Thursday, August 12th, 2010

സൂപ്പര്‍ താരങ്ങള്‍ക്ക് എതിരെ ശ്രീനിവാസന്‍

sreenivasan-epathramകൊച്ചി : ‘എട്ടു തവണ പൊട്ടിയാലും ഒമ്പതാമത്‌ പടം വിജയിക്കും എന്ന് കരുതുന്ന സൂപ്പര്‍ താരങ്ങളാണ് മലയാള സിനിമയുടെ ശാപം’. മലയാള ത്തിലെ പ്രമുഖ നടനും എഴുത്തുകാരനും സംവിധായക നുമായ ശ്രീനിവാസന്‍ പറഞ്ഞു.  ‘ആത്മകഥ’ എന്ന തന്‍റെ പുതിയ സിനിമ യുമായി ബന്ധപ്പെട്ട്  വാര്‍ത്താ സമ്മേളനം നടത്തുക യായിരുന്നു അദ്ദേഹം. സിനിമ കള്‍ പൊളിഞ്ഞാലും താരമൂല്യം ഇടിയാത്ത താരങ്ങളാണ് സിനിമ യെ വഴി തെറ്റിക്കുന്നത്. എട്ടു പടങ്ങള്‍ പൊളിയുമ്പോള്‍ ഒമ്പതാമതൊരെണ്ണം ഹിറ്റാകുമെന്ന് ഇവര്‍ കരുതുന്നു. ഒമ്പതാമത്തെ പടത്തിനായി അവര്‍ നല്ലൊരു സംവിധായ കനെ കരുതി വെക്കും. ആ സിനിമ ഹിറ്റായി ക്കഴിഞ്ഞാല്‍ പിന്നീട് ഒരു പത്ത് സിനിമ കൂടി ആ കെയര്‍‌ഓഫില്‍ കിട്ടും. ഈ രീതിയിലുള്ള ഒരു കൊള്ളയാണ് ഇപ്പോള്‍ നടക്കുന്നത് എന്നും ശ്രീനിവാസന്‍ പറഞ്ഞു.

നമ്മുടെ പല സിനിമ കളും മൂക്കാതെ പഴുക്കുന്നതു പോലെ ഉള്ളവ യാണ്. തമിഴ്, തെലുങ്ക്  ഭാഷകളില്‍ നിന്ന് വരുന്ന മസാല ചിത്രങ്ങളോടല്ല മലയാള സിനിമ മത്സരിക്കേണ്ടത്. അങ്ങനെ മത്സരിച്ച് അത്തരം സിനിമകള്‍ മലയാള ത്തില്‍ ഇറക്കിയാല്‍ പരാജയം ആയിരിക്കും ഫലം. ചിന്താ ശേഷിയുള്ള നിര്‍മ്മാതാക്കളാണ് മലയാള സിനിമയ്ക്ക് വേണ്ടത്. എന്നാല്‍ നല്ല സിനിമ എന്ന കാഴ്ചപ്പാടില്ലാത്ത നിര്‍മ്മാതാക്കള്‍ സിനിമയെ തകര്‍ക്കുക യാണ്. പണമുണ്ടാക്കുക എന്നതു മാത്രമാണ് ഇന്നത്തെ പല നിര്‍മ്മാതാക്കളുടെയും ലക്‍ഷ്യം.

നടന്‍ തിലകന് താര സംഘടന യായ ‘അമ്മ’ വിലക്ക് ഏര്‍പ്പെടുത്തിയിട്ടില്ല. അമ്മ ഒരു ചാരിറ്റി സംഘടന യാണ്. ആര്‍ക്കും അവസരം നിഷേധിക്കാനും അവസരം ഉണ്ടാക്കി ക്കൊടുക്കാനും സംഘടന യ്ക്ക് സാധിക്കില്ല.

സിനിമാ സംഘടന കളുടെ തലപ്പത്ത്‌ ഇരിക്കുന്ന പലരും ഒരു പണിയും ഇല്ലാത്തവരാണ്. ഇവരുടെ പല പ്രവൃത്തി കളെയും ന്യായീകരിക്കാന്‍ ആവില്ല.

