Wednesday, January 4th, 2012

വെള്ളരി പ്രാവിന്‍റെ ചങ്ങാതിയായ പാട്ടുകാരന്‍

vellaripravinte-changathi-singer-kabeer-ePathram
അബുദാബി : പ്രവാസ ലോകത്തെ ശ്രദ്ധേയനായ ഒരു ഗായകന്‍ ‍ കൂടി സിനിമാ പിന്നണി ഗാന രംഗത്ത്‌ തന്‍റെ സ്ഥാനം ഉറപ്പിച്ചു കഴിഞ്ഞു. അബുദാബി യിലെ പ്രശസ്ത മായ ഒരു ബാങ്കില്‍ ഉദ്യോഗസ്ഥനായ കബീര്‍ എന്ന പാട്ടു കാരനാണ് വെള്ളരി പ്രാവിന്‍റെ ചങ്ങാതി എന്ന തന്‍റെ ചങ്ങാതി യുടെ സിനിമ യിലെ ‘പതിനേഴിന്‍റെ പൂങ്കരളിന്‍ പാടത്തു പൂവിട്ടതെന്താണ്…’ എന്ന പാട്ടുമായി ഹിറ്റ്‌ ചാര്‍ട്ടില്‍ ഇടം പിടിച്ചത്.

നാല്പതു വര്‍ഷം മുന്‍പുള്ള ഒരു സിനിമയുടെ കഥ പറയുന്ന ‘വെള്ളരി പ്രാവിന്‍റെ ചങ്ങാതി’ ഒരുക്കി യിരിക്കുന്നത് കബീറിന്‍റെ ബാല്യകാല സുഹൃത്തായ പ്രശസ്ത സംവിധായകന്‍ അക്കു അക്ബര്‍. വയലാര്‍ ശരത് ചന്ദ്ര വര്‍മ്മയുടെ വരികള്‍. സംഗീത സംവിധാനം മോഹന്‍ സിതാര.

director-akku-akber-singer-kabeer-ePathram

സംവിധായകന്‍ അക്കു അക്ബറിനോടൊപ്പം കബീര്‍

തൃശൂര്‍ ജില്ലയിലെ തളിക്കുളം സ്വദേശിയായ കബീര്‍ അവിടുത്തെ കൈതക്കല്‍ സിനി ആര്‍ട്സ് ക്ലബ്ബിന്‍റെ വേദി കളിലൂടെ ഗാനാലാപന രംഗത്ത് സജീവ മായി. നാട്ടിക എസ്. എന്‍. കോളേജിലും തൃശൂര്‍ കേരള വര്‍മ്മ കോളേജി ലുമായിരുന്നു വിദ്യാഭ്യാസം. വിദ്യാര്‍ത്ഥി ആയിരിക്കുമ്പോള്‍ തന്നെ പൂങ്കുന്നം ആര്‍. വൈദ്യനാഥ ഭാഗവതരുടെ കീഴില്‍ ശാസ്ത്രീയ സംഗീതം അഭ്യസിച്ചിരുന്നു.

ഓ. എന്‍. വി. കുറുപ്പിന്‍റെ രചനയില്‍ വിദ്യാധരന്‍ സംഗീതം ചെയ്ത ‘ഋതുമംഗലം’ ആല്‍ബത്തില്‍ മലയാള ത്തിന്‍റെ വാനമ്പാടി കെ. എസ്. ചിത്ര യോടൊപ്പം പാടിക്കൊണ്ട് ശ്രദ്ധേയനായ കബീര്‍, ചിത്ര യോടൊപ്പം ‘വിഷുപ്പക്ഷിയുടെ പാട്ട്’ എന്ന സംഗീത ആല്‍ബ ത്തില്‍ പാടി അഭിനയിക്കുകയും ചെയ്തു. ശരത് സംഗീതം നല്‍കിയ ‘ചിത്ര പൗര്‍ണ്ണമി’ യിലും സൈനുദ്ദീന്‍ ഖുറൈഷി യുടെ ‘മെഹ്റാന്‍’,  ‘മാശാ അല്ലാഹ്’ എന്നീ ആല്‍ബ ങ്ങളിലും,  ഓ. എന്‍. വി. യുടെ മകന്‍ രാജീവ് ഒരുക്കിയ ‘രജനീഗന്ധി’ എന്ന ആല്‍ബ ത്തിലും പാടി.

