മോഹൻലാലിനെ നായകനാക്കി നടൻ പൃഥ്വിരാജ് ആദ്യമായി സംവിധാനം ചെയ്ത ചിത്രം ലൂസിഫര്‍ കേരളക്കരയിൽ സമാനതകൾ അവകാശപ്പെടാനില്ലാത്ത തരത്തിൽ വിജയം കൊയ്യുകയാണ്. കേവലം ദിവസങ്ങൾ കൊണ്ട് 50 കോടി രൂപയാണ് ഈ ചിത്രം ഇതിനോടകം സ്വന്തമാക്കിയിരിക്കുന്നത്. ഒരു കൊച്ചു ചിത്രമാണ് ലൂസിഫര്‍ എന്ന് ചിത്രത്തിൻ്റെ പ്രൊമോഷൻ സമയത്ത് പൃഥ്വിരാജും മോഹൻലാലും നൽകിയ അഭിമുഖത്തിൽ പൃഥ്വി പറഞ്ഞിരുന്നു. എന്നാൽ ചിത്രം തീയേറ്ററിലെത്തിയപ്പോൾ വമ്പൻ ഹിറ്റ് നേടുകയാണ്.ഈ സമയത്താണ് പൃഥ്വിരാജ് മുൻപ് പറഞ്ഞ കാര്യത്തെ ട്രോളന്മാര്‍ കുത്തിപ്പൊക്കിയെടുത്ത് ട്രോളുകളാക്കി മാറ്റിയത്.
എന്നാൽ താൻ ലൂസിഫര്‍ ഒരു ചെറിയ ചിത്രമാണെന്ന് എവിടെയും പറഞ്ഞിട്ടില്ല എന്നാണ് പൃഥ്വിരാജ് ഇപ്പോൾ പറയുന്നത്. ആ സിനിമയിൽ ഉള്ള കുറച്ച് കാര്യങ്ങൾ പറയാതിരിക്കുക മാത്രമാണ് ചെയ്തതെന്നാണ് പൃഥ്വിയുടെ പക്ഷം. സിനിമ ഇറങ്ങി, ചിത്രം കാണുമ്പോൾ പ്രേക്ഷകർ അറിയട്ടെ എന്നുവിചാരിച്ചു. അല്ലാതെ ചെറിയ സിനിമയെന്നു പറഞ്ഞ ഓർമ എനിക്കില്ലെന്നും പൃഥ്വിരാജ് പറഞ്ഞു.
- അവ്നി
അനുബന്ധ വാര്‍ത്തകള്‍
വായിക്കുക: actor, filmmakers, manju-warrier, mohanlal, prithviraj