മെയ്ദിനം യു. എസില്‍ പ്രതിഷേധം ഇരമ്പി

May 3rd, 2012

may day protests US-epathram

വാഷിങ്ടണ്‍: ലോക തൊഴിലാളി ദിനമായ മേയ് ഒന്നിന് അമേരിക്കന്‍ തെരുവുകളില്‍ വാള്‍സ്ട്രീറ്റ് പിടിച്ചെടുക്കല്‍ (ഒക്യുപൈ) പ്രക്ഷോഭകാരികള്‍‍ പ്രതിഷേധ പ്രകടനം നടത്തി. ഇതേ ദിവസം   പൊതു പണിമുടക്കിന് ആഹ്വാനം ചെയ്തിരുന്നു. പണിമുടക്ക് വന്‍ വിജയമായിരുന്നെന്നാണ് റിപ്പോര്‍ട്ട്.   അമേരിക്കയിലെമ്പാടും സമാധാനപരമായ  പ്രതിഷേധ പ്രകടനങ്ങള്‍ നടന്നു. ന്യൂയോര്‍ക് സിറ്റിയിലും യൂണിയന്‍ ചത്വരത്തില് നടത്തിയ പ്രതിഷേധ പ്രതിഷേധത്തിലും  ആയിരങ്ങള്‍ ‍ പങ്കെടുത്തു. അതേസമയം, ഓക്ലന്‍ഡില്‍ പ്രക്ഷോഭകാരികളും പൊലീസും തമ്മില്‍ ഏറ്റുമുട്ടി. സമരക്കാര്‍ക്കെതിരെ പൊലീസ് ഗ്രനേഡും ടിയര്‍ ഗ്യാസും പ്രയോഗിച്ചു.  ഓക്ലന്‍ഡില്‍ പൊലീസുമായുണ്ടായ ഏറ്റുമുട്ടലിനെ തുടര്‍ന്ന് നിരവധിപേര്‍ അറസ്റ്റിലായി.

- ന്യൂസ് ഡെസ്ക്

വായിക്കുക: , ,

Comments Off on മെയ്ദിനം യു. എസില്‍ പ്രതിഷേധം ഇരമ്പി

സൂ ചി പാർലമെന്റിൽ

May 2nd, 2012

aung-san-suu-kyi-epathram

നായ്പിഡാവ് : മ്യാന്മറിലെ സൈനിക ഭരണത്തിനെതിരെ ദീര്‍ഘകാലമായി പ്രതിരോധം നടത്തിയതിനു ശേഷം കഴിഞ്ഞ മാസം നടന്ന ഉപ തെരഞ്ഞെടുപ്പിലൂടെ ചരിത്ര വിജയം നേടിയ ഓങ് സാൻ സൂ ചി ഇന്ന് പാർലമെന്റിൽ തന്റെ സ്ഥാനം ഏറ്റെടുത്തു. ഇതോടെ അര നൂറ്റാണ്ടോളം കാലത്തെ സൈനിക ഏകാധിപത്യത്തിനെതിരെ ശക്തമായ രാഷ്ട്രീയ പ്രതിരോധത്തിന്റെ നാളുകളാണ് മ്യാന്മാറില്‍ ആഗതമായിരിക്കുന്നത്.

ഭരണഘടന സംരക്ഷിക്കും എന്ന സത്യപ്രതിജ്ഞാ വാചകത്തോട് നേരത്തേ പ്രകടിപ്പിച്ച എതിർപ്പ് പിൻവലിച്ചതിനെ തുടർന്നാണ് സൂ ചി യും മറ്റ് 33 നാഷണൽ ലീഗ് അംഗങ്ങളും പാർലമെന്റിൽ പ്രവേശിച്ചത്. ജനാധിപത്യ വിരുദ്ധമാണ് മ്യാന്മാറിലെ ഭരണ ഘടന എന്നും ഇത് ഭേദഗതി ചെയ്ത് സൈന്യത്തിന്റെ രാഷ്ട്രീയ പ്രാധാന്യം കുറയ്ക്കണം എന്നുമാണ് സൂ ചി യുടെ രാഷ്ട്രീയ നിലപാട്.

