വൈറ്റ്‌ ഹൗസിനു നേരെ പുക ബോംബ്‌ എറിഞ്ഞ പ്രതിഷേധക്കാര്‍ക്ക് നേരെ നടപടി

January 19th, 2012

white-house-epathram

വാഷിംഗ്‌ടണ്‍: ലോകത്ത്‌ ഏറ്റവും സുരക്ഷയുള്ള മന്ദിരമെന്ന് പറയപ്പെടുന്ന അമേരിക്കന്‍ പ്രസിഡന്റിന്റെ ഔദ്യോഗിക വസതിയായ വൈറ്റ്‌ ഹൗസിലേക്ക് ‘വാള്‍സ്‌ട്രീറ്റ്‌’ പ്രക്ഷോഭകാരികള്‍ പുക ബോംബ്‌ എറിഞ്ഞു‌. ഇതേത്തുടര്‍ന്ന്‌ ഒരു മണിക്കൂറോളം വൈറ്റ്‌ ഹൗസ്‌ അടച്ചിട്ടു. ആയിരത്തോളം വരുന്ന ‘വാള്‍സ്‌ട്രീറ്റ്‌’ പ്രക്ഷോഭകാരികള്‍ വൈറ്റ്‌ ഹൗസിനു മുന്നില്‍ പ്രകടനം നടത്തുന്നതിനിടെയാണു സംഭവം‌. ബോംബ്‌ വീണതിനെത്തുടര്‍ന്ന്‌ വൈറ്റ് ഹൗസ്‌ ഉദ്യോഗസ്ഥര്‍   പരിഭ്രാന്തിയിലായി, ഉടന്‍ തന്നെ സുരക്ഷാ ഏജന്‍സികള്‍ പ്രദേശത്തിന്റെ നിയന്ത്രണം ഏറ്റെടുത്തു. ഇതേത്തുടര്‍ന്നു സമീപത്തെ റോഡുകള്‍ പോലീസ്‌ ഒഴിപ്പിച്ചു. പ്രക്ഷോഭകാരികളെയും പിരിച്ചയച്ചു. ഈ സമയം പ്രസിഡന്റ്‌ ബരാക്‌ ഒബാമയും കുടുംബവും വൈറ്റ്‌ ഹൗസിലുണ്ടായിരുന്നില്ല.

- ന്യൂസ് ഡെസ്ക്

വായിക്കുക: , ,

അഭിപ്രായം എഴുതുക »

നൈജീരിയയില്‍ അനിശ്ചിതകാലപണിമുടക്ക് തുടരും

January 16th, 2012

nigeria-protests-epathram

ലാഗോസ്: ആഫ്രിക്കയിലെ ഏറ്റവും വലിയ എണ്ണ ഉത്പാദക രാഷ്ട്രമായ നൈജീരിയയില്‍ പെട്രോളിയം ഉത്പന്നങ്ങള്‍ക്കുള്ള സബ്സിഡി പിന്‍വലിച്ചതിനെതിര തൊഴിലാളി യൂണിയനുകള്‍ തുടങ്ങിയ അനിശ്ചിതകാലപണിമുടക്ക് അവസാനിപ്പിക്കാനായി നടന്ന ഒത്തുതീര്‍പ്പ് ചര്‍ച്ച വീണ്ടും പരാജയപ്പെട്ടു. ചര്‍ച്ചയില്‍  നൈജീരിയന്‍ പ്രസിഡന്റ് ഗുഡ്ലക്ക് ജോനാഥനും തൊഴിലാളി യൂണിയന്‍ നേതാക്കളും പങ്കെടുത്തിരുന്നു. ചര്‍ച്ച പരാജയപ്പെട്ടതോടെ  പണിമുടക്ക് തുടരുമെന്ന് യൂണിയന്‍ നേതാവ് അബ്ദുല്‍ വാഹിദ് ഉമര്‍ അറിയിച്ചു. എന്നാല്‍ സുരക്ഷ പരിഗണിച്ച്  തെരുവുകളില്‍ നിന്ന് പ്രതിഷേധപ്രകടനങ്ങള്‍ കഴിവതും ഒഴിവാക്കുമെന്നും വാഹിദ് ഉമര്‍ കൂട്ടിച്ചേര്‍ത്തു. എണ്ണ ഉത്പാദനത്തില്‍ ലോകത്ത് ആറാം സ്ഥാനമുള്ള നൈജീരിയയിലെ പണിമുടക്ക് ആഗോള എണ്ണ വിപണിയെയും ബാധിക്കുമെന്നാണ് വിലയിരുത്തപ്പെടുന്നത്.
ജനുവരി ഒന്നുമുതല്‍ നൈജീരിയയില്‍  ജനങ്ങള്‍ക്ക് സര്‍ക്കാറില്‍നിന്ന് ലഭിക്കുന്ന എണ്ണ സബ്സിഡി പിന്‍വലിച്ചിരുന്നു. അതോടെ ഇന്ധനത്തിന്റെ വില  ഇരട്ടിയായി. ഇതാണ്  ദാരിദ്യ്രത്തില്‍ കഴിയുന്ന ജനങ്ങളെ തെരുവിലിറങ്ങാന്‍ പ്രേരിപ്പിച്ചത്. ഇതിനകം  നിരവധി തവണ പ്രസിഡന്റുമായി ചര്‍ച്ച നടത്തിക്കഴിഞ്ഞെങ്കിലും സാമ്പത്തികമായി പിടിച്ചുനില്‍ക്കാനാവില്ലെന്ന് പറഞ്ഞ്  നടപടി പിന്‍വലിക്കാന്‍ അദ്ദേഹം തയാറായിട്ടില്ല.


