ഐസ്‌ലൻഡ് കോട്ട തകർത്തു നൈജീരിയ ജയിച്ചു കയറി ( 2-0)

June 23rd, 2018

foot-ball-player-of-nigeria-ahmed-musa-in-world-cup-2018-ePathram
ആവേശകരമായ മത്സരത്തിൽ കരുത്തരായ അര്‍ജന്റീന സമ നില യിൽ തളച്ച ഐസ്‌ലൻഡിനെ നൈജീരിയ മറു പടി ഇല്ലാത്ത രണ്ടു ഗോളു കൾക്ക് തകർത്തു.

കളി യുടെ രണ്ടാം പകുതി യിൽ അഹ്മദ് മുസ നേടിയ രണ്ടു തകർപ്പൻ ഫീൽഡ് ഗോളു കൾ ആണ് ആഫ്രിക്കൻ ടീമിന് വിജയം സമ്മാനിച്ചത്.

ഐസ്‌ലൻഡ് സ്‌ട്രൈക്കറിനെ ഫൗൾ ചെയ്തതിനു ലഭിച്ച പെനാൽട്ടി, ഗോൾ ആക്കി മാറ്റുവാൻ ഐസ്‌ലൻഡിനു കഴിഞ്ഞതുമില്ല.

നാൽപത്തി ഒൻപതാം മിനിറ്റില്‍ അഹ്മദ് മുസ നേടിയ ആദ്യ ഗോളും എഴു പത്തി അഞ്ചാം മിനിറ്റില്‍ നേടിയ രണ്ടാ മത്തേ ഗോളും നൈജീരിയ യെ ഗ്രൂപ്പിൽ രണ്ടാം സ്ഥാന ത്തേക്ക് എത്തിച്ചു.

– ഹുസ്സൈന്‍ ഞാങ്ങാട്ടിരി .

Tag :  കലാശക്കൊട്ട് ,  സ്പെയിന്‍ ജേതാക്കള്‍,  ലോക കപ്പ് 2010 ,

- pma

വായിക്കുക: , , ,

അഭിപ്രായം എഴുതുക »

ബ്രസീലിനു വിജയം 2 – 0

June 23rd, 2018

logo-fifa-world-cup-russia-2018-ePathram

ബ്രസീലും കോസ്റ്റാറിക്കയും ഏറ്റു മുട്ടിയ മത്സരത്തിൽ മുഴു വൻ സമയ ത്തിന് ശേഷം അനുവദിച്ചു കിട്ടിയ ഇഞ്ചുറി ടൈമിൽ ഒന്നിന് പിറകെ ഒന്നായി ബ്രസീൽ സൂപ്പർ താര ങ്ങളായ കുട്ടിന്യോ യും നെയ്മറും നേടിയ മറു പടി ഇല്ലാത്ത രണ്ടു ഗോളു കൾക്ക് ആണ് കാനറികൾ വിജയം വരിച്ചത്.

ഒട്ടനവധി തുറന്ന അവസരങ്ങൾ ലഭിച്ചു എങ്കിലും ഗോൾ ആക്കി മാറ്റു ന്നതിൽ ബ്രസീൽ പരാജയ പ്പെ ടുക യായി രുന്നു.

ഈ വിജയത്തോടെ ബ്രസീൽ രണ്ടാം റൗണ്ട് സാദ്ധ്യത സജീവ മാക്കി യിരി ക്കുക യാണ്. ബ്രസീലിന് ഇനി കളിക്കു വാനുള്ളത് സെര്‍ബിയ യോടാണ്. ഇതില്‍ സമ നില കിട്ടിയാല്‍ ബ്രസീല്‍ പ്രീ ക്വാര്‍ട്ടറിലേക്ക് എത്തും.

