പാക്കിസ്ഥാനില്‍ കലാപം: 25 പേര്‍ കൊല്ലപ്പെട്ടു

August 2nd, 2011

karachi-violence-epathram

കറാച്ചി : പാകിസ്താനിലെ കറാച്ചിയില്‍ ഇന്നുപുലര്‍ച്ചെയുണ്ടായ വെടിവെയ്പ്പില്‍ പത്ത് പേര്‍കൂടി മരിച്ചു. ഇതോടെ മൂന്നുദിവസമായി തുടരുന്ന രാഷ്ട്രീയ സാമുദായിക സംഘര്‍ഷത്തില്‍ മരിച്ചവരുടെ എണ്ണം 25 ആയി.സംഘര്‍ഷം നേരിടാനായി പോലീസ് നഗരത്തില്‍ പലയിടത്തും വെടിവെപ്പ് നടത്തി.

വിവിധ രാഷ്ട്രീയപാര്‍ട്ടികളിലെ സമാധാന പ്രവര്‍ത്തകരും കൊല്ലപ്പെട്ടവരില്‍ ഉള്‍പ്പെടുന്നു. സംഘര്‍ഷത്തിന് അയവു വരുത്താനായി പാകിസ്താന്‍ പീപ്പിള്‍സ് പാര്‍ട്ടി, മുത്താഹിദ ക്വാമി മൂവ്‌മെന്റ്, അവാമി നാഷണല്‍ പാര്‍ട്ടി എന്നിവയുടെ നേതൃത്വത്തില്‍ ഞായറാഴ്ച സമാധാന റാലികള്‍ നടത്തിയിരുന്നു.

ഇന്ത്യ-പാക് വിഭജനകാലത്തു പാകിസ്ഥാനിലേക്കു കുടിയേറിയവരുടെ അനന്തര തലമുറക്കാരായ മുഹാജിറുകളും തദ്ദേശീയരായ പഷ്തൂണ്‍ വര്‍ഗക്കാരും തമ്മിലുള്ള പ്രശ്നങ്ങളാണ് ഇടയ്ക്കിടെ അക്രമത്തിന് കാരണമാകുന്നത്. ജൂലായ് ആദ്യം തുടങ്ങിയ സംഘര്‍ഷത്തില്‍ ഇതേവരെ ഇരുനൂറിലേറെ പേര്‍ കൊല്ലപ്പെട്ടതായാണ് ഔദ്യോഗിക റിപ്പോര്‍ട്ട്.

- ലിജി അരുണ്‍

വായിക്കുക: , , , , ,

അഭിപ്രായം എഴുതുക »

സിറിയയില്‍ 54 പേര്‍ സൈനിക വെടിവയ്പ്പില്‍ കൊല്ലപ്പെട്ടു

August 1st, 2011

syrian protests-epathram

ദമാസ്‌കസ്: സിറിയയിലെ രണ്ടു നഗരങ്ങളില്‍ സൈന്യം ഞായറാഴ്ച നടത്തിയ വെടിവെപ്പുകളില്‍ 54 പേര്‍ മരിച്ചു. മധ്യ സിറിയയിലെ ഹമാ നഗരത്തിലുണ്ടായ വെടിവെപ്പില്‍ 45 പേരും കിഴക്കന്‍ നഗരമായ ദെയ് എസ്സോറില്‍ ആറു പേരാണ് സൈന്യത്തിന്റെ വെടിയേറ്റുമരിച്ചത്. ഒട്ടേറെ പേര്‍ക്കു പരിക്കേറ്റു. തെക്കന്‍ മേഖലയിലെ ഹരാക്കില്‍ മൂന്നു പേരെ സേന കൊലപ്പെടുത്തി. തലസ്ഥാനമായ ദമാസ്‌കസിനടുത്തുള്ള മ്വാദമിയയില്‍ മുന്നൂറോളം പേരെ അറസ്റ്റ് ചെയ്തു. പ്രദേശം ഉപരോധിച്ച സൈന്യം വൈദ്യുതി-വാര്‍ത്താവിനിമയ ബന്ധങ്ങള്‍ വിച്ഛേദിച്ചു.

