ഭഗവത്ഗീതക്കെതിരെ റഷ്യന്‍ കോടതിയില്‍ പരാതി; നിരോധിക്കാന്‍ സാധ്യത

December 17th, 2011

bhagvat-geetha-epathram

മോസ്കോ: രാജ്യത്ത് സാമൂഹ്യ അസമത്വം സൃഷ്ടിക്കുന്നുവെന്ന് ചൂണ്ടിക്കാട്ടി ഹിന്ദുമത വിശ്വാസികളുടെ പുണ്യഗ്രന്ഥമായ ഭഗവത്ഗീത റഷ്യയില്‍ നിരോധിക്കാന്‍ ഒരുങ്ങുന്നു. സൈബീരിയയില്‍ നിന്നുള്ള സര്‍ക്കാര്‍ അഭിഭാഷകര്‍ ഭഗവദ്ഗീതയ്ക്കെതിരെ ടോംസ്ക് കോടതിയില്‍ പരാതി നല്‍കിയിരുന്നു. ഗ്രന്ഥത്തിലെ ചില പരാമര്‍ശങ്ങള്‍ മറ്റു മതങ്ങളോട് വിദ്വേഷം വളര്‍ത്താന്‍ കാരണമാകും എന്നാണ് പരാതിയില്‍ പറയുന്നത്. ഈ വിഷയത്തില്‍ ടോംസ്ക് കോടതി തിങ്കളാഴ്ച വിധി പ്രസ്താവിക്കും. ഭഗവത്ഗീത നിരോധിക്കാനുള്ള നേക്കത്തിനെതിരെ ഉടന്‍ ഇടപെടണമെന്ന് റഷ്യയിലെ 15,000 ഓളം വരുന്ന ഇന്ത്യക്കാര്‍ പ്രധാനമന്ത്രി മന്‍മോഹന്‍സിങ്ങിനോട് ആവശ്യപ്പെട്ടു.

-

വായിക്കുക:

Comments Off on ഭഗവത്ഗീതക്കെതിരെ റഷ്യന്‍ കോടതിയില്‍ പരാതി; നിരോധിക്കാന്‍ സാധ്യത

പ്രതിഷേധത്തിന് അംഗീകാരം

December 14th, 2011

the-protestor-epathram

ന്യൂയോര്‍ക്ക് : പശ്ചിമേഷ്യയില്‍ ആരംഭിച്ച് ലോകമെങ്ങും അലയടിച്ച പ്രതിഷേധത്തിന്റെ സ്വരങ്ങള്‍ക്ക് ടൈം മാസികയുടെ അംഗീകാരം. 2011 ലെ വിശിഷ്ട വ്യക്തിയായി ടൈം മാസിക തെരഞ്ഞെടുത്തത്‌ പ്രതിഷേധത്തിന്റെ പ്രതീകമായി “ദ പ്രോട്ടെസ്ട്ടര്‍” അഥവാ ആഗോള രാഷ്ട്രീയത്തെ തന്നെ ഈ “പ്രതിഷേധക്കാരന്‍” സ്വാധീനിച്ചതായി ടൈം മാസിക വിലയിരുത്തി. ഒരു വര്‍ഷം വാര്‍ത്തകളില്‍ നിറഞ്ഞു നിന്ന് ലോക സംസ്ക്കാരത്തെ തന്നെ ഏറ്റവും അധികം സ്വാധീനിക്കുന്ന വ്യക്തിക്കോ വസ്തുവിനോ ആണ് ഈ ബഹുമതി നല്‍കി പോരുന്നത്.

ലോകമെമ്പാടും ജനശക്തി സങ്കല്‍പ്പങ്ങളെ പുനര്‍ നിര്‍വചിക്കാന്‍ ഈ ജനകീയ പ്രക്ഷോഭങ്ങള്‍ക്ക് കഴിഞ്ഞതാണ് ഈ ബഹുമതി പ്രതിഷേധക്കാരന് നല്‍കാന്‍ തങ്ങളെ പ്രേരിപ്പിച്ചത്‌ എന്ന് ടൈം മാസിക പറയുന്നു.

