പാക്കിസ്ഥാനില്‍ ഹിന്ദു ക്ഷേത്രം പൊളിച്ചു: പ്രതിഷേധം ശക്തം

December 3rd, 2012

കറാച്ചി: പാക്കിസ്ഥാനിലെ കറാച്ചിയില്‍ നൂറു വര്‍ഷം പഴക്കമുള്ള ഹിന്ദു ക്ഷേത്രം ബുള്‍ഡോസര്‍ ഉപയോഗിച്ച് പൊളിച്ച് മാറ്റിയത് വിവാദമാകുന്നു. സൈനിക ബസാറിനു സമീപമുള്ള ശ്രീരാമ പിര്‍ മന്ദിര്‍ ക്ഷേത്രമാണ് കഴിഞ്ഞ ദിവസം റിയല്‍ എസ്റ്റേറ്റുകാരന്‍ പൊളിച്ചു നീക്കിയത്. വിശ്വാസികള്‍ സിന്ധ് ഹൈക്കോടതിയെ സമീപിച്ച് വിധി കാത്തിരിക്കുന്നതിനിടയിലാണ് ബുള്‍ഡോസര്‍ ഉപയോഗിച്ച് തകര്‍ത്തത്. സമീപത്തെ നാല്പതോളം വീടുകളും തകര്‍ത്തിട്ടുണ്ട്. ക്ഷേത്രവും വീടുകളും തകര്‍ത്തതിനെതിരെ പാക്കിസ്ഥാനിലെ ഹിന്ദു കൌണ്‍സില്‍ അംഗങ്ങള്‍ കറാച്ചിയിലെ പ്രസ് ക്ലബിനു മുന്നില്‍ പ്രകടനം നടത്തി. ക്ഷേത്രം തകര്‍ത്തതിലൂടെ തങ്ങളുടെ വിശ്വാസത്തെ മുറിവേല്പിച്ചതായും ദൈവങ്ങളെ അവഹേളിച്ചതായും അവര്‍ പറഞ്ഞു. എന്നാല്‍ ക്ഷേത്രം തകര്‍ത്തില്ലെന്നാണ് മിലിട്ടറി ലാന്റ് ആന്റ് കണ്‍‌റോണ്മെന്റ് ഡയറക്ടര്‍ പറയുന്നത്. ക്ഷേത്രം നിലനില്‍ക്കുന്ന സ്ഥലത്തിന്റെ ഉടമസ്ഥാവകാശം കരാറുകാരനാണെന്നും ഇവിടെ താമസിക്കുന്നവര്‍ കുടിയേറ്റക്കാര്‍ ആണെന്നും അദ്ദേഹം ആരോപിച്ചു.

- എസ്. കുമാര്‍

വായിക്കുക: , , ,

അഭിപ്രായം എഴുതുക »

ബംഗ്ലാദേശില്‍ ബുദ്ധമത ക്ഷേത്രങ്ങള്‍ തീയ്യിട്ട് നശിപ്പിച്ചു

October 1st, 2012

budhist-temple-destroyed-epathram

ധാക്ക: ബംഗ്ലാദേശിലെ കോക്സ് ബസാറില്‍ ഒരു സംഘം കലാപകാരികള്‍ പത്തോളം ബുദ്ധമത ക്ഷേത്രങ്ങള്‍ തീയ്യിട്ട് നശിപ്പിച്ചു. കൂടാതെ നിരവധി ബുദ്ധമത വിശ്വാസികളുടെ വീടുകള്‍ തകര്‍ക്കുകയും കൊള്ളയടിക്കുകയും ചെയ്തു. ഫേസ്ബുക്കില്‍ ഇസ്ലാമിനെ നിന്ദിക്കുന്ന രീതിയില്‍ ഉള്ള ചിത്രം പ്രസിദ്ധീകരിക്ക പ്പെട്ടിരുന്നു. ഇത് ബുദ്ധമത വിശ്വാസിയായ ഒരാള്‍ ചെയ്തതാണെന്ന് ആരോപിച്ചായിരുന്നു ബുദ്ധ ക്ഷേത്രങ്ങള്‍ക്കും ബുദ്ധ മതക്കാരുടെ വീടുകള്‍ക്കും നേരെ അക്രമണം നടത്തിയത്. പ്രതിഷേധക്കാരുടെ ആക്രമണത്തില്‍ നിരവധി ബുദ്ധ മത വിശ്വാസികള്‍ക്ക്  പരിക്കേറ്റിട്ടുണ്ട്. അക്രമികളെ ഭയന്ന് തീരദേശ ജില്ലയിലെ കോക്സ് ബസാറിലെ ന്യൂനപക്ഷ വിഭാഗമായ ബുദ്ധ മതക്കാര്‍ ഭീതിയോടെ ആണ് കഴിയുന്നത്. പ്രദേശത്തെ ബുദ്ധ മത വിശ്വാസികള്‍ക്ക് സംരക്ഷണം നല്‍കുവാന്‍ രാജ്യത്തെ പ്രമുഖ ബുദ്ധ മത ആചാര്യന്മാര്‍ ആവശ്യപ്പെട്ടിട്ടുണ്ട്.

