്കേണ്ടി വരുമെന്ന് ഇറാന് വ്യക്തമാക്കി. നിയമസഭാ സ്പീക്കര്‍ അലി ലാരിജാനിയാണു ഇക്കാര്യം തുറന്നു പറഞ്ഞു കൊണ്ട് രംഗത്തെത്തിയത്. ഇസ്ലാമിക രാജ്യങ്ങളിലെ സൈനിക നീക്കങ്ങളെ മാത്രം സസൂക്ഷ്മം നിരീക്ഷിക്കുന്ന നടപടിയുമായി യോജിച്ചു പോകാനാവില്ലെന്ന് അദ്ദേഹം പറഞ്ഞു. ആണവ പദ്ധതിയില്‍ ഉത്കണ്ഠ രേഖപ്പെടുത്തുന്ന പ്രമേയം ഐക്യകണ്ഠ്യേനയാണ് ഏജന്‍സി പാസാക്കിയത്. അതേസമയം ആണവ പരിപാടികളുമായി മുന്നോട്ടു പോകുമെന്ന ഉറച്ച നിലപാടിലാണ് ഇറാന്‍ ഭരണകൂടം

-

വായിക്കുക: ,

അഭിപ്രായം എഴുതുക »

തുര്‍ക്കി നടുങ്ങി രക്ഷാദൗത്യം തുടരുന്നു

October 24th, 2011

അങ്കാറ‌: തുര്‍ക്കിയെ പിടിച്ചുലച്ച ഭൂചലനത്തില്‍ മരണസംഖ്യ ആയിരം കവിഞ്ഞതായി സ്‌ഥിരീകരിക്കാത്ത റിപ്പോര്‍ട്ടുണ്ട്‌. 217 പേര്‍ മരിച്ചതായാണ് ഔദ്യോഗിക സ്‌ഥിരീകരണം. ആയിരക്കണക്കിനാളുകള്‍ തകര്‍ന്നടിഞ്ഞ കെട്ടിടങ്ങള്‍ക്കുള്ളില്‍ കുടുങ്ങിക്കിടക്കുന്നതായി സംശയിക്കുന്നു. ഇവരെ രക്ഷപെടുത്താനുള്ള ശ്രമങ്ങള്‍ പുരോഗമിക്കുകയാണ്‌.
ഭൂചലനത്തിന്റെ പ്രഭവകേന്ദ്രമായ വാന്‍ പ്രവിശ്യ പ്രധാനമന്ത്രി ആര്‍. തായിപ്‌ എര്‍ദോഗന്‍ സന്ദര്‍ശിച്ചു. ഒരു ലക്ഷത്തോളം ആളുകര്‍ താമസിക്കുന്ന എര്‍കിസ്‌ നഗരത്തിലെ 55 അപാര്‍ട്ടുമെന്റുകള്‍ നിലംപൊത്തിയതായും നിരവധി ആളുകള്‍ ഇതില്‍ കുടുങ്ങിയതായും പ്രധാനമന്ത്രി പറഞ്ഞു. നൂറിലേറെപ്പേര്‍ വാന്‍ നഗരത്തിലും 117 പേര്‍ എര്‍സിസിലും മരിച്ചതായി ആഭ്യന്തരമന്ത്രി നയിം സാഹിന്‍ അറിയിച്ചു. 1090 പേര്‍ക്കു പരുക്കേറ്റു. ഫ്‌ളഡ്‌ലൈറ്റുകളുടെ സഹായത്തോടെയാണ്‌ രാത്രിയില്‍ രക്ഷാപ്രവര്‍ത്തനം പുരോഗമിക്കുന്നത്‌. ജനങ്ങള്‍ പരിഭ്രാന്തരാണെന്നും വാര്‍ത്താവിനിമയ ബന്ധങ്ങള്‍ പുനസ്‌ഥാപിച്ചിട്ടില്ലെന്നും വാന്‍ മേയര്‍ പറഞ്ഞു. കെട്ടിടങ്ങള്‍ക്കുള്ളില്‍ അവശേഷിക്കുന്നവരെ ജീവനോടെ പുറത്തെത്തിക്കാനുള്ള ശ്രമങ്ങള്‍ തുടരുന്നു. തുടര്‍ചലനങ്ങളുണ്ടാകുന്നതിനാല്‍ രാത്രിയിലും ജനങ്ങള്‍ പരിഭ്രാന്തരായി വീടുകള്‍ക്കു പുറത്തിറങ്ങിനില്‍ക്കുകയാണ്‌. 1275 തിരച്ചില്‍-രക്ഷാസേനകളും ആറു ബറ്റാലിയന്‍ സൈന്യവും 145 ആംബുലന്‍സുകളുമാണ്‌ രക്ഷാദൗത്യത്തിലേര്‍പ്പെട്ടിരിക്കുന്നത്‌. നാല്‌ ഹെലികോപ്‌റ്റര്‍ ആംബുലന്‍സും സൈനിക കാര്‍ഗോ വിമാനങ്ങളും രംഗത്തുണ്ട്‌. എല്ലാ സഹായസഹകരണങ്ങളും നല്‍കുമെന്ന്‌ യുഎസ്‌ പ്രസിഡന്റ്‌ ബരാക്‌ ഒബാമ അറിയിച്ചു. ഇറാന്‍ അതിര്‍ത്തിയിലും നേരിയ ഭൂചലനം അനുഭവപ്പെട്ടു. ഇവിടെ നാശനഷ്‌ടങ്ങള്‍ റിപ്പോര്‍ട്ട്‌ ചെയ്‌തിട്ടില്ല.

