അച്ഛന്റെയും മകന്റെയും ഫോട്ടോ ഏറ്റെടുത്ത് ആരാധകര്‍

March 7th, 2019

gokul-suresh-gopi-epathram

കൊച്ചി : സുരേഷ് ഗോപി എന്ന നടനോട് മലയാളികൾക്കുള്ള സ്നേഹം മകൻ ഗോകുലിനോടുമുണ്ട്. ഒറ്റ നോട്ടത്തിൽ സുരേഷ് ഗോപിയെ ഓർമപ്പെടുത്താത്ത വിധമാണ് സിനിമയിൽ ഗോകുലിന്റെ പ്രകടനങ്ങൾ.ഇപ്പോഴിതാ തന്റെ ചെറുപ്പകാലത്തെ ഫോട്ടോയ്‍ക്കൊപ്പം ഗോകുല്‍ സുരേഷ് ഗോപിയുടെയും ഫോട്ടോ സുരേഷ് ഗോപി ഷെയര്‍ ചെയ്‍തതാണ് വൈറലാകുന്നത്. “അദ്ദേഹത്തെപ്പോലെ എനിക്കത്ര ഉയരമില്ല. സുരേഷ് ഗോപിയെന്ന ഇതിഹാസതാരത്തെപ്പോലെയുള്ള സിനിമാ ശരീരവുമല്ല എനിക്കുള്ളത്. എങ്കിലും ഈ ചിത്രങ്ങളിൽ സാമ്യതകളുണ്ട്. അത് അങ്ങനെയായിരിക്കുമല്ലോ! എന്റെ സൂപ്പർസ്റ്റാറിനോട് ഇഷ്ടം,” ഫോട്ടോയ്ക്കു താഴെ ഗോകുല്‍ കുറിച്ചു.

സിനിമയിൽ നിന്നു രാഷ്ട്രീയത്തിലേക്ക് നടൻ സുരേഷ് ഗോപി ചുവടു മാറ്റിയപ്പോൾ മകൻ ഗോകുൽ അച്ഛന്റെ വഴിയെ സിനിമയിലെത്തി. അതേസമയം നാല് വര്‍ഷത്തെ ഇടവേളയ്‍ക്ക് ശേഷം സുരേഷ് ഗോപി വെള്ളിത്തിരയിലേക്ക് മടങ്ങിവരുന്നുവെന്നും റിപ്പോര്‍ട്ടുണ്ട്.

- അവ്നി

വായിക്കുക: , ,

അഭിപ്രായം എഴുതുക »