- pma

വായിക്കുക: ,

അഭിപ്രായം എഴുതുക »

ഇനിയും പ്രതീക്ഷകള്‍ : അര്‍ജന്റീന യുടെ സാദ്ധ്യത കള്‍ ഇങ്ങനെ

June 22nd, 2018

fifa-world-cup-2018-team-argentina-ePathram
എതിരില്ലാത്ത മൂന്നു ഗോളു കൾക്ക് ക്രൊയേഷ്യയോട് പരാജയപ്പെട്ടു എങ്കിലും അര്‍ജന്റീന യുടെ സാദ്ധ്യത കള്‍ അവസാ നിച്ചി ട്ടില്ല. ആദ്യ മത്സര ത്തില്‍ ഐസ്‌ലൻഡി നോട് സമനില വഴങ്ങിയ അര്‍ജന്റീന, ക്രൊയേഷ്യ യോട് തോറ്റ തോടെ രണ്ട് മത്സര ങ്ങളില്‍ നിന്ന് ഒരു പോയി ന്റ് മാത്രമാണുള്ളത്.

ഈ ജയവു മായി ആറ് പോയി ന്റോടെ ക്രൊയേഷ്യ പ്രീ ക്വാര്‍ട്ടര്‍ ഉറപ്പിച്ചു. അതേ സമയം, അര്‍ജന്റീനക്ക് ഒപ്പം ഗ്രൂപ്പില്‍ ഒരു പോയി ന്റുള്ള ഐസ്‌ലൻഡും ഒറ്റ പോയി ന്റും ഇല്ലാത്ത നൈജീരിയ യും തമ്മിലുള്ള മത്സരമാകും അര്‍ജന്റീന യുടെ ഈ ലോക കപ്പിലെ വിധി എഴുതുക.

ഈ മത്സര ത്തില്‍ ഐസ്‌ലൻഡ് ജയിച്ചാല്‍ നാല് പോയി ന്റു മായി പട്ടിക യില്‍ രണ്ടാം സ്ഥാനത്തേക്ക് കയറും. അതേ സമയം, നൈജീരിയ ജയി ച്ചാല്‍ അവരാകും രണ്ടാം സ്ഥാന ത്തേക്ക് കയറുക. സമനില യാകുന്ന താണ് അര്‍ ജന്റീന ക്ക് ഏറ്റവും അനു കൂലം.

അവസാന മത്സര ത്തില്‍ നൈജീരിയ യെ തോല്‍ പ്പിക്കുക യും ക്രൊയേഷ്യ, ഐസ്‌ലൻഡിനെ തോല്‍പ്പി ക്കുക യും ചെയ്താല്‍ അവസാന പതി നാറില്‍ മെസ്സിക്കും കൂട്ടര്‍ ക്കും ഇടം നേടാം.

– ഹുസ്സൈന്‍ ഞാങ്ങാട്ടിരി .

Tag :  കലാശക്കൊട്ട് ,  സ്പെയിന്‍ ജേതാക്കള്‍,  ലോക കപ്പ് 2010 ,

- pma

വായിക്കുക: ,

അഭിപ്രായം എഴുതുക »

ക്രൊയേഷ്യ മൂന്നു ഗോളു കൾക്ക് അര്‍ജന്‍റീന യെ തകർത്തു

June 22nd, 2018

world-cup-2018-croatia-s-player-luka-modric-celebrates-scoring-second-goal-to-argentina-ePathram

ലോക കപ്പ് 2018 ലെ ലോകം ഉറ്റു നോക്കിയ അര്‍ജന്‍റീന – ക്രൊയേഷ്യ കളി യിൽ ആദ്യ പകുതി യിലെ ഗോള്‍ രഹിത സമ നിലക്കു ശേഷം അര്‍ജ ന്‍റീന യെ തകർത്തു ക്രൊയേഷ്യ കളി യിൽ ആധി പത്യം നേടി.

ഏക പക്ഷീയ മായ മൂന്നു ഗോ ളുകൾക്കാണ് ക്രൊയേഷ്യ അര്‍ജന്‍റീന യെ തകർത്തു കളഞ്ഞത്. പ്രതി രോധ മതിലു കളില്‍ അര്‍ജന്‍റീന വിയര്‍ ക്കു ന്ന കാ‍ഴ്ച യാണ് കാണു ന്നത്. സമ്മര്‍ദ്ദ നിമിഷ ങ്ങളെ അതി ജീവി ക്കാൻ കഴി യാതെ നായകന്‍ മെസ്സിയും വിയര്‍ക്കുന്നു.