- ന്യൂസ് ഡെസ്ക്

വായിക്കുക: , ,

അഭിപ്രായം എഴുതുക »

സര്‍ദാരി ചികിത്സക്കായി ദുബൈയില്‍

January 12th, 2012

ഇസ്ലാമാബാദ്: പാകിസ്ഥാനിലെ രാഷ്ട്രീയ  പ്രതിസന്ധികള്‍ രൂക്ഷമാകുന്നതിനിടെ പ്രസിഡന്റ് ആസിഫ് അലി സര്‍ദാരി ചികിത്സക്കായി ദുബൈയിലേക്ക് പോയതായി റിപ്പോര്‍ട്ട്.  മുന്‍ പ്രസിഡന്റ് മുശര്‍റഫുമായി സര്‍ദാരി കൂടിക്കാഴ്ച നടത്തുമെന്നും സൂചനയുണ്ട്.   സര്‍ദാരിയും ഗീലാനിയും രാജി വെക്കണമെന്ന ആവശ്യം പാകിസ്താനില്‍ ശക്തി പ്രാപിക്കുകയാണ്. മുന്‍ ക്രിക്കറ്റ്‌ ക്യാപ്റ്റന്‍ ഇമ്രാന്‍ ഖാന്‍റെ നേതൃത്വത്തില്‍ നടക്കുന്ന രാഷ്ട്രീയ മുന്നേറ്റവും, സൈന്യവും ഭരണകൂടവും തമ്മിലുള്ള പരസ്യമായ ഏറ്റുമുട്ടലും പാകിസ്ഥാനിലെ പ്രതിസന്ധികള്‍ കൂടുതല്‍ വഷളാക്കി യിരിക്കുകയാണ്. എന്നാല്‍ പ്രതിസന്ധികള്‍ പരിഹരിക്കാന്‍ തങ്ങള്‍ പര്യാപ്തരാണെന്ന നിലപാടിലാണ് പാക് ഭരണകൂടം

- ന്യൂസ് ഡെസ്ക്

വായിക്കുക: , ,

അഭിപ്രായം എഴുതുക »