എന്നാൽ തങ്ങളുടെ ഈ പിന്മാറ്റം അഹിംസയിൽ ഊന്നിയ തങ്ങളുടെ പ്രതിരോധത്തിന്റെ തത്വശാസ്ത്രം ഉൾക്കൊണ്ട് കൊണ്ടാണ് എന്ന് സൂ ചി അറിയിച്ചു.

- ജെ.എസ്.

വായിക്കുക: , , ,

അഭിപ്രായം എഴുതുക »

പാക്കിസ്ഥാനില്‍ ഹിന്ദുക്കള്‍ക്ക് പ്രത്യേക തിരിച്ചറിയല്‍ കാര്‍ഡ്

April 25th, 2012
pakistan-id-cards-for-hindus-epathram
ഇസ്ലാമാബാദ്: പാക്കിസ്ഥാനിലെ ഹിന്ദുക്കള്‍ക്ക് കമ്പ്യൂട്ടറൈസ് ചെയ്ത ദേശീയ തിരിച്ചറിയല്‍ കാര്‍ഡു നല്‍കുമെന്ന് പാക്കിസ്ഥാന്‍ സര്‍ക്കാര്‍. പാക്കിസ്ഥാനില്‍ ഹിന്ദുക്കള്‍ക്ക് വിവാഹം റജിസ്റ്റര്‍ ചെയ്യുവാന്‍ നിയമം ഇല്ല. അതിനാല്‍ ഹിന്ദു സ്ത്രീകള്‍ക്ക് വിവാഹ റജിസ്ട്രേഷന്‍ സര്‍ട്ടിഫിക്കറ്റും ലഭിക്കാറില്ല. ഇതുമൂലം പാസ്പോര്‍ട്ടും തിരിച്ചറിയല്‍ കാര്‍ഡും ഉള്‍പ്പെടെ പല പ്രധാന കാര്യങ്ങള്‍ക്കും പാക്കിസ്ഥാനില്‍ ഹിന്ദുക്കള്‍ ബുദ്ധിമുട്ട് അനുഭവിക്കുകയാണ്. വിവാഹിതയായിട്ടും ആവശ്യമായ രേഖകള്‍ ഇല്ലാത്തതിനാല്‍ ഇന്ത്യയിലേക്ക് തീര്‍ഥാടനത്തിനു വരാന്‍ സാധിക്കാതിരുന്ന പ്രേം സാരി മായി എന്ന സ്ത്രീയെ കുറിച്ച്  പത്രവാര്‍ത്തകള്‍ വന്നിരുന്നു. അനധികൃതമായി ഒരു പുരുഷനോടൊത്ത് താമസിക്കുന്നവള്‍ എന്ന് അധിക്ഷേപിക്കപ്പെടുകയും ചെയ്തു. ഇത് ശ്രദ്ധയില്‍ പെട്ടതിനെ  തുടര്‍ന്ന് സുപ്രീം കോടതി സ്വമേധയാ കേസ് എടുക്കുകയായിരുന്നു.
ഇതു സംബന്ധിച്ച് വിശദീകരണം ആരാഞ്ഞപ്പോള്‍ മുഴുവന്‍ ഹിന്ദുക്കള്‍ക്ക് തിരിച്ചറിയല്‍ കാര്‍ഡ് നല്‍കാമെന്ന് പാക്കിസ്ഥാന്‍ സര്‍ക്കാര്‍ സുപ്രീം കോടതിയെ അറിയിച്ചു. ഇതേ തുടര്‍ന്ന് നിലവിലുള്ള നിയമത്തില്‍ ആവശ്യമായഭേദഗതികള്‍ വരുത്തുവാന്‍ തിരിച്ചറിയല്‍ കാര്‍ഡ് നല്‍കുന്ന ഏജന്‍സിയായ എന്‍. എ. ആര്‍. ഡി. എ  യോഗം ചേരുമെന്ന് അറിയിച്ചു.