ഐസ്‌ലൻഡിനോട് സമ നില തീര്‍ത്ത അര്‍ജന്റീനക്ക് ഇത് നിര്‍ണ്ണായക മത്സരം ആയിരുന്നു. അതേ സമയം ആദ്യ മത്സര ത്തിൽ നൈജീരിയ യെ തോൽപ്പിച്ച് ഗ്രൂപ്പിൽ ഒന്നാ മതായി നില്‍ക്കുന്ന ക്രൊയേഷ്യ രണ്ടാം റൗണ്ട് ഉറപ്പിച്ചു.

– ഹുസ്സൈൻ തട്ടത്താഴത്ത് 
Image credit : Elsa/Getty Images

- pma

വായിക്കുക: ,

അഭിപ്രായം എഴുതുക »

റഷ്യ അവസാന 16 ലേക്ക് : ചെറിഷേവ് താരമാകുന്നു

June 21st, 2018

denis-cheryshev-russia-world-cup-2018-ePathram

ലോക കപ്പ് പോലുള്ള വലിയ വേദി യിൽ ഇഞ്ചോട് ഇഞ്ചു പോരാട്ടം നടക്കു മ്പോൾ ഒരു സെൽഫു ഗോൾ വഴ ങ്ങുക എത്ര വലിയ ടീം ആണെ ങ്കിലും അത് ഗോൾ വഴങ്ങിയ ടീമിന്റെ മനോ നില തകർക്കും എന്നതിന് ഏറ്റ വും വലിയ ഉദാഹരണ മാണ് റഷ്യ – ഈജിപ്ത് മത്സരം.

നിരന്തരം ആക്രമണം അഴിച്ചു വിട്ടു കൊണ്ടിരുന്ന ചുവ പ്പൻ പട ആ അവസരം ശരിക്കും ഒന്നിന്നു പിറകെ ഒന്നായി മുതലാക്കു കയും ചെയ്തു. മുഹമ്മദ്‌ സലാഹ് എന്ന ലോകോത്തര പ്രതിഭ ക്ക് ബോൾ എത്തി ക്കുന്ന തിൽ ഈജിപ്ഷ്യൻ മിഡ് ഫീൽഡ് പരാജയ പ്പെടു കയും ചെയ്തു. ലഭിച്ച രണ്ടു അവസര ങ്ങൾ സലാഹിന് ഗോളി ൽ എത്തിക്കു വാനും കഴിഞ്ഞില്ല.

കളിയുടെ അവസാന നിമിഷ ങ്ങളിൽ ഫോമിൽ എത്തിയ സലാഹിന്റെ നേതൃത്വ ത്തിൽ ഈജി പ്ഷ്യൻ ടീം ആക്ര മിച്ചു കളിച്ചു എങ്കിലും മുഹമ്മദ്‌ സലാഹി ന്റെ ഒരു സുന്ദരൻ പെനാൽറ്റി ഗോളിൽ ഈജിപ്ത് കളി അവ സാ നി പ്പിക്കുക യായി രുന്നു.

വേൾഡ് കപ്പിലെ പുത്തൻ താരോദയം ആരാണ് എന്ന ചോദ്യ ത്തിന്ന് ആതിഥേയർ ആയ റഷ്യ തന്നെ മറു പടി തരുന്നു. ഈ വേൾഡ് കപ്പിലെ ടോപ് സ്‌കോറർ പദവി യിൽ ഉള്ള റിയൽ മാഡിഡ് സ്‌ട്രൈക്കർ ചെറിഷേവ് തന്നെ.

രണ്ടു കളി കളിൽ നിന്നും 8 -1 എന്ന ഗോൾ മാർജിനിൽ ആതി ഥേയർ ആയ റഷ്യ അവസാന 16 ലേക്ക്.

