ദിലീപിന്റെ ജാമ്യാപേക്ഷ 26 ലേക്ക് മാറ്റി

September 19th, 2017

dileep1_epathram

കൊച്ചി : നടി ആക്രമിക്കപ്പെട്ട കേസിൽ ജയിലിൽ കഴിയുന്ന നടൻ ദിലീപിന്റെ ജാമ്യാപേക്ഷ 26 ലേക്ക് മാറ്റി. ജാമ്യാപേക്ഷയിൽ മറുപടി പറയാൻ സമയം വേണമെന്ന സർക്കാറിന്റെ ആവശ്യത്തെ തുടർന്നാണിത്. ജാമ്യ ഹർജി പരിഗണിക്കേണ്ട സാഹചര്യം ഇപ്പോൾ ഇല്ലെന്നും സർക്കാർ ഹൈക്കോടതിയെ അറിയിച്ചു.

കുറ്റപത്രം സമർപ്പിക്കാത്ത സാഹചര്യത്തിൽ സ്വാഭാവിക ജാമ്യത്തിന് അനുവാദമുണ്ടെന്ന് ദിലീപ് ഹർജിയിൽ പറയുന്നു. കൂടാതെ ആദ്യ ഭാര്യ മഞ്ചുവിനെതിരെയും കടുത്ത ആരോപണങ്ങൾ ദിലീപ് ഉന്നയിച്ചു. മുതിർന്ന അഭിഭാഷകൻ അഡ്വ. രാമൻപിള്ളയാണ് ദിലീപിന് വേണ്ടി കോടതിയിൽ ജാമ്യാപേക്ഷ സമർപ്പിച്ചത്.

- അവ്നി

വായിക്കുക: , ,

അഭിപ്രായം എഴുതുക »

“എന്നും എപ്പോഴും” ട്വീസര്‍ പുറത്തിറങ്ങി

March 1st, 2015

നീണ്ട ഇടവേളയ്ക്ക് ശേഷം മോഹന്‍‌ലാലും, മഞ്ജുവാര്യരും ഒരുമിക്കുക അതും സത്യന്‍ അന്തിക്കാടിന്റെ സിനിമയില്‍. മലയാളി പ്രേക്ഷകനെ സംബന്ധിച്ച് ഒരു സിനിമയെ കുറിച്ചുള്ള പ്രതീക്ഷ വാനോളം ഉയരുവാന്‍ വേറെ എന്തു വേണം? ആ പ്രതീക്ഷകള്‍ക്ക് ചിറകേകിക്കൊണ്ട് എന്നും എപ്പോഴും എന്ന ചിത്രത്തിന്റെ ട്വീസര്‍ പുറത്തിറങ്ങിയിരിക്കുന്നു. ഓണ്‍‌ലൈനില്‍ ഇതിനോടകം വൈറലായിക്കഴിഞ്ഞു.

വനിതാ രത്നം മാഗസിന്റെ സീനിയര്‍ റിപ്പോര്‍ട്ടര്‍ വിനീത് എന്‍.പിള്ള എന്ന കഥാപാത്രമായാണ് മോഹന്‍ ലാല് അഭിനയിക്കുന്നത്. കുടും‌‌ബകോടതിയിലെ അഭിഭാഷക ദീപ എന്ന കഥാപാത്രമായി മഞ്ജുവും. ഇവര്‍ക്കൊപ്പം ഡോ.മീര എന്ന കഥാപാത്രത്തെ അവതരിപ്പിച്ചുകൊണ്ട് ബഹ്‌റിനില്‍ നിന്നും സുന്ദരിയായ ശ്രീകുട്ടി രമേശ് എന്ന പുതുമുഖവും എത്തുന്നു. വിനീത് എന്‍.പിള്ളയുടേയും അഡ്വ.ദീപയുടേയും ജീവിതത്തിലെ നിര്‍ണ്ണായകമായ ഒരു വഴിത്തിവുമായാണ് ഡോ.മീരയുമായുള്ള കണ്ടുമുട്ടല്‍. നാടകത്തിലും സീരിയലിലും ശ്രദ്ധിക്കപ്പെട്ടുവരുന്ന ശ്രീക്കുട്ടിയുടെ അരങ്ങേറ്റ ചിത്രം കൂടെയാണ് എന്നും എപ്പോഴും.ലാലും മഞ്ജുവും ചേരുമ്പോള്‍ അഭിനയത്തിന്റെ മത്സരപ്പൂരമാണ് നടക്കുക എന്ന് ആര്‍ക്കും ഊഹിക്കാം.ഇവര്‍ക്കൊപ്പം ലെന, ഇന്നസെന്റ്, റിനു മാത്യൂസ്, ഗ്രിഗറി തുടങ്ങിയവരും ചിത്രത്തില്‍ അഭിനയിക്കുന്നു.