- എസ്. കുമാര്‍

വായിക്കുക: ,

Comments Off on പാക്കിസ്ഥാനില്‍ ഹിന്ദുക്കള്‍ക്ക് പ്രത്യേക തിരിച്ചറിയല്‍ കാര്‍ഡ്

ഷാരൂഖ് ഖാനെ അമേരിക്കയില്‍ തടഞ്ഞു വെച്ചു

April 13th, 2012

ന്യൂയോര്‍ക്ക്‌: പ്രശസ്ത ബോളിവുഡ്‌ സൂപ്പര്‍ താരം ഷാരൂഖ്‌ ഖാനെ സുരക്ഷാ പരിശോധനയുടെ പേരില്‍ വീണ്ടും അമേരിക്കന്‍ വിമാനത്താവളത്തില്‍ അപമാനം. യേല്‍ സര്‍വകലാശാലയില്‍ വിദ്യാര്‍ഥികളെ അഭിസംബോധന ചെയ്യുന്നതിനായി പോകുമ്പോഴാണ്‌ സുരക്ഷാകാരണങ്ങള്‍ പറഞ്ഞ് ന്യൂയോര്‍ക്കിലെ വൈറ്റ്‌ പ്ലെയിന്‍ വിമാനത്താവളത്തില്‍ ഷാരൂഖിനെ രണ്ട്‌ മണിക്കൂറോളം തടഞ്ഞുവച്ചത്. ഷാരൂഖിനൊപ്പം മുകേഷ്‌ അംബാനിയുടെ ഭാര്യ നിത അംബാനിയും ഉണ്ടായിരുന്നു. 2009 ലും ഷാരൂഖിനെ അമേരിക്കയില്‍ ന്യൂവാര്‍ക്ക്‌ വിമാനത്താവളത്തില്‍ വെച്ച് സമാന സംഭവം ഉണ്ടായത്‌ ഏറെ പ്രതിഷേധങ്ങള്‍ക്ക് വഴി വെച്ചിരുന്നു. പേരിന്റെ അവസാനം ഖാന്‍ എന്നുളളതായിരുന്നു അധികൃതര്‍ക്ക്‌ ആശയക്കുഴപ്പം സൃഷ്‌ടിച്ചത്‌. ലോക വ്യാപാര കേന്ദ്രത്തിനു നേര്‍ക്ക്‌ നടന്ന ആക്രമണത്തിനു ശേഷം രാജ്യം പുറത്തിറക്കിയ കരിമ്പട്ടികയില്‍ ഈ പേരും ഉള്‍പ്പെട്ടിട്ടുണ്ട്‌.

- ന്യൂസ് ഡെസ്ക്

വായിക്കുക: , ,

അഭിപ്രായം എഴുതുക »

വെടി നിർത്തിയാൽ വെടിനിർത്തും എന്ന് സിറിയ

April 12th, 2012

syria-truce-epathram

ബെയ്റൂട്ട് : വിമതർ വെടി നിർത്തുകയാണെങ്കിൽ ഐക്യരാഷ്ട്ര സഭ അവശ്യപ്പെട്ട വെടിനിർത്തൽ പാലിക്കാൻ സൈന്യവും തയ്യാറാണ് എന്ന് സിറിയ അറിയിച്ചു. എന്നാൽ നേരത്തേ പ്രഖ്യാപിച്ച വെടിനിർത്തൽ ആരംഭിക്കാൻ മണിക്കൂറുകൾ മാത്രം ബാക്കി നിൽക്കവേ രൂക്ഷമായ പോരാട്ടം വിമതർ ശക്തമായ പ്രദേശങ്ങളിൽ തുടരുകയായിരുന്നു. വ്യാഴാഴ്ച്ച രാവിലെ സൈനിക നടപടികൾ നിർത്തി വെയ്ക്കും എന്നാണ് സൈനിക കേന്ദ്രങ്ങൾ അറിയിച്ചിട്ടുള്ളത്. എന്നാൽ വിമതരുടെ പക്ഷത്തുനിന്നും എന്തെങ്കിലും ആക്രമണം ഉണ്ടായാൽ തങ്ങൾ ശക്തമായ തിരിച്ചടി നൽകും എന്നും സൈന്യം മുന്നറിയിപ്പു നൽകിയിട്ടുണ്ട്.