ഇറാന്‍ പ്രസിഡന്‍റ് അഹ്മദി നെജാദ് വെനിസ്വേലയില്‍

January 10th, 2012

Mahmoud Ahmadinejad-epathram

കറാക്കസ്: ഇറാന്‍ പ്രസിഡന്‍റ് അഹ്മദി നെജാദ് അഞ്ച് ദിവസത്തെ ലാറ്റിനമേരിക്കന്‍ പര്യടനം ആരംഭിച്ചു. വെനിസ്വേലയിലെത്തിയ നെജാദിന് അവിടെ ഉജ്ജ്വല സ്വീകരണമാണ് ലഭിച്ചത്. ഞായറാഴ്ച കറാക്കസിലെ സൈനിക വിമാനത്താവളത്തിലെത്തിയ നെജാദിനെ വെനിസ്വേലന്‍ വൈസ് പ്രസിഡന്‍റ് ഏലിയാസ് ജോവ മിലാനോയുടെ നേതൃത്വത്തിലുള്ള സംഘം സ്വീകരിച്ചു. പ്രസിഡന്‍റ് ഹ്യൂഗോ  ചാവെസുമായും നെജാദ് കൂടിക്കാഴ്ച നടത്തും. അഞ്ച് ദിവസം നീളുന്ന പര്യടനത്തിനിടെ, കടുത്ത അമേരിക്കന്‍ വിരുദ്ധ നിലപാട് സ്വീകരിക്കുന്ന നികരാഗ്വ, ക്യൂബ, എക്വഡോര്‍ എന്നീ രാജ്യങ്ങളും അദ്ദേഹം സന്ദര്‍ശിക്കും.
അമേരിക്കയുടെയും യൂറോപ്യന്‍ യൂനിയന്‍റെയും കടുത്ത ഉപരോധത്തെ പ്രതിരോധിക്കുന്നതിന്‍റെ ഭാഗമായി കഴിഞ്ഞ ദിവസം
അമേരിക്കയുടെ അടിച്ചമര്‍ത്തലുകള്‍ക്കെതിരെയുള്ള പ്രതിരോധവും സമാന മനസ്കരായ രാജ്യങ്ങളുമായി നവകൊളോണിയല്‍ വിരുദ്ധ കാഴ്ചപ്പാടുകള്‍ പങ്കുവെക്കലുമാണ് പര്യടനത്തിന്‍െറ ഉദ്ദ്യേശമെന്ന് തെഹ്റാനില്‍ യാത്രക്കൊരുങ്ങവെ നെജാദ് പറഞ്ഞു.

- ന്യൂസ് ഡെസ്ക്

വായിക്കുക: , ,

അഭിപ്രായം എഴുതുക »

സുഡാനില്‍ ഗോത്രസംഘര്‍ഷത്തില്‍ മരണം നൂറ്റെണ്‍പത് കടന്നു

January 5th, 2012

കാര്‍തൂം: സുഡാനില്‍ ഉണ്ടായ ഗോത്ര സംഘര്‍ഷങ്ങളില്‍ മരിച്ചവരുടെ എണ്ണം 180 കടന്നു. ദക്ഷിണ സുഡാനിലെ പിബര്‍ മേഘലയിലാണ് ലിയോനുവര്‍, മുര്‍ലെ എന്നീ ഗോത്രങ്ങള്‍ തമ്മില്‍ ഏറ്റുമുട്ടല്‍ നടക്കുന്നത്. മാസങ്ങളായി നീണ്ടു നില്‍ക്കുന്ന സംഘര്‍ഷത്തില്‍ കൊല്ലപ്പെട്ടവരില്‍  നിരവധി സ്ത്രീകളും കുട്ടികളും ഉള്‍പ്പെടുന്നുണ്ട്. പ്രദേശത്ത് വ്യാപകമായ കൊള്ളയും കൊള്ളിവെപ്പും നടക്കുന്നുണ്ട്. സംഘര്‍ഷത്തെ പൂര്‍ണ്ണമായും നിയന്ത്രിക്കുവാന്‍ സര്‍ക്കാരിനായിട്ടില്ല. സംഘര്‍ഷത്തെ തുടര്‍ന്ന് പ്രദേശത്തുനിന്നും പാലായനം ചെയ്യുന്നവരുടെ എണ്ണം വര്‍ദ്ധിച്ചിട്ടുണ്ട്.

- ന്യൂസ് ഡെസ്ക്

വായിക്കുക: , , , ,

അഭിപ്രായം എഴുതുക »