രാവിലെ ആറിന് ഹമാ നഗരത്തില്‍ പ്രവേശിച്ച സേന തലങ്ങും വിലങ്ങും ആക്രമണം നടത്തി. ജൂണ്‍ മൂന്നിന് ഇവിടെ സൈനിക വെടിവെപ്പില്‍ 48 പേര്‍ മരിച്ചിരുന്നു. അതിനുശേഷം രണ്ടു മാസത്തോളമായി ഹമായില്‍ സൈനിക സാന്നിധ്യമുണ്ടായിരുന്നില്ല. നഗരത്തിന്റെ നിയന്ത്രണം തിരിച്ചുപിടിക്കാനെന്നവണ്ണം വന്‍സന്നാഹങ്ങളുമായാണ്‌സൈന്യം ഞായറാഴ്ച രാവിലെ കടന്നുകയറിയത്. വെടിവെപ്പിനുശേഷം സൈന്യം നഗരത്തിന്റെ വിവിധ ഭാഗങ്ങളില്‍ സാന്നിധ്യമുറപ്പിച്ചു.

മാര്‍ച്ചില്‍ സര്‍ക്കാര്‍ വിരുദ്ധ പ്രക്ഷോഭങ്ങള്‍ ആരംഭിച്ചതു മുതല്‍ ഇതുവരെ സിറിയയില്‍ 1500ലേറെ സിവിലിയന്‍മാരും 360ഓളം സുരക്ഷാ ഉദ്യോഗസ്ഥരും കൊല്ലപ്പെട്ടിട്ടുണ്ടെന്നാണ് അനൗദ്യോഗിക കണക്ക്.

- ലിജി അരുണ്‍

വായിക്കുക: , ,

അഭിപ്രായം എഴുതുക »

നോര്‍വേ ആക്രമണം: 87 പേര്‍ കൊല്ലപ്പെട്ടതായി റിപ്പോര്‍ട്ട്

July 23rd, 2011

oslo attack-epathram

ഓസ്‌ലോ: നോര്‍വേയുടെ തലസ്ഥാനമായ ഓസ്‌ലോയില്‍ തീവ്രവാദികളുടെ ആക്രമണത്തില്‍  കൊല്ലപ്പെട്ടവരുടെ എണ്ണം 87 ആയി.

ഓസ്‌ലോയിലെ പ്രധാനമന്ത്രിയുടെ ഓഫീസിന് സമീപം കാര്‍ബോംബ് സ്‌ഫോടനമാണ് ആദ്യം ഉണ്ടായത്. ഇതില്‍ ഏഴുപേര്‍ കൊല്ലപ്പെട്ടിട്ടുണ്ട്. സംഭവസമയത്ത് പ്രധാനമന്ത്രി ജെന്‍സ് സ്‌റ്റോര്‍ട്ടന്‍ബെര്‍ഗ് ഓഫീസിലുണ്ടായിരുന്നില്ല.