httpv://www.youtube.com/watch?v=2eQmxfzrM7w

സിനിമ യില്‍ പാടണം എന്ന ആഗ്രഹം മനസ്സില്‍ സൂക്ഷിച്ചിരുന്ന കബീര്‍, തന്‍റെ അടുത്ത കൂട്ടുകാരും പരിചയ ക്കാരുമായ പലരും സിനിമാ രംഗത്ത് ഉണ്ടായിട്ടും ആരോടും ചാന്‍സ് ചോദിച്ചു പോയില്ല.

vellaripravinte-changathi-song-ePathram

വെള്ളരിപ്രാവിന്‍റെ ചങ്ങാതി യിലെ ഗാനത്തിന്‍റെ വരികള്‍

ഇപ്പോള്‍ ഈ ചിത്രത്തിലെ പാട്ടിന് കബീറിന്‍റെ ശബ്ദം അനുയോജ്യമാണെന്ന് തിരിച്ചറിഞ്ഞ അക്കു അക്ബര്‍ ഇദ്ദേഹത്തെ വിളിക്കുകയും മോഹന്‍ സിതാരക്ക് പരിചയപ്പെടുത്തി കൊടുക്കുകയും ചെയ്തു. കഴിഞ്ഞ ഇരുപതു വര്‍ഷ ത്തിലധികമായി യു. എ. ഇ. യിലുള്ള കബീര്‍, ഇവിടുത്തെ വേദികളില്‍ പാടി കൈയ്യടി നേടി.  വെള്ളരി പ്രാവിന്‍റെ ചങ്ങാതി യില്‍ പുതു തലമുറയിലെ ശ്രദ്ധേയ ഗായിക ശ്രേയാ ഘോഷാലി നൊപ്പമാണ് പാടിയിരിക്കുന്നത്.

നിരവധി പുതു മുഖ ഗായകരെ രംഗത്ത് കൊണ്ടു വന്നിട്ടുള്ള  മോഹന്‍ സിതാര, ഈ പാട്ട് നന്നായി പാടാന്‍ വളരെ അധികം സഹായിച്ചു എന്നും അദ്ദേഹത്തിന്‍റെ അടുത്ത സിനിമ യിലും ഒരു പാട്ട് പാടാന്‍ അവസരം നല്കി എന്നും കബീര്‍ പറഞ്ഞു. സംഗീത ത്തോടുള്ള അഭിനിവേശമാണു ജോലി ത്തിരക്കു കള്‍ക്കിടയിലും സംഗീതം കാത്തു സൂക്ഷിച്ചതും ‘വെള്ളരി പ്രാവിന്‍റെ ചങ്ങാതി’ യിലെ പാട്ടിന്‍റെ തിളക്ക മാര്‍ന്ന വിജയ ത്തിലേക്ക് എത്തിച്ചതും എന്നു കബീര്‍ സ്മരിക്കുന്നു. കൊച്ചു കുട്ടികള്‍ മുതല്‍ മുതിര്‍ന്നവര്‍ വരെ ഈ പാട്ട് ആസ്വദിക്കുന്നു എന്നതിന്‍റെ തെളിവാണ് തനിക്ക് ലഭിച്ചു കൊണ്ടിരിക്കുന്ന ഫോണ്‍ കോളുകള്‍. ഗാനാസ്വാദകര്‍ നല്‍കി വരുന്ന പിന്തുണയും പ്രോത്സാഹനവും ഈ രംഗത്ത്‌ തുടരാന്‍ കൂടുതല്‍ ആത്മ വിശ്വാസം നല്‍കുന്നു  എന്നും കബീര്‍ പറഞ്ഞു. 

പരേതനായ വലിയകത്ത് ഇബ്രാഹിം – ഫാത്തിമ്മ ദമ്പതി കളുടെ അഞ്ചു മക്കളില്‍ മൂത്തവനായ കബീര്‍ അബുദാബി യില്‍ കുടുംബ ത്തോടൊപ്പം താമസിക്കുന്നു. ഭാര്യ : റജ്ന, മക്കള്‍ : അനീസ്, നിസ എന്നിവര്‍.