കഴിഞ്ഞ വര്‍ഷം ഈ ബഹുമതി ലഭിച്ചത് ഫേസ്ബുക്ക് സ്ഥാപകനായ മാര്‍ക്ക്‌ സുക്കെര്‍ബര്‍ഗ്ഗിനാണ്.

- ജെ.എസ്.

വായിക്കുക: , ,

അഭിപ്രായം എഴുതുക »

സോഷ്യല്‍ നെറ്റ് വര്‍ക്കിംഗിന് നിയന്ത്രണം; ഇന്ത്യക്കെതിരെ യു. എനും

December 11th, 2011

facebook-ban-in-india-epathram

ന്യൂഡല്‍ഹി: സോഷ്യല്‍ നെറ്റ് വര്‍ക്കിംഗിന് വെബ്സൈറ്റുകള്‍ക്ക് നിയന്ത്രണം ഏര്‍പ്പെടുത്താനുള്ള കേന്ദ്രസര്‍ക്കാര്‍ നീക്കത്തിനെതിരെ ഐക്യരാഷ്ട്രസഭയും രംഗത്ത് വന്നു. അഭിപ്രായസ്വാതന്ത്യ്രവും ആവിഷ്കാരസ്വാതന്ത്യ്രവും നിലനില്‍ക്കുന്ന രാജ്യമാണ് ഇന്ത്യ. എന്നാല്‍ ആഗോളതലത്തില്‍ തന്ത്രപ്രധാന പങ്ക് വഹിക്കുന്ന സോഷ്യല്‍ നെറ്റ്വര്‍ക്കിംഗ് വെബ്സൈറ്റുകള്‍ക്ക് നിയന്ത്രണം ഏര്‍പ്പെടുത്തുന്നത് ന്യായീകരിക്കാനാവില്ലെന്ന് യു. എന്‍ സെക്രട്ടറി ജനറല്‍ ബാന്‍ കി മൂണ്‍ പറഞ്ഞു. മനുഷ്യാവകാശദിനവുമായി ബന്ധപ്പെട്ട് നടത്തിയ സന്ദേശത്തിലാണ് ബാന്‍ കി മൂണ്‍ ഇക്കാര്യം പറഞ്ഞത്‌. കേന്ദ്രസര്‍ക്കാറിന്റെ ഈ നീക്കത്തിനെതിരെ രാജ്യത്തിനകത്ത് നിന്നുതന്നെ വന്‍ പ്രതിഷേധം ഉയരുന്നതിനിടെയാണ് ഐക്യരാഷ്ട്രസഭയും രംഗത്ത് വന്നത്. കോലാഹലങ്ങളുയരുന്നതിനിടെയാണ് പൊതുജനങ്ങളുടെ അഭിപ്രായ സ്വാതന്ത്യ്രവും വിമര്‍ശനാവകാശവും തടയാനുള്ള ഇന്ത്യയുടെ നീക്കം ഉപേക്ഷിക്കണമെന്ന്. ഫേസ്ബുക് ഉള്‍പ്പെടെ സോഷ്യല്‍ നെറ്റ് വര്‍ക്കിംഗിന് വെബ്സൈറ്റുകള്‍ക്ക് നിയന്ത്രണം ഏര്‍പ്പെടുത്തണമെന്നും രാഷ്ട്രീയമത നേതാക്കളെ അപകീര്‍ത്തിപ്പെടുത്തുന്ന പോസ്റുകള്‍ നീക്കം ചെയ്യമെന്നും നെറ്റ് വര്‍ക്കിംഗിന് സൈറ്റ് മേധാവികളോട് കേന്ദ്ര ടെലികോം മന്ത്രി കപില്‍ സിബല്‍ ആവശ്യപ്പെട്ടിരുന്നു.