– തയ്യാറാക്കിയത് : ഹുസ്സൈന്‍ തട്ടത്താഴത്ത്

- pma

വായിക്കുക: , , ,

അഭിപ്രായം എഴുതുക »

ആഫ്രിക്കൻ കരുത്തിൽ സെനഗൽ

June 20th, 2018

logo-fifa-world-cup-russia-2018-ePathram
റഷ്യ 2018 ലോക കപ്പിലെ ഗ്രൂപ്പ്‌ H മത്സര ത്തിൽ സെനഗ ലിന്ന് അട്ടിമറി വിജയം. ലോക നില വാര ത്തിലെ ഇരു പത്തി ഏഴാം റാങ്കു കാരായ സെനഗൽ, എട്ടാം റാങ്കു കാരായ പോളിഷി നെയാണ് അട്ടി മറിച്ചത്.

ആദ്യ പകുതി യിൽ ടിയാഗോ സിയോനിക്ക് തൊടുത്ത ഗോളി ൽ 1 – 0 ന് ലീഡ് സ്വന്ത മാക്കിയ സെനഗൽ, രണ്ടാം പകുതി യിൽ ലീഡ് രണ്ടാക്കി വർദ്ധി പ്പിച്ചു.

86 -ാം മിനിറ്റിൽ ഗ്രെഗഗോറസ് ക്രിസ്റ്റോക്ക് പോളണ്ടിന്നു വേണ്ടി ഒരു തിരിച്ചു വരവ് നടത്തി എങ്കിലും സമ നില കരസ്ഥ മാക്കു വാൻ കഴിഞ്ഞില്ല.

– ഹുസ്സൈന്‍ തട്ടത്താഴത്ത് – ഞാങ്ങാട്ടിരി 

 

- pma

വായിക്കുക: , ,

അഭിപ്രായം എഴുതുക »

ഏഷ്യൻ വൻ കരക്ക് അഭി മാനം : ജപ്പാൻ കൊളംബിയ യെ 2-1 നു തകർത്തു

June 20th, 2018

logo-fifa-world-cup-russia-2018-ePathram
ലോക കപ്പ് ഫുട്ബോൾ മത്സര ത്തിൽ ജപ്പാനി ലൂടെ ഏഷ്യൻ വൻകര യിലെ രാജ്യത്തിനു രണ്ടാ മത്തെ വിജയം നേടു വാനായി. പ്രഗത്ഭരായ കൊളമ്പിയക്ക് എതിരെ യാണ് ജപ്പാന്റെ ചരിത്ര വിജയം.

കളി തുടങ്ങി ആദ്യ മിനിറ്റുകളിൽ തന്നെ ജപ്പാൻ ആക്ര മണ ത്തെ തടഞ്ഞു നിർത്താൻ പെനാൽറ്റി ബോക്സിന് അകത്തു നിന്നും ബോൾ കൈ കൊണ്ടു തടുത്തിട്ടു ചുവപ്പു കാർഡ് കണ്ടു പുറത്തു പോയ ഡിഫൻഡ റുടെ പിഴ വിൽ അനു വദിച്ച പെനാൽട്ടി ഗോൾ ആക്കി യാണ് ജപ്പാൻ കളി യിൽ ആധിപത്യം നേടിയത്. തുടർന്ന് പൊരുതി കളിച്ച കൊളംബിയ സമനില നേടി എങ്കിലും അവസാന വിജയം ഏഷ്യൻ ടീമിന് ഒപ്പം നിന്നു.

ജപ്പാനു വേണ്ടി ജിഹാഞ്ചി കവാജ, യുയ ഒസാക്ക എന്നി വർ ഗോൾ സ്കോർ ചെയ്തപ്പോൾ സൗത്ത് അമേരി ക്കൻ ശക്തി കളായ കൊളമ്പിയ യുടെ ആശ്വാസ ഗോൾ ഫ്രീ കിക്കി ലൂടെ ജൂവാൻ കുനാഞ്ചിംഗോ നേടി.