സോളാര്‍ വിവാദം സിനിമയാക്കാന്‍ രണ്‍ജിപണിക്കര്‍ ഇല്ല

July 30th, 2013

കേരള രാഷ്ടീയത്തില്‍ വന്‍ വിവാദം ഉണ്ടക്കിയ സോളാര്‍ തട്ടിപ്പ് കേസിനെ ആസ്പദമാക്കി സുരേഷ് ഗോപിയെ നായകനാക്കി രണ്‍ജിപണിക്കര്‍ സിനിമ ഒരുക്കുന്നു എന്ന വാര്‍ത്തകള്‍ തെറ്റാണെന്ന് സൂചന. ഉന്നത രാഷ്ടീയക്കാരുടേയും ബിസിനസ്സുകാരുടേയും ഉദ്യോഗസ്ഥരുടേയും കൊള്ളരുതായ്മകള്‍ക്ക് നേരെ ഗര്‍ജ്ജിക്കുന്ന നായകന്മാരിലൂടെ ആണ് രണ്‍ജിപണിക്കരുടെ തൂലികയില്‍ പിറന്ന പല ചിത്രങ്ങളും വന്‍ ഹിറ്റായത്. ഇംഗ്ലീഷും മലയാളവും കലര്‍ത്തി തീപ്പൊരി ചിതറുന്ന ഡയലോഗുകള്‍ രണ്‍ജിപണിക്കരുടെ സ്ക്രിപ്റ്റിന്റെ പ്രത്യെകതയാണ്. സമകാലിക രാഷ്ടീയ സംഭവ വികാസങ്ങളെ ഉള്‍പ്പെടുതി സമൂഹത്തിലെ കൊള്ളരുതായ്മകള്‍ക്ക് നേരെ പ്രതികരിക്കുന്ന ക്ഷുഭിതനായ പോലീസ് ഉദ്യോഗസ്ഥനോ, കളക്ടറോ, പത്രപ്രവര്‍ത്തകനോ ഒക്കെയായിരുന്നു രണ്‍ജിയുടെ നായക കഥാപാത്രങ്ങള്‍. രണ്‍ജിയുടെ തൂലിക ജീവന്‍ പകര്‍ന്ന കഥാപാത്രങ്ങളായി വെള്ളിത്തിരയില്‍ മമ്മൂട്ടിയും, സുരേഷ് ഗോപിയും തകര്‍ത്ത് അഭിനയിച്ചു. രണ്‍ജിയുടെ തിരക്കഥയില്‍ ഷാജി കൈലാ‍സ്,ജോഷി തുടങ്ങിയവര്‍ സംവിധാനം ചെയ്ത ചിത്രങ്ങള്‍ എക്കാലത്തും മലയാളി പ്രേക്ഷകന്‍ ഹര്‍ഷാരവത്തോടെ ആണ് വരവേറ്റത്. തേവള്ളിപ്പറമ്പില്‍ ജോസഫ് അലക്സ് ഐ.എസ്.എസ്, ഭരത് ചന്ദ്രന്‍ ഐ.പി.എസ്, നന്ദഗോപാല്‍ തുടങ്ങിയ കഥാപാത്രങ്ങള്‍ രണ്‍ജിപണിക്കരുടെ തൂലികയുടെ കരുത്തിന്റെ പ്രതീകങ്ങളായി നിലകൊള്ളുന്നു. ഭരത് ചന്ദ്രന്‍ ഐ.പി എസ് എന്ന പോലീസ് വേഷത്തില്‍ കമ്മീഷ്ണറായി സുരേഷ് ഗോപി ശരിക്കും തിളങ്ങി. പിന്നീട് കമ്മീഷ്ണറുടെ രണ്ടാംഭാഗമായി ഭരത് ചന്ദ്രന്‍ ഐ.പി.എസ് എന്ന ചിത്രം രണ്‍ജി പണിക്കര്‍ തിരക്കഥ എഴുതി സംവിധാനം ചെയ്തു. കിങ്ങ് ആന്റ് കമ്മീഷ്ണര്‍ എന്ന ചിത്രത്തില്‍ ഐ.പി.എസുകാരനായ ഭരത് ചന്ദ്രനും ഐ.എ.എസ്കാരനായ ജോസഫ് അലക്സും ഒത്തു ചേര്‍ന്നു. തിരക്കഥയുടെ പാളിച്ച മൂലം ചിത്രം പക്ഷെ വന്‍ വിജയമായില്ല. ഡയലോഗുകള്‍ പ്രതീക്ഷിച്ചെത്തിയ പ്രേക്ഷകര്‍ നിരാശരായി.

ചില ഓണ്‍ലൈന്‍ പോര്‍ട്ടലുകളിലും സോഷ്യല്‍ നെറ്റ് വര്‍ക്കുകളിലും ഭരത് ചന്ദ്രന്‍ വരുന്നു എന്ന രീതിയില്‍ വാര്‍ത്തകള്‍ പ്രത്യക്ഷപ്പെട്ടതോടെ സോളാര്‍ തട്ടിപ്പ് രണ്ടു മാസത്തോളമായി കേരള രാഷ്ടീയത്തെ പിടിച്ച് കുലുക്കുമ്പോള്‍ അതിനെ ചുവടു പിടിച്ച് രണ്‍ജിപണിക്കരുടെ തൂലികയില്‍ നിന്നും സിനിമ പ്രേക്ഷകര്‍ പ്രതീക്ഷിച്ചു. എന്നാല്‍ ഈ വിഷയത്തില്‍ താന്‍ തല്‍ക്കാലം സിനിമ ചെയ്യുന്നില്ല എന്നാണ് രണ്‍ജിപണിക്കരുടെ നിലപാടെന്നാണ് പുതിയ വാര്‍ത്തകള്‍ വ്യക്തമാക്കുന്നത്. ഭരത് ചന്ദ്രന്റെ തീപ്പൊരി പാറുന്ന ഡയലോഗുകള്‍ പ്രതീക്ഷിച്ച പ്രേക്ഷകര്‍ക്ക് തല്‍ക്കാലം നിരാശപ്പെടേണ്ടി വരും.