കുടുമ്പ പ്രേക്ഷരെ ലക്ഷ്യം വച്ചുകൊണ്ടുള്ള പതിവ് രീതിതന്നെയാണ് ഈ ചിത്രത്തിലും സത്യന്‍ അന്തിക്കാട് അവലംബിച്ചിരിക്കുന്നത്. സാധാരണ സത്യന്‍ ചിത്രങ്ങളില്‍പശ്ചാത്തലമാകുന്ന മിഡില്‍ ക്ലാസില്‍ നിന്നും ഇത്തവണ അല്പം കൂടെ മുന്നോട്ട് പോയിട്ടുണ്ടെന്ന് മാത്രം. മനസ്സിനക്കരെ,അച്ചുവിന്റെ അമ്മ ഉള്‍പ്പെടെ ഒട്ടേറേ മികച്ച തിരക്കഥകള്‍ ഒരുക്കിയിട്ടുള്ള രഞ്ജന്‍ പ്രമോദ് ആണ് എന്നും എപ്പോഴും എന്ന ചിത്രത്തിന്റെ രചന നിര്‍വ്വഹിച്ചിരിക്കുന്നത്. നീല്‍ഡി കുഞ്ഞ ആണ് ഛായാഗ്രാഹകന്‍. ആശീര്‍വാദ് പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ ആന്റണി പെരുമ്പാവൂരാണ് ചിത്രം നിര്‍മ്മിച്ചിര്‍ക്കുന്നത്. റഫീഖ് അഹമ്മദിന്റെ വരികള്‍ക്ക് വിദ്യാസാഗര്‍ ഈണം നല്‍കിയിരിക്കുന്നു. മാര്‍ച്ച് 27 നാണ് ചിത്രം തീയേറ്ററുകളില്‍ എത്തുക.

- എസ്. കുമാര്‍

വായിക്കുക: , , , ,

അഭിപ്രായം എഴുതുക »

ദിലീപും മഞ്ജു വാര്യരും പിരിയുന്നു

June 5th, 2014

dileep_manju_epathram

കൊച്ചി: ഏറെ കാലത്തെ അഭ്യൂഹങ്ങൾക്ക് ഒടുവില്‍ മഞ്ജു വാര്യരില്‍ നിന്നും വിവാഹ മോചനം തേടി നടന്‍ ദിലീപ് എറണാകുളം കുടുംബ കോടതിയില്‍ ഹരജി നല്‍കി. ചലച്ചിത്ര താരമായതിനാലും പ്രായപൂര്‍ത്തി ആകാത്ത മകളുള്ളതിനാലും കേസിന്‍റെ വിവരങ്ങള്‍ രഹസ്യമാക്കണം എന്നും മാധ്യമങ്ങള്‍ക്ക് കൈമാറരുത് എന്നും ദിലീപിന്‍റെ അഭിഭാഷകന്‍ കോടതിയോട് പറഞ്ഞു. കേസ് പരിഗണിക്കുന്ന ജൂലൈ 23ന് ദിലീപും മഞ്ജുവും നേരിട്ട് ഹാജരാകാനും കോടതി നിര്‍ദേശിച്ചു.