ലേബര്‍ പാര്‍ട്ടിയുടെ യൂത്ത് ക്യാമ്പിന് നേരെയാണ് രണ്ടാമത്തെ ആക്രമണം നടന്നത്. ഉട്ടോയ ദ്വീപില്‍ ആയിരത്തിലേറെ ആളുകള്‍ പങ്കെടുത്തിരുന്ന ഭരണ കക്ഷിയുടെ യുവജന വിഭാഗത്തിന്റെ ക്യാമ്പിലേക്ക് പോലീസ് വേഷം ധരിച്ചെത്തിയ അജ്ഞാതന്‍ നിറയൊഴിക്കുകയായിരുന്നു. ഇതില്‍  80 പേര്‍ കൊല്ലപ്പെട്ടു. യൂത്ത് വിങ്ങിന്റെ ക്യാമ്പിനെ അഭിസംബോധന ചെയ്യാന്‍ പ്രധാനമന്ത്രി ഉട്ടോയയില്‍ ശനിയാഴ്ച എത്താനിരിക്കുകയായിരുന്നു. അക്രമി പോലീസ് പിടിയിലായെങ്കിലും പേര് വെളിപ്പെടുത്തിയിട്ടില്ല. ആക്രമണത്തിന്റെ ഉത്തരവാദിത്വം ആരും ഏറ്റെടുത്തിട്ടില്ല. ഇസ്‌ലാമിക തീവ്രവാദമാണ് തങ്ങള്‍ക്കു മുന്നിലെ പ്രധാന ഭീഷണിയെന്ന് നോര്‍വേ പോലീസ് മേധാവി ജാനെ ക്രിസ്റ്റിയന്‍സന്‍ ഏതാനും മാസം മുമ്പ് പ്രഖ്യാപിച്ചിരുന്നു.  ഈ പ്രസ്താവനയോടുള്ള പ്രതികരണമാണ് സ്‌ഫോടനങ്ങളെന്നും സൂചനയുണ്ട്.

- ലിജി അരുണ്‍

വായിക്കുക: , , ,

അഭിപ്രായം എഴുതുക »

കാബൂളില്‍ കാര്‍ ബോംബ് സ്‌ഫോടനം: 60 പേര്‍ മരിച്ചു

June 25th, 2011

kabul-bomb-explosion-epathram

കാബൂള്‍: കാബൂളില്‍ നിന്ന് 40 കിലോമീറ്റര്‍ അകലെ ലോഗാര്‍ പ്രവശ്യയിലെ ആസ്പത്രിക്കു സമീപമുണ്ടായ കാര്‍ ബോംബ് സ്‌ഫോടനത്തില്‍ 60 പേര്‍ കൊല്ലപ്പെട്ടു. 120 ഓളം പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. അടുത്ത മാസത്തോടെ സൈന്യത്തിന്റെ പിന്‍വാങ്ങലിന് കളമൊരുങ്ങുമെന്നും ഒബാമ വൈറ്റ് ഹൗസില്‍ വിളിച്ചു ചേര്‍ത്ത പ്രത്യേക വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞിതിനു തൊട്ടു പിറകെയാണ് വീണ്ടും സ്‌ഫോടനം ഉണ്ടായത്.

ഒസാമ ബിന്‍ ലാദനെ വധിച്ചതോടെ അല്‍ഖ്വെയ്ദയുടെ ശക്തി ക്ഷയിച്ചു വരികയാണെന്നും ഇത് സംബന്ധിച്ച തെളിവുകള്‍ ബിന്‍ ലാദനെ പിടികൂടിയ സമയത്ത് അമേരിക്കന്‍ സൈന്യത്തിന് ലഭിച്ചിരുന്നുവെന്നും സൈന്യത്തെ പിന്‍വലിക്കുന്നത് സംബന്ധിച്ച് നടത്തിയ വാര്‍ത്താ സമ്മേളനത്തില്‍ ഒബാമ പറഞ്ഞിരുന്നു.

-

വായിക്കുക: , , ,

അഭിപ്രായം എഴുതുക »