-

വായിക്കുക: , ,

Comments Off on സോഷ്യല്‍ നെറ്റ് വര്‍ക്കിംഗിന് നിയന്ത്രണം; ഇന്ത്യക്കെതിരെ യു. എനും

ഇറാനിലെ ഇറ്റാലിയന്‍ അംബാസിഡറെ തിരികെ വിളിച്ചു

December 2nd, 2011

Terzi-Giulio-epathram

ടെഹ്‌റാന്‍: ബ്രിട്ടീഷ് എംബസി ആക്രമിച്ചതില്‍ പ്രതിഷേധിച്ച് ബ്രിട്ടനിലുള്ള ഇറാനിയന്‍ നയതന്ത്രഞ്ജരെ പുറത്താക്കിയത്തിന് പിന്നാലെ ഇറാനിലെ ഇറ്റലി അംബാസഡറര്‍ ആല്‍ബര്‍ട്ടോ ബ്രഡാനിനിയെ തിരിച്ചു വിളിക്കാന്‍ തീരുമാനിച്ചതായി ഇറ്റാലിയന്‍ വിദേശകാര്യമന്ത്രി ഗ്യുലിയോ ടേര്‍സി പറഞ്ഞു. രാജ്യാന്തര സമൂഹവും ഇറാനും തമ്മിലുളള പ്രശ്‌നങ്ങള്‍ വഷളായ സാഹചര്യത്തിലാണു നടപടിയെന്ന് ടേര്‍സി പറഞ്ഞു. ഇത് വിയന്ന കണ്‍വെന്‍ഷന്റെ ലംഘനമാണെന്നും ഇറാനെതിരെ നടപടിയുമായി മുന്നോട്ടു പോകുമെന്നും യൂറോപ്യന്‍ യൂണിയനും വ്യക്തമാക്കി.

-

വായിക്കുക: , ,

അഭിപ്രായം എഴുതുക »

ബ്രിട്ടന്‍ കണ്ട ഏറ്റവും വലിയ പൊതുമേഖലാ പണിമുടക്ക്

December 1st, 2011

ലണ്ടന്‍: ചെലവുചുരുക്കല്‍ പദ്ധതിയുടെ ഭാഗമായി സര്‍ക്കാര്‍ പ്രഖ്യാപിച്ച പെന്‍ഷന്‍ പരിഷ്‌കരണ ത്തിനെതിരെ 20 ലക്ഷത്തോളം ജീവനക്കാര്‍ പണിമുടക്കി തെരുവിലിറങ്ങിയതോടെ പതിറ്റാണ്ടുകള്‍ക്കിടെ രാജ്യം കണ്ട ഏറ്റവും വലിയ പൊതുമേഖലാ പണിമുടക്കില്‍ ബുധനാഴ്ച ബ്രിട്ടന്‍ സാക്ഷിയായി.24 മണിക്കൂര്‍ നീണ്ട പണിമുടക്കില്‍ ബ്രിട്ടന്‍ നിശ്ചലമായി. രാജ്യത്തെ ഏഴു ലക്ഷത്തോളം ആസ്പത്രി ജീവനക്കാരും പണിമുടക്കില്‍ പങ്കെടുത്തു. പണി മുടക്കിന്റെ ഭാഗമായി രാജ്യത്തെ 1,000 കേന്ദ്രങ്ങളില്‍ ജീവനക്കാരുടെ കൂറ്റന്‍ പ്രകടനങ്ങളും നടന്നു.

-

വായിക്കുക: , , ,

അഭിപ്രായം എഴുതുക »