- ന്യൂസ് ഡെസ്ക്

വായിക്കുക: , ,

അഭിപ്രായം എഴുതുക »

മഞ്ജുവാര്യര്‍ സിനിമയില്‍ തിരിച്ചെത്തുന്നു

September 1st, 2013

manju-warrier-epathram
മഞ്ജു വാര്യരുടെ ആരാധകര്‍ ആകാംക്ഷ യോടെ കാത്തിരുന്ന വാര്‍ത്ത പുറത്തു വന്നു. രഞ്ജിത് സംവിധാനം ചെയ്യുന്ന പുതിയ ചിത്ര ത്തില്‍ മോഹന്‍ലാലിന്റെ നായിക യായി മഞ്ജു വാര്യര്‍ സിനിമ യിലേക്ക് തിരിച്ചെത്തുന്നു.

ആശിര്‍വാദ് സിനിമാസിന്റെ ബാനറില്‍ ആന്റണി പെരുമ്പാവൂര്‍ നിര്‍മ്മിക്കുന്ന സിനിമയുടെ ഷൂട്ടിംഗ് നവംബറിലോ ഡിസംബറിലോ തുടങ്ങും എന്നറിയുന്നു.

ഒരു പ്രമുഖ ഫാഷന്‍ മാഗസിന് നല്‍കിയ അഭിമുഖ ത്തിലൂടെ യാണ് സിനിമ യിലേക്കുള്ള തിരിച്ചു വരവിന്റെ വിശേഷ ങ്ങള്‍ മഞ്ജു വാര്യര്‍ പറഞ്ഞത്. പത്രം എന്ന സിനിമയിലെ അതി ശക്തമായ കഥാപാത്രം അവതരിപ്പിച്ചതിനു ശേഷമാണ് അവര്‍ കുടുംബ ജീവിത ത്തിലേക്ക് തിരിഞ്ഞത്.

- കറസ്പോണ്ടന്റ്

വായിക്കുക: ,

അഭിപ്രായം എഴുതുക »

മഞ്ജു – ദിലീപ് “വിവാഹ മോചനം“: കോടതികളിൽ ആരാധകര്‍ തടിച്ചു കൂടി

June 13th, 2013

manju-warrier-epathram

തൃശ്ശൂര്‍: മഞ്ജു വാര്യര്‍ – ദിലീപ് താര ദമ്പതികള്‍ വേര്‍പിരിയുവാനായി കുടുംബ കോടതിയില്‍ എത്തും എന്ന അഭ്യൂഹങ്ങള്‍ പരന്നതിനെ തുടര്‍ന്ന് സംസ്ഥാനത്തെ വിവിധ കുടുംബ കോടതികള്‍ക്ക് മുമ്പില്‍ ആരാധകര്‍ തടിച്ചു കൂടി. തൃശ്ശൂര്‍ കുടുംബ കോടതി പരിസരത്ത് തടിച്ചു കൂടിയ ആരാധകരെ പിരിച്ചു വിടുവാന്‍ പോലീസിനു ഇടപെടേണ്ടി വന്നു. മഞ്ചു വാര്യരുടെ വെബ്‌സൈറ്റ് പുറത്തിറങ്ങിയതിനു ശേഷം സമീപ ദിവസങ്ങളില്‍ ചാനലുകളിലും പത്രങ്ങളിലും മഞ്ജു വാര്യര്‍ സിനിമ – നൃത്ത രംഗത്തേക്ക് തിരിച്ചു വരുന്നതായും ദിലീപുമായി വേര്‍ പിരിയുന്നതായും വാര്‍ത്തകള്‍ വന്നിരുന്നു. സോഷ്യല്‍ നെറ്റ് വര്‍ക്കുകളിലും താര ദാമ്പത്യത്തിലെ അസ്വാരസ്യങ്ങളെ കുറിച്ചും വേര്‍പിരിയലിനെ കുറിച്ചും വന്‍ പ്രചാരം ഉണ്ടായി. ഇതിന്റെ പുറത്തുണ്ടായ അഭ്യൂഹങ്ങളാണ് ആളുകളെ കോടതി പരിസരത്ത് എത്തിച്ചത്.