- ജെ.എസ്.

വായിക്കുക: , ,

1 അഭിപ്രായം »

സര്‍ദാരിയുടെ ഇന്ത്യന്‍ സന്ദര്‍ശനത്തിനെതിരെ ഇമ്രാന്‍ ഖാന്‍

April 10th, 2012

imran-khan-epathram

ഇസ്ലാമാബാദ്: സിയാച്ചിനില്‍ മഞ്ഞുമലയിടിഞ്ഞ് 135 പാക് സൈനികരെ കാണാതായ സമയത്ത് വേണ്ട രക്ഷാപ്രവര്‍ത്തനങ്ങള്‍ക്കു നിര്‍ദേശം നല്‍കാതെ ഇന്ത്യാ സന്ദര്‍ശനത്തിനു പോയ പാക് പ്രസിഡന്‍റ് ആസിഫ് അലി സര്‍ദാരിയുടെയും മകന്‍ ബിലാവല്‍ ഭൂട്ടോ സര്‍ദാരിയുടെയും നടപടി ന്യായീകരിക്കാനാവില്ലെന്ന്പാക് ക്രിക്കറ്റ് ടീം മുന്‍ ക്യാപ്റ്റനും രാഷ്ട്രീയ നേതാവുമായ ഇമ്രാന്‍ ഖാന്‍. ബിലാവലിന് പാക്കിസ്ഥാന്‍ ജനതയുടെ വികാരം മനസിലാക്കാനുള്ള കഴിവില്ല. ജനങ്ങള്‍ അഭിമുഖീകരിക്കുന്ന ബുദ്ധിമുട്ടുകളെപ്പറ്റി ബിലാവലിനു വിവരമില്ല, കൂടാതെ നന്നായി ഉറുദു സംസാരിക്കാന്‍ പോലുമറിയില്ല. അങ്ങനെയൊരു വ്യക്തിക്കു പാക്കിസ്ഥാനില്‍ നേതാവാകാന്‍ സാധിക്കില്ല. അതിനാല്‍ 23കാരനായ ബിലാവല്‍ കരുതിയിരിക്കണമെന്ന് ഇമ്രാന്‍ മുന്നറിയിപ്പ് നല്‍കി.  അദ്ദേഹം പി. പി. പിയുടെയും പാക്കിസ്ഥാനിലെയും വലിയ നേതാവാണെന്നാണ് ധാരണ, എന്നാല്‍ അത് തെറ്റിദ്ധാരണയാണ്. പാക്കിസ്ഥാനില്‍ മക്കള്‍ രാഷ്ട്രീയത്തിനു വലിയ പ്രധാന്യമല്ല. സാധാരണക്കാരുടെ ഇടയില്‍ നിന്നു നേതാക്കളെ കണ്ടെത്താനാണ് എന്‍റെ പാര്‍ട്ടി ശ്രമിക്കുന്നത്- ഇമ്രാന്‍ പറഞ്ഞു

- ന്യൂസ് ഡെസ്ക്

വായിക്കുക: ,

അഭിപ്രായം എഴുതുക »

