കാറ്റിലും മഴയിലും ചൈനയില്‍ 29 പേര്‍ മരിച്ചു

April 23rd, 2012

ബെയ്ജിങ് : ചൈനയില്‍ കനത്ത കാറ്റിലും മഴയിലും 29 പേര്‍ മരിച്ചു. വന്‍ കാര്‍ഷികനാശവും ഉണ്ടായിട്ടുണ്ട്. വലുപ്പമുള്ള ആലിപ്പഴങ്ങള്‍ വീണ് നിരവധി വീടുകള്‍ തകര്‍ന്നു.10,000 ത്തോളം വീടുകള്‍ക്ക് കേടുപാടുകള്‍ പറ്റിയെന്നാണ് റിപ്പോര്‍ട്ട്. 24 ഓളം പ്രവിശ്യകളെ കാറ്റും മഞ്ഞുവീഴ്ച്ചയും ബാധിച്ചിട്ടുണ്ട്.

- ന്യൂസ് ഡെസ്ക്

വായിക്കുക: ,

അഭിപ്രായം എഴുതുക »

ഇന്തോനേഷ്യയില്‍ വീണ്ടും ഭൂചലനം

April 16th, 2012

indonesia-earthquake-epathram

സുമാത്ര: ഇന്തോനേഷ്യയിലെ സുമാത്ര ദ്വീപില്‍ വീണ്ടും 6.4. തീവ്രതയുള്ള ഭൂചലനം. സമുദ്രാടിത്തട്ടില്‍ നിന്ന് ഏറെ താഴെയാണ് പ്രഭവകേന്ദ്രമെന്ന് ഇന്തോനേഷ്യ ഭൗമ ശാസ്ത്ര വിഭാഗം പറഞ്ഞു. ആളപായമോ നാശനഷ്ടമോ ഇതുവരെ റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. ബുധനാഴ്ച ബന്ദ ആചെയില്‍ എട്ടിനു മുകളില്‍ തീവ്രത രേഖപ്പെടുത്തിയ രണ്ടു ഭൂചലനത്തിന്റെ തുടര്‍ചലനമാണ് ഇന്നലെ ഉണ്ടായത്‌ എന്ന് കരുതുന്നു.

- ന്യൂസ് ഡെസ്ക്

വായിക്കുക: , ,

അഭിപ്രായം എഴുതുക »

ഇന്തോനേഷ്യയില്‍ വന്‍ ഭൂചനം, കേരളവും വിറച്ചു

April 11th, 2012

indonesia-earthquake-epathram

സുമാത്ര : ഇന്തോനേഷ്യന്‍ ദ്വീപായ സുമാത്രയില്‍ റിക്ടര്‍ സ്‌കെയിലില്‍ 8.9 രേഖപ്പെടുത്തിയ വന്‍ ഭൂചനം ഉണ്ടായി.  ഭൂചലനത്തിന്റെ നാശനഷ്ട വിവരങ്ങള്‍ ഇതുവരെ ലഭ്യമായിട്ടില്ല. കൊച്ചിയിലടക്കം കേരളത്തില്‍ കൊച്ചിയിലും തിരുവനന്തപുരത്തും കോഴിക്കോട്ടും തമിഴ്‌നാട്ടില്‍ ചെന്നൈയിലും ഭൂചലനം അനുഭവപ്പെട്ടു. ഉച്ചയ്ക്ക് 2.20 ഓടെയാണ് കൊച്ചിയില്‍ ഭൂചലനം അനുഭവപ്പെട്ടത്. 28 രാജ്യങ്ങളില്‍ സുനാമി മുന്നറിയിപ്പ് പുറപ്പെടുവിച്ചു. ഇന്ത്യയുള്‍പ്പടെ പല രാജ്യങ്ങളിലും ഭൂചലനം ഉണ്ടായതിനെ തുടര്‍ന്ന് തമിഴ്നാട്, ആന്ധ്രാപ്രദേശ് തീരങ്ങളില്‍ ജാഗ്രതാ നിര്‍ദ്ദേശം നല്‍കി. ഇന്ത്യന്‍ മഹാസമുദ്രത്തില്‍ സുനാമി മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.