വനിതാ മന്ത്രിക്ക് ജീവപര്യന്തം

June 25th, 2011

ടാന്‍സാനിയ: ലോകചരിത്രത്തില്‍ ഇതാദ്യമാണ് ഒരു വനിതയെ വംശഹത്യയുടേയും ബലാത്സംഗത്തിന്‍റെയും പേരില്‍ ജീവപര്യന്തം ശിക്ഷക്ക് വിധിച്ചു. റുവാണ്ടന്‍ വംശഹത്യാക്കേസില്‍ മുന്‍ വനിതാമന്ത്രി പോളിന്‍ നിയാരമസുഹുകോയെയാണ് ഗൂഢാലോചന, വംശഹത്യ, ബലാത്സംഗം എന്നീ കേസുകള്‍ ചുമത്തി യുഎന്‍ കോടതി ജീവപര്യന്തം തടവിനു വിധിച്ചത്.
1994ലാണ് കേസിനാസ്പദ സംഭവം ഉണ്ടായത്‌. അന്നത്തെ ഇടക്കാല സര്‍ക്കാരിലെ മറ്റംഗങ്ങളുമായി പോളിന്‍ ഗൂഢാലോചന നടത്തിയെന്നതിനു വ്യക്തമായതെളിവികള്‍ ലഭിച്ചതായി ജഡ്ജിമാര്‍ പറഞ്ഞു. ഇവരുടെ മകന്‍ ആര്‍സീന്‍ ഷാലോം എന്‍ടഹോബലിക്കും മറ്റ് അഞ്ചു പേര്‍ക്കും കോടതി ജീവപര്യന്തം വിധിച്ചു. കേസില്‍ പ്രതികളായ മറ്റ് മുതിര്‍ന്ന നേതാക്കള്‍ക്ക് 25 വര്‍ഷം തടവ് ശിക്ഷ വിധിച്ചിട്ടുണ്ട്. ടാന്‍സാനിയയിലെ ആരുഷയില്‍ സ്ഥിതി ചെയ്യുന്ന യുഎന്‍ യുദ്ധക്കുറ്റവിചാരണ കോടതിയാണ് ശിക്ഷ വിധിച്ചത്.
ബെല്‍ജിയത്തിന്‍റെ കോളനിയും കിഴക്കന്‍ ആഫ്രിക്കന്‍ രാജ്യവുമായ റുവാണ്ടയില്‍ ടുട്സി, ഹുട്ടു വംശങ്ങള്‍ തമ്മിലുള്ള പോര് പിന്നീട് വംശഹത്യയിലേക്കു നയിക്കുകയായിരുന്നു. ഏതാണ്ട് എട്ട് ലക്ഷം പേര്‍ കലാപങ്ങളില്‍ കൊല്ലപ്പെട്ടതായാണ് കണക്ക്. ലക്ഷക്കണക്കിനു സ്ത്രീകള്‍ മാനഭംഗത്തിനിരയായി. പതിനാലു വര്‍ഷമായി വിചാരണ നേരിടുന്ന പോളിന്‍ നിയാരമസുഹുകോ കഴിഞ്ഞ പത്തുവര്‍ഷമായി തടവിലാണ്.

-

വായിക്കുക: , , ,

അഭിപ്രായം എഴുതുക »

ടുണീഷ്യന്‍ മുന്‍ പ്രസിഡന്റ്‌ ബെന്‍ അലിക്കും ഭാര്യയ്‌ക്കും 35 വര്‍ഷം തടവ്‌

June 21st, 2011

ട്യുണീസ്‌: ജനകീയ പ്രക്ഷോഭത്തെ തുടര്‍ന്ന് ടുണീഷ്യയില്‍ നിന്നും സൌദിയിലേക്ക് പലായനം ചെയ്‌ത മുന്‍ ഭരണാധികാരി സൈനൂല്‍ അബിദിന്‍ ബെന്‍ അലിക്കും ഭാര്യ ലെയ്‌ല ട്രാബല്‍സിക്കും ട്യുണീഷ്യന്‍ കോടതി 35 വര്‍ഷം തടവുശിക്ഷയും 6.6 കോടി ഡോളര്‍ പിഴയും വിധിച്ചു. പൊതുമുതല്‍ ദുര്‍വിനിയോഗം ചെയ്‌തു നശിപ്പിച്ചുവെന്ന കേസിലാണ്‌ ഈ ശിക്ഷ. ജനകീയ പ്രക്ഷോഭത്തേ തുടര്‍ന്ന്‌ ജനുവരിയില്‍ രാജ്യം ബെന്‍ അലി കഴിഞ്ഞ  വിട്ട 23 വര്‍ഷം ടുണീഷ്യയുടെ ഭരണാധികാരി ആയിരുന്നു.  കൊട്ടാരത്തില്‍ നടത്തിയ റെയ്‌ഡില്‍ 2.7കോടി ഡോളറിന്റെ പണവും ആഭരണങ്ങളും കണ്ടെത്തിയിരുന്നു. ഇപ്പോള്‍ സൗദി അറേബ്യയില്‍ കഴിയുന്ന ബെന അലിയെ ജനകീയ വിചാരണക്കായി വിട്ടുനല്‍കണമെന്ന്‌ സൗദി ഭരണകൂടത്തോട്‌ ടുണീഷ്യയിലെ ഇടക്കാല ഭരണനകൂടം ആവശ്യപ്പെട്ടു.