പാകിസ്ഥാനില്‍ വീണ്ടും ‘നാറ്റോ’ ആക്രമണം; 28 സൈനികര്‍ കൊല്ലപ്പെട്ടു

November 27th, 2011

pakistan-nato-attack-epathram

ഇസ്ലാമാബാദ്: അഫ്ഗാന്‍ അതിര്‍ത്തിയിലെ പാക് ചെക്‌പോസ്റ്റിനുനേരെ അമേരിക്കയുടെ നേതൃത്വത്തിലുള്ള നാറ്റോ ഭടന്‍മാര്‍ നടത്തിയ വ്യോമാക്രമണത്തില്‍ ഒരു മേജറും ക്യാപ്റ്റനുമടക്കം 28 പാക് സൈനികര്‍ കൊല്ലപ്പെട്ടു. 12 പേര്‍ക്ക് ഗുരുതരമായി പരിക്കേറ്റു. സംഭവത്തെ തുടര്‍ന്ന് അമേരിക്കയുംതമ്മിലുള്ള ബന്ധത്തില്‍ പുതിയ വിള്ളല്‍ വീഴ്ത്തിയിരിക്കുകയാണ്. സംഭവത്തില്‍ അമേരിക്കയിലെ പാക് ആക്ടിങ് അംബാസഡര്‍ ഇഫാത് ഗര്‍ദേശി അമേരിക്കന്‍ ആഭ്യന്തര വകുപ്പിനെ പ്രതിഷേധം അറിയിച്ചു. പാകിസ്താന്‍റെ പരമാധികാരത്തിന്മേലുള്ള കടന്നുകയറ്റമാണിതെന്ന് പാകിസ്താന്‍ പ്രധാനമന്ത്രി യൂസുഫ് റസാ ഗീലാനി പറഞ്ഞു. പത്തുവര്‍ഷം പിന്നിട്ട ഭീകരവിരുദ്ധയുദ്ധത്തില്‍ പാകിസ്താനും അമേരിക്കയും കൈകോര്‍ത്തതിനു ശേഷം ഇരുരാജ്യങ്ങളുടെയും സൈനികര്‍ക്കിടയിലുണ്ടാകുന്ന ഏറ്റവുംവലിയ സംഘര്‍ഷമാണ് ഇത്. മൊഹമന്ദ് ഗോത്രവര്‍ഗമേഖലയിലെ സലാല ചെക്‌പോയന്‍റില്‍ ഇന്ത്യന്‍സമയം ശനിയാഴ്ച പുലര്‍ച്ചെ രണ്ടരയോടെയാണ് നാറ്റോയുടെ ഹെലികോപ്റ്ററുകള്‍ ആക്രമണം നടത്തിയത്. ഒരു പ്രകോപനവുമില്ലാതെ വിവേചനരഹിതമായി വെടിവെക്കുക യായിരുന്നുവെന്ന് പാക് അധികൃതര്‍ ആരോപിച്ചു. ആക്രമണത്തെ കുറിച്ച് വിശദമായ അന്വേഷണം നടത്തുമെന്ന് അഫ്ഗാനിസ്താനിലെ നാറ്റോ സേനയുടെ കമാന്‍ഡര്‍ ജോണ്‍അലന്‍ അറിയിച്ചു

-

വായിക്കുക: , , ,

അഭിപ്രായം എഴുതുക »

യെമനില്‍ രൂക്ഷമായ പോരാട്ടം

November 26th, 2011

സനാ: യെമന്‍ സമാധാന ഉടമ്പടിക്ക് വക്കിലെത്തി നില്‍ക്കെ തലസ്ഥാനമായ സനായില്‍ വിമതസൈനികരും പ്രസിഡന്റ് അലി അബ്ദുള്ള സാലിയെ പിന്തുണയ്ക്കുന്ന സൈന്യവും തമ്മില്‍ വീണ്ടും രൂക്ഷ ഏറ്റുമുട്ടല്‍. ജനറല്‍ അലി മൊഹ്‌സെന്‍ അല്‍-അമര്‍ നയിക്കുന്ന വിമത സൈനികരെ നയിക്കുന്നത്. യമന്‍ സുരക്ഷാ സൈനികരെ സാലിയുടെ മരുമകന്‍ യെഹ്യയും നയിക്കുന്നു. ഇവര്‍ തമ്മിലാണ് യന്ത്രത്തോക്കുകളും മോട്ടോര്‍ ഷെല്ലുകളും ഉപയോഗിച്ച് വെള്ളിയാഴ്ച രാവിലെ ഏറ്റുമുട്ടിയത്. പ്രസിഡന്റ് അലി അബ്ദുള്ള സാലി സ്ഥാനമൊഴിയുന്നതിനുള്ള കരാറില്‍ രണ്ടു ദിവസം മുന്‍പ് ഒപ്പുവെച്ചെങ്കിലും യെമനിലെ സംഘര്‍ഷത്തിന് അയവുണ്ടായിട്ടില്ലെന്നാണ് ഏറ്റുമുട്ടല്‍ സൂചിപ്പിക്കുന്നത്.

