Wednesday, June 27th, 2012

മലയാള സിനിമയിലെ ലോഹിതദാസ് സ്പര്‍ശം

lohithadas-epathram
മലയാള സിനിമയിലെ ലോഹി സ്പര്‍ശം നിലച്ചിട്ട് മൂന്നു വര്‍ഷം തികയുന്നു. ജീവിതഗന്ധിയും തന്മയത്വ മുള്ളതുമായ തിരക്കഥകളിലൂടെ ഇദ്ദേഹം രണ്ട് ദശകത്തി ലേറെക്കാലം മലയാള ചലച്ചിത്ര വേദിയെ ധന്യമാക്കി. ജീവിതത്തെ അഭ്രപാളിയിലേക്ക്‌ തന്മയത്തത്തോടെ എഴുതി ചേര്‍ത്ത ലോഹിതദാസ് എന്ന സംവിധായകന്‍, തിരക്കഥാകൃത്ത് , ഗാനരചയിതാവ്, നാടകകൃത്ത്‌… എന്നിങ്ങനെ വിവിധ മേഖലകളില്‍ തന്റെതായ വ്യക്തിമുദ്രപതിപ്പിച്ച ഈ കലാകാരന്റെ അകാലത്തിലുണ്ടായ വിയോഗം മലയാള സിനിമക്ക് നികത്താനാവാത്തതാണ്. അമ്പഴത്തിൽ കരുണാകരൻ ലോഹിതദാസ്‌ എന്ന എ.കെ. ലോഹിതദാസ് 2009 ജൂൺ 28 നാണ് നമ്മോട്‌ വിട പറഞ്ഞത്‌.

മലയാള ചലച്ചിത്ര മേഖലയിലെ പ്രശസ്തനായ തിരക്കഥാകൃത്തും സംവിധായ കരുമായിരുന്ന പത്മരാജനും ഭരതനും എം.ടിയ്ക്കും ശേഷം മലയാളചലച്ചിത്രത്തിൽ ശക്തമായ തിരക്കഥകൾ സംഭാവന ചെയ്ത എഴുത്തുകാരനായാണ് ഇദ്ദേഹത്തെ വിലയിരുത്തുന്നത്. തിരക്കഥാകൃത്ത്, സംവിധായകൻ എന്നിവയ്ക്കുപുറമെ ഗാനരചയിതാവ്, നിർമ്മാതാവ്, നാടകകൃത്ത്, ചെറുകഥാകൃത്ത് എന്നിങ്ങനെ വിവിധ മേഖലകളിൽ ഇദ്ദേഹം പ്രതിഭ തെളിയിച്ചു. ലോഹിതദാസ് ചെറുകഥകൾ എഴുതിക്കൊണ്ടാണ് എഴുത്തിന്റെ ലോകത്തേക്ക് പ്രവേശിക്കുന്നത്. തോപ്പിൽ ഭാസിയുടെ നേതൃത്വത്തിലുള്ള കെ.പി.എ.സിക്കു വേണ്ടി 1986-ൽ നാടകരചന നിർവഹിച്ചുകൊണ്ട് അദ്ദേഹം മലയാള നാടകവേദിയിൽ പ്രവേശിച്ചു. തോപ്പിൽ ഭാസിയുടെ ‘കേരള പീപ്പിൾസ് ആർട്സ് ക്ലബ്’ എന്ന നാടകവേദിക്കായി എഴുതിയ ആദ്യ നാടകം സിന്ധു ശാന്തമായൊഴുകുന്നു ഏറെ പ്രശംസ പിടിച്ചുപറ്റി രചന. ഈ നാടകത്തിന് അദ്ദേഹത്തിന് സംസ്ഥാന അവാർഡ് ലഭിച്ചു. കൂടാതെ ‘അവസാനം വന്ന അതിഥി’, ‘സ്വപ്നം വിതച്ചവർ’ തുടങ്ങിയ നാടകങ്ങളും എഴുതി.