- ഫൈസല്‍ ബാവ

വായിക്കുക: , , ,

അഭിപ്രായം എഴുതുക »

സര്‍ദാരിയെ വധിക്കാന്‍ ശ്രമം: 8 പേര്‍ പിടിയില്‍

June 6th, 2011

Asif-Ali-Zardari-epathram
ഇസ്‌ലാമാബാദ്: പാക്ക് പ്രസിഡന്റ് ആസിഫ് അലി സര്‍ദാരിയെ  വധിക്കാന്‍ ആസൂത്രണം ചെയ്ത എട്ടു പേര്‍ പിടിയിലായതായി വാര്‍ത്താ ഏജന്‍സികള്‍ റിപ്പോര്‍ട്ട് ചെയ്തു. ഇവരില്‍ നാലു പേര്‍ ഇസ്‌ലാമാബാദില്‍ നിന്നും നാലു പേര്‍ പഞ്ചാബ് പ്രവിശ്യയില്‍ നിന്നും ശനിയാഴ്ച രാത്രിയാണു പിടിയിലായത്.മെയ് 21 ന് ലഭിച്ച സൂചന വച്ച് നടത്തിയ അന്വേഷണത്തിലാണ് ഇവര്‍ പിടിയിലായത്. സര്‍ദാരിയുടെ പാക്കിസ്ഥാന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സ് സന്ദര്‍ശന വേളയിലാണ് ആക്രമിക്കാന്‍ പദ്ധതിയിട്ടത്. ലാദനെ വധിച്ചതിനെ തുടര്‍ന്ന് പാക്കിസ്ഥാനില്‍ സ്ഫോടനങ്ങള്‍ ആക്രമണങ്ങള്‍ നടത്തുമെന്ന് അല്‍ഖ്വയിദയും താലിബാനും മുന്നറിയിപ്പ് നല്‍കിയിരുന്നു. ഇതുമായി ബന്ധപ്പെട്ടാണോ സര്‍ദാരിയെ വധിക്കാന്‍ പദ്ധതിയിട്ടതെന്ന് അന്വേഷിക്കുന്നുണ്ട്. സുരക്ഷാ കാരണങ്ങള്‍ മുന്‍നിര്‍ത്തി പൊതുപരിപാടികളില്‍ പങ്കെടുക്കുന്നതില്‍ നിന്നു സര്‍ദാരി വിട്ടു നില്‍ക്കുകയാണ്.

- ലിജി അരുണ്‍

വായിക്കുക: , ,

അഭിപ്രായം എഴുതുക »

യെമനില്‍ പോരാട്ടം രൂക്ഷം

May 28th, 2011

yemen protests-epathram
സന: യെമനില്‍ ആഭ്യന്തര കലാപം രൂക്ഷമായതോടെ ഇന്നലെ 18 ഗോത്ര വര്‍ഗ പ്രക്ഷോഭകര്‍ കൊല്ലപ്പെട്ടു. ഹാഷിദ് ഗോത്ര വര്‍ഗ്ഗങ്ങളും യെമനി പ്രസിഡന്‍റ് അലി അബ്ദുള്ള സലെയെ പിന്തുണയ്ക്കുന്ന സൈന്യവും തമ്മിലാണ് കലാപം. കഴിഞ്ഞ  ഒരാഴ്ചയ്ക്കിടെ പോരാട്ടത്തില്‍ കൊല്ലപ്പെട്ടവരുടെ എണ്ണം 127 ആയി ഉയര്‍ന്നു.

