Saturday, January 21st, 2012

അസുരവിത്ത്: ആന മുക്കുന്നത് കണ്ട് ആസിഫലി മുക്കിയാല്‍…..!!

asif-ali-epathram
അസുരവിത്ത് എന്ന ചിത്രം കാണുമ്പോള്‍ ഈ വാചകമാണ് വായില്‍ വരിക.ദേവാസുരത്തിലെ മംഗലശ്ശേരി നീലകണ്ഠനെയോ, മഹായാനത്തിലെ ചന്ദ്രുവിനേയോ, ഭരത് ചന്ദ്രന്‍ ഐ. പി. എസിനെ ദിലീപോ കുഞ്ചാക്കോ ബോബനോ അവതരിപ്പിച്ചാല്‍ എങ്ങിനെ ഉണ്ടാകും. ഇവരുടെ ശരീരം കൊണ്ടും ശബ്ദം കൊണ്ടും ഒട്ടും യോജിക്കാത്ത അത്തരം കഥാപാത്രങ്ങളെ എടുത്താടുവാന്‍ തീര്‍ച്ചയായും അവരോ അവരെ കൊണ്ട് അഭിനയിപ്പിക്കുവാന്‍ സംവിധായകരോ തയ്യാറാകില്ല. എന്നാല്‍ അത്തരം വകതിരിവില്ലായ്മ കാണിക്കുവാനുള്ള ചങ്കൂറ്റം ആസിഫലിക്കും തോന്നിയാല്‍ അതില്‍ സഹതപിക്കുകയേ നിവൃത്തിയുള്ളൂ. യുവനിരയില്‍ ശ്രദ്ധേയനായിക്കൊണ്ടിരിക്കുന്ന ആസിഫലിയ്ക്ക് യുവജനങ്ങള്‍ക്കിടയില്‍ മോശമില്ലാത്ത ഒരു ഇമേജുണ്ട്. എന്നാല്‍ അത് പത്താളെ ഇടിച്ചിടുന്ന കരുത്തനായ ഒരു നായകന്റെ അല്ലതാനും. ഒരു കോളേജ് പയ്യന്‍ ഇമേജ് അത്രേ ഉള്ളൂ. യുവതാരങ്ങള്‍ക്കിടയില്‍ പെട്ടെന്ന് ശ്രദ്ധേയനായ നടനാണ് പ്രിഥ്‌വീ രാജ്. കോളേജ് കുമാരന്റേയും കരുത്തുറ്റ നായകന്റേയും വേഷങ്ങള്‍ പൃഥ്‌വി അനായാസം കൈകാര്യം ചെയ്തുകൊണ്ടിരിക്കുന്നു.
പൃഥ്‌വീരാജ് എന്ന നടനില്‍ ഒളിഞ്ഞിരിക്കുന്ന “നായകന്റെ” തീപ്പൊരി മലയാളി ആദ്യമായി കണ്ട ചിത്രമായിരുന്നു സ്റ്റോപ്പ് വയലന്‍സ് എന്ന ചിത്രം.  ചിത്രത്തില്‍  അവതരിപ്പിക്കുന്ന ഒരു ന്യൂജനറേഷന്‍ ഗുണ്ടയുടെ രൂപത്തിനന് പൃഥ്‌വിയുടെ ശരീരം തികച്ചും അനുരൂപവുമായിരുന്നു.  കഥാപാത്രസൃഷ്ടിയില്‍ എപ്രകാരമാണോ സാത്താന്‍ രൂപപ്പെട്ടത് അതിനു തികച്ചും അനുയോജ്യനായ നടന്‍ ആയിരുന്നു പൃഥ്‌വി, അതിനാല്‍ തന്നെ ശബ്ദം കൊണ്ടും രൂപം കൊണ്ടും സാത്താന്‍ എന്ന ന്യൂ‍ജനറേഷന്‍ ഗുണ്ടയുടെ കഥാപാത്രത്തെ തിരശ്ശീലയില്‍ വിജയിപ്പിക്കുവാന്‍ അയാള്‍ക്ക് ആയി. അയാളുടെ ശരീരവും ശാരീരവും തികച്ചും അനുയോജ്യമായിരുന്നു. അതുകൊണ്ട് തന്നെ ശരിക്കും പ്രേക്ഷകന്‍ അംഗീകരിച്ചു. എന്നാല്‍ പൃഥ്‌വി എന്ന യുവത്വം തുളുമ്പുന്ന തീഷ്ണമായ ഭാവം മുഖത്തും കണ്ണുകളിലും ആവാഹിക്കുവാന്‍ കഴിയുന്ന നടനെ പോലെ അല്ല ആസിഫിന്റെ ബോഡിയും ബോഡി ലാംഗ്വേജും. ഇതു തിരിച്ചറിയാതെ  എത്രയും വേഗം സൂപ്പര്‍ സ്റ്റാറാകുവാനുള്ള വ്യഗ്രതയാലാകാം ആസിഫലി അസുരവിത്ത് എന്ന ചിത്രത്തിലൂടെ ഒരു വലിയ സാഹസത്തിനു മുതിര്‍ന്നത്.