– ഹുസ്സൈന്‍ തട്ടത്താഴത്ത് – ഞാങ്ങാട്ടിരി 

- pma

വായിക്കുക: , ,

അഭിപ്രായം എഴുതുക »

ഈജിപ്തിനു വേണ്ടി സലാഹ് കളി ക്കള ത്തിലിറങ്ങും

June 19th, 2018

egyptian-foot-ball-player-mohamed-salah-ePathram
വേൾഡ് കപ്പ്‌ 2018 ൽ ചൊവ്വാഴ്ച നടക്കുന്ന ഗ്രൂപ്പ് – എ. യിലെ മത്സരം ഏറെ ശ്രദ്ധേയ മാകുന്നത് മുഹമ്മദ്‌ സലാഹ് എന്ന അനു ഗ്രഹീത പ്രതിഭ ഈജിപ്തിനു വേണ്ടി ബൂട്ട് കെട്ടുന്നു എന്നുള്ളത് കൊണ്ട് മാത്രമാണ്.

ചാമ്പ്യൻസ് ലീഗ് ഫൈനലിൽ റിയൽ മാഡിഡ് ഡിഫൻഡർ റാമോസി ന്റെ അതി ശക്ത മായ ടാക്ലിംഗി നു വിധേ യനായി കളം വിടേണ്ടി വന്ന സലാഹ്, നിർണ്ണായക പോരാട്ട ത്തിൽ റഷ്യക്ക് എതിരെ ഈജിപ്തി നു വിജയം സമ്മാനിക്കും എന്ന് തന്നെ യാണ് കളി പ്രേമി കളുടെ പ്രതീക്ഷ.

ലോകത്തിലെ ഏറ്റവും പേരു കേട്ട ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ ലിവർ പൂൾ ക്ലബ്ബിനു വേണ്ടി റെക്കോർഡ് ഗോൾ വേട്ട തന്നെ നടത്തിയ സലാഹ്, സ്വന്തം നാടിനു വേണ്ടി ആതിഥേയർക്ക് എതിരെ തന്റെ തകർപ്പൻ ഫോം കണ്ടെ ത്തും എന്ന് പ്രതീക്ഷിക്കാം.

– ഹുസൈൻ തട്ടത്താഴത്ത്, ഞാങ്ങാട്ടിരി.

- pma

വായിക്കുക: , ,

അഭിപ്രായം എഴുതുക »

ലോക കപ്പിൽ ഇംഗ്ലീഷ് വിജയം : ഇംഗ്ലണ്ട് 2. ട്യൂണിഷ്യ 1.

June 19th, 2018

harry-kane-rescues-england-with-late-winner-against-tunisia-ePathram
വൻ പ്രതീക്ഷ യുമായി വന്നു കള ത്തിൽ ഇറ ങ്ങി യാൽ കളി മറക്കുന്ന ഇംഗ്ലണ്ട് ടീമിന്റെ മറ്റൊരു നേർക്കാഴ്ച യായി രുന്നു ഇംഗ്ലണ്ട് – ടുണീഷ്യ മത്സരം.

ആറിൽ അധികം തുറന്ന അവസര ങ്ങൾ ലഭി ച്ചിട്ടും വിജയ ത്തിന് ഇഞ്ചുറി ടൈം വരെ കാത്തി രിക്കേ ണ്ടി വന്നു ഇംഗ്ലീഷ് ടീമിന്.

അനാവശ്യ മായി സ്വന്തം പെനാൽറ്റി ബോക്സിന്ന് അകത്തു ടുണീഷ്യൻ സ്‌ട്രൈക്കറെ ഫൗൾ ചെയ്തു ഒരു പെനാൽറ്റിയും ഗോളും വാങ്ങുകയും ചെയ്തു ഇംഗ്ലീഷ് പട.

england-captain-harry-kane-celebrates-his-winner-against-tunisia-in-world-cup-2018-ePathram

ഇംഗ്ലണ്ട് ക്യാപ്റ്റൻ ഹാരി കെയിൻ 

ലോകോത്തര ഫുട്ബോൾ താര മായ ഇംഗ്ലീഷ് ക്യപ്റ്റൻ ഹാരി കെയിൻ എന്ന പ്രതിഭ യുടെ എണ്ണം പറഞ്ഞ രണ്ടു ഗോളുകൾ തന്നെ യാണ് ഈ കളി യുടെ ഹൈ ലൈറ്റ്.