- എസ്. കുമാര്‍

വായിക്കുക: , , ,

2 അഭിപ്രായങ്ങള്‍ »

ആറുമാസത്തിനിടെ 2437 കൊലപാതകങ്ങള്‍; യു.പി.കൊലപാതക പ്രദേശ്?

September 17th, 2012
ലഖ്നോ: അഖിലേഷ് യാദവ് മുഖ്യമന്ത്രിയായി ഭരണമേറ്റതിനു ശേഷം ആറുമാസത്തിനിടെ ഉത്തര്‍ പ്രദേശില്‍ 2437 കൊലപാതകങ്ങള്‍ നടന്നതായി റിപ്പോര്‍ട്ടുകള്‍. ഇതു കൂടാതെ 1100-ല്‍ അധികം ലൈംഗിക പീഢന കേസുകളും 450-ല്‍ അധികം വന്‍‌കിട കൊള്ളയും സംസ്ഥാനത്തു നടന്നു. ചെറുകിട കവര്‍ച്ചകളും ഭീഷണിപ്പെടുത്തി പണം വാങ്ങുന്നതും സംസ്ഥാനത്ത് സര്‍വ്വ സാധാരണമാണ്.   യു.പിയിലെ ക്രമസമാധാന രംഗം ആകെ താറുമാറായിരിക്കുന്നു എന്നാണ് ഇത് സൂചിപ്പിക്കുന്നത്. മുഖ്യമന്ത്രി എന്ന നിലയില്‍ അഖിലേഷ് യാദവ് തികഞ്ഞ പരാജയമാണെന്ന് പ്രതിപക്ഷം ആരോപിക്കുന്നു. എന്നാല്‍ പോലീസ് സേനയുടെ നിലവാരത്തകര്‍ച്ചയാണ് പ്രശ്നങ്ങള്‍ക്ക് കാരണമെന്നും താന്‍ അധികാരമേറ്റതിനു ശേഷം മാറ്റങ്ങള്‍ വരുത്തുവാന്‍ ശ്രമിച്ചു കൊണ്ടിരിക്കുകയാണെന്നുമാണ് അഖിലേഷിന്റെ വാദം.

- എസ്. കുമാര്‍

വായിക്കുക: , ,

അഭിപ്രായം എഴുതുക »