നൈജീരിയയില്‍ വംശീയസംഘര്‍ഷം; മരണം 66 ആയി

January 3rd, 2012

nigeria-riots-epathram

അബുജ: നൈജീരിയയിലെ എബോണി സ്റ്റേറ്റില്‍ വംശീയ വിഭാഗങ്ങള്‍ തമ്മിലുണ്ടായ ഏറ്റുമുട്ടലില്‍ മരിച്ചവരുടെ എണ്ണം 66 ആയി. ഭൂമി തര്‍ക്കത്തെ തുടര്‍ന്ന് തെക്കുകിഴക്കന്‍ പ്രവിശ്യയായ ഇബോണിയിലെ ഇഷേലു ജില്ലയില്‍ ബദ്ധവൈരികളായ ഇസ്സ, ഇസിലോ വംശീയര്‍ തമ്മിലാണ് അക്രമം പൊട്ടിപ്പുറപ്പെട്ടത്. കൃഷിയെ ആശ്രയിച്ചുകഴിയുന്ന ഇവര്‍ക്കിടയില്‍ ഭൂമിയെച്ചൊല്ലി തര്‍ക്കം നേരത്തേ നിലവിലുണ്ട്. ബോകോ ഹറം തീവ്രവാദികളുടെ ശക്തി കേന്ദ്രങ്ങളില്‍ അടിയന്തരാവസ്ഥ പ്രഖ്യാപിച്ച് മണിക്കൂറുകള്‍ക്ക് ശേഷമാണ് രാജ്യത്ത് പുതിയ അക്രമങ്ങള്‍ പൊട്ടിപ്പുറപ്പെട്ടത്.

സംഘര്‍ഷത്തില്‍ ഒരു പോലീസുദ്യോഗസ്ഥനും കൊല്ലപ്പെട്ടു. പ്രദേശം സന്ദര്‍ശിച്ച പ്രവിശ്യാ ഗവര്‍ണര്‍ മാര്‍ട്ടിന്‍ എലേച്ചി ജനങ്ങളോടു സമചിത്തത പാലിക്കാന്‍ അഭ്യര്‍ഥിച്ചു. അതിനിടെ, നൈജീരിയയില്‍ ഇസ്‌ലാമിക തീവ്രവാദ സംഘടനയായ ‘ ബോകോ ഹറാം ‘ ക്രിസ്മസ് ദിനത്തില്‍ ആക്രമണം നടത്തിയ പ്രദേശങ്ങളില്‍ പ്രസിഡന്‍റ് ഗുഡ്‌ലക്ക് ജൊനാഥന്‍ ഞായറാഴ്ച അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു. ക്രിസ്തീയ ദേവാലയങ്ങളില്‍ നടന്ന സ്‌ഫോടനപരമ്പരയില്‍ 49 പേര്‍ മരിച്ചിരുന്നു.

- ലിജി അരുണ്‍

വായിക്കുക: , ,

അഭിപ്രായം എഴുതുക »

ഭാര്യയുടെ മുന്‍ പ്രണയം തൊണ്ണൂറ്റൊമ്പതുകാരന്‍ വിവാഹ മോചനത്തിനൊരുങ്ങുന്നു

January 3rd, 2012
Divorce-epathram
റോം: തന്റെ ഭാര്യക്ക് അറുപതു വര്‍ഷം മുമ്പ് മറ്റൊരാളുമായി പ്രണയമുണ്ടായിരുന്നു എന്ന് അടുത്തിടെ കണ്ടെത്തിയ തൊണ്ണൂറ്റൊമ്പതുകാരന്‍  വിവാഹ മോചനത്തിനൊരുങ്ങുന്നു. ഇറ്റലിക്കാരനായ അന്റോണിയോ ആണ് തന്റെ ഭാര്യ  റോസ് വര്‍ഷങ്ങള്‍ക്ക് മുമ്പ് കാമുകനുമായി നടത്തിയ  എഴുത്തുകള്‍ ശ്രദ്ധയില്‍ പെട്ടതിനെ തുടര്‍ന്ന്  എഴുപത്തേഴ് വര്‍ഷം പിന്നിട്ട ദാമ്പത്ത്യത്തിനു വിരാമമിടുവാന്‍ കോടതിയെ സമീപിക്കുന്നത്. അടുത്തിടെ പഴയ അലമാരകള്‍ മാറ്റുന്നതിനിടയിലാണ് റോസിനു കാമുകന്‍ അയച്ച പ്രണയലേഖനങ്ങള്‍ കണ്ടെത്തിയത്. ഇതോടെ ഭാര്യ തന്നെ വഞ്ചിക്കുകയായിരുന്നു എന്ന് പറഞ്ഞാണ് അന്റോണിയോ വിവാഹമോചനത്തിനു അപേക്ഷിച്ചു കൊണ്ട് കോടതിയെ സമീപിച്ചത്. അറുപതിലേറെ വര്‍ഷങ്ങള്‍ക്ക് മുമ്പ് നടന്ന സംഭവത്തിന്റെ പേരില്‍ തൊ ണ്ണൂറ്റാറുകാരിയായ റോസിനെ ഉപേക്ഷിക്കരുതെന്ന് മക്കളും കൊച്ചുമക്കളും സുഹൃത്തുക്കളുമെല്ലാം ചേര്‍ന്ന് അന്റോണിയോയോട് അഭ്യര്‍ഥിച്ചെങ്കിലും അദ്ദേഹം തന്റെ നിലപാടില്‍ നിന്നും പിന്മാറാന്‍ തയ്യാറല്ല. റോസിന്റേയും അന്റോണിയോയുടേയും പ്രണയ വിവാഹമായിരുന്നു. എന്തായാലും അടുത്ത മാര്‍ച്ചില്‍ കേസില്‍ തീരുമാനമാകും. അങ്ങിനെയെങ്കില്‍ ഒരു പക്ഷെ ഏറ്റവും പ്രായമായ വ്യക്തികളുടേയും ഒപ്പം ദീര്‍ഘമായ ദാമ്പത്യത്തിന്റേയും പേരില്‍ ഈ വിവാഹ മോചന കേസ് ഗിന്നസ് ബുക്കിലും ഇടം പിടിച്ചേക്കും.