ഗുന്തര്‍ ഗ്രാസിന് ഇസ്രയേലില്‍ വിലക്ക്

April 9th, 2012

gunter-grass-epathram
ജറുസലേം: ഇസ്രയേലിനെ കുറ്റപ്പെടുത്തി കവിത എഴുതിയെന്ന് ചൂണ്ടിക്കാട്ടി ജര്‍മന്‍ എഴുത്തുകാരനും നൊബേല്‍ ജേതാവുമായ ഗുന്തര്‍ ഗ്രാസിന് ഇസ്രയേലില്‍ പ്രവേശിക്കുന്നതിന് വിലക്ക്. ഇസ്രേലി നടപടികള്‍ ലോക സമാധാനത്തിനു ഭീഷണിയെന്നും ഇറാനെ ഉന്മൂലനം ചെയ്യാന്‍ ഗൂഢാലോചന നടത്തുന്നുവെന്നും  ഗുന്തര്‍ ഗ്രാസ് കവിതയിലൂടെ ശക്തമായി വിമര്‍ശിച്ചിരുന്നു . ഗുന്തര്‍ ഗ്രാസിന്‍റെ കവിത ഇസ്രയേലിന്‍റെ അന്തസ് കളങ്കപ്പെടുത്തുന്നതാണെന്നും അതിനാല്‍ ഇസ്രലേയിനും ഇസ്രയേലി ജനതയ്ക്കും എതിരായ കവിതയുടെ  പേരില്‍ ഗുന്തര്‍ ഗ്രാസിന് രാജ്യത്ത് വിലക്ക് ഏര്‍പ്പെടുത്തിയെന്നും  ആഭ്യന്തര മന്ത്രി ഏലി യിഷായി വ്യക്തമാക്കി. ബുധനാഴ്ചത്തെ സ്യൂഡച് സീതുങ് എന്ന പത്രത്തിലാണ് ഗുന്തര്‍ഗ്രാസിന്‍റെ വിവാദ കവിത പ്രസിദ്ധീകരിച്ചത്.

ഒറ്റ ആക്രമണം കൊണ്ടുതന്നെ ഇറാന്‍ ജനതയെ ഇല്ലാതാക്കാനാണ് ഇസ്രയേലിന്റെ ശ്രമം.  ഇത്  ഇപ്പോള്‍ തന്നെ താറുമാറായ ലോക സമാധാനത്തെ കൂടുതല്‍ അപകടപ്പെടുത്താനാണ് ആ രാജ്യം ശ്രമിക്കുന്നതെന്നും കവിതയില്‍ പറയുന്നു.

- ന്യൂസ് ഡെസ്ക്

വായിക്കുക: , ,

അഭിപ്രായം എഴുതുക »

സിറിയയിൽ വീണ്ടും അക്രമം

April 8th, 2012

syria-map-epathram

ബെയ്റൂട്ട് : സർക്കാർ സൈനികർ പ്രക്ഷോഭകർക്ക് നേരെ ആഞ്ഞടിച്ചതോടെ സിറിയയിൽ സമാധാനം പുനഃസ്ഥാപിക്കപ്പെടും എന്ന പ്രതീക്ഷ വീണ്ടും മങ്ങി. സിവിലിയൻ പ്രദേശങ്ങളിൽ സൈനികർ നടത്തിയ ആക്രമണത്തിൽ 74 സാധാരണക്കാരും 15 വിമതരും 17 സൈനികരും കൊല്ലപ്പെട്ടു. വ്യാഴാഴ്ച്ച തുടങ്ങാനിരുന്ന വെടിനിർത്തൽ അടുത്തു വരുന്ന അവസരത്തിൽ മറുഭാഗമാണ് ആക്രമണം തുടങ്ങിയത് എന്ന് ഇരു വിഭാഗവും ആരോപിച്ചു. അക്രമം വീണ്ടും സജീവമായതോടെ ആയിരക്കണക്കിന് അഭയാർത്ഥികൾ തുർക്കിയിലേക്ക് കടക്കാനുള്ള ശ്രമത്തിലാണ്.

- ജെ.എസ്.