അമ്മ യിലും ഫെഫ്ക യിലും താന്‍ അംഗമാണ്. എന്നാല്‍ തന്‍റെ വ്യക്തി പരമായ കാര്യങ്ങളില്‍ ഇടപെടാനുള്ള അവകാശം സംഘടന കള്‍ക്കില്ല. എന്നാല്‍ സംഘടന കളുടെ വിലക്കിനെ ഞാനും ഭയപ്പെടുന്നുണ്ട്. സംഘ ബലത്തെ എപ്പോഴും പേടിക്കണമല്ലോ – ശ്രീനിവാസന്‍ പറഞ്ഞു.

- pma

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക: , ,

1 അഭിപ്രായം to “സൂപ്പര്‍ താരങ്ങള്‍ക്ക് എതിരെ ശ്രീനിവാസന്‍”

  1. manju g nair says:

    ഇത്രയും അഭിപ്രായം പറയാന്‍ സ്വാതന്ത്ര്യം കാണിച്ച ശ്രീനിക്ക് സംഘടന കളുടെ വിലക്കിനെ ഭയപ്പെടുന്നുണ്ട് എന്നു പറയുന്നത് വിശ്വാസയോഗ്യമല്ല. സംഘടന കളുടെ വിലക്കിനെയാണോ ഭയം അതോ അവരുടെ സൌഹൃദങ്ങള്‍ നഷ്ടപ്പെടുമെന്ന ഭയമാണോ

അഭിപ്രായം എഴുതുക:


* ഈ വിവരങ്ങള്‍ നിര്‍ബന്ധമാണ്

അഭിപ്രായങ്ങള്‍ ഇവിടെ മലയാളത്തില്‍ ടൈപ്പ് ചെയ്യാം. എങ്ങനെ?

Press CTRL+M to toggle between Malayalam and English.

ടൈപ്പ്‌ ചെയ്യുന്ന ഭാഷ മലയാളത്തില്‍ നിന്നും ഇംഗ്ലീഷിലേയ്ക്കും മറിച്ചും ആക്കുന്നതിന് CTRL+M അമര്‍ത്തുക.


താഴെ കാണുന്ന വാക്ക് പെട്ടിയില്‍ ടൈപ്പ്‌ ചെയ്യുക. സ്പാം ശല്യം ഒഴിക്കാനാണിത്. സദയം സഹകരിക്കുക!
Anti-Spam Image


«
«



ജോണ്‍ എബ്രഹാം സ്മാരക ഹ്രസ...
രജനികാന്ത് ചിത്രത്തിൽ മഞ്...
“നിങ്ങള്‍ നനയുമ്പോള്‍ എനി...
ഹൊറര്‍ ചിത്രത്തിലൂടെ തമന്...
'ഞാന്‍ പന്ത്രണ്ടാം ക്ലാസു...
'ലൂസിഫറി'ന് ശേഷം ‘ഉണ്ട’; ...
ഗിരീഷ് കര്‍ണാട് അന്തരിച്ച...
എവിടെ ജോണ്‍?...
ജോസ് പ്രകാശിന് ജെ. സി ഡാ...
നടന്‍ ജഗതിശ്രീകുമാറിനു കാ...
ബാരി മികച്ച ചിത്രം; വിദ്യ...
ജോണ്‍ അബ്രഹാം പ്രത്യേക പു...
പത്മശ്രീ ഭരത് ഡോക്ടര്‍ സര...
പ്രണയം : മലയാളിയുടെ ലൈംഗി...
ബ്ലെസിയുടെ ‘പ്രണയം’ കോപ്...
കോളിളക്കം വീണ്ടും വരുന്നു...
എം. ജി. ശ്രീകുമാറും പാട്ട...
പ്രാഞ്ചിയേട്ടന്‍റെ ഒന്നാം...
ആദാമിന്റെ മകന്‍ അബുവിനു വ...
നടി ശ്വേതാ മേനോന്‍ വിവാഹി...

Click here to download Malayalam fonts
Click here to download Malayalam fonts
Your Ad Here
Club Penguin


ePathram Magazine