- ലിജി അരുണ്‍

വായിക്കുക: ,

അഭിപ്രായം എഴുതുക »

സിറിയ : 17 പ്രതിഷേധക്കാര്‍ കൊല്ലപ്പെട്ടു

December 31st, 2011

syrian protests-epathram

ബെയ്റൂട്ട് : അറബ് ലീഗ് നിരീക്ഷകരുടെ സാന്നിദ്ധ്യത്തിലും സിറിയയില്‍ പ്രതിഷേധ പ്രകടനം നടത്തുന്നവര്‍ക്കെതിരെ അടിച്ചമര്‍ത്തല്‍ നടപടികള്‍ തുടരുന്നു. ലക്ഷക്കണക്കിന് ആളുകള്‍ പങ്കെടുക്കുന്ന പ്രതിഷേധ സമരത്തിന് എതിരെ നടത്തിയ വെടിവെപ്പില്‍ 12 പേര്‍ കൊല്ലപ്പെട്ടു. ഹോംസ് നഗരത്തില്‍ നടന്ന വെടിവെപ്പില്‍ 5 സുരക്ഷാ ഭടന്മാര്‍ കൂടി കൊല്ലപ്പെട്ടു.

- ജെ.എസ്.

വായിക്കുക: , ,

അഭിപ്രായം എഴുതുക »

തെരഞ്ഞെടുപ്പ്‌ സുഗമമാക്കാന്‍ രാജ്യം വിടുമെന്ന് സാലെ

December 25th, 2011

ali-abdullah-saleh-epathram

സനാ : ഇടക്കാല സര്‍ക്കാരിന്റെ തെരഞ്ഞെടുപ്പ് ഒരുക്കങ്ങള്‍ സുഗമമാക്കാനായി താന്‍ കുറച്ചു നാള്‍ യെമനില്‍ നിന്നും മാറി നില്‍ക്കും എന്ന് യെമന്റെ പ്രസിഡണ്ടായ അലി അബ്ദുള്ള സാലെ അറിയിച്ചു. താന്‍ അമേരിക്കയിലേക്ക്‌ പോവും. എന്നാല്‍ ഇത് ചികിത്സയ്ക്ക് വേണ്ടി ഒന്നുമല്ല. താന്‍ പരിപൂര്‍ണ്ണ ആരോഗ്യവാനാണ്. എന്നാല്‍ മാദ്ധ്യമങ്ങളില്‍ നിന്നും ജനശ്രദ്ധയില്‍ നിന്നും അകന്നു നിന്ന്, ഇടക്കാല്‍ സര്‍ക്കാരിന്റെ തെരഞ്ഞെടുപ്പ്‌ ഒരുക്കങ്ങള്‍ സുഗമമാക്കാന്‍ വേണ്ടിയാണ് താന്‍ രാജ്യം വിടുന്നത്. എന്നാല്‍ എന്നാണ് പോവുന്നത് എന്ന് അദ്ദേഹം പറഞ്ഞില്ല.