ഇന്ന് 2.10 ഓടെയാണ് ഇന്ത്യയില്‍ വിവിധ സ്ഥലങ്ങളില്‍ ഭൂചലനം ഉണ്ടായത്. ചെന്നൈ, ആലപ്പുഴ, തിരുവനന്തപുരം, കോഴിക്കോട്, ഊട്ടി, ഭുവനേശ്വര്‍, മുംബൈ, ഗുവാഹത്തി, കൊല്‍ക്കൊത്ത എന്നിവിടങ്ങളില്‍ ഭൂചലനം അനുഭവപ്പെട്ടു.

ഇന്തോനേഷ്യയിലെ സുമാത്രയില്‍ ഭൂകമ്പം റിക്‌ടര്‍ സ്കെയിലില്‍ 8.9 പോയന്റ്‌ രേഖപ്പെടുത്തി.

2004ല്‍ ഇന്തോനേഷ്യന്‍ തീരത്ത് ഭൂചലനത്തെ തുടര്‍ന്ന് ഇന്ത്യന്‍ സമുദ്രത്തിലുണ്ടായ സുനാമിയില്‍ 170,000 ഓളം പേരാണ് മരിച്ചത്. അന്ന് സുനാമി ആദ്യം റിപ്പോര്‍ട്ട് ചെയ്തത് ചെന്നൈ തീരത്തായിരുന്നു. അന്ന് റിക്ടര്‍ സ്കെയിലില്‍ 9.3 ആയിരുന്നു ഭൂകമ്പത്തിന്റെ ശക്തി. എന്നാല്‍ ഇന്നനനുഭവപ്പെട്ട ഭൂകമ്പം 100 വര്‍ഷത്തിനിടെ ഉണ്ടായ വലിയ ഭൂകമ്പങ്ങളില്‍ ഉള്‍പ്പെട്ടതാണെന്ന് ഭൌമ നിരീക്ഷണ കേന്ദ്രങ്ങള്‍ വ്യക്തമാക്കുന്നു.

- ന്യൂസ് ഡെസ്ക്

വായിക്കുക: , ,

അഭിപ്രായം എഴുതുക »

ചിലിയില്‍ ഭൂകമ്പം; 7.2 തീവ്രത

March 26th, 2012
Chile Earthquake-epathram
സാന്റിയാഗോ: ചിലിയില്‍ അതി ശക്തമായ ഭൂകമ്പം ഉണ്ടായി. റിക്ടര്‍ സ്കെയിലില്‍ 7.2 രേഖപ്പെടുത്തിയ ഭൂകമ്പത്തില്‍ ഏതാനും പേര്‍ക്ക് പരിക്കേറ്റതായി റിപ്പോര്‍ട്ടുകള്‍ ഉണ്ട്. വൈദ്യുതി,വാര്‍ത്താവിതരണ സംവിധാനങ്ങള്‍ക്ക് കേടുപാട് സംഭവിച്ചതായും സൂചനയുണ്ട്. ഇതിനിടയില്‍ സുനാമി ഭയന്ന് താഴ്ന്ന പ്രദേശങ്ങളില്‍ നിന്നും ജനങ്ങള്‍ കൂട്ടത്തോടെ ഉയര്‍ന്ന പ്രദേശങ്ങളിലേക്ക് മാറിയതാ‍യും സ്ഥിതീകരിക്കാത്ത റിപ്പോര്‍ട്ടുകള്‍ ഉണ്ട്.

- എസ്. കുമാര്‍

വായിക്കുക: , ,

അഭിപ്രായം എഴുതുക »