വായിക്കുക: ,

അഭിപ്രായം എഴുതുക »

പാക്കിസ്ഥാനില്‍ നാറ്റോയ്ക്കെതിരെ വന്‍ റാലി

March 28th, 2012

anti-us-rally-pakistan-epathram

ഇസ്‌ലാമാബാദ് : നാറ്റോ സൈന്യത്തിന് വീണ്ടും ഗതാഗത സൌകര്യങ്ങള്‍ തുറന്നു കൊടുക്കരുത് എന്ന് പാക്കിസ്ഥാന്‍ സര്‍ക്കാരിനോട് ആവശ്യപ്പെട്ടു കൊണ്ട് തീവ്രവാദ സംഘങ്ങളിലെ പ്രവര്‍ത്തകര്‍ പാര്‍ലിമെന്റ് മന്ദിരത്തിനരികെ വന്‍ റാലി സംഘടിപ്പിച്ചു. അമേരിക്കയുമായുള്ള ബന്ധം ശക്തിപ്പെടുത്തുന്നത് സംബന്ധിച്ച ചര്‍ച്ചകള്‍ പാക്‌ പാര്‍ലിമെന്റില്‍ തുടങ്ങാന്‍ പോകുന്ന സാഹചര്യത്തിലാണ് ഈ പ്രതിഷേധ പ്രകടനം. ചര്‍ച്ചകള്‍ക്കൊടുവില്‍ നാറ്റോ സൈന്യത്തിന് സാധന സാമഗ്രികള്‍ എത്തിക്കുന്നതിനായുള്ള പാതകള്‍ വീണ്ടും തുറന്നു കൊടുക്കുന്ന കാര്യത്തില്‍ അനുകൂലമായ തീരുമാനം ഉണ്ടാവും എന്ന് കരുതപ്പെടുന്നു.

ദഫാ എ പാക്കിസ്ഥാന്‍ , ലഷ്കര്‍ എ തൈബ, ജമാഅത്ത് ഉദ് ദവ, അഹല്‍ എ സുന്നത്ത്‌ വല്‍ ജമാഅത്ത്, സിപാ എ സഹബ എന്നീ സംഘങ്ങളുടെ പ്രവര്‍ത്തകര്‍ റാലിയില്‍ പങ്കെടുത്തു.

ജിഹാദ്‌ അനുകൂല മുദ്രാവാക്യങ്ങള്‍ മുഴക്കിയ പ്രവര്‍ത്തകര്‍ ഇന്തോ അമേരിക്കന്‍ ഇസ്രയേലി സഖ്യത്തിനെതിരെയും, അമേരിക്ക തുലയട്ടെ എന്നും അമേരിക്കന്‍ അധിനിവേശം അനുവദിക്കില്ല എന്നും മുദ്രാവാക്യങ്ങള്‍ മുഴക്കി. നാറ്റോ സഖ്യത്തിന് പാതകള്‍ തുറന്നു കൊടുത്താല്‍ അമേരിക്കന്‍ ഏജന്റുമാര്‍ പാക്കിസ്ഥാനില്‍ എത്തുമെന്നും പഴയത് പോലെ നിരപരാധികളായ പാക്‌ പൌരന്മാരെ കശാപ്പ് ചെയ്യുമെന്നും റാലിക്ക് നേതൃത്വം നല്‍കിയവര്‍ പറഞ്ഞു. ദേശീയ താല്പര്യങ്ങള്‍ സംരക്ഷിക്കാന്‍ കഴിവില്ലെങ്കില്‍ പാക്‌ രാഷ്ട്രീയ നേതാക്കളും സൈനിക തലവന്‍ ജെനറല്‍ അഷ്ഫാക് പര്‍വേസ് കയാനിയും രാജി വെയ്ക്കണം എന്നും ഇവര്‍ ആവശ്യപ്പെട്ടു.

- ജെ.എസ്.