ലിബിയയില്‍ അമേരിക്കന്‍ സ്ഥാനപതി കൊല്ലപ്പെട്ട സംഭവം: ഒബാമ അന്വേഷണം ആവശ്യപ്പെട്ടു

September 13th, 2012
ബെന്‍‌ഗാസി(ലിബിയ): ലിബിയയിലെ അമേരിക്കന്‍ കോണ്‍സുലേറ്റ് ആക്രമിക്കുകയും സ്ഥാനപതി ക്രിസ്റ്റഫര്‍ സ്റ്റീവന്‍സിനെ കൊലചെയ്യുകയും ചെയ്ത സംഭവത്തെ കുറിച്ച് അന്വേഷണം നടത്തുവാന്‍ അമേരിക്കന്‍ പ്രസിഡണ്ട് ബരാക്ക് ഒബാമ ആവശ്യപ്പെട്ടു. ചൊവ്വാഴ്ച രാത്രി   ആയുധ ധാരികളായ ഒരു സംഘം അക്രമികള്‍ കോണ്‍സുലേറ്റിനു നേരെ ആക്രമണം അഴിച്ചു വിടുകയായിരുന്നു. ഇവര്‍ നടത്തിയ റോക്കറ്റ് ആക്രമണത്തിലാണ് സംഭവ സ്ഥലത്തു നിന്നും  രക്ഷപ്പെടുവാന്‍ ശ്രമിച്ച സ്റ്റീവന്‍സിനെ അക്രമികള്‍ കൊലചെയ്തു. സ്ഥാനപതിയെ കൂടാതെ കോണ്‍സുലേറ്റിലെ മൂന്ന് ഉദ്യോഗസ്ഥരും വധിക്കപ്പെട്ടു. കോണ്‍സുലേറ്റ് കെട്ടിടം അഗ്നിക്കിരയാക്കിയതിനൊപ്പം കൊള്ളയടിക്കുകയും ചെയ്തതായി റിപ്പോര്‍ട്ടുകള്‍ ഉണ്ട്. സംഭവത്തില്‍ ലോകരാജ്യങ്ങള്‍ ശക്തിയായി പ്രതിഷേധിച്ചു. അമേരിക്കയിലെ വേള്‍ഡ് ട്രേഡ് സെന്ററിനു നേരെ നടന്ന ഭീകരാക്രമണത്തിന്റെ വാര്‍ഷിക ദിനമായ സെപ്റ്റംബര്‍ 11നു ആണ് ഈ ആക്രമണവും  നടന്നത് . കോണ്‍സുലേറ്റിനു നേരെ ആക്രമണം ഉണ്ടായ പശ്ചാത്തലത്തില്‍ യു.എസിന്റെ രണ്ട് നാവിക സേനാ കപ്പലുകള്‍ ലിബിയയിലേക്ക് നീങ്ങിയിട്ടുണ്ട്. ആധുനിക പടക്കോപ്പുകള്‍ വഹിക്കുന്ന യു.എസ്.എസ്. ലബൂണ്‍, യു.എസ്.എസ് മക് ഹൌള്‍ എന്നീ യുദ്ധക്കപ്പലുകളാണ് ലിബിയന്‍ സമുദ്രാതിര്‍ത്തിയെ ലക്ഷ്യമാക്കി നീങ്ങുന്നത്. പ്രവാചകനെകുറിച്ച് മോശമായി ചിത്രീകരിച്ചു എന്ന് ആരോപിക്കുന്ന സിനിമക്ക്
അനുമതി നല്‍കി എന്നതാണ് പ്രതിഷേധത്തിനു കാരണമായി പറയുന്നത്.

- എസ്. കുമാര്‍

വായിക്കുക: , , ,

അഭിപ്രായം എഴുതുക »

പാക്കിസ്ഥാനില്‍ ജഡ്ജിയടക്കം മൂന്ന് പേരെ വെടിവെച്ച് കൊന്നു

August 30th, 2012

session-judge-among-three-dead-in-quetta-firing-epathram
ഇസ്‌ലാമബാദ്: പാക്കിസ്ഥാനിലെ തെക്കുപടിഞ്ഞാറന്‍ നഗരമായ ക്വാത്തയില്‍ ജഡ്ജിയടക്കം മൂന്ന് പേരെ അക്രമികള്‍ വെടിവെച്ച് കൊന്നു. സെഷന്‍സ് ജഡ്ജിയായ നഖ്‌വിയും അംഗരക്ഷകനും ഡ്രൈവറുമാണ് കൊല്ലപ്പെട്ടത്. ബൈക്കിലെത്തിയ അക്രമികള്‍ വെടിവെക്കുകയായിരുന്നു. ഡ്രൈവറും അംഗരക്ഷകനും സംഭവ സ്ഥലത്ത് വെച്ച് തന്നെ മരിച്ചു. പ്രതികള്‍ക്കായി പോലിസ് തെരച്ചില്‍ ആരംഭിച്ചു. ആരും സംഭവത്തിന്റെ ഉത്തരവാദിത്വം ഏറ്റെടുത്തിട്ടില്ല