എന്തായാലും ആ സാഹസം എട്ടുനിലയില്‍ പൊട്ടുന്ന കാഴ്ചയാണ് തീയേറ്ററുകളില്‍ നിന്നും കാണാനാകുന്നത്.
അസുരവിത്ത് വന്‍ പരാജയമാകുന്നതിനു പ്രധാന കാരണം ചിത്രത്തിലെ നായകന്‍ ആസിഫലി തന്നെയാണ്. ഒപ്പം ദുര്‍ബലമായ തിരക്കഥയും സംവിധാനവും ചേര്‍ന്നപ്പോള്‍ മറ്റൊരു പരാജയ ചിത്രത്തിനു കൂടെ മലയാള സിനിമ സാക്ഷ്യം വഹിച്ചു. എ.കെ സാജന്‍ എന്ന തിരക്കഥാകൃത്ത് ഇതിനു മുമ്പും തന്റെ തിരക്കഥാ പരീക്ഷണങ്ങള്‍ മലയാളി പ്രേക്ഷകന്റെ നെഞ്ചത്ത് നടത്തിയിട്ടുണ്ട്. സൂപ്പര്‍ താരങ്ങളായ മമ്മൂട്ടിയും,സുരേഷ് ഗോപിയുമെല്ലാം അത്തരം പരീക്ഷണങ്ങള്‍ക്ക് നിന്നു കൊടുത്തിട്ടുമുണ്ട്. അതിന്റെ ഫലമായി ദ്രോണ, ലങ്ക, റെഡ് ചില്ലീസ് തുടങ്ങിയവ കോടികള്‍ തുലച്ച് പരാജയത്തിന്റെ പടുകുഴിയില്‍ വീണ മലയാള സിനിമയുടെ എണ്ണം വര്‍ദ്ധിപ്പിച്ചവയില്‍ പെടുന്നു.
കഥാപാത്രങ്ങള്‍ രൂപപ്പെട്ടത്തിനു ശേഷം അനുയോജ്യനായ നടനെ/നടിയെ കണ്ടെത്തുക എന്നതും താരത്തിനൊപ്പിച്ച് കഥാപാത്രത്തെ സൃഷ്ടിക്കുക എന്നതും സിനിമയ്ക്ക് അന്യമായ കാര്യമല്ല. കാസ്റ്റിങ്ങിന്റെ കാര്യത്തില്‍ വിദേശ ചിത്രങ്ങള്‍ക്ക് ചില നിഷ്കര്‍ഷകളും നിഷ്ഠകളും ഉണ്ടെങ്കിലും കോക്കസ്സുകളുടേയും, സ്തുതിപാഠകരുടേയും, വിലക്കു സംഘടനകളുടേയും ഇടയില്‍ പെട്ട് പൊറുതി മുട്ടിയ മലയാള സിനിമയെ സംബന്ധിച്ച് രണ്ടാമതു പറഞ്ഞ സംഗതിയോടാണ് പൊതുവില്‍ കൂടുതല്‍ പഥ്യം. ഇതിന്റെ ഫലം അപൂര്‍ണ്ണമായ കഥയും പാകതയില്ലാത്ത കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന താരങ്ങളും ഉള്‍പ്പെട്ട പാതിവെന്ത “സാധനമായി” സിനിമ മാറുന്നു. ജഗതിയെന്ന അതുല്യ പ്രതിഭയ്ക്ക് പകരം  കോമഡിയുടെ പേരില്‍ സുരാജ് വെഞ്ഞാറമ്മൂടിനെ പ്രേക്ഷകനു സഹിക്കേണ്ടിവരുന്നു.   അനുയോജ്യമായ താരത്തെ കാസ്റ്റ് ചെയ്യുന്നതിലും കഥാപാത്രത്തെ പൂര്‍ണ്ണമായി രൂപപ്പെടുത്തുന്നതിലും വന്ന വീഴ്ചക്ക് ഏറ്റവും പുതിയ സാക്ഷ്യമാണ് അസുരവിത്ത് എന്ന ആസിഫലി ചിത്രം സാക്ഷ്യപ്പെടുത്തുന്നു. പൃഥ്‌വി രാജാകാന്‍ ആസിഫിനാകില്ല. ആനമുക്കുന്നത് കണ്ട് ആസിഫലി മുക്കണ്ടാന്നു തന്നെയാണ് അസുരവിത്തിന്റെ പ്രേക്ഷകന്‍ പറയുന്നതും.