- എസ്. കുമാര്‍

വായിക്കുക: , , ,

അഭിപ്രായം എഴുതുക »

പി.ഭാസ്‌ക്കരന്‍ പുരസ്കാരം, ‘മേല്‍വിലാസം’ മികച്ച ചിത്രം

February 7th, 2012

MELVILASAM-epathram

തിരുവനന്തപുരം: ഈ വര്‍ഷത്തെ  മികച്ച സിനിമയ്ക്കുള്ള പി. ഭാസ്‌ക്കരന്‍ പുരസ്‌കാരം നവാഗതനായ മാധവ് രാംദാസ് സംവിധാനം ചെയ്ത ‘മേല്‍വിലാസ’ത്തിന് ലഭിച്ചു. ഈ ചിത്രത്തിലെ തന്നെ  അഭിനയത്തിന് പാര്‍ത്ഥിപന്‍ മികച്ച നടനുള്ള പുരസ്‌കാരം ലഭിച്ചു. സൂര്യ കൃഷ്ണമൂര്‍ത്തി രചന നിര്‍വഹിച്ച ചിത്രത്തിന്റെ നിര്‍മാതാവ് മുഹമ്മദ് സലീമാണ്. വിവിധ സിനിമകളിലെ അഭിനയമികവ് പരിഗണിച്ച് ശ്വേതാ മേനോനാണ് മികച്ച നടിക്കുള്ള പുരസ്‌കാരം. നവാഗത സംവിധായികയായി ശാലിനി ഉഷാനായരും മികച്ച സംഗീത സംവിധായകന്‍ എം. ജി ശ്രീകുമാര്‍, ഗാനരചയിതാവ് – വയലാര്‍ ശരത്ചന്ദ്രവര്‍മ,  ഗായകന്‍ സുദീപ്കുമാര്‍, ഗായിക രാജലക്ഷ്മി, ലളിത ഗാന രചയിതാവ് ശ്രീകണ്ഠന്‍നായര്‍, എന്നിവര്‍ക്കാണ് മറ്റു പുരസ്കാരങ്ങള്‍, മേല്‍വിലാസത്തിന്റെ  സംവിധായകനും നിര്‍മാതാവിനും പ്രത്യേകം അവാര്‍ഡുകള്‍ നല്‍കും. സമഗ്ര സംഭാവനയ്ക്കുള്ള പി. ഭാസ്‌ക്കരന്‍ പുരസ്‌കാരം നടന്‍ മധുവിനും പ്രതിഭാപുരസ്‌കാരങ്ങള്‍ ഷീല, മുകേഷ് എന്നിവര്‍ക്കും നല്‍കും. ഇന്ദ്രബാബുവിന്റെ ‘ശബ്ദമില്ലാത്ത കാലം’ എന്ന കവിതാ സമാഹാരത്തിനാണ് കവിതാ പുരസ്‌കാരം.

- ന്യൂസ് ഡെസ്ക്

വായിക്കുക: , , ,

അഭിപ്രായം എഴുതുക »

താരചിത്രങ്ങള്‍ കൂട്ടത്തോടെ കൂപ്പുകുത്തി

July 20th, 2011

കഴിഞ്ഞ ആഴ്ചയിറങ്ങിയ മലയാള സിനിമകള്‍ ബോക്സോഫീസില്‍ കൂട്ടത്തോടെ കൂപ്പുകുത്തി. വര്‍ഷങ്ങള്‍ക്ക് മുമ്പ് ചിത്രീകരണം തുടങ്ങുകയും ഇടയ്ക്ക് നിര്‍ത്തിവെക്കുകയും ചെയ്ത സുരേഷ് ഗോപി ചിത്രം “കളക്ടര്‍” അടുത്തിടെ പൊടിതട്ടിയെടുത്ത് റിലീസ് ചെയ്യുകയായിരുന്നു. സ്ഥിരം സുരേഷ് ഗോപി ഡയലോഗ് ചിത്രങ്ങളുടെ ഫോര്‍മാറ്റില്‍ അനില്‍.സി.മേനോന്‍ സംവിധാനം ചെയ്ത കളക്ടര്‍ പ്രേക്ഷകര്‍ ആദ്യ ദിവസം തന്നെ തിരസ്കരിച്ചു. ദിലീപ് അഭിനയിച്ച “ഫിലിംസ്റ്റാറും“ പ്രിഥ്വിരാജിന്റെ സാന്നിധ്യമുണ്ടായ “മനുഷ്യ മൃഗവും” ആദ്യ ദിവസങ്ങളില്‍ തന്നെ വന്‍ പരാജയം ഏറ്റു വാങ്ങി. ഫാന്‍സുകാര്‍ പോലും ഈ ചിത്രങ്ങളെ കയ്യോഴിഞ്ഞ ലക്ഷണമാണ്.