- ഫൈസല്‍ ബാവ

വായിക്കുക: , ,

Comments Off on പാക്കിസ്ഥാനില്‍ ജഡ്ജിയടക്കം മൂന്ന് പേരെ വെടിവെച്ച് കൊന്നു

അമേരിക്കയില്‍ തിയറ്ററില്‍ വെടിവയ്‌പ്; 12 മരണം

July 21st, 2012

വാഷിംഗ്‌ടണ്‍: അമേരിക്കയില്‍ സിനിമാ തീയറ്ററില്‍ ബാറ്റ്‌മാന്‍ പരമ്പരയിലെ പുതിയ ചിത്രമായ ‘ദ്‌ ഡാര്‍ക്‌ നൈറ്റ്‌ റൈസി’ന്റെ പ്രദര്‍ശനത്തിനിടെ മുഖംമൂടിധാരി നടത്തിയ വെടിവയ്‌പില്‍ 12 പേര്‍ കൊല്ലപ്പെട്ടു. 50 പേര്‍ക്കു പരുക്കേറ്റു. ജയിംസ്‌ ഹോംസ്‌ എന്ന 24 കാരനാണ് അക്രമിയെന്നു കരുതുന്നു. ഇയാള്‍ അമേരിക്കന്‍ പൌരന്‍ തന്നെയാണ്. ഇയാളെ പോലീസ്‌ കസ്‌റ്റഡിയിലെടുത്തു. ഡെന്‍വറിലെ അറോറയിലുള്ള തീയറ്റര്‍ കോംപ്ലക്‌സിലാണ്‌ അമേരിക്കയെ നടുക്കിയ കൂട്ടക്കൊല നടന്നത്. വെടിവയ്‌പിനുള്ള കാരണം വ്യക്‌തമായിട്ടില്ല. സംഭവത്തെക്കുറിച്ച്‌ എഫ്‌.ബി.ഐ. അന്വേഷണം ആരംഭിച്ചു.

- ന്യൂസ് ഡെസ്ക്

വായിക്കുക: , ,

അഭിപ്രായം എഴുതുക »

പരാഗ്വേ പ്രസിഡണ്ട് പുറത്ത്

June 23rd, 2012

fernando-lugo-epathram

അസാൻഷൻ : അട്ടിമറി എന്ന് വിശേഷിപ്പിക്കാവുന്ന വേഗത്തിൽ പരാഗ്വേയിലെ കോൺഗ്രസ് പ്രസിഡണ്ട് ഫെർനാൻഡോ ലുഗോയെ പുറത്താക്കി. പ്രസിഡണ്ടിനെ പുറത്താക്കാനുള്ള ഇമ്പീച്ച്മെന്റ് പ്രമേയം പാസാക്കിയാണ് ഇന്നലെ അദ്ദേഹത്തെ പ്രസിഡണ്ട് പദവിയിൽ നിന്നും പുറത്താക്കിയത്. ഒരു ഭൂമി ഒഴിപ്പിക്കലുമായി ബന്ധപ്പെട്ട സംഘർഷം കൈകാര്യം ചെയ്യാൻ ബലം പ്രയോഗിച്ചത് ഏറെ രക്തച്ചൊരിച്ചിലിൽ കലാശിച്ചത് രാജ്യവ്യാപകമായി അദ്ദേഹത്തിനെതിരെ പ്രതിഷേധത്തിന് ഇടയാക്കിയിരുന്നു. ഇതിനെ രാഷ്ട്രീയ എതിരാളികൾ സമർത്ഥമായി ഉപയോഗിക്കുകയും ചെയ്തു. 4 വോട്ടുകൾക്കെതിരെ 39 വോട്ടുകൾ നേടിയാണ് പ്രസിഡണ്ടിനെ സെനറ്റ് സ്ഥാനഭ്രഷ്ട്ടനാക്കിയത്. അദ്ദേഹത്തിനു പകരം എതിരാളിയും വൈസ് പ്രസിഡണ്ടുമായിരുന്ന ഫെഡെറിക്കോ ഫ്രാങ്കോ പ്രസിഡണ്ടായി സ്ഥാനമേറ്റു. എന്നാൽ ഫ്രാങ്കോയെ അംഗീകരിക്കില്ല എന്ന് പ്രദേശത്തെ മറ്റു രാജ്യങ്ങൾ അറിയിച്ചിട്ടുണ്ട്. അർജന്റീന, വെനെസ്വേല, ബൊളീവിയ, ഇക്വഡോർ എന്നീ രാജ്യങ്ങളിലെ ഇടതുപക്ഷ സർക്കാരുകളാണ് സെനറ്റ് നടപടി നിയമവിരുദ്ധമാണ് എന്ന് പ്രഖ്യാപിച്ചത്.

- ജെ.എസ്.