ആരാധകര്‍ മാത്രമല്ല ഉച്ചക്ക് ശേഷം താര ദമ്പതിമാര്‍ വേര്‍പിരിയുവാന്‍ അപേക്ഷയുമായി കുടുംബ കോടതിയില്‍ എത്തുമെന്ന വാര്‍ത്തയ്ക്കു പുറകെ മാധ്യമപ്പടയും ചേര്‍ന്നു. കോടതി പരിസരത്ത് മാധ്യമ വാഹങ്ങള്‍ കൂടെ കണ്ടതോടെ ജനം തടിച്ചു കൂടി. സംശയ നിവൃത്തിക്കായി ചിലര്‍ അഭിഭാഷകരുടെ ഓഫീസുകളില്‍ നേരിട്ടെത്തിയും ടെലിഫോണ്‍ വഴിയും വിവരം തിരക്കി. കനത്ത മഴയിലും താര ദമ്പതികള്‍ കോടതിയില്‍ ഹാജരാകുന്നത് കാണുവാനായി വൈകുവോളം കാത്തു നിന്നവര്‍ക്ക് നിരാശരായി മടങ്ങേണ്ടി വന്നു. ഇത്രയും സംഭവങ്ങള്‍ ഉണ്ടായിട്ടും മഞ്ജു വാര്യരോ ദിലീപോ വിവാഹ മോചനത്തെ പറ്റി പ്രതികരിച്ചിട്ടില്ല.

- എസ്. കുമാര്‍

വായിക്കുക: ,

1 അഭിപ്രായം »

1 of 212

« Previous « കളിമണ്ണില്‍ ശ്വേതയുടെ പ്രസവവും ഗ്ലാമര്‍ നൃത്തവും
Next Page » മണിവര്‍ണ്ണന്‍ അന്തരിച്ചു »എവിടെ ജോണ്‍?...
ജോസ് പ്രകാശിന് ജെ. സി ഡാ...
നടന്‍ ജഗതിശ്രീകുമാറിനു കാ...
ബാരി മികച്ച ചിത്രം; വിദ്യ...
ജോണ്‍ അബ്രഹാം പ്രത്യേക പു...
പത്മശ്രീ ഭരത് ഡോക്ടര്‍ സര...
പ്രണയം : മലയാളിയുടെ ലൈംഗി...
ബ്ലെസിയുടെ ‘പ്രണയം’ കോപ്...
കോളിളക്കം വീണ്ടും വരുന്നു...
എം. ജി. ശ്രീകുമാറും പാട്ട...
പ്രാഞ്ചിയേട്ടന്‍റെ ഒന്നാം...
ആദാമിന്റെ മകന്‍ അബുവിനു വ...
നടി ശ്വേതാ മേനോന്‍ വിവാഹി...
എന്തിരന്റെ കഥ മോഷ്ടിച്ചതെ...
സലീം കുമാര്‍ മികച്ച നടന്‍...
ഗദ്ദാമ യ്ക്ക് ഗള്‍ഫില്‍ ...
എന്‍ഡോസള്‍ഫാന്‍ : താരങ്ങള...
നടി ശ്വേതയുടെ പരാതിയില്‍ ...
മമ്മുട്ടിയും മോഹന്‍ലാലും ...
ലീലയില്‍ നിന്നും ലാല്‍ പു...

Click here to download Malayalam fonts
Click here to download Malayalam fonts
Your Ad Here
Club Penguin


ePathram Magazine