തന്‍റെ സംഗീത യാത്രയില്‍ പ്രോത്സാഹനങ്ങള്‍ നല്‍കിയ ഗുരു ജനങ്ങള്‍, നാട്ടിലെയും പ്രവാസ ലോകത്തേയും സുഹൃദ്‌ ബന്ധങ്ങള്‍ക്കും കബീര്‍ തന്‍റെ നന്ദിയും കടപ്പാടും അറിയിച്ചു. വൈകി എത്തിയ ഈ മഹാ ഭാഗ്യം സംഗീത ത്തിന്‍റെ മഹത്വമാണ് വിളിച്ചോതുന്നത് എന്ന് വിനയപൂര്‍വ്വം കബീര്‍ അടിവരയിടുന്നു.  

eMail : kabeer_v at hotmail dot com

-തയ്യാറാക്കിയത്‌ : പി. എം. അബ്ദുല്‍ റഹിമാന്‍,

- pma

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക:

1 അഭിപ്രായം to “വെള്ളരി പ്രാവിന്‍റെ ചങ്ങാതിയായ പാട്ടുകാരന്‍”

  1. SAMEER says:

    സൂപ്പര്‍ റിപ്പോര്‍ട്ട്… ഈ അനുഗ്രഹീത ഗായകനു ഇനിയും കൂടുതല്‍ ഉയരങ്ങള്‍ കീഴടക്കാന്‍ കഴിയട്ടെ എന്നു ആശംസിക്കുന്നു. ഭാവുകങ്ങള്‍. (സമീര്‍)

അഭിപ്രായം എഴുതുക:


* ഈ വിവരങ്ങള്‍ നിര്‍ബന്ധമാണ്

അഭിപ്രായങ്ങള്‍ ഇവിടെ മലയാളത്തില്‍ ടൈപ്പ് ചെയ്യാം. എങ്ങനെ?

Press CTRL+M to toggle between Malayalam and English.

ടൈപ്പ്‌ ചെയ്യുന്ന ഭാഷ മലയാളത്തില്‍ നിന്നും ഇംഗ്ലീഷിലേയ്ക്കും മറിച്ചും ആക്കുന്നതിന് CTRL+M അമര്‍ത്തുക.


താഴെ കാണുന്ന വാക്ക് പെട്ടിയില്‍ ടൈപ്പ്‌ ചെയ്യുക. സ്പാം ശല്യം ഒഴിക്കാനാണിത്. സദയം സഹകരിക്കുക!
Anti-Spam Image


«
«



ജോണ്‍ എബ്രഹാം സ്മാരക ഹ്രസ...
രജനികാന്ത് ചിത്രത്തിൽ മഞ്...
“നിങ്ങള്‍ നനയുമ്പോള്‍ എനി...
ഹൊറര്‍ ചിത്രത്തിലൂടെ തമന്...
'ഞാന്‍ പന്ത്രണ്ടാം ക്ലാസു...
'ലൂസിഫറി'ന് ശേഷം ‘ഉണ്ട’; ...
ഗിരീഷ് കര്‍ണാട് അന്തരിച്ച...
എവിടെ ജോണ്‍?...
ജോസ് പ്രകാശിന് ജെ. സി ഡാ...
നടന്‍ ജഗതിശ്രീകുമാറിനു കാ...
ബാരി മികച്ച ചിത്രം; വിദ്യ...
ജോണ്‍ അബ്രഹാം പ്രത്യേക പു...
പത്മശ്രീ ഭരത് ഡോക്ടര്‍ സര...
പ്രണയം : മലയാളിയുടെ ലൈംഗി...
ബ്ലെസിയുടെ ‘പ്രണയം’ കോപ്...
കോളിളക്കം വീണ്ടും വരുന്നു...
എം. ജി. ശ്രീകുമാറും പാട്ട...
പ്രാഞ്ചിയേട്ടന്‍റെ ഒന്നാം...
ആദാമിന്റെ മകന്‍ അബുവിനു വ...
നടി ശ്വേതാ മേനോന്‍ വിവാഹി...

Click here to download Malayalam fonts
Click here to download Malayalam fonts
Your Ad Here
Club Penguin


ePathram Magazine