വായിക്കുക: , , ,

അഭിപ്രായം എഴുതുക »

റോഡ്നി കിങ് ദുരൂഹ സാഹചര്യത്തില്‍ മരിച്ച നിലയില്‍

June 19th, 2012

rodney-king-epathram

വാഷിങ്ടണ്‍: അമേരിക്കന്‍ ചരിത്രത്തില്‍ ഏറ്റവും കൂടുതല്‍ നാശംവിതച്ച വംശീയ കലാപവുമായി ബന്ധപ്പെട്ടാണ് കിങ്ങിനെ ലോകമറിയുന്നത്. അമേരിക്കന്‍ പൊലീസിന്റെ വംശവെറിയുടെ ഇരയായി അറിയപ്പെടുന്ന കറുത്ത വര്‍ഗക്കാരന്‍ റോഡ്നി കിങ്ങിനെ(47) ദുരൂഹസാഹചര്യത്തില് നീന്തല്‍ക്കുളത്തില്‍ മരിച്ചനിലയില്‍ കണ്ടെത്തി. എന്നാല്‍ കിങ്ങിന്റെ മൃതദേഹത്തില്‍ അപായപ്പെടുത്തിയതിന്റെ സൂചനകളൊന്നും കണ്ടെത്താനായിട്ടില്ലെന്ന് ബി. ബി. സി. റിപ്പോര്‍ട്ട് ചെയ്തു.  കിങ്ങിന്റെ പ്രതിശ്രുത വധുവായ സിന്തിയ കെല്ലിയാണ് മൃതദേഹം ആദ്യം  കണ്ടത്. ഇദ്ദേഹത്തിന് 47 വയസ്സായിരുന്നു. 1991 മാര്‍ച്ചില്‍ അമിതവേഗത്തില്‍ വാഹനമോടിച്ചെന്ന കുറ്റംചുമത്തി കിങ്ങിനെ പൊലീസ് അതിക്രൂരമായി മര്‍ദ്ദിച്ച ദൃശ്യങ്ങള്‍ ഒരു ടെലിവിഷന്‍ ചാനല്‍ പുറത്തുവിട്ടതോടെ രോഷാകുലരായ ജനങ്ങള്‍ പോലീസിനെതിരെ കേസ്സെടുക്കാന്‍ ആവശ്യപ്പെട്ടു.  എന്നാല്‍  വ്യക്തമായ തെളിവുകളുണ്ടായിട്ടും സംഭവത്തിനുത്തരവാദികളായ വെളുത്ത വര്‍ഗക്കാരായ പൊലീസ് ഉദ്യോഗസ്ഥരെ അധികൃതര്‍ വെറുതെ വിടുകയായിരുന്നു. ഇതേതുടര്‍ന്നുണ്ടായ വംശീയ ലഹളയില്‍ 55 പേര്‍ മരിക്കുകയും 2000ത്തോളം പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. യു. എസ്. വംശവെറിയുടെ ഇര എന്നാണ് റോഡ്നി കിങ്ങിനെ പിന്നീട് മാധ്യമങ്ങള്‍ പറഞ്ഞിരുന്നത്.

- ന്യൂസ് ഡെസ്ക്

വായിക്കുക: , , ,

അഭിപ്രായം എഴുതുക »