-

വായിക്കുക: ,

അഭിപ്രായം എഴുതുക »

ഇറാന്റെ മിസൈല്‍ പരീക്ഷണം വിജയം കണ്ടു, അമേരിക്കയ്ക്ക്‌ ആശങ്ക

June 29th, 2011

iran-missile-test-epathram

ടെഹ്‌റാന്‍: മധ്യദൂര മിസൈല്‍ ഉള്‍പ്പെടെ 14 മിസൈലുകള്‍ ഇറാന്‍ സൈന്യം വിജയകരമായി പരീക്ഷിച്ചു. ഇസ്രയേലിനേയോ ഗള്‍ഫിലെ അമേരിക്കന്‍ കേന്ദ്രങ്ങളേയോ ആക്രമിക്കാന്‍ ശേഷിയുള്ളതാണ് ഷബാബ്‌ മൂന്നിന്റെ പരിഷ്‌കൃത രൂപമായ മധ്യദൂര മിസൈലുകള്‍. 2,000 കിലോമീറ്റര്‍ വരെയുള്ള കേന്ദ്രങ്ങളിലേക്ക് തൊടുത്തു വിടാന്‍ ശേഷിയുള്ളതാണ് ഈ മിസൈലുകള്‍. ദീര്‍ഘദൂര മിസൈലുകള്‍ നിര്‍മിക്കാന്‍ ശേഷിയുണ്ടെങ്കിലും ഇപ്പോള്‍ അതിനു മുതിരുന്നില്ലെന്ന്എലൈറ്റ്‌ റെവലൂഷണറി ഗാര്‍ഡിന്റെ എയറോസ്‌പേസ്‌ കമാന്‍ഡര്‍ ബ്രിഗേഡിയര്‍ ജനറല്‍ അമീര്‍ അലി ഹാജിസാദെ പറഞ്ഞു. ഇറാന്റെ മിസൈല്‍ പദ്ധതി യൂറോപ്യന്‍ രാജ്യങ്ങള്‍ക്കു ഭീഷണിയാകില്ലെന്നും എന്നാല്‍ ഇസ്രയേലിനേയും അമേരിക്കയേയും പ്രതിരോധിക്കാന്‍ വേണ്ടി ഉപയോഗിക്കുമെന്നും അമീര്‍ അലി സൂചിപ്പിച്ചു.