നൂറു ശതമാനം പ്രതിരോധം മാത്രമല്ല ആക്ര മണം കൂടെ യാണ് പ്രതിരോധം എന്ന് ടുണീഷ്യ അവസാന നിമിഷം മറന്നത് അവരെ തോൽവി യിൽ കൊണ്ട് എത്തിച്ചു.

- pma

വായിക്കുക: , ,

അഭിപ്രായം എഴുതുക »

ലോക ഫുട് ബോൾ മാമാമാങ്കത്തെ വിലയിരുത്തുന്നു

June 17th, 2018

logo-fifa-world-cup-russia-2018-ePathram
ലോകം റഷ്യ യിലേക്ക് ചുരുങ്ങുന്ന നാളു കളാണ് ഇനി യുള്ളത്. മോസ്‌കോ യിലെ ലുഷ് നിക്കോ ഒളിമ്പിക് സ്റ്റേഡിയ ത്തിൽ ലോക ഫുട്ബോൾ മാമാങ്ക ത്തിന് തുടക്കം കുറിച്ചു കഴിഞ്ഞു. ലോകത്തിൽ ഏറ്റവും അധികം ആരാധ കരുള്ള കായിക ഇന മായ ഫുട് ബോളിൽ ലോക രാഷ്ട്ര ങ്ങൾ തമ്മിലുള്ള ആവേശ കര മായ കളി പ്പോ രിന് തുടക്ക മായതോടെ ലോകം റഷ്യ യിലേക്ക് ഉറ്റു നോക്കുന്നു.

നിലവിലെ ചാമ്പ്യന്മാരായ ജർമ്മനി റണ്ണേഴ്സ് അപ്പ് ആയ അർജന്റീന, ബ്രസീൽ, ഫ്രാൻസ്, ഇംഗ്ലണ്ട്, പോർച്ചു ഗൽ, സ്പെയിൻ എന്നിവരും ഏഷ്യൻ പ്രതി നിധി കളായ സൗദി അറേബ്യ, ജപ്പാൻ, കൊറിയ, ഇറാൻ, ഓസ്ട്രേ ലിയ തുടങ്ങിയ ടീമുകളും ഈ മഹാ മേള യിൽ മാറ്റുരയ്ക്കു കയാണ്.

ഫുട്ബോളിലെ എക്കാലത്തേയും സൂപ്പർ താര ങ്ങളായ റൊണാൾഡോ, മെസ്സി, നെയ്മർ, മുഹമ്മദ് സലാംഗ്, ഹാരി കെയ്ൻ എന്നു തുടങ്ങി നീണ്ടു പോകുന്ന ഒരു നിര തന്നെ യുണ്ട് ഈ ലോക കപ്പിൽ.

മെസ്സിയുടെ നേതൃത്വ ത്തിൽ ഇറങ്ങുന്ന അർജന്റീനയും, ക്രിസ്റ്റ്യാനോ യുടെ നേതൃത്വ ത്തിൽ ഇറങ്ങുന്ന പോർ ച്ചുഗലും, നെയ്മറുടെ നേതൃത്വ ത്തിൽ ഇറങ്ങുന്ന ബ്രസീലും, ഹാരി കെയ്ൻ്റെ നേതൃത്വ ത്തിൽ വരുന്ന ഇംഗ്ല ണ്ടും ആരാധ കരു ടെ പ്രിയ പ്പെട്ട ടീമു കളായി മാറി യിട്ടുണ്ട്.