-

വായിക്കുക: , ,

അഭിപ്രായം എഴുതുക »

സൂ ചി യുടെ രാഷ്ട്രീയ പാര്‍ട്ടി വീണ്ടും രജിസ്റ്റര്‍ ചെയ്തു

November 26th, 2011

aung-san-suu-kyi-epathram

യാങ്കൂണ്‍: മ്യാന്മാറിലെ ജനാധിപത്യ പോരാളിയായ ഔങ് സാന്‍ സൂ ചി യും രാഷ്ട്രീയ പാര്‍ട്ടിയായ എന്‍. എല്‍. ഡി. യും മ്യാന്‍മറിന്റെ മുഖ്യധാരാ രാഷ്ട്രീയത്തിലേക്ക് തിരിച്ചു വരുന്നു. ഇതിനായി വീണ്ടും രജിസ്റ്റര്‍ ചെയ്യുന്നതിന് നാഷണല്‍ ലീഗ് ഫോര്‍ ഡെമോക്രസി (എന്‍. എല്‍. ഡി.) നേതാക്കള്‍ ഔദ്യോഗികമായി വെള്ളിയാഴ്ച അപേക്ഷ നല്‍കി. 50 വര്‍ഷത്തിനുള്ളില്‍ ആദ്യമായി മ്യാന്‍മര്‍ സന്ദര്‍ശിക്കുന്ന അമേരിക്കന്‍ വിദേശ കാര്യ സെക്രട്ടറി ഹില്ലരി ക്ലിന്റന്‍ മ്യാന്‍മറില്‍ എത്തുന്നതിന്‌ മുമ്പാണ് സൂ ചി യുടെ പാര്‍ട്ടി അപേക്ഷ നല്‍കിയത്. ബുധനാഴ്ചയാണ് ഹില്ലരി ക്ലിന്റണ്‍ മ്യാന്‍മര്‍ സന്ദര്‍ശിക്കുന്നത്. ഇവിടെ ജയിലില്‍ കിടന്നിട്ടുള്ളവര്‍ക്ക് തിരഞ്ഞെടുപ്പില്‍ മത്സരിക്കുന്നതിനുള്ള അനുമതി നിഷേധിച്ചിരുന്നു. ഇതില്‍ പ്രതിഷേധിച്ച് സൂ ചി യുടെ പാര്‍ട്ടിയായ എന്‍. എല്‍. ഡി. 2010 നവംബറില്‍ നടന്ന പാര്‍ലമെന്റ് തിരഞ്ഞെടുപ്പ് ബഹിഷ്‌കരിച്ചിരുന്നു. സൂ ചി യെ മത്സര രംഗത്തു നിന്നും തടയുന്നതിനാണ് സൈന്യം ഇങ്ങനെയൊരു നിയമം കൊണ്ടു വന്നത്.

-

വായിക്കുക: , , ,

അഭിപ്രായം എഴുതുക »

യമനില്‍ അധികാര കൈമാറ്റ ഉടമ്പടി

November 24th, 2011

വാഷിംഗ്ടണ്‍: യെമനില്‍ നടപ്പിലാകാന്‍ ഉദ്ദേശിക്കുന്ന അധികാര കൈമാറ്റ ഉടമ്പടിയെ അമേരിക്ക സ്വാഗതം ചെയ്തു. സമാധാനപരമായ അധികാര കൈമാറ്റത്തിന് വേദിയൊരുക്കിയതില്‍ യെമന്‍ ഭരണകൂടത്തെയും പ്രതിപക്ഷ കക്ഷികളെയും പ്രശംസിക്കുന്നതായി യുഎസ് വിദേശകാര്യ വകുപ്പ് വക്താവ് മാര്‍ക്ക് ടോണര്‍ പറഞ്ഞു.ഈ ഉടമ്പട യെമന്‍ ജനതയെ സംബന്ധിച്ച് നിര്‍ണായക ചവിട്ടുപടിയാകുമെന്നും, കലാപത്തില്‍ നിന്ന് പിന്‍മാറി എത്രയും വേഗം സുതാര്യത നടപ്പിലാക്കണമെന്ന് യെമനിലെ രാഷ്ട്രീയ പാര്‍ട്ടികളോട് അഭ്യര്‍ഥിക്കുന്നതായും മാര്‍ക്ക് ടോണര്‍ പറഞ്ഞു.