-

വായിക്കുക: , , ,

അഭിപ്രായം എഴുതുക »

ഇറാനില്‍ പ്രതിപക്ഷ നേതാവ് മൂസാവി വീട്ടുതടങ്കലില്‍

February 15th, 2011

mousavi-epathram

ടെഹ്‌റാന്‍: ടുണീഷ്യയിലേയും ഈജിപ്തിലേയും വിജയങ്ങള്‍ക്കു പിന്നാലെ ഇറാനിലും ജനകീയ പ്രക്ഷോഭത്തിനു കളമൊരുങ്ങുന്നതായുള്ള സൂചനയെത്തുടര്‍ന്ന് ഇറാനിയന്‍ പ്രതിപക്ഷ നേതാവ് മിര്‍ ഹുസൈന്‍ മൂസാവിയെ വീട്ടുതടങ്കലിലാക്കി. മുബാറക്കിനെതിരെ പ്രക്ഷോഭം നയിച്ച വിപ്ലവകാരികള്‍ക്കു അഭിവാദ്യമര്‍പ്പിച്ചുള്ള റാലിയില്‍ പങ്കെടുക്കുന്നതു തടയാനാണ് തന്നെ വീട്ടുതടങ്കലി ലാക്കിയതെന്ന് അദ്ദേഹം ഔദ്യോഗിക വെബ്‌സൈറ്റിലൂടെ അറിയിച്ചു.

മൂസാവിയുടെ വീട്ടിലേക്കുള്ള ഫോണ്‍ ബന്ധങ്ങളും മറ്റും അധികൃതര്‍ വിച്ഛേദിച്ചിരിക്കുകയാണ്. എന്നാല്‍ വിലക്ക് മറി കടന്നും റാലിയില്‍ പങ്കെടുക്കുമെന്ന് മൂസാവി വെബ്‌സൈറ്റില്‍ വ്യക്തമാക്കി. മറ്റൊരു വിമത നേതാവായ മെഹ്ദി കറോബിയ്‌ക്കെതിരെയും പോലീസ് സമാനമായ നടപടികള്‍ സ്വീകരിച്ചിട്ടു ണ്‌ടെന്നാണ് റിപ്പോര്‍ട്ട്. ഇതിനിടെ ടെഹ്‌റാനില്‍ സുരക്ഷാ സേനയുമായി പ്രക്ഷോഭകാരികള്‍ ഏറ്റുമുട്ടിയതായി പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ടു ചെയ്തു. ഇതേത്തുടര്‍ന്ന് പത്തു പേരെ സുരക്ഷാ സേന അറസ്റ്റു ചെയ്തതായും ദൃക്‌സാക്ഷികള്‍ പറഞ്ഞു. 2009ലെ വിവാദമായ പ്രസിഡന്റ് തെരഞ്ഞെടുപ്പിനു ശേഷം ഇറാനില്‍ പൊട്ടിപ്പുറപ്പെട്ട പ്രക്ഷോഭം അധികാരികള്‍ മുളയിലെ നുള്ളിയിരുന്നു.

-

വായിക്കുക: , ,

അഭിപ്രായം എഴുതുക »

ഇറാഖ്‌ ആക്രമിക്കരുതെന്ന് മുബാറക്‌ അമേരിക്കയോട് ആവശ്യപ്പെട്ടു : വിക്കിലീക്ക്സ്‌

February 11th, 2011

wikileaks-mirror-servers-epathram

ലണ്ടന്‍ : ഇറാഖ്‌ ആക്രമിച്ചാല്‍ അവിടെ നിന്നും തലയൂരാന്‍ എളുപ്പമാവില്ല എന്നും എന്നെങ്കിലും ഇറാഖില്‍ നിന്നും അമേരിക്ക പിന്മാറിയാല്‍ അത് ഇറാനെ ശക്തിപ്പെടുത്താന്‍ കാരണമാവും എന്നും ഈജിപ്ത് പ്രസിഡന്റ് ഹൊസ്നി മുബാറക്‌ അമേരിക്കന്‍ വൈസ്‌ പ്രസിഡന്‍റ് ഡിക്ക് ചെനിക്ക്‌ മുന്നറിയിപ്പ്‌ നല്‍കിയിരുന്നതായി വിക്കിലീക്ക്സ്‌ വെളിപ്പെടുത്തി