മാസങ്ങളായി നടന്നുവരുന്ന ഈ പ്രക്ഷോഭം കൂടുതല്‍ രൂക്ഷമാകുന്നു എന്ന്  വിവിധ മാധ്യമങ്ങള്‍ റിപ്പോര്‍ട്ടു ചെയ്തു. പല നഗരങ്ങളും ഗോത്ര വര്‍ഗക്കാര്‍ പിടിച്ചെടുത്തതായി ആണ് റിപ്പോര്‍ട്ട്‌. യെമനിലെ തീരദേശ നഗരമായ സിന്‍ജിബാറിന്‍റെ നിയന്ത്രണം ഇസ് ലാമിക് തീവ്രവാദികള്‍ കൈയടക്കിയതായി സുരക്ഷാസേനാ വക്താവ് അറിയിച്ചു. ഇവിടെ 8 പൊലീസുകാരും രണ്ടു സാധാരണക്കാരും കൊല്ലപ്പെട്ടു.

ആയിരക്കണക്കിന് ഇന്ത്യക്കാര്‍ യെമനില്‍ ജോലി ചെയ്യുന്നുണ്ട്. ഇവരുടെ സുരക്ഷയെ കുറിച്ച് ഇന്ത്യക്ക് ആശങ്കയുണ്ട്. യെമനില്‍ ജോലിചെയ്യുന്ന ഇന്ത്യക്കാര്‍ നാട്ടിലേക്കു മടങ്ങണമെന്നു കേന്ദ്രസര്‍ക്കാര്‍ നിര്‍ദേശിച്ചു.

- ലിജി അരുണ്‍

വായിക്കുക: , ,

അഭിപ്രായം എഴുതുക »

അഫ്ഗാന്‍ ജയിലില്‍നിന്ന്‌ 400 താലിബാന്‍ തടവുകാര്‍ രക്ഷപ്പെട്ടു

April 25th, 2011

taliban escape-epathram

കാണ്ഡഹാര്‍: ദക്ഷിണ അഫ്ഗാന്‍ നഗരമായ കാണ്ഡഹാറിലെ പ്രധാന ജയിലില്‍ നിന്നും 400 ല്‍ അധികം തടവുകാര്‍ രക്ഷപ്പെട്ടു. ജയിളിനടിയിലൂടെ 320 മീറ്റര്‍ നീളം വരുന്ന തുരങ്കം ഉണ്ടാക്കി അതിലൂടെയാണ് ഇവര്‍ രക്ഷപ്പെട്ടത്. അധികൃതരുടെ കണ്ണ് വെട്ടിച്ചു 5 മാസം കൊണ്ടാണ് ഇങ്ങനെ ഒരു തുരങ്കം താലിബാന്‍ നിര്‍മിച്ചത്‌. ഞായറാഴ്ച വൈകുന്നേരത്തോടെയാണ് തുരങ്കം പണി തീര്‍ന്നത്. അന്ന് രാത്രി തന്നെ തടവുകാര്‍ അതിലൂടെ രക്ഷപ്പെടുവാന്‍ തുടങ്ങിയിരുന്നു.

2008 ലും കാണ്ഡഹാറിലെ ഇതേ ജയിലില്‍ നിന്നും സ്‌ഫോടകവസ്തുക്കള്‍ നിറഞ്ഞ വാഹനം ഉപയോഗിച്ച് ജയിലിന്റെ ഗേറ്റ് തകര്‍ത്ത് ആയിരകണക്കിന് താലിബാന്‍ തീവ്രവാദികള്‍ രക്ഷപ്പെട്ടിരുന്നു.