ജമൈക്കന്‍ മയക്കുമരുന്ന്‌ രാജാവിന്‌ തടവുശിക്ഷ

June 11th, 2012

Cristopher cock-epathram

കിംഗ്സ്റ്റന്‍: ജമൈക്കയിലെ കുപ്രസിദ്ധ കള്ളകടത്തുകാരനും  മയക്കുമരുന്നു രാജാവുമായ ക്രിസ്റ്റഫര്‍ കോക്കിന് അമേരിക്കയിലെ കോടതി 23 വര്‍ഷം തടവുശിക്ഷ വിധിച്ചു. മയക്കുമരുന്നു കടത്തിന് അമേരിക്കയില്‍ ലഭിക്കാവുന്ന പരമാവധി ശിക്ഷയാണ് ഇത്. 43 കാരനായ കോക്ക് നിരവധി ക്രിമിനല്‍ കേസുകളില്‍ പിടികിട്ടാ പുള്ളിയായിരുന്നു. മയക്കുമരുന്നുകടത്തു കേസിലും വ്യാപകമായി അക്രമം നടത്തിയ കേസിലുമാണ് കോക്കിന് ശിക്ഷ ലഭിച്ചത്. മരിജുവാന, കൊക്കയിന്‍ തുടങ്ങിയ മയക്കുമരുന്നുകള്‍ ലോകവ്യാപകമായി വിതരണം ശൃംഖലയുടെ തലവന്‍ ആയിരുന്നു ഇയാള്‍.  ഇത്തരം മയക്കുമരുന്ന് ലോബിയായ ‘ഷവര്‍ പോസെ’ എന്ന അന്താരാഷ്ട്ര ക്രിമിനല്‍ സംഘടനയുടെ തലവനായിരുന്നു 1990കളില്‍ കോക്ക്. അമേരിക്കയുടെ കടുത്ത സമ്മര്‍ദങ്ങള്‍ക്കൊടുവിലാണ് ജമൈക്കന്‍ ഭരണകൂടം 2010ല്‍ കോക്കിനെ അറസ്റ്റ് ചെയ്യുന്നതും അമേരിക്കയ്ക്ക് വിട്ടുനല്‍കുന്നതും. കിംഗ്സ്റ്റനു സമീപം തിവോലി ഗാര്‍ഡനില്‍ നടന്ന ഏറ്റുമുട്ടലിനൊടുവിലാണ് കോക്കിനെ അറസ്റ്റ് ചെയ്തത്.

- ന്യൂസ് ഡെസ്ക്

വായിക്കുക: , ,

അഭിപ്രായം എഴുതുക »

റഷ്യ സിറിയയെ പിന്തുണക്കുന്നതിനെതിരെ യൂറോപ്യന്‍ യൂനിയന്‍

June 5th, 2012

syria-epathram

മോസ്കോ: ഭരണകൂടത്തിനെതിരായി ശക്തമായ പ്രക്ഷോഭം നടക്കുന്ന സിറിയയില്‍ നിരപരാധികളായ ജനങ്ങളെ ബഷറല്‍ അസദിന്റെ സൈന്യം കൊന്നൊടുക്കുകയാണെന്നും യു.എന്‍ സമാധാന ഉടമ്പടി ലംഘിച്ച് സൈനിക നടപടി തുടരുന്ന അസാദിനെതിരെ ലോകം മുഴുവന്‍ തിരിയുമ്പോള്‍ റഷ്യ സിറിയക്ക് അനുകൂലമായ നിലപാട് സ്വീകരിക്കുന്നതില്‍ നിന്നും വിട്ടു നില്‍ക്കണം എന്ന് യൂറോപ്യന്‍ യൂണിയന്‍ ആവശ്യപ്പെട്ടു. സിറിയയില്‍ ഭരണകൂടത്തിനെതിരായനിലപാട് ശക്തമാക്കാന്‍ റഷ്യക്കുമേല്‍ യൂറോപ്യന്‍ യൂണിയന്‍െറ സമ്മര്‍ദം ഉണ്ട്. നൂറിലേറെ സിവിലിയന്മാരുടെ കൊലയില്‍ കലാശിച്ച ഹൗല കൂട്ടക്കുരുതിക്ക് ശേഷവും ബശ്ശാര്‍ ഭരണകൂടത്തോട് മൃദു സമീപനം സ്വീകരിച്ച റഷ്യ, ആക്രമണത്തിന് പിന്നില്‍ വിമത സേനക്കും പങ്കുണ്ടെന്ന നിലപാടാണ് തുടക്കം മുതല്‍ സ്വീകരിച്ചത്.

- ന്യൂസ് ഡെസ്ക്

വായിക്കുക: , ,

അഭിപ്രായം എഴുതുക »

4 of 1334510»|

« Previous Page« Previous « ഇസ്രായേല്‍ അന്തര്‍വാഹിനികളിലെ മിസൈലുകളില്‍ ആണവായുധം ഘടിപ്പിക്കുന്നു
Next »Next Page » അല്‍ ക്വയ്ദ രണ്ടാമന്‍ കൊല്ലപ്പെട്ടു »