തന്റെ ഉപദേശങ്ങള്‍ ജോര്‍ജ്‌ ബുഷ്‌ സീനിയര്‍ ചെവി കൊണ്ടിരുന്നതായും ഹോസ്നി മുബാറക്‌ പറയുന്നുണ്ട്. എന്നാല്‍ അദ്ദേഹത്തിന്റെ മകന്‍ താന്‍ പറയുന്നതിനെ വിലകല്‍പ്പിക്കുന്നില്ല എന്നും മുബാറക്ക് പറഞ്ഞതായി 2009 ജനുവരിയില്‍ അയച്ച ഒരു അമേരിക്കന്‍ കേബിള്‍ സന്ദേശത്തില്‍ പരാമര്‍ശമുണ്ട്.

ജോര്‍ജ്‌ ബുഷ്‌ സീനിയര്‍ തന്നെ വിളിച്ചു തന്റെ അഭിപ്രായം ആരാഞ്ഞപ്പോള്‍ താന്‍ അമേരിക്കയോട് ഇറാഖില്‍ നിന്നും വിട്ടു നില്‍ക്കാന്‍ ഉപദേശിച്ചതാണ്. ഇത് താന്‍ പക്ഷെ പിന്നീട് വന്ന ഭരണ നേതൃത്വത്തോടും ആവര്‍ത്തിച്ചിരുന്നു. എന്നാല്‍ ഇത് അനുസരിക്കാന്‍ അവര്‍ കൂട്ടാക്കിയില്ല. ഇറാഖിന് ശക്തനായ ഒരു നേതാവിനെയാണ് ആവശ്യമെന്നും അതിനാല്‍ സദ്ദാമിനെ അട്ടിമറിക്കുന്നത് അവിവേകമാവും എന്നുമാണ് താന്‍ നല്‍കിയ ഉപദേശം. സദ്ദാമിന്റെ അഭാവത്തില്‍ ഗള്‍ഫ്‌ മേഖലയില്‍ ഇറാന്റെ പ്രഭാവം വര്‍ദ്ധിക്കും. ഹിസ്ബോള്ള, ഹമാസ്‌, മുസ്ലിം ബ്രദര്‍ഹുഡ് എന്നിങ്ങനെ ഒട്ടേറെ ഭീകര പ്രസ്ഥാനങ്ങള്‍ക്ക്‌ ഇറാനാണ് സാമ്പത്തിക സഹായം നല്‍കുന്നത്. അമേരിക്കന്‍ സൈന്യം പ്രദേശത്ത് നിന്നും പിന്മാറിയാല്‍ ആ ഒഴിവ് നികത്താന്‍ തയ്യാറായി നില്‍ക്കുകയാണ് ഇറാന്‍ എന്നും മുബാറക്‌ അമേരിക്കയ്ക്ക് മുന്നറിയിപ്പ്‌ നല്‍കി.

- ജെ.എസ്.

വായിക്കുക: , , , , ,

അഭിപ്രായം എഴുതുക »

6 of 8567»|

« Previous Page« Previous « ഫേസ്ബുക്ക് ഉടമയ്ക്ക് ഇന്ത്യക്കാരന്റെ ഭീഷണി
Next »Next Page » ഹൊസ്നി മുബാറക്‌ രാജി വെച്ചു : കൈറോ ആഹ്ലാദ തിമിര്‍പ്പില്‍ »