-

വായിക്കുക: , , ,

അഭിപ്രായം എഴുതുക »

സിറിയക്ക് അറബ് ലീഗിന്റെ അന്ത്യശാസനം

November 17th, 2011

syria-map-epathram

ദമാസ്കസ്: കഴിഞ്ഞ എട്ടു മാസമായി ജനാധിപത്യ പ്രക്ഷോഭം തുടരുന്ന സിറിയയില്‍  മൂന്നു ദിവസത്തിനകം സൈനിക അതിക്രമങ്ങള്‍ അവസാനിപ്പിക്കണമെന്ന് സിറിയന്‍ ഭരണകൂടത്തിനോട് അറബ് ലീഗ് അന്ത്യശാസനം നല്‍കി. ഇതിനായി നിരീക്ഷണ സംഘത്തെ സിറിയയിലേക്ക് അയക്കാനും അറബ് ലീഗ് വിദേശ കാര്യ മന്ത്രിമാര്‍ തീരുമാനിച്ചു. നേരത്തെ അറബ് ലീഗില്‍ നിന്നു സിറിയയെ സസ്‌പെന്‍ഡ് ചെയ്തിരുന്നു. അന്ത്യശാസനം മുഖവിലയ്ക്ക് എടുത്തില്ലെങ്കില്‍ ഉപരോധമടക്കമുള്ള കടുത്ത നടപടിയിലേക്കാണ് അറബ് ലീഗിന്റെ നീക്കമെന്ന് ഖത്തര്‍ വിദേശ കാര്യ മന്ത്രി ശൈഖ് ഹമാദ് ബിന്‍ ജാസിം അല്‍ താനി അറിയിച്ചു.

ജനാധിപത്യ പ്രക്ഷോഭകര്‍ക്കെതിരെ രക്ത രൂക്ഷിതമായ അടിച്ചമര്‍ത്തല്‍ നടത്തുന്ന ബഷര്‍ അല്‍ അസദ് ഭരണകൂടത്തിനെതിരെ അമേരിക്കയും യൂറോപ്യന്‍ രാജ്യങ്ങളും രംഗത്ത് വന്നിരുന്നു.  അന്ത്യശാസനം നല്‍കിയ അറബ് ലീഗിന്റെ നടപടിയെ അമേരിക്കയുള്‍പ്പെടുന്ന പടിഞ്ഞാറന്‍ രാജ്യങ്ങളും യു. എന്‍. അടക്കമുള്ള സംഘടനകളും സ്വാഗതം ചെയ്തു. എന്നാല്‍ അറബ് ലീഗില്‍ നിന്നും സിറിയയെ സസ്‌പെന്‍ഡ് ചെയ്ത നടപടിക്കെതിരെ ഇറാന്‍ മുന്നോട്ട് വന്നിരുന്നു.

- ഫൈസല്‍ ബാവ

വായിക്കുക: , , , ,

അഭിപ്രായം എഴുതുക »

9 of 168910»|

« Previous Page« Previous « ഫോണ്‍ ചോര്‍ത്തല്‍ കുടില്‍ വ്യവസായം എന്ന് ബ്രിട്ടീഷ്‌ ജഡ്ജി
Next »Next Page » സോമാലിയയിലേക്ക് സൈന്യത്തെ അയക്കാമെന്ന് കെനിയ »