സിബി മലയിൽ സംവിധാനം ചെയ്ത തനിയാവർത്തനം എന്ന ചിത്രത്തിന് തിരക്കഥ എഴുതികൊണ്ടാണ് ലോഹിതദാസ് സിനിമാ രംഗത്തേക്ക്‌ കടക്കുന്നത്. പാരമ്പര്യമായി ലഭിച്ച ഭ്രാന്തിന്റെ വിഹ്വലതകളിൽ ഉഴലുന്ന ബാലൻമാഷ് എന്ന കഥാപാത്രത്തിന് ജന്മം നല്കിയ ലോഹിയുടെ തിരക്കഥ മലയാള സിനിമാ ചരിത്രത്തില്‍ ഇടം നേടി. പിന്നീട് ലോഹി-സിബിമലയില്‍ കൂട്ടുകെട്ട് ഒട്ടേറെ മികച്ച ചിത്രങ്ങള്‍ മലയാളത്തിനു സമ്മാനിച്ചു. 1997-ൽ ഭൂതക്കണ്ണാ‍ടി എന്ന ചലച്ചിത്രത്തിലൂടെയാണ് ലോഹിതദാസ് സംവിധാന രംഗത്തേക്ക് കടന്നുവന്നത്. 1997ല്‍ ഏറ്റവും നല്ല ചലച്ചിത്രത്തിനുള്ള സംസ്ഥാന പുരസ്കാരവും മികച്ച ചലച്ചിത്രത്തിനുള്ള ദേശീയപുരസ്കാരം – ഭൂതക്കണ്ണാടിക്ക് ലഭിക്കുകയുണ്ടായി. 1987ല്‍ ഏറ്റവും നല്ല കഥയ്ക്കുള്ള സംസ്ഥാന ഫിലിം അവാർഡ് മികച്ച തിരക്കഥക്കുള്ള ഫിലിം ക്രിട്ടിക്സ് പുരസ്കാരങ്ങളും – തനിയാവർത്തനം എന്ന ചിത്രത്തിനു ലഭിച്ചു. കൂടാതെ മറ്റു തുടങ്ങി നിരവധി പുരസ്കാരങ്ങള്‍ അദ്ദേഹത്തെ തേടിയെത്തി.
ദശരഥം, കിരീടം, ഭരതം, ചെങ്കോൽ, ചകോരം, സല്ലാപം, തൂവൽകൊട്ടാരം, ഭൂതകണ്ണാടി, ഓർമ്മചെപ്പ്‌, ജോക്കർ, വീണ്ടും ചില വീട്ടുകാര്യങ്ങൾ , കസ്‌തൂരിമാൻ, നിവേദ്യം തുടങ്ങി നിരവധി തിരക്കഥകള്‍ സിനിമകള്‍ അദ്ദേഹത്തിന്റെ കയ്യോപ്പോടെ മലയാളികള്‍ മനസാ ഏറ്റുവാങ്ങി. മലയാളി മനസിന്റെ മനശാസ്ത്രം മനസിലാക്കിയ തിരക്കഥാകൃത്തായിരുന്നു ലോഹിതദാസ്‌.
ഭൂതകണ്ണാടി, ജോക്കർ, കാരുണ്യം, കന്മദം, ഓർമ്മച്ചെപ്പ്, സൂത്രധാരൻ, കസ്തൂരിമാൻ, അരയന്നങ്ങളുടെ വീട്, വീണ്ടും ചില വീട്ടുകാര്യങ്ങൾ, ചക്രം, നിവേദ്യം തുടങ്ങിയ ചിത്രങ്ങളും ലോഹിയുടെ സംവിധാനത്തില്‍ ഇറങ്ങി.
ലോഹിതദാസ് കഥകളില്ലാ ലോകത്തേക്ക്‌ പറന്നതോടെ ആ നഷ്ടം ഇന്നും മലയാള സിനിമയില്‍ പ്രതിഫലിച്ചു കൊണ്ടിരിക്കുന്നു.

- ന്യൂസ് ഡെസ്ക്

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക: ,

2 അഭിപ്രായങ്ങള്‍ to “മലയാള സിനിമയിലെ ലോഹിതദാസ് സ്പര്‍ശം”

  1. gold price says:

    ആദ്യമായി മലയാളം പറഞ്ഞ ബാലൻ (എസ്. നൊട്ടാണി, 1938) മുതൽ കഴിഞ്ഞ വാരം വന്ന ഓഗസ്റ്റ് 15 (ഷാജി കൈലാസ്, 2011) വരെ നൂറുകണക്കിനു സിനിമകളുണ്ടായിട്ടുണ്ട് നമ്മുടെ ഭാഷയിൽ. നമുക്ക് ഏറ്റവും പ്രിയപ്പെട്ടത് എന്നു പറയാവുന്ന രണ്ടോ മൂന്നോ, ചിലപ്പോൾ അതിലധികമോ, സിനിമകൾ അക്കൂട്ടത്തിലുണ്ടാകും. അങ്ങനെ പ്രിയപ്പെട്ടതാകാൻ കാരണവുമുണ്ടാകും. അവ ഈ പേജിൽ പങ്കു വയ്‌ക്കുമല്ലോ.