താന്‍ തിരികെ യെമനില്‍ തന്നെ തിരികെ വരും എന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. തന്റെ പുറകില്‍ അടി പതറാതെ നിന്നവരെ താന്‍ കൈവിടില്ല. പ്രതിപക്ഷ കക്ഷികള്‍ക്ക്‌ കരുത്ത് പകരാനായി താന്‍ തിരികെ വന്ന് തെരുവുല്‍ ഇറങ്ങും എന്നും അദ്ദേഹം വെളിപ്പെടുത്തി.

- ജെ.എസ്.

വായിക്കുക: , ,

അഭിപ്രായം എഴുതുക »

റഷ്യയില്‍ പുടിന്‍ വിരുദ്ധ സമരം രൂക്ഷമാകുന്നു

December 25th, 2011

russia-demonstration-opposition-rally-putin-epathram

മോസ്കോ: റഷ്യയില്‍ പ്രധാനമന്ത്രി വ്ലാദിമിര്‍ പുടിനെതിരെയുള്ള സമരം രൂക്ഷമാകുന്നു. പാര്‍ലമെന്റ് തിരഞ്ഞെടുപ്പില്‍ കൃത്രിമം കാണിച്ചുവെന്നാരോപിച്ചാണ് കനത്ത മഞ്ഞിനെയും തണുപ്പിനേയും അവഗണിച്ച് മോസ്കോയില്‍ പടുകൂറ്റന്‍ റാലി നടന്നത്. പതിനായിരങ്ങള്‍ പങ്കെടുത്ത രണ്ടുകിലോമീറ്ററിലധികം നീളമുള്ള പ്രതിഷേധ റാലിയില്‍ പുടിനെതിരായ പ്രതിഷേധം അണപൊട്ടി. ലെനിനിസ്റ്റ്-മാര്‍ക്കിസ്റ്റ് സിദ്ധാന്തങ്ങള്‍ പ്രായോഗികതലത്തില്‍ പരാജയപ്പെട്ടതിനെ തുടര്‍ന്നു സംഭവിച്ച സോവിയറ്റ് യൂണിയന്റെ തകര്‍ച്ച റഷ്യയില്‍ സാമ്പത്തിക രാഷ്ടീയ രംഗത്ത് കടുത്ത അനിശ്ചിതത്വം സൃഷ്ടിച്ചു. പട്ടിണിയും തൊഴിലില്ലായ്മയും റഷ്യന്‍ ജനതയെ വലച്ചു. പുട്ടിന്റെ നേതൃത്വത്തില്‍ വന്ന സര്‍ക്കാറിനെതിരെ നിരവധി അഴിമതിയാരോപണങ്ങള്‍ ഉണ്ടായി. ഡിസംബര്‍ നാലിനു നടന്ന തിരഞ്ഞെടുപ്പില്‍ പുട്ടിന്‍ ഉദ്യോഗസ്ഥരെ കൂട്ടു പിടിച്ച് കൃത്രിമം കാണിച്ചുവെന്നാണ് പ്രക്ഷോഭകര്‍ പറയുന്നത്. രാജ്യത്ത് പുതിയ തിരഞ്ഞെടുപ്പ് നടത്തണമെന്നും കൃത്രിമം കാണിച്ചവരെ മാതൃകാപരമായി ശിക്ഷിക്കണമെന്നുമാണ് പ്രക്ഷോഭകര്‍ ആവശ്യപ്പെടുന്നത്.

-

വായിക്കുക:

Comments Off on റഷ്യയില്‍ പുടിന്‍ വിരുദ്ധ സമരം രൂക്ഷമാകുന്നു

7 of 1567810»|

« Previous Page« Previous « ചൈനയില്‍ മനുഷ്യാവകാശ പ്രവര്‍ത്തകനു തടവു ശിക്ഷ
Next »Next Page » തെരഞ്ഞെടുപ്പ്‌ സുഗമമാക്കാന്‍ രാജ്യം വിടുമെന്ന് സാലെ »