- ലിജി അരുണ്‍

വായിക്കുക: , , ,

അഭിപ്രായം എഴുതുക »

യെമനില്‍ പ്രക്ഷോഭം ശക്തം; 165 പേരെ അറസ്റ്റു ചെയ്തു

February 15th, 2011

സനാ: ടുണീഷ്യയിലെയും ഈജിപ്തിലെയും ജനകീയ മുന്നേറ്റങ്ങളുടെ ചുവടു പിടിച്ച് യെമനില്‍ പൊട്ടിപ്പുറപ്പെട്ട സര്‍ക്കാര്‍ വിരുദ്ധ പ്രക്ഷോഭം ശക്തമായി. പ്രക്ഷോഭകാരികളെ പിരിച്ചുവിടാന്‍ സുരക്ഷാ സേന ശ്രമിച്ചതോടെ സ്ഥിതി തെരുവു യുദ്ധത്തിലേയ്ക്കു നീങ്ങി. സമരക്കാരും പോലീസും തമ്മിലുണ്ടായ ഏറ്റുമുട്ടലില്‍ 17ഓളം പേര്‍ക്ക് പരിക്കേറ്റു.

തലസ്ഥാനമായ സനായിലും തെക്കന്‍ പ്രവിശ്യയായ തെയ്‌സിലുമാണ് ജനകീയ പ്രക്ഷോഭം രൂക്ഷമായിരിക്കുന്നത്. വിദ്യാര്‍ഥികളും അഭിഭാഷകരും ഉള്‍പ്പെടെയുള്ള പതിനായിരക്കണക്കിനു സമരക്കാരാണ് രംഗത്തുള്ളത്. അല്‍ തഹ്‌റിര്‍ ചത്വരത്തിലേയ്ക്കു ഇവര്‍ നടത്തിയ റാലി തടയുന്നതിനായി രണ്ടായിരത്തിലധികം സായുധ അര്‍ദ്ധ സൈനികരെയാണ് വിന്യസിച്ചിരുന്നത്. ഇലക്ട്രിക് ഷോക്ക് നല്‍കിയും ലാത്തി ചാര്‍ജ് നടത്തിയും സമരക്കാരെ പിരിച്ചുവിടാന്‍ സേന ശ്രമിച്ചതോടെയാണ് സ്ഥിതിഗതികള്‍ തെരുവുയുദ്ധത്തിലേയ്ക്കു നീങ്ങിയത്.

മൂന്നു പതിറ്റാണ്ടിലധികമായി യെമനില്‍ ഭരണം നടത്തുന്ന പ്രസിഡന്റ് അലി അബ്ദുള്ള സലേ രാജിവയ്ക്കണമെന്നാണ് സമരക്കാരുടെ ആവശ്യം. 2013ല്‍ നടക്കാനിരിക്കുന്ന പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ മത്സരിക്കില്ലെന്ന് സലേ വ്യക്തമാക്കിയെങ്കിലും ഉടന്‍ രാജിയെന്ന ആവശ്യവുമായി പ്രക്ഷോഭകാരികള്‍ മുന്നോട്ടു നീങ്ങുകയാണ്.

-

വായിക്കുക: , ,

അഭിപ്രായം എഴുതുക »

11 of 13101112»|

« Previous Page« Previous « കൃഷ്ണ പ്രസംഗം മാറി വായിച്ചു
Next »Next Page » രണ്ടാമത്തെ വന്‍ സാമ്പത്തിക ശക്തിയായി ചൈന കുതിക്കുന്നു »