ഈ ലോക കപ്പിൽ ഇനി അറിയേണ്ടത് വമ്പൻ ടീമുകളുടെ പ്രതീക്ഷ കൾ അട്ടി മറിച്ചു കൊണ്ട് കറുത്ത കുതിര കൾ ആകുന്ന ടീം ഏതാ യിരിക്കും എന്നുള്ളതാണ് .

ലോക കപ്പിൽ പങ്കെടുക്കുന്ന ഓരോ രാഷ്ട്ര ങ്ങളിലും അവരു ടേതായ ടീമും കളി ക്കാരു മുണ്ട്. എന്നാൽ കേരള ത്തിലെ ഫുട്ബോൾ ആരാധകർ ഈ ലോക കപ്പിൽ കളിക്കുന്ന 32 ടീമു കളേയും നെഞ്ചേറ്റുന്നു എന്ന താണ് ഏറെ സവിശേഷത നൽകുന്ന കാര്യം.

കൊടി തോരണങ്ങളും ഫ്ലക്സുകളും ചുവർ ചിത്ര ങ്ങളു മായി ഗ്രാമ – പട്ടണ വ്യത്യാസ മില്ലാതെ നാട് മുഴുവൻ വേൾഡ് കപ്പ് ജ്വര ത്തിലാണ്.

വേൾഡ് കപ്പ് ഫുട്ബോളിൽ ഇന്ത്യ കളിക്കുന്നില്ല എന്നതു കൊണ്ടു തന്നെ പല രാഷ്ട്ര ങ്ങൾക്കും വേണ്ടി പല കോണു കളിൽ നിന്നു കൊണ്ട് ആവേശ അലയൊലികൾ നിറ യുക യാണ്.

വേൾഡ് കപ്പ് ഫുട്ബോളിലെ വമ്പന്മാരായ ഇറ്റലിയും ഹോളണ്ടും അമേരിക്കയും ചിലിയും ഈ ആവേശ പ്പോരിൽ ഇല്ല എന്നുള്ളത് വളരെ ശ്രദ്ധേയ മാണ്.

മെസ്സിയോ നെയ്മറോ ക്രിസ്ത്യാനോ യോ അതോ മറ്റ് വല്ല വരു മാകുമോ വേൾഡ് കപ്പ് ഉയർത്തുക എന്നത് ഈ വരുന്ന ദിവസ ങ്ങളിൽ തീരുമാനിക്കപ്പെടും.

2022 ൽ ഖത്തർ വേൾഡ് കപ്പിൽ ഇന്ത്യയും മറ്റുരക്കും എന്ന പ്രതീക്ഷയും ഈ മത്സരത്തിനുണ്ട്.

തയ്യാറാക്കിയത് :

ഹുസൈൻ തട്ടത്താഴത്ത് – ഞാങ്ങട്ടിരി.

- pma

വായിക്കുക: , ,

അഭിപ്രായം എഴുതുക »

3 of 1223410»|

« Previous Page« Previous « കിലുവെല്ല അഗ്നിപർവ്വതം പൊട്ടിത്തെറിച്ചു ; ലാവാ പ്രവാഹം
Next »Next Page » ലോക കപ്പിൽ ഇംഗ്ലീഷ് വിജയം : ഇംഗ്ലണ്ട് 2. ട്യൂണിഷ്യ 1. »