  • സാമൂഹിക മാധ്യമങ്ങളില്‍ കുട്ടികൾക്ക് വിലക്ക് ഏർപ്പെടുത്തി
  • മാധവ് ഗാഡ്ഗില്ലിന് യു. എന്‍. ഇ. പി. ‘ചാംപ്യന്‍സ് ഓഫ് ദി എര്‍ത്ത്’ പുരസ്‌കാരം സമ്മാനിക്കും.
  • വ്യാജ വാർത്തകൾ കണ്ടെത്തൽ : പാഠ്യ പദ്ധതിയിൽ ഉൾപ്പെടുത്തി ബ്രിട്ടൻ
  • ഷെയ്ഖ്‌ ഹസീന രാജി വെച്ചു : കലാപത്തെ തുടർന്ന് രാജ്യം വിട്ടു
  • ബുക്കർ പുരസ്കാരം ജെന്നി ഏർപെൻ ബെക്കിന്
  • കൊവിഷീല്‍ഡ് കൊവിഡ് വാക്സിൻ പാർശ്വ ഫലങ്ങൾ ഉണ്ടാക്കുന്നു
  • അമേരിക്കയുമായി സഹകരിക്കില്ലെന്ന് നൈജർ
  • 1300 കോടി വർഷം പഴക്കമുള്ള തമോദ്വാരം കണ്ടെത്തി
  • ഷെയ്ഖ് ഹസീന ബംഗ്ലാദേശില്‍ വീണ്ടും അധികാരത്തിലേക്ക്
  • കൊവിഡ് ജെ. എൻ-1 വകഭേദം അപകടകാരിയല്ല എന്ന് ലോകാരോഗ്യ സംഘടന
  • മലേറിയ വാക്സിന് അംഗീകാരം നല്‍കി
  • ഉപയോഗിക്കാത്ത ജി- മെയിൽ എക്കൗണ്ടുകൾ നീക്കം ചെയ്യും : മുന്നറിയിപ്പുമായി ഗൂഗിൾ
  • ചാള്‍സ് മൂന്നാമന്‍ കിരീടം ധരിച്ചു
  • ഓസ്‌ട്രേലിയയിലും ഇ-സിഗരറ്റുകള്‍ക്ക് നിയന്ത്രണം വരുന്നു
  • ബെനഡിക്ട് പതിനാറാമൻ മാർപാപ്പയുടെ സംസ്കാരം വ്യാഴാഴ്‌ച
  • ചാള്‍സ് ശോഭ്‌രാജ് ജയില്‍ മോചിതനായി
  • ലോകകപ്പിൽ മുത്തമിട്ട് അര്‍ജന്‍റീന
  • സ്വവര്‍ഗ്ഗ വിവാഹം അമേരിക്കയില്‍ നിയമാനുസൃതം
  • ഫ്രാന്‍സ് ലോക കപ്പ് ഫൈനലിലേക്ക്
  • ലോക കപ്പ് 2022 : അര്‍ജന്‍റീന ഫൈനലിലേക്ക്



  • വെനീസില്‍ വെള്ളപ്പൊക്കം...
    ഇന്ത്യൻ വംശജനും പത്നിക്കു...
    ഇന്ത്യക്കെതിരെ ആഞ്ഞടിച്ച്...
    ജമ്മു കശ്മീ‍ർ വിഭജനത്തിനെ...
    ജൂലിയന്‍ അസാഞ്ച് ലണ്ടനില്...
    പഴ്‌സ് എടുക്കാന്‍ മറന്ന യ...
    ചൈന ഇന്റർനെറ്റ് നശീകരണത്ത...
    മർഡോക്കിന്റെ കുറ്റസമ്മതം...
    നരേന്ദ്ര മോഡിക്ക് വിസ നൽക...
    ഈമെയിൽ ചോർത്തൽ : മർഡോക്ക്...
    മ്യാന്‍‌മറില്‍ സ്യൂചിക്ക്...
    കൊല്ലപ്പെട്ട അമേരിക്കന്‍ ...
    അഫ്ഗാനിസ്ഥാനിൽ സ്ത്രീകൾക്...
    അമേരിക്കൻ സൈനിക സാന്നിദ്ധ...
    റേഡിയോ പ്രക്ഷേപണത്തിന്റെ ...
    അമേരിക്കന്‍ പോലീസ്‌ മുസ്ല...
    വിറ്റ്‌നി ഹൂസ്‌റ്റന്‍ അന്...
    ഇന്ത്യ ഇറാനോടൊപ്പം...
    ഭൂഗര്‍ഭ നദി പുതിയ ലോകാത്ഭ...
    ഡച്ചുകാരും ബുര്‍ഖ നിരോധിക...

    Click here to download Malayalam fonts
    Click here to download Malayalam fonts
    Your Ad Here
    Club Penguin


    ePathram Magazine