കുറച്ച് കൊലപാതകങ്ങളും അതിനുള്ള നായകന്റെ ന്യായീകരണങ്ങളുമായി സ്ലൈഡ് ഷോകളും മറ്റുമായി ചിത്രം നീണ്ടു പോകുന്നു. അതിനിടയില്‍ അമല്‍ നീരദ് ചിത്രങ്ങളെ പോലെ നായകനും മറ്റും അവിടാവിടെ ചാരിനില്‍ക്കുന്നതും ലാപ്‌ടോപ്/മൊബൈല്‍ ഉപയോഗിക്കുന്നതുമായ ദൃശ്യങ്ങള്‍ തിരുകിയിട്ടുണ്ട്ആസിഫലി അവതരിപ്പിക്കുന്ന ഡോണ്‍ ബോസ്കോയുടെ രക്തത്തിലെ അസുര വാസനകള്‍ സാഹചര്യത്തില്‍ പുറത്തു വരുന്നതും തുടര്‍ന്നുണ്ടാകുന്ന സംഭവങ്ങളുമാണ് രചയിതാവ് ഈ ചിത്രത്തിലൂടെ പറയുവാന്‍ ഉദ്ദേശിച്ചതെന്ന് തോന്നുന്നു. കനമുള്ള താടി വച്ച് ബലം പിടിച്ച് നടത്തി കഥാപാത്രം ആവശ്യപ്പെടുന്ന തലത്തിലുള്ള ഒരു ഗൌരവം വരുത്തുവാനുള്ള ശ്രമങ്ങള്‍ ഒക്കെ ചെയ്തിട്ടുണ്ട്. സാള്‍ട്ട് ആന്റ് പെപ്പര്‍ നല്‍കിയ മൈലേജില്‍ ഇനിയും നാലഞ്ചു പടമെങ്കിലും ചെയ്യാമെന്ന് ബാബുരാജ് വിശ്വസിക്കുന്നുണ്ടെന്ന് തോന്നുന്നു സിത്രത്തിലെ അദ്ദേഹം അവതരിപ്പിച്ച പാതിരിയുടെ വേഷം അതാണ് സൂചിപ്പിക്കുന്നത്. ലെനയ്ക്ക് അച്ചിലിട്ട് വാര്‍ത്ത ഒരു ടീച്ചര്‍ കഥാപാത്രത്തെ ലഭിച്ചിട്ടുണ്ട്. എന്നാല്‍ ഏറെ രസകരമാകുന്നത് സംവൃത സുനില്‍ അവതരിപ്പിക്കുന്ന കഥാപാത്രത്തിന്റെ  കാമുകീ ഭാവമാണ്. സംവൃതയ്ക്ക് ഒട്ടും ചേരുന്ന ജോഡിയല്ല ആസിഫ്. പല നല്ല കഥാപാത്രങ്ങളേയും അഭിനയിപ്പിച്ച് വിസ്മയിപ്പിച്ചിട്ടുള്ള സംവൃതയുടെ അഭിനയം വളരെ ദയനീയമായി പോയി. ചുരുക്കി പറഞ്ഞാല്‍ എ.കെ സാജന്‍ ചിത്രങ്ങള്‍ക്ക് തലവെച്ചു കൊടുക്കും മുമ്പ് താരങ്ങളും നിര്‍മ്മാതാക്കളും ഒരുവട്ടം കാണേണ്ട ചിത്രം തന്നെയാണ് അസുരവിത്തെന്ന് നിസ്സംശയം പറയാം