സൗരക്കൊടുങ്കാറ്റ്‌ ഭൂമിയിലേക്ക് എത്തി

March 9th, 2012

വാഷിംഗ്‌ടണ്‍: അതിഭീഷണമായ സൗരക്കൊടുങ്കാറ്റ്‌ ഭൂമിയുടെ കാന്തിക വലയത്തിലേക്കു പ്രവേശിച്ചതായി ശാസ്‌ത്രലോകത്തിന്റെ വിലയിരുത്തല്‍. എന്നാല്‍ ചാര്‍ജ്‌ ചെയ്യപ്പെട്ട കണങ്ങളുടെ പ്രവാഹമായ ഈ പ്രതിഭാസം ഭൂമിയെ നേരിട്ടു ബാധിക്കാനിടയില്ലെന്നാണു ശാസ്‌ത്രലോകത്തിന്റെ വിലയിരുത്തല്‍. പക്ഷെ വിമാന സഞ്ചാരപഥങ്ങളെയും പവര്‍ ഗ്രിഡുകളെയും ഉപഗ്രഹങ്ങളെയും സൗരക്കൊടുങ്കാറ്റ്‌ ബാധിച്ചേക്കാന്‍ സാധ്യത ഏറെയാണ്. ധ്രുവപ്രദേശങ്ങള്‍ക്കു സമീപത്തുകൂടി പറക്കുന്ന വിമാനങ്ങളില്‍ വാര്‍ത്താവിനിമയ സംവിധാനം തകരാറിലാകാനിടയുണ്ട്‌. അതിനാല്‍ പല വിമാനസര്‍വീസുകളും പ്രതിവിധികള്‍ സ്വീകരിച്ചു കഴിഞ്ഞു. കഴിഞ്ഞ ചൊവ്വാഴ്‌ചയോടെ രൂപപെട്ട സൗരക്കൊടുങ്കാറ്റ്‌ ശാസ്‌ത്രലോകം ശ്രദ്ധാപൂര്‍വമാണ് വീക്ഷിക്കുന്നത്. അഞ്ചു വര്‍ഷത്തിനിടെയുണ്ടായതില്‍ ഏറ്റവും വലുതെന്നു കരുതപ്പെടുന്ന സൗരക്കൊടുങ്കാറ്റാണ്‌ ഇത്.

- ന്യൂസ് ഡെസ്ക്

വായിക്കുക: , ,

അഭിപ്രായം എഴുതുക »

യൂറോപ്പ് തണുത്ത്‌ വിറക്കുന്നു ; 36 മരണം

January 31st, 2012

Extreme-Cold-In-Europe-epathram

ബ്രസല്‍സ്: കിഴക്കന്‍ യൂറോപ്പിലുണ്ടായ  കടുത്ത ശൈത്യത്തില്‍ 36 പേര്‍ മരിച്ചതായി റിപ്പോര്‍ട്ട്. മിക്കയിടത്തും താപനില -20ഡിഗ്രി സെല്‍ഷ്യസില്‍ എത്തിയതിനാല്‍ വിദ്യാഭ്യാസ സ്ഥാപനങ്ങളും മറ്റും അടച്ചിട്ടിരിക്കുകയാണ്.  കനത്ത മഞ്ഞു വീഴ്ചമൂലം വിവിധ മേഖലകളില്‍ ഗതാഗതവും വൈദ്യുതിയും തടസപ്പെട്ടു . കഴിഞ്ഞ മൂന്ന് ദിവസത്തിനിടെ ഉണ്ടായ അതി ശൈത്യത്തില്‍  ഉക്രെയിനില്‍ മാത്രം 18 പേര്‍ മരിച്ചു.  പോളണ്ടില്‍ പത്തു പേരും റൊമാനിയയില്‍  നാലുപേരും  മരിച്ചതായി അധികൃതര്‍ അറിയിച്ചു. ബള്‍ഗേറിയയിലും റൊമാനിയയിലും മധ്യ സൈബീരിയയിലും കനത്ത തണുപ്പ് അനുഭവപ്പെടുന്നുണ്ട്

- ഫൈസല്‍ ബാവ

വായിക്കുക: ,

അഭിപ്രായം എഴുതുക »

ഇന്തോനീഷ്യയില്‍ ശക്‌തമായ ഭൂചലനം; സുനാമി മുന്നറിയിപ്പ്‌ നല്‍കി.