ഇന്റര്‍നെറ്റിലെ ഫേസ്ബുക്കിന്റേയും മറ്റും സാധ്യതകള്‍ പരമാവധി പ്രയോജനപ്പെടുത്തി റിലീസിങ്ങിനു മുമ്പേ പ്രേക്ഷകരില്‍ പ്രതീക്ഷ ഉണര്‍ത്തിയ “ചാപ്പകുരിശ്” തങ്ങളെ വഞ്ചിക്കുകയാണെന്ന തിരിച്ചറിഞ്ഞതോടെ പ്രേക്ഷകര്‍ പുറം തള്ളി. നേരത്തെ പരസ്യത്തിനായി പ്രയോഗിച്ച ഫേസ്ബുക്കുള്‍പ്പെടെ ഉള്ള മാധ്യമങ്ങളില്‍ പ്രത്യക്ഷപ്പെട്ട പ്രേക്ഷകരുടെ അഭിപ്രായങ്ങള്‍ ചിത്രത്തിനെതിരെ തിരിയുകയും ചെയ്തു. ചിത്രത്തില്‍ നായികയായ രമ്യാനമ്പീശന്റെ ചുമ്പന രംഗം വലിയ ഇന്റര്‍നെറ്റില്‍ ചര്‍ച്ചയാക്കാന്‍ ശ്രമിച്ചിരുന്നെങ്കിലും അതും വിലപ്പോയില്ല. ട്രാഫിക്കിന്റെ വിജയത്തില്‍ നിന്നും പ്രചോദനമുള്‍ക്കൊണ്ട് ചെയ്ത ചാപ്പാകുരിശ് പ്രേക്ഷകനെ ബോറടിപ്പിക്കുന്നു എന്നത് തന്നെയാണ് പരാജയത്തിന്റെ പ്രധാന കാരണം. കെട്ടുറപ്പില്ലാത്ത തിരക്കഥയും ഇഴഞ്ഞു നീങ്ങുന്ന രംഗങ്ങളും പ്രേക്ഷകനെ കുരിശില്‍ തറക്കുന്നു. ട്രാഫിക്ക്, പ്രാഞ്ചിയേട്ടന്‍ ആന്റ് സെയ്‌ന്റ്, സാള്‍ട്ട് ആന്റ് പെപ്പര്‍ തുടങ്ങി വ്യത്യസ്ഥതയും പുതുമയും അവകാശപ്പെടുന്ന ചിത്രങ്ങളെ സ്വീകരിക്കുവാന്‍ തയ്യാറാണെങ്കിലും അതിന്റെ പേരില്‍ എന്തെങ്കിലും കാട്ടിക്കൂട്ടിയാല്‍ അത് സ്വീകരിക്കുവാന്‍ പ്രേക്ഷകന്‍ തയ്യാറല്ല എന്ന സന്ദേശമാണ് ചാപ്പാകുരിശിന്റെ പരാജയം വ്യക്തമാക്കുന്നത്.

സാള്‍ട്ട് ആന്റ് പെപ്പര്‍ എന്ന ചിത്രത്തിന്റെ വിജയം എടുത്ത് പറയേണ്ടതാണ്. ലളിതമായ ഇതിവൃത്തവും വ്യത്യസ്ഥമായ അവതരണവും ചേര്‍ന്ന ഈ ചിത്രത്തെ പ്രേക്ഷകര്‍ ഗംഭീര വിജയമാക്കി മാറ്റി. പ്രധാന താരങ്ങളുടെ സാന്നിധ്യം ഇല്ലാതിരുന്നിട്ടു കൂടെ ഈ ചിത്രം ബോക്സോഫീസില്‍ മുന്നേറുന്നു. പ്രേക്ഷകന്റെ അഭിരുചി പരിഗണിക്കാതെ സാറ്റ്‌ലൈറ്റ് റേറ്റു മുന്നില്‍ കണ്ട് തട്ടിക്കൂട്ടുന്ന ചിത്രങ്ങളുമായി മുന്‍ നിരതാരങ്ങള്‍ക്കും അവരെ വച്ച് സിനിമയെടുക്കുന്നവര്‍ക്കും ഈ പരാജയങ്ങള്‍ ഒരു പാഠമാണ്.