  • വ്യാജ വാർത്തകൾ കണ്ടെത്തൽ : പാഠ്യ പദ്ധതിയിൽ ഉൾപ്പെടുത്തി ബ്രിട്ടൻ
  • ഷെയ്ഖ്‌ ഹസീന രാജി വെച്ചു : കലാപത്തെ തുടർന്ന് രാജ്യം വിട്ടു
  • ബുക്കർ പുരസ്കാരം ജെന്നി ഏർപെൻ ബെക്കിന്
  • കൊവിഷീല്‍ഡ് കൊവിഡ് വാക്സിൻ പാർശ്വ ഫലങ്ങൾ ഉണ്ടാക്കുന്നു
  • അമേരിക്കയുമായി സഹകരിക്കില്ലെന്ന് നൈജർ
  • 1300 കോടി വർഷം പഴക്കമുള്ള തമോദ്വാരം കണ്ടെത്തി
  • ഷെയ്ഖ് ഹസീന ബംഗ്ലാദേശില്‍ വീണ്ടും അധികാരത്തിലേക്ക്
  • കൊവിഡ് ജെ. എൻ-1 വകഭേദം അപകടകാരിയല്ല എന്ന് ലോകാരോഗ്യ സംഘടന
  • മലേറിയ വാക്സിന് അംഗീകാരം നല്‍കി
  • ഉപയോഗിക്കാത്ത ജി- മെയിൽ എക്കൗണ്ടുകൾ നീക്കം ചെയ്യും : മുന്നറിയിപ്പുമായി ഗൂഗിൾ
  • ചാള്‍സ് മൂന്നാമന്‍ കിരീടം ധരിച്ചു
  • ഓസ്‌ട്രേലിയയിലും ഇ-സിഗരറ്റുകള്‍ക്ക് നിയന്ത്രണം വരുന്നു
  • ബെനഡിക്ട് പതിനാറാമൻ മാർപാപ്പയുടെ സംസ്കാരം വ്യാഴാഴ്‌ച
  • ചാള്‍സ് ശോഭ്‌രാജ് ജയില്‍ മോചിതനായി
  • ലോകകപ്പിൽ മുത്തമിട്ട് അര്‍ജന്‍റീന
  • സ്വവര്‍ഗ്ഗ വിവാഹം അമേരിക്കയില്‍ നിയമാനുസൃതം
  • ഫ്രാന്‍സ് ലോക കപ്പ് ഫൈനലിലേക്ക്
  • ലോക കപ്പ് 2022 : അര്‍ജന്‍റീന ഫൈനലിലേക്ക്
  • കൊവിഡ്-19 വൈറസ് മനുഷ്യ നിര്‍മ്മിതം : വുഹാന്‍ ലാബിലെ മുന്‍ ശാസ്ത്രജ്ഞന്‍
  • ഫിഫ ലോക കപ്പ് : ക്രൊയേഷ്യ ക്വാര്‍ട്ടറില്‍



  • വെനീസില്‍ വെള്ളപ്പൊക്കം...
    ഇന്ത്യൻ വംശജനും പത്നിക്കു...
    ഇന്ത്യക്കെതിരെ ആഞ്ഞടിച്ച്...
    ജമ്മു കശ്മീ‍ർ വിഭജനത്തിനെ...
    ജൂലിയന്‍ അസാഞ്ച് ലണ്ടനില്...
    പഴ്‌സ് എടുക്കാന്‍ മറന്ന യ...
    ചൈന ഇന്റർനെറ്റ് നശീകരണത്ത...
    മർഡോക്കിന്റെ കുറ്റസമ്മതം...
    നരേന്ദ്ര മോഡിക്ക് വിസ നൽക...
    ഈമെയിൽ ചോർത്തൽ : മർഡോക്ക്...
    മ്യാന്‍‌മറില്‍ സ്യൂചിക്ക്...
    കൊല്ലപ്പെട്ട അമേരിക്കന്‍ ...
    അഫ്ഗാനിസ്ഥാനിൽ സ്ത്രീകൾക്...
    അമേരിക്കൻ സൈനിക സാന്നിദ്ധ...
    റേഡിയോ പ്രക്ഷേപണത്തിന്റെ ...
    അമേരിക്കന്‍ പോലീസ്‌ മുസ്ല...
    വിറ്റ്‌നി ഹൂസ്‌റ്റന്‍ അന്...
    ഇന്ത്യ ഇറാനോടൊപ്പം...
    ഭൂഗര്‍ഭ നദി പുതിയ ലോകാത്ഭ...
    ഡച്ചുകാരും ബുര്‍ഖ നിരോധിക...

    Click here to download Malayalam fonts
    Click here to download Malayalam fonts
    Your Ad Here
    Club Penguin


    ePathram Magazine