– ആസ്വാദകന്‍

- ലിജി അരുണ്‍

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക: ,

4 അഭിപ്രായങ്ങള്‍ to “അസുരവിത്ത്: ആന മുക്കുന്നത് കണ്ട് ആസിഫലി മുക്കിയാല്‍…..!!”

  1. ansar says:

    ഫാ പുല്ലേ! നിന്റെയൊക്കെ ആസ്വാദനം. ആസിഫലി മുസ്ലിം ആയത്‌ കൊണ്ടല്ലേ നിനക്ക് ഇത്ര പ്രശ്നം? സിനിമയെയോ സം‌വിധായകനേയോ കാസ്റ്റിംഗ് ചെയ്ത ആളേയോ വിമര്‍ശിക്കുന്നതിന്‌ പകരം പടത്തില്‍ അഭിനയിച്ച നടനാണ്‌ കുറ്റം അല്ലേ? കൊള്ളാം. കൂടെ പൃഥ്വിരാജിനെ കുറേ പുകഴ്ത്തലും. ആകെകൂടി ഒരു വര്‍ഗ്ഗീയത മണക്കുന്നല്ലോ ആസ്വാദകാ?

  2. lishoy says:

    അന്‍സാറിന്റെ ഉള്ളിളെ വിഷം പുറത്തുവന്നു, ഇതാണ് തലക്കകത്ത് വര്‍ഗ്ഗീയത വച്ച് ജീവിക്കുന്നതിന്റെ കുഴപ്പം.ഇപ്പോള്‍ തിരിഞ്ഞു ആരാണ് വര്‍ഗ്ഗീയത ഉണ്ടാക്കുന്നതെന്ന്.ആസിഫലിയുടെ ജാതിയെ പറ്റി ഇതില്‍ പറയുന്നേ ഇല്ല.

    പന്നപടമാണ് അസുരവിത്ത്. ആസിഫലിയെ പറ്റി മാത്രമല്ല എ.കെ സാജനെ പറ്റിയും പറഞ്ഞിട്ടുന്റ്. ആസിഫ് നല്ല നടനാണ് പൃത്‌വീരാജിനെ പോലെ സൂപ്പര്‍ സ്റ്റാര്‍ ആകുവാന്‍ ആസിഫിനാകില്ല. അന്‍സാര്‍ ഈ രണ്ടു സിനിമയും കാണ്ടിട്ട് പറ എന്താ വ്യത്യാസംന്ന്.

  3. jamalkottakkal says:

    അഭിനയത്തെ കുറിച്ച് വിലയിരുത്തുന്നത് തെറ്റല്ല.നടനെ മറ്റൊരു നടനോട് ഉപമിക്കുന്നത് ശരിയാണോ? പ്രിഥ്‌വിരാജ് വേറെ ആസിഫലി വേറെ.
    തിലകനും മധുവും ഒരുപോലെ അല്ല. നരേന്ദ്ര പ്രസാദ് മുരളി ഇവര്‍ക്കൊപ്പം സുരേഷ് ഗോപിയും ജയറാമും എത്തുമോ?
    മോഹന്‍‌ലാലും മമ്മൂട്ടിയും നിലവാരം ഇല്ലാത്ത സിനിമ ചെയ്യുന്നുണ്ടല്ലോ.