വായിക്കുക: , , , ,

അഭിപ്രായം എഴുതുക »

യുദ്ധക്കുറ്റം: ഇന്ത്യയ്‌ക്കെതിരെ ശ്രീലങ്ക

March 24th, 2012

Mahinda_Rajapaksa-epathram

കൊളംബോ: ലങ്കന്‍ സര്‍ക്കാരിനെതിരെ യുദ്ധക്കുറ്റം ആരോപിച്ച് യു. എന്‍. കൊണ്ടുവന്ന പ്രമേയത്തിന് അനുകൂലിച്ചതിന്  ഇന്ത്യയ്‌ക്കെതിരെ ശ്രീലങ്ക ശക്തമായ ഭാഷയില്‍ മുന്നറിയിപ്പ്‌ നല്‍കി. എല്‍. ടി. ടി. ഇക്കെതിരായ യുദ്ധകാലത്ത് ലങ്കന്‍ സൈന്യം തമിഴ് വംശജരെ ക്രൂരമായി വേട്ടയാടിയെന്ന് കാണിച്ചാണ് യു. എന്‍. പ്രമേയം പാസാക്കിയത്. ഇതോടെ കശ്മീര്‍ വിഷയത്തില്‍ യു. എന്‍. പ്രമേയം അവതരിപ്പിച്ചാല്‍ ഇന്ത്യയെ പിന്തുണയ്ക്കില്ലെന്ന് ശ്രീലങ്ക വ്യക്തമാക്കി. തമിഴ്‌നാട്ടിലെ പ്രാദേശിക രാഷ്ട്രീയ പാര്‍ട്ടികളുടെ സമ്മര്‍ദ്ദത്തിന് വഴങ്ങിയാണ് ഇന്ത്യ ഈ നിലപാട് സ്വീകരിച്ചെന്നും ശ്രീലങ്ക ആരോപിച്ചു. പ്രസിഡന്റ് മഹിന്ദ രജപക്‌സെയും ലങ്കന്‍ സര്‍ക്കാര്‍ വക്താവ് ലക്ഷ്മണ്‍ അഭയവര്‍ധനയുമാണ് ഇന്ത്യക്കെതിരെ വിമര്‍ശനവുമായി മുന്നോട്ട് വന്നത്. ശ്രീലങ്കക്കെതിരെ നിലപാടെടുത്ത രാജ്യങ്ങള്‍ കശ്മീര്‍ വിഷയത്തില്‍ ഇന്ത്യക്കെതിരായ നിലപാട് സ്വീകരിക്കുമോ എന്ന് ലക്ഷ്മണ്‍ അഭയവര്‍ധന ചോദിച്ചു.

- ന്യൂസ് ഡെസ്ക്

വായിക്കുക: , ,

Comments Off on യുദ്ധക്കുറ്റം: ഇന്ത്യയ്‌ക്കെതിരെ ശ്രീലങ്ക

6 of 1656710»|

« Previous Page« Previous « വിമാനത്താവളത്തില്‍ അഫ്രീദിയുടെ കയ്യാംകളി
Next »Next Page » ക‌മ്യൂണിസം കാലഹരണപ്പെട്ടു: ബെനഡിക്ട് പതിനാറാമന്‍ മാര്‍പാപ്പ »