  • ജിമ്മി കാര്‍ട്ടര്‍ അന്തരിച്ചു
  • സാമൂഹിക മാധ്യമങ്ങളില്‍ കുട്ടികൾക്ക് വിലക്ക് ഏർപ്പെടുത്തി
  • മാധവ് ഗാഡ്ഗില്ലിന് യു. എന്‍. ഇ. പി. ‘ചാംപ്യന്‍സ് ഓഫ് ദി എര്‍ത്ത്’ പുരസ്‌കാരം സമ്മാനിക്കും.
  • വ്യാജ വാർത്തകൾ കണ്ടെത്തൽ : പാഠ്യ പദ്ധതിയിൽ ഉൾപ്പെടുത്തി ബ്രിട്ടൻ
  • ഷെയ്ഖ്‌ ഹസീന രാജി വെച്ചു : കലാപത്തെ തുടർന്ന് രാജ്യം വിട്ടു
  • ബുക്കർ പുരസ്കാരം ജെന്നി ഏർപെൻ ബെക്കിന്
  • കൊവിഷീല്‍ഡ് കൊവിഡ് വാക്സിൻ പാർശ്വ ഫലങ്ങൾ ഉണ്ടാക്കുന്നു
  • അമേരിക്കയുമായി സഹകരിക്കില്ലെന്ന് നൈജർ
  • 1300 കോടി വർഷം പഴക്കമുള്ള തമോദ്വാരം കണ്ടെത്തി
  • ഷെയ്ഖ് ഹസീന ബംഗ്ലാദേശില്‍ വീണ്ടും അധികാരത്തിലേക്ക്
  • കൊവിഡ് ജെ. എൻ-1 വകഭേദം അപകടകാരിയല്ല എന്ന് ലോകാരോഗ്യ സംഘടന
  • മലേറിയ വാക്സിന് അംഗീകാരം നല്‍കി
  • ഉപയോഗിക്കാത്ത ജി- മെയിൽ എക്കൗണ്ടുകൾ നീക്കം ചെയ്യും : മുന്നറിയിപ്പുമായി ഗൂഗിൾ
  • ചാള്‍സ് മൂന്നാമന്‍ കിരീടം ധരിച്ചു
  • ഓസ്‌ട്രേലിയയിലും ഇ-സിഗരറ്റുകള്‍ക്ക് നിയന്ത്രണം വരുന്നു
  • ബെനഡിക്ട് പതിനാറാമൻ മാർപാപ്പയുടെ സംസ്കാരം വ്യാഴാഴ്‌ച
  • ചാള്‍സ് ശോഭ്‌രാജ് ജയില്‍ മോചിതനായി
  • ലോകകപ്പിൽ മുത്തമിട്ട് അര്‍ജന്‍റീന
  • സ്വവര്‍ഗ്ഗ വിവാഹം അമേരിക്കയില്‍ നിയമാനുസൃതം
  • ഫ്രാന്‍സ് ലോക കപ്പ് ഫൈനലിലേക്ക്



  • വെനീസില്‍ വെള്ളപ്പൊക്കം...
    ഇന്ത്യൻ വംശജനും പത്നിക്കു...
    ഇന്ത്യക്കെതിരെ ആഞ്ഞടിച്ച്...
    ജമ്മു കശ്മീ‍ർ വിഭജനത്തിനെ...
    ജൂലിയന്‍ അസാഞ്ച് ലണ്ടനില്...
    പഴ്‌സ് എടുക്കാന്‍ മറന്ന യ...
    ചൈന ഇന്റർനെറ്റ് നശീകരണത്ത...
    മർഡോക്കിന്റെ കുറ്റസമ്മതം...
    നരേന്ദ്ര മോഡിക്ക് വിസ നൽക...
    ഈമെയിൽ ചോർത്തൽ : മർഡോക്ക്...
    മ്യാന്‍‌മറില്‍ സ്യൂചിക്ക്...
    കൊല്ലപ്പെട്ട അമേരിക്കന്‍ ...
    അഫ്ഗാനിസ്ഥാനിൽ സ്ത്രീകൾക്...
    അമേരിക്കൻ സൈനിക സാന്നിദ്ധ...
    റേഡിയോ പ്രക്ഷേപണത്തിന്റെ ...
    അമേരിക്കന്‍ പോലീസ്‌ മുസ്ല...
    വിറ്റ്‌നി ഹൂസ്‌റ്റന്‍ അന്...
    ഇന്ത്യ ഇറാനോടൊപ്പം...
    ഭൂഗര്‍ഭ നദി പുതിയ ലോകാത്ഭ...
    ഡച്ചുകാരും ബുര്‍ഖ നിരോധിക...

    Click here to download Malayalam fonts
    Click here to download Malayalam fonts
    Your Ad Here
    Club Penguin


    ePathram Magazine