January 11th, 2012

indonesia-earthquake-epathram
ബന്ദ ആസേ: ഇന്തോനീഷ്യയില്‍  ബുധനാഴ്‌ച പുലര്‍ച്ചെ റിക്‌ടര്‍ സ്‌കെയിലില്‍ 7.3 രേഖപ്പെടുത്തിയ ശക്‌തമായ ഭൂചലനം ഉണ്ടായി. ആളപായമോ മറ്റ്‌ നാശനഷ്‌ടങ്ങളോ റിപ്പോര്‍ട്ട്‌ ചെയ്‌തിട്ടില്ല. 2004 ഉണ്ടായ സുനാമിയില്‍ വന്‍ നാശനഷ്ടവും ഏറ്റവും ആധികം ആള്‍ നാശവും ഉണ്ടായ ഏസേ പ്രവിശ്യയിലെ തീരമേഖലയാണ്‌ പ്രഭവകേന്ദ്രം. സമുദ്രത്തില്‍ 10 കിലോ മീറ്റര്‍ ആഴത്തിലാണു ഭൂചലനം അനുഭവപ്പെട്ടത്‌. ഇതേ തുടര്‍ന്നാണ് സുനാമി മുന്നറിയിപ്പ്‌ നല്‍കിയത്.  എന്നാല്‍ ഭൂകമ്പം അനുഭവപ്പെട്ട്‌ രണ്ടു മണിക്കൂറിനു ശേഷം പ്രദേശിക ജിയോളജിക്കല്‍ ഏജന്‍സി സുനാമി മുന്നറിയിപ്പ്‌ പിന്‍വലിച്ചെങ്കിലും ജനങ്ങള്‍ ഭയചകിതരാണ്‌. തീരമേഖലയില്‍ നിന്നും ജനങ്ങള്‍ കൂട്ടത്തോടെ ഉയര്‍ന്ന പ്രദേശങ്ങളിലേക്ക്‌ പലായനം ചെയ്യുകയാണ്‌. 2004 ലെ അതിശക്‌തമായ ഭൂചലനത്തെ തുടര്‍ന്ന്‌ ഇന്ത്യന്‍ മഹാസമുദ്രത്തിലുണ്ടായ സുനാമിയില്‍ 230,000 പേര്‍ക്കാണ്‌ ജീവഹാനിയുണ്ടായത്‌.

- ന്യൂസ് ഡെസ്ക്

വായിക്കുക: , ,

അഭിപ്രായം എഴുതുക »

ബ്രസീലില്‍ വെള്ളപ്പൊക്കവും മണ്ണിടിച്ചിലും

January 5th, 2012

ബ്രസീലിയ: തെക്കു കിഴക്കന്‍ ബ്രസീലില്‍ കനത്ത മഴയെത്തുടര്‍ന്നുണ്ടായ വെള്ളപ്പൊക്കത്തിലും മണ്ണിടിച്ചിലിലും ആറു പേര്‍ മരിച്ചു, മൂവായിരം വീടുകള്‍ തകര്‍ന്നു. പതിനായിരക്കണക്കിനു പേരെ മാറ്റിപ്പാര്‍പ്പിച്ചതായി റിപ്പോര്‍ട്ടുകള്‍ പറയുന്നു.  റോഡ് ഗതാഗതംപൂര്‍ണമായി സ്തംഭിച്ചിരിക്കുകയാണ്. വെള്ളപ്പൊക്കത്തെത്തുടര്‍ന്ന് മിനാസ് ഗെരാസ് സ്റ്റേറ്റിലെ 66 നഗരങ്ങളില്‍ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചിട്ടുണ്ട്. റിയോ ഡി ഷാനേറോ സംസ്ഥാനത്തെ മലയോരമേഖലകള്‍ മണ്ണിടിച്ചില്‍ ഭീഷണിയിലാണ് ഇവിടെയുള്ളവരെ മാറ്റിപാര്‍പ്പിച്ചതായി അധികൃതര്‍ പറയുന്നു.