  • കൊവിഷീല്‍ഡ് കൊവിഡ് വാക്സിൻ പാർശ്വ ഫലങ്ങൾ ഉണ്ടാക്കുന്നു
  • അമേരിക്കയുമായി സഹകരിക്കില്ലെന്ന് നൈജർ
  • 1300 കോടി വർഷം പഴക്കമുള്ള തമോദ്വാരം കണ്ടെത്തി
  • ഷെയ്ഖ് ഹസീന ബംഗ്ലാദേശില്‍ വീണ്ടും അധികാരത്തിലേക്ക്
  • കൊവിഡ് ജെ. എൻ-1 വകഭേദം അപകടകാരിയല്ല എന്ന് ലോകാരോഗ്യ സംഘടന
  • മലേറിയ വാക്സിന് അംഗീകാരം നല്‍കി
  • ഉപയോഗിക്കാത്ത ജി- മെയിൽ എക്കൗണ്ടുകൾ നീക്കം ചെയ്യും : മുന്നറിയിപ്പുമായി ഗൂഗിൾ
  • ചാള്‍സ് മൂന്നാമന്‍ കിരീടം ധരിച്ചു
  • ഓസ്‌ട്രേലിയയിലും ഇ-സിഗരറ്റുകള്‍ക്ക് നിയന്ത്രണം വരുന്നു
  • ബെനഡിക്ട് പതിനാറാമൻ മാർപാപ്പയുടെ സംസ്കാരം വ്യാഴാഴ്‌ച
  • ചാള്‍സ് ശോഭ്‌രാജ് ജയില്‍ മോചിതനായി
  • ലോകകപ്പിൽ മുത്തമിട്ട് അര്‍ജന്‍റീന
  • സ്വവര്‍ഗ്ഗ വിവാഹം അമേരിക്കയില്‍ നിയമാനുസൃതം
  • ഫ്രാന്‍സ് ലോക കപ്പ് ഫൈനലിലേക്ക്
  • ലോക കപ്പ് 2022 : അര്‍ജന്‍റീന ഫൈനലിലേക്ക്
  • കൊവിഡ്-19 വൈറസ് മനുഷ്യ നിര്‍മ്മിതം : വുഹാന്‍ ലാബിലെ മുന്‍ ശാസ്ത്രജ്ഞന്‍
  • ഫിഫ ലോക കപ്പ് : ക്രൊയേഷ്യ ക്വാര്‍ട്ടറില്‍
  • ബെല്‍ജിയം പരാജയപ്പെട്ടു : ബ്രസ്സല്‍സില്‍ കലാപം
  • അര്‍ജന്‍റീനയെ തറ പറ്റിച്ച് സൗദിക്ക് മിന്നുന്ന വിജയം
  • ഖത്തര്‍ ലോക കപ്പ് 2022 ഫുട് ബോളിനു വര്‍ണ്ണാഭമായ തുടക്കം



  • വെനീസില്‍ വെള്ളപ്പൊക്കം...
    ഇന്ത്യൻ വംശജനും പത്നിക്കു...
    ഇന്ത്യക്കെതിരെ ആഞ്ഞടിച്ച്...
    ജമ്മു കശ്മീ‍ർ വിഭജനത്തിനെ...
    ജൂലിയന്‍ അസാഞ്ച് ലണ്ടനില്...
    പഴ്‌സ് എടുക്കാന്‍ മറന്ന യ...
    ചൈന ഇന്റർനെറ്റ് നശീകരണത്ത...
    മർഡോക്കിന്റെ കുറ്റസമ്മതം...
    നരേന്ദ്ര മോഡിക്ക് വിസ നൽക...
    ഈമെയിൽ ചോർത്തൽ : മർഡോക്ക്...
    മ്യാന്‍‌മറില്‍ സ്യൂചിക്ക്...
    കൊല്ലപ്പെട്ട അമേരിക്കന്‍ ...
    അഫ്ഗാനിസ്ഥാനിൽ സ്ത്രീകൾക്...
    അമേരിക്കൻ സൈനിക സാന്നിദ്ധ...
    റേഡിയോ പ്രക്ഷേപണത്തിന്റെ ...
    അമേരിക്കന്‍ പോലീസ്‌ മുസ്ല...
    വിറ്റ്‌നി ഹൂസ്‌റ്റന്‍ അന്...
    ഇന്ത്യ ഇറാനോടൊപ്പം...
    ഭൂഗര്‍ഭ നദി പുതിയ ലോകാത്ഭ...
    ഡച്ചുകാരും ബുര്‍ഖ നിരോധിക...

    Click here to download Malayalam fonts
    Click here to download Malayalam fonts
    Your Ad Here
    Club Penguin


    ePathram Magazine