  2. gold account says:

    തനിയാവര്‍ത്തനത്തിലൂടെ തൂലികയുടെ ശക്തി മലയാളിയെ ബോധ്യപ്പെടുത്തിയ ലോഹിതദാസ്, പിന്നീട് ലോഹി-സിബിമലയില്‍ കൂട്ടുകെട്ടിലൂടെ ഒട്ടേറെ മികച്ച ചിത്രങ്ങള്‍ മലയാളത്തിനു സമ്മാനിച്ചു. 1997- ല്‍ ഭൂതക്കണ്ണാ‍ടി എന്ന ചലച്ചിത്രത്തിലൂടെയാണ് ലോഹിതദാസ് സംവിധാന രംഗത്തേക്ക് കടന്നുവന്നത്. 1997ല്‍ ഏറ്റവും നല്ല ചലച്ചിത്രത്തിനുള്ള സംസ്ഥാന പുരസ്കാരവും മികച്ച ചലച്ചിത്രത്തിനുള്ള ദേശീയപുരസ്കാരം എന്നിവ ഭൂതക്കണ്ണാടിക്ക് ലഭിക്കുകയുണ്ടായി. 1987ല്‍ ഏറ്റവും നല്ല കഥയ്ക്കുള്ള സംസ്ഥാന ഫിലിം അവാര്‍ഡ് മികച്ച തിരക്കഥക്കുള്ള ഫിലിം ക്രിട്ടിക്സ് പുരസ്കാരങ്ങളും തനിയാവര്‍ത്തനം എന്ന ചിത്രത്തിനു ലഭിച്ചു. . കൂടാതെ മറ്റു നിരവധി പുരസ്കാരങ്ങളും അദ്ദേഹത്തെ തേടിയെത്തി.

അഭിപ്രായം എഴുതുക:


* ഈ വിവരങ്ങള്‍ നിര്‍ബന്ധമാണ്

അഭിപ്രായങ്ങള്‍ ഇവിടെ മലയാളത്തില്‍ ടൈപ്പ് ചെയ്യാം. എങ്ങനെ?

Press CTRL+M to toggle between Malayalam and English.

ടൈപ്പ്‌ ചെയ്യുന്ന ഭാഷ മലയാളത്തില്‍ നിന്നും ഇംഗ്ലീഷിലേയ്ക്കും മറിച്ചും ആക്കുന്നതിന് CTRL+M അമര്‍ത്തുക.


താഴെ കാണുന്ന വാക്ക് പെട്ടിയില്‍ ടൈപ്പ്‌ ചെയ്യുക. സ്പാം ശല്യം ഒഴിക്കാനാണിത്. സദയം സഹകരിക്കുക!
Anti-Spam Image


«
«



ജോണ്‍ എബ്രഹാം സ്മാരക ഹ്രസ...
രജനികാന്ത് ചിത്രത്തിൽ മഞ്...
“നിങ്ങള്‍ നനയുമ്പോള്‍ എനി...
ഹൊറര്‍ ചിത്രത്തിലൂടെ തമന്...
'ഞാന്‍ പന്ത്രണ്ടാം ക്ലാസു...
'ലൂസിഫറി'ന് ശേഷം ‘ഉണ്ട’; ...
ഗിരീഷ് കര്‍ണാട് അന്തരിച്ച...
എവിടെ ജോണ്‍?...
ജോസ് പ്രകാശിന് ജെ. സി ഡാ...
നടന്‍ ജഗതിശ്രീകുമാറിനു കാ...
ബാരി മികച്ച ചിത്രം; വിദ്യ...
ജോണ്‍ അബ്രഹാം പ്രത്യേക പു...
പത്മശ്രീ ഭരത് ഡോക്ടര്‍ സര...
പ്രണയം : മലയാളിയുടെ ലൈംഗി...
ബ്ലെസിയുടെ ‘പ്രണയം’ കോപ്...
കോളിളക്കം വീണ്ടും വരുന്നു...
എം. ജി. ശ്രീകുമാറും പാട്ട...
പ്രാഞ്ചിയേട്ടന്‍റെ ഒന്നാം...
ആദാമിന്റെ മകന്‍ അബുവിനു വ...
നടി ശ്വേതാ മേനോന്‍ വിവാഹി...

Click here to download Malayalam fonts
Click here to download Malayalam fonts
Your Ad Here
Club Penguin


ePathram Magazine