  • അയൽ രാജ്യങ്ങളെ ആക്രമിക്കില്ല
  • ഹോർമുസ് കടലിടുക്ക് അടച്ചു : ലോകത്ത് എണ്ണ വില കുതിച്ചുയരുന്നു
  • ആയത്തുല്ല അലി ഖമേനി കൊല്ലപ്പെട്ടു
  • ജിമ്മി ലായിക്ക് 20 വർഷം തടവ്
  • സുനിത വില്യംസ് നാസയിൽ നിന്നും വിരമിച്ചു
  • മരിയ മചാഡോ നൊബേല്‍ സമ്മാനം ട്രംപിന് സമർപ്പിച്ചു
  • 75 രാജ്യക്കാർക്ക് വിസാ വിലക്ക്
  • ഷെയ്ഖ് ഹസീനയെ കൈമാറില്ല
  • മരിയ കൊറീന മചാഡോക്ക് നൊബേല്‍ സമ്മാനം
  • ആഗോള കത്തോലിക്കാ സഭയുടെ തലവന്‍ ഫ്രാന്‍സിസ് മാര്‍പാപ്പ വിട വാങ്ങി
  • ജിമ്മി കാര്‍ട്ടര്‍ അന്തരിച്ചു
  • സാമൂഹിക മാധ്യമങ്ങളില്‍ കുട്ടികൾക്ക് വിലക്ക് ഏർപ്പെടുത്തി
  • മാധവ് ഗാഡ്ഗില്ലിന് യു. എന്‍. ഇ. പി. ‘ചാംപ്യന്‍സ് ഓഫ് ദി എര്‍ത്ത്’ പുരസ്‌കാരം സമ്മാനിക്കും.
  • വ്യാജ വാർത്തകൾ കണ്ടെത്തൽ : പാഠ്യ പദ്ധതിയിൽ ഉൾപ്പെടുത്തി ബ്രിട്ടൻ
  • ഷെയ്ഖ്‌ ഹസീന രാജി വെച്ചു : കലാപത്തെ തുടർന്ന് രാജ്യം വിട്ടു
  • ബുക്കർ പുരസ്കാരം ജെന്നി ഏർപെൻ ബെക്കിന്
  • കൊവിഷീല്‍ഡ് കൊവിഡ് വാക്സിൻ പാർശ്വ ഫലങ്ങൾ ഉണ്ടാക്കുന്നു
  • അമേരിക്കയുമായി സഹകരിക്കില്ലെന്ന് നൈജർ
  • 1300 കോടി വർഷം പഴക്കമുള്ള തമോദ്വാരം കണ്ടെത്തി
  • ഷെയ്ഖ് ഹസീന ബംഗ്ലാദേശില്‍ വീണ്ടും അധികാരത്തിലേക്ക്



  • വെനീസില്‍ വെള്ളപ്പൊക്കം...
    ഇന്ത്യൻ വംശജനും പത്നിക്കു...
    ഇന്ത്യക്കെതിരെ ആഞ്ഞടിച്ച്...
    ജമ്മു കശ്മീ‍ർ വിഭജനത്തിനെ...
    ജൂലിയന്‍ അസാഞ്ച് ലണ്ടനില്...
    പഴ്‌സ് എടുക്കാന്‍ മറന്ന യ...
    ചൈന ഇന്റർനെറ്റ് നശീകരണത്ത...
    മർഡോക്കിന്റെ കുറ്റസമ്മതം...
    നരേന്ദ്ര മോഡിക്ക് വിസ നൽക...
    ഈമെയിൽ ചോർത്തൽ : മർഡോക്ക്...
    മ്യാന്‍‌മറില്‍ സ്യൂചിക്ക്...
    കൊല്ലപ്പെട്ട അമേരിക്കന്‍ ...
    അഫ്ഗാനിസ്ഥാനിൽ സ്ത്രീകൾക്...
    അമേരിക്കൻ സൈനിക സാന്നിദ്ധ...
    റേഡിയോ പ്രക്ഷേപണത്തിന്റെ ...
    അമേരിക്കന്‍ പോലീസ്‌ മുസ്ല...
    വിറ്റ്‌നി ഹൂസ്‌റ്റന്‍ അന്...
    ഇന്ത്യ ഇറാനോടൊപ്പം...
    ഭൂഗര്‍ഭ നദി പുതിയ ലോകാത്ഭ...
    ഡച്ചുകാരും ബുര്‍ഖ നിരോധിക...

    Click here to download Malayalam fonts
    Click here to download Malayalam fonts
    Your Ad Here
    Club Penguin


    ePathram Magazine