  • ഹോര്‍മുസ് കടലിടുക്ക് വീണ്ടും അടച്ചു
  • മാർപാപ്പ സഭയുടെ കാര്യം നോക്കിയാൽ മതി : ഭീഷണിയുമായി ട്രംപ്
  • രണ്ടാഴ്ച്ച യുദ്ധത്തിന് അർധവിരാമം
  • ട്രംപിന്റെ ഭീഷണിക്ക് എതിരെ ആംനെസ്റ്റി മേധാവി ആഗ്നസ് കല്ലമാർഡ്
  • ഹോർമുസ് തുറക്കണം : ഇറാനെ തകർക്കും എന്ന് ഭീഷണിയുമായി ട്രംപ്
  • 45 ദിവസത്തെ വെടി നിർത്തൽ കരാര്‍ ചര്‍ച്ചയിൽ
  • നാറ്റോ വിടും : ഭീഷണിയുമായി ട്രംപ്
  • ഒരു യുദ്ധവും ഞങ്ങള്‍ തുടങ്ങി വെച്ചിട്ടില്ല : തുറന്ന കത്തുമായി ഇറാൻ പ്രസിഡണ്ട്
  • നിബന്ധനകൾ അംഗീകരിച്ചാൽ യുദ്ധം അവസാനിപ്പിക്കാം : അമേരിക്കയുടെ 15 ഇന പദ്ധതി തള്ളി ഇറാൻ
  • ട്രംപിന് അടി തെറ്റി : ഇറാനിലെ ആക്രമണം താൽക്കാലികമായി നിറുത്തി വെച്ചു
  • ഇറാന്‍ ആക്രമണത്തെ തള്ളിപ്പറഞ്ഞ് യു. എസ്. ഉന്നത ഉദ്യോഗസ്ഥൻ രാജി വെച്ചു
  • അലി ലാരി ജാനി കൊല്ലപ്പെട്ടു എന്ന് സ്ഥിരീകരിച്ച് ഇറാൻ
  • അയൽ രാജ്യങ്ങളെ ആക്രമിക്കില്ല
  • ഹോർമുസ് കടലിടുക്ക് അടച്ചു : ലോകത്ത് എണ്ണ വില കുതിച്ചുയരുന്നു
  • ആയത്തുല്ല അലി ഖമേനി കൊല്ലപ്പെട്ടു
  • ജിമ്മി ലായിക്ക് 20 വർഷം തടവ്
  • സുനിത വില്യംസ് നാസയിൽ നിന്നും വിരമിച്ചു
  • മരിയ മചാഡോ നൊബേല്‍ സമ്മാനം ട്രംപിന് സമർപ്പിച്ചു
  • 75 രാജ്യക്കാർക്ക് വിസാ വിലക്ക്
  • ഷെയ്ഖ് ഹസീനയെ കൈമാറില്ല



  • വെനീസില്‍ വെള്ളപ്പൊക്കം...
    ഇന്ത്യൻ വംശജനും പത്നിക്കു...
    ഇന്ത്യക്കെതിരെ ആഞ്ഞടിച്ച്...
    ജമ്മു കശ്മീ‍ർ വിഭജനത്തിനെ...
    ജൂലിയന്‍ അസാഞ്ച് ലണ്ടനില്...
    പഴ്‌സ് എടുക്കാന്‍ മറന്ന യ...
    ചൈന ഇന്റർനെറ്റ് നശീകരണത്ത...
    മർഡോക്കിന്റെ കുറ്റസമ്മതം...
    നരേന്ദ്ര മോഡിക്ക് വിസ നൽക...
    ഈമെയിൽ ചോർത്തൽ : മർഡോക്ക്...
    മ്യാന്‍‌മറില്‍ സ്യൂചിക്ക്...
    കൊല്ലപ്പെട്ട അമേരിക്കന്‍ ...
    അഫ്ഗാനിസ്ഥാനിൽ സ്ത്രീകൾക്...
    അമേരിക്കൻ സൈനിക സാന്നിദ്ധ...
    റേഡിയോ പ്രക്ഷേപണത്തിന്റെ ...
    അമേരിക്കന്‍ പോലീസ്‌ മുസ്ല...
    വിറ്റ്‌നി ഹൂസ്‌റ്റന്‍ അന്...
    ഇന്ത്യ ഇറാനോടൊപ്പം...
    ഭൂഗര്‍ഭ നദി പുതിയ ലോകാത്ഭ...
    ഡച്ചുകാരും ബുര്‍ഖ നിരോധിക...

    Click here to download Malayalam fonts
    Click here to download Malayalam fonts
    Your Ad Here
    Club Penguin


    ePathram Magazine