  • ജിമ്മി കാര്‍ട്ടര്‍ അന്തരിച്ചു
  • സാമൂഹിക മാധ്യമങ്ങളില്‍ കുട്ടികൾക്ക് വിലക്ക് ഏർപ്പെടുത്തി
  • മാധവ് ഗാഡ്ഗില്ലിന് യു. എന്‍. ഇ. പി. ‘ചാംപ്യന്‍സ് ഓഫ് ദി എര്‍ത്ത്’ പുരസ്‌കാരം സമ്മാനിക്കും.
  • വ്യാജ വാർത്തകൾ കണ്ടെത്തൽ : പാഠ്യ പദ്ധതിയിൽ ഉൾപ്പെടുത്തി ബ്രിട്ടൻ
  • ഷെയ്ഖ്‌ ഹസീന രാജി വെച്ചു : കലാപത്തെ തുടർന്ന് രാജ്യം വിട്ടു
  • ബുക്കർ പുരസ്കാരം ജെന്നി ഏർപെൻ ബെക്കിന്
  • കൊവിഷീല്‍ഡ് കൊവിഡ് വാക്സിൻ പാർശ്വ ഫലങ്ങൾ ഉണ്ടാക്കുന്നു
  • അമേരിക്കയുമായി സഹകരിക്കില്ലെന്ന് നൈജർ
  • 1300 കോടി വർഷം പഴക്കമുള്ള തമോദ്വാരം കണ്ടെത്തി
  • ഷെയ്ഖ് ഹസീന ബംഗ്ലാദേശില്‍ വീണ്ടും അധികാരത്തിലേക്ക്
  • കൊവിഡ് ജെ. എൻ-1 വകഭേദം അപകടകാരിയല്ല എന്ന് ലോകാരോഗ്യ സംഘടന
  • മലേറിയ വാക്സിന് അംഗീകാരം നല്‍കി
  • ഉപയോഗിക്കാത്ത ജി- മെയിൽ എക്കൗണ്ടുകൾ നീക്കം ചെയ്യും : മുന്നറിയിപ്പുമായി ഗൂഗിൾ
  • ചാള്‍സ് മൂന്നാമന്‍ കിരീടം ധരിച്ചു
  • ഓസ്‌ട്രേലിയയിലും ഇ-സിഗരറ്റുകള്‍ക്ക് നിയന്ത്രണം വരുന്നു
  • ബെനഡിക്ട് പതിനാറാമൻ മാർപാപ്പയുടെ സംസ്കാരം വ്യാഴാഴ്‌ച
  • ചാള്‍സ് ശോഭ്‌രാജ് ജയില്‍ മോചിതനായി
  • ലോകകപ്പിൽ മുത്തമിട്ട് അര്‍ജന്‍റീന
  • സ്വവര്‍ഗ്ഗ വിവാഹം അമേരിക്കയില്‍ നിയമാനുസൃതം
  • ഫ്രാന്‍സ് ലോക കപ്പ് ഫൈനലിലേക്ക്



  • വെനീസില്‍ വെള്ളപ്പൊക്കം...
    ഇന്ത്യൻ വംശജനും പത്നിക്കു...
    ഇന്ത്യക്കെതിരെ ആഞ്ഞടിച്ച്...
    ജമ്മു കശ്മീ‍ർ വിഭജനത്തിനെ...
    ജൂലിയന്‍ അസാഞ്ച് ലണ്ടനില്...
    പഴ്‌സ് എടുക്കാന്‍ മറന്ന യ...
    ചൈന ഇന്റർനെറ്റ് നശീകരണത്ത...
    മർഡോക്കിന്റെ കുറ്റസമ്മതം...
    നരേന്ദ്ര മോഡിക്ക് വിസ നൽക...
    ഈമെയിൽ ചോർത്തൽ : മർഡോക്ക്...
    മ്യാന്‍‌മറില്‍ സ്യൂചിക്ക്...
    കൊല്ലപ്പെട്ട അമേരിക്കന്‍ ...
    അഫ്ഗാനിസ്ഥാനിൽ സ്ത്രീകൾക്...
    അമേരിക്കൻ സൈനിക സാന്നിദ്ധ...
    റേഡിയോ പ്രക്ഷേപണത്തിന്റെ ...
    അമേരിക്കന്‍ പോലീസ്‌ മുസ്ല...
    വിറ്റ്‌നി ഹൂസ്‌റ്റന്‍ അന്...
    ഇന്ത്യ ഇറാനോടൊപ്പം...
    ഭൂഗര്‍ഭ നദി പുതിയ ലോകാത്ഭ...
    ഡച്ചുകാരും ബുര്‍ഖ നിരോധിക...

    Click here to download Malayalam fonts
    Click here to download Malayalam fonts
    Your Ad Here
    Club Penguin


    ePathram Magazine