- ന്യൂസ് ഡെസ്ക്

വായിക്കുക: , ,

അഭിപ്രായം എഴുതുക »

ഫിലിപ്പൈന്‍സ് കൊടുങ്കാറ്റ് : മരണം 1000 കവിഞ്ഞു

December 21st, 2011

philippines-storm-epathram

മാനില : വാഷി എന്ന ചുഴലിക്കാറ്റ് മൂലമുണ്ടായ ഉരുള്‍പൊട്ടലിലും വെള്ളപ്പൊക്കത്തിലും പെട്ട് ഫിലിപ്പൈന്‍സില്‍ മരണമടഞ്ഞവരുടെ എണ്ണം 1000 കവിഞ്ഞു. ദക്ഷിണ ഫിലിപ്പൈന്‍സിലെ കടലോര ഗ്രാമങ്ങളിലാണ് ചുഴലിക്കാറ്റ് നാശം വിതച്ചത്. ചീഞ്ഞളിഞ്ഞ മൃതദേഹങ്ങള്‍ മൂലം പകര്‍ച്ച വ്യാധികള്‍ പടര്‍ന്നു പിടിക്കുന്നത് തടയാന്‍ അധികൃതര്‍ ഏറെ വിഷമിക്കുകയാണ്. മൂന്നര ലക്ഷത്തോളം പേരാണ് ദുരന്തം മൂലം കഷ്ടത അനുഭവിക്കുന്നത് എന്നാണ് ഔദ്യോഗിക കണക്കുകള്‍ സൂചിപ്പിക്കുന്നത്.

- ജെ.എസ്.

വായിക്കുക: , ,

അഭിപ്രായം എഴുതുക »

തുര്‍ക്കിയില്‍ വീണ്ടും ഭൂചലനം

November 16th, 2011

turkey-earthquake-epathram

അങ്കാര : തുര്‍ക്കിയില്‍ ചൊവ്വാഴ്ച വീണ്ടും ശക്തമായ ഭൂചലനം അനുഭവപ്പെട്ടു. റിക്റ്റര്‍ സ്കെയിലില്‍ 5.2 രേഖപ്പെടുത്തിയ ഭൂചലനത്തില്‍ ഉണ്ടായ നാഷ നഷ്ടങ്ങള്‍ എത്രയാണെന്ന് അറിവായിട്ടില്ല. കഴിഞ്ഞ മാസം ഉണ്ടായ 7.2 അളവിലുള്ള ഭൂചലനവും കഴിഞ്ഞ ആഴ്ചയിലെ 5.7 അളവിലുള്ള ഭൂചലനവും വമ്പിച്ച നഷ്ടങ്ങളാണ് തുര്‍ക്കിയില്‍ വരുത്തിയത്‌. 2000 ത്തിലേറെ കെട്ടിടങ്ങളും 644 ആളുകളും ഇവിടെ കൊല്ലപ്പെട്ടു. ഇപ്പോള്‍ അനുഭവപ്പെടുന്ന അതി ശൈത്യം കൂടിയാവുമ്പോള്‍ ഭൂകമ്പം മൂലം കഷ്ടപ്പെടുന്ന ആളുകളുടെ ദുരിതം പതിന്മടങ്ങ്‌ ആകും എന്ന് ആശങ്കയുണ്ട്.

- ജെ.എസ്.

വായിക്കുക: , ,

അഭിപ്രായം എഴുതുക »

3 of 7234»|

« Previous Page« Previous « ഒളിമ്പിക്സിനു ഇത്തവണ മിസൈല്‍ സുരക്ഷ
Next »Next Page » ഫോണ്‍ ചോര്‍ത്തല്‍ കുടില്‍ വ്യവസായം എന്ന് ബ്രിട്ടീഷ്‌ ജഡ്ജി »