    ആസിഫലി കൊച്ചു പയ്യനാണ്. അവനും വളരട്ടെ.

  4. monarkg says:

    കഥ നന്നാകാത്തതിന് നടന്മാരെ പഴിച്ചിട്ടൊരു കാര്യവുമില്ല.മറ്റൊന്ന് അന്‍സാര്‍ പറയുന്നമാതിരിയാണെങ്കില്‍. ഇവിടെ പ്രേം നസീറിനേയും, ഉമ്മറിനെയും ബഹദൂറിനേയും മറ്റും. എന്തിന്‍ മമ്മൂട്ടി യെ വരെ മലയാളി നെഞ്ചിലേറ്റിയത് മതം നോക്കിയാണോ? കലകള്‍ക്കെന്ത് മതം. ജാതി. പിന്നെ ആസ്വാദനം നടത്തുന്നവന്‍ അവനെറ്റെ ഇഷടത്തിനു പ്രാധാന്യം കൊടുക്കാം!! അല്ലാതെ വര്‍ഗീയത മാണക്കുന്നു എന്ന് പറയുന്നത് ശരിയല്ല്. പിന്നെ നിങ്ങളൊക്കെ യെന്നാ വര്‍ഗം മാറിയത് . മൂന്നോ നാലൊ ന്നൂറ്റാണ്ടല്ലെ ഉള്ളു പുറത്തുനിന്നും വന്നവരൊന്നുമാല്ലല്ലോ?

അഭിപ്രായം എഴുതുക:


* ഈ വിവരങ്ങള്‍ നിര്‍ബന്ധമാണ്

അഭിപ്രായങ്ങള്‍ ഇവിടെ മലയാളത്തില്‍ ടൈപ്പ് ചെയ്യാം. എങ്ങനെ?

Press CTRL+M to toggle between Malayalam and English.

ടൈപ്പ്‌ ചെയ്യുന്ന ഭാഷ മലയാളത്തില്‍ നിന്നും ഇംഗ്ലീഷിലേയ്ക്കും മറിച്ചും ആക്കുന്നതിന് CTRL+M അമര്‍ത്തുക.


താഴെ കാണുന്ന വാക്ക് പെട്ടിയില്‍ ടൈപ്പ്‌ ചെയ്യുക. സ്പാം ശല്യം ഒഴിക്കാനാണിത്. സദയം സഹകരിക്കുക!
Anti-Spam Image


«
«



ജോണ്‍ എബ്രഹാം സ്മാരക ഹ്രസ...
രജനികാന്ത് ചിത്രത്തിൽ മഞ്...
“നിങ്ങള്‍ നനയുമ്പോള്‍ എനി...
ഹൊറര്‍ ചിത്രത്തിലൂടെ തമന്...
'ഞാന്‍ പന്ത്രണ്ടാം ക്ലാസു...
'ലൂസിഫറി'ന് ശേഷം ‘ഉണ്ട’; ...
ഗിരീഷ് കര്‍ണാട് അന്തരിച്ച...
എവിടെ ജോണ്‍?...
ജോസ് പ്രകാശിന് ജെ. സി ഡാ...
നടന്‍ ജഗതിശ്രീകുമാറിനു കാ...
ബാരി മികച്ച ചിത്രം; വിദ്യ...
ജോണ്‍ അബ്രഹാം പ്രത്യേക പു...
പത്മശ്രീ ഭരത് ഡോക്ടര്‍ സര...
പ്രണയം : മലയാളിയുടെ ലൈംഗി...
ബ്ലെസിയുടെ ‘പ്രണയം’ കോപ്...
കോളിളക്കം വീണ്ടും വരുന്നു...
എം. ജി. ശ്രീകുമാറും പാട്ട...
പ്രാഞ്ചിയേട്ടന്‍റെ ഒന്നാം...
ആദാമിന്റെ മകന്‍ അബുവിനു വ...
നടി ശ്വേതാ മേനോന്‍ വിവാഹി...

Click here to download Malayalam fonts
Click here to download Malayalam fonts
Your Ad Here
Club Penguin


ePathram Magazine