-

വായിക്കുക: ,

അഭിപ്രായം എഴുതുക »

ഓണത്തിന്‌ മമ്മുട്ടിയുടെ കിങ് & കമ്മീഷണര്‍ ഇല്ല

July 18th, 2011

മമ്മുട്ടിയുടെ ആരാധകാരെ നിരാശപ്പെടുത്തി ബിഗ്‌ ബഡ്ജറ്റ്‌ ചിത്രമായ ദി കിങ് ആന്റ് ദി കമ്മീഷണര്‍ ഓണത്തിനില്ലെന്ന് ഏതാണ്ട് ഉറപ്പായി. ദി കിങ് ആന്റ് ദി കമ്മീഷണര്‍ കാണാന്‍ ഓണം കഴിഞ്ഞ്‌ പിന്നെയും ഒരുമാസം കാത്തിരിക്കേണ്ടിവരും മമ്മുട്ടിയുടെയും സുരേഷ് ഗോപിയുടെയും ആരാധകര്‍ക്ക് . ഐപിഎസ് ഓഫീസര്‍ ജോസഫ് അലക്‌സായി മമ്മുട്ടിയും, കമ്മീഷണര്‍ ഭരത് ചന്ദ്രനുമായെത്തുന്ന സുരേഷ് ഗോപിയും കിടിലന്‍ ഡയലോഗുകള്‍ മുഴക്കി തിയറ്ററുകളെ പ്രകമ്പനം കൊള്ളിയ്ക്കുമെന്ന പ്രതീക്ഷക്കാണ് ഇതോടെ ഇല്ലാതായത്‌. വമ്പന്‍ ബജറ്റില്‍ ഒരുക്കുന്ന കിങ് ആന്റ് കമ്മീഷണര്‍ ഓണത്തിന് തിയറ്ററുകളിലെത്തിയ്ക്കാനായിരുന്നു ആദ്യം തീരുമാനിച്ചിരുന്നത്. ഇതിനുസരിച്ചുള്ളൊരു ഷെഡ്യൂളാണ് സിനിമയ്ക്കായി തയാറാക്കിയതും. എന്നാല്‍ ഷാജി-രഞ്ജി, മമ്മൂട്ടി-സുരേഷ് ഗോപി എന്നിവര്‍ക്ക് ഏറെ നിര്‍ണായകമായ ഈ സിനിമ ധൃതിയില്‍ തട്ടിക്കൂട്ടേണ്ടെന്ന തീരുമാനത്തില്‍ റിലീസ് മാറ്റുകയായിരുന്നു. ഏറെ സൂക്ഷ്മതയോടെ ആവശ്യത്തിന് സമയമെടുത്ത് സിനിമ പൂര്‍ത്തിയാക്കാനാണ് അണിയറക്കാര്‍ ഇപ്പോള്‍ ശ്രമിയ്ക്കുന്നത്. ഓണത്തിന് ഒരു അടിപൊളി പടം കാണാനാകാത്ത നിരാശയിലാണ് മമ്മുട്ടിയുടെയും. സുരേഷ് ഗോപിയുടെയും ആരാധകര്‍.

-

വായിക്കുക: ,

അഭിപ്രായം എഴുതുക »

1 of 212

« Previous « നയന്‍‌താരയും പ്രഭുദേവയും ഗുരുവായൂരില്‍
Next Page » കന്നടയില്‍ ഭാവന തകര്‍ക്കുന്നു »



ജോണ്‍ എബ്രഹാം സ്മാരക ഹ്രസ...
രജനികാന്ത് ചിത്രത്തിൽ മഞ്...
“നിങ്ങള്‍ നനയുമ്പോള്‍ എനി...
ഹൊറര്‍ ചിത്രത്തിലൂടെ തമന്...
'ഞാന്‍ പന്ത്രണ്ടാം ക്ലാസു...
'ലൂസിഫറി'ന് ശേഷം ‘ഉണ്ട’; ...
ഗിരീഷ് കര്‍ണാട് അന്തരിച്ച...
എവിടെ ജോണ്‍?...
ജോസ് പ്രകാശിന് ജെ. സി ഡാ...
നടന്‍ ജഗതിശ്രീകുമാറിനു കാ...
ബാരി മികച്ച ചിത്രം; വിദ്യ...
ജോണ്‍ അബ്രഹാം പ്രത്യേക പു...
പത്മശ്രീ ഭരത് ഡോക്ടര്‍ സര...
പ്രണയം : മലയാളിയുടെ ലൈംഗി...
ബ്ലെസിയുടെ ‘പ്രണയം’ കോപ്...
കോളിളക്കം വീണ്ടും വരുന്നു...
എം. ജി. ശ്രീകുമാറും പാട്ട...
പ്രാഞ്ചിയേട്ടന്‍റെ ഒന്നാം...
ആദാമിന്റെ മകന്‍ അബുവിനു വ...
നടി ശ്വേതാ മേനോന്‍ വിവാഹി...

Click here to download Malayalam fonts
Click here to download Malayalam fonts
Your Ad Here
Club Penguin


ePathram Magazine