  • ജിമ്മി കാര്‍ട്ടര്‍ അന്തരിച്ചു
  • സാമൂഹിക മാധ്യമങ്ങളില്‍ കുട്ടികൾക്ക് വിലക്ക് ഏർപ്പെടുത്തി
  • മാധവ് ഗാഡ്ഗില്ലിന് യു. എന്‍. ഇ. പി. ‘ചാംപ്യന്‍സ് ഓഫ് ദി എര്‍ത്ത്’ പുരസ്‌കാരം സമ്മാനിക്കും.
  • വ്യാജ വാർത്തകൾ കണ്ടെത്തൽ : പാഠ്യ പദ്ധതിയിൽ ഉൾപ്പെടുത്തി ബ്രിട്ടൻ
  • ഷെയ്ഖ്‌ ഹസീന രാജി വെച്ചു : കലാപത്തെ തുടർന്ന് രാജ്യം വിട്ടു
  • ബുക്കർ പുരസ്കാരം ജെന്നി ഏർപെൻ ബെക്കിന്
  • കൊവിഷീല്‍ഡ് കൊവിഡ് വാക്സിൻ പാർശ്വ ഫലങ്ങൾ ഉണ്ടാക്കുന്നു
  • അമേരിക്കയുമായി സഹകരിക്കില്ലെന്ന് നൈജർ
  • 1300 കോടി വർഷം പഴക്കമുള്ള തമോദ്വാരം കണ്ടെത്തി
  • ഷെയ്ഖ് ഹസീന ബംഗ്ലാദേശില്‍ വീണ്ടും അധികാരത്തിലേക്ക്
  • കൊവിഡ് ജെ. എൻ-1 വകഭേദം അപകടകാരിയല്ല എന്ന് ലോകാരോഗ്യ സംഘടന
  • മലേറിയ വാക്സിന് അംഗീകാരം നല്‍കി
  • ഉപയോഗിക്കാത്ത ജി- മെയിൽ എക്കൗണ്ടുകൾ നീക്കം ചെയ്യും : മുന്നറിയിപ്പുമായി ഗൂഗിൾ
  • ചാള്‍സ് മൂന്നാമന്‍ കിരീടം ധരിച്ചു
  • ഓസ്‌ട്രേലിയയിലും ഇ-സിഗരറ്റുകള്‍ക്ക് നിയന്ത്രണം വരുന്നു
  • ബെനഡിക്ട് പതിനാറാമൻ മാർപാപ്പയുടെ സംസ്കാരം വ്യാഴാഴ്‌ച
  • ചാള്‍സ് ശോഭ്‌രാജ് ജയില്‍ മോചിതനായി
  • ലോകകപ്പിൽ മുത്തമിട്ട് അര്‍ജന്‍റീന
  • സ്വവര്‍ഗ്ഗ വിവാഹം അമേരിക്കയില്‍ നിയമാനുസൃതം
  • ഫ്രാന്‍സ് ലോക കപ്പ് ഫൈനലിലേക്ക്



  • വെനീസില്‍ വെള്ളപ്പൊക്കം...
    ഇന്ത്യൻ വംശജനും പത്നിക്കു...
    ഇന്ത്യക്കെതിരെ ആഞ്ഞടിച്ച്...
    ജമ്മു കശ്മീ‍ർ വിഭജനത്തിനെ...
    ജൂലിയന്‍ അസാഞ്ച് ലണ്ടനില്...
    പഴ്‌സ് എടുക്കാന്‍ മറന്ന യ...
    ചൈന ഇന്റർനെറ്റ് നശീകരണത്ത...
    മർഡോക്കിന്റെ കുറ്റസമ്മതം...
    നരേന്ദ്ര മോഡിക്ക് വിസ നൽക...
    ഈമെയിൽ ചോർത്തൽ : മർഡോക്ക്...
    മ്യാന്‍‌മറില്‍ സ്യൂചിക്ക്...
    കൊല്ലപ്പെട്ട അമേരിക്കന്‍ ...
    അഫ്ഗാനിസ്ഥാനിൽ സ്ത്രീകൾക്...
    അമേരിക്കൻ സൈനിക സാന്നിദ്ധ...
    റേഡിയോ പ്രക്ഷേപണത്തിന്റെ ...
    അമേരിക്കന്‍ പോലീസ്‌ മുസ്ല...
    വിറ്റ്‌നി ഹൂസ്‌റ്റന്‍ അന്...
    ഇന്ത്യ ഇറാനോടൊപ്പം...
    ഭൂഗര്‍ഭ നദി പുതിയ ലോകാത്ഭ...
    ഡച്ചുകാരും ബുര്‍ഖ നിരോധിക...

    Click here to download Malayalam fonts
    Click here to download Malayalam fonts
    Your Ad Here
    Club Penguin


    ePathram Magazine