ഇവാൻ ആൻഡ് ജൂലിയ : പോസ്റ്റർ പ്രകാശനം ചെയ്തു

March 1st, 2017

evan-and-julia-brochur-release-by-sidheek-ePathram
അബുദാബി : ഒരു വിനോദ സഞ്ചാര കേന്ദ്ര ത്തിന്റെ പശ്ചാ ത്തല ത്തിൽ കഥ പറ യുന്ന ‘ഇവാൻ ആൻഡ് ജൂലിയ’ എന്ന ഹ്രസ്വ ചിത്ര ത്തിന്റെ പോസ്റ്റർ പ്രകാ ശനം പ്രശസ്ത സംവി ധായകൻ സിദ്ദിഖ് നിര്‍വ്വഹിച്ചു.

അബു ദാബി വേൾഡ് ട്രേഡ് സെന്ററിലെ നോവോ സിനിമ യിൽ ഫുക്രി പ്രീമി യർ ഷോ യോട് അനു ബന്ധി ച്ചു നടന്ന ചടങ്ങിൽ നടൻ സിദ്ദിഖ് ഏറ്റു വാങ്ങി.

യൂണി ലുമിന യുടെ ബാനറിൽ നാസിം മുഹമ്മദ് കഥയും തിര ക്കഥ യും രചിച്ച് സംവി ധാനം ചെയ്യുന്ന ഇവാൻ ആൻഡ് ജൂലിയ യില്‍ ഇവാന്റെ വേഷം അവ തരി പ്പിക്കുന്ന കെ. കെ. മൊയ്തീൻ കോയ യും നടന്‍ ജയസൂര്യയും അടക്കം നിരവ്ധി പ്രമുഖര്‍ സംബന്ധിച്ചു.

evan-and-julia-with-kk-moideen-koya-ePathram

ഹൃദ്യമായ സ്പാനിഷ് സംഗീതവും ഇന്ത്യ യിലെ തന്നെ മികച്ച കടൽ ത്തീര ങ്ങളിൽ ഒന്നിന്റെ മനോഹാരിതയും സമന്വ യിപ്പിച്ച് ഒരു ക്കുന്ന ഈ ചിത്ര ത്തിലൂടെ സംഭ്രമജനക മായ ഒരു വലിയ കഥ ചുരു ങ്ങിയ സമയം കൊണ്ട് ആസ്വാദകരിൽ എത്തി ക്കുവാ ൻ ശ്രമി ക്കുക യാണ് ചിത്രത്തിന്റെ അണി യറ പ്രവർത്തകർ.

അനീഷ് ഭാസിയും ഡൽഫിൻ ജോർജ്ജും ചേർന്ന് നിർമ്മി ക്കുന്ന ഈ ചിത്ര ത്തിൽ ഒരു തെരുവു ഗിറ്റാറിസ്റ്റായി വരുന്ന കെ. കെ. മൊയ്തീൻ കോയ യെ കൂടാതെ രേഷ്മ സോണി, ജിതേഷ് ദാമോ ദർ , അപർണ്ണ നായർ, ഷെബിൻ ഷറഫ് തുടങ്ങി യവ രാണ് പ്രധാന വേഷങ്ങളില്‍ എത്തുന്നത്.

പ്രവീൺ ജി. കുറുപ്പ് ഛായാ ഗ്രഹണവും സഞ്ജയ് ജയ പ്രകാശ് എഡിറ്റിംഗും നിർവ്വ ഹിച്ചി രിക്കുന്ന ഈ ചിത്ര ത്തിന് സംഗീതം ഒരുക്കി യിരി ക്കുന്നത് വൈത്തീശ്വരൻ ശങ്കരനാണ്.

ചിത്രീ കരണത്തിനു ശേഷം അവസാന വട്ട എഡിറ്റിംഗ് ജോലികൾ പൂർത്തി യായി ക്കൊണ്ടി രിക്കുന്ന ‘ഇവാൻ ആൻഡ് ജൂലിയ’ മാർച്ച് അവ സാന ത്തിൽ റിലീസ് ചെയ്യും എന്നും അണിയറ ശില്പികൾ പറഞ്ഞു.

- കറസ്പോണ്ടന്‍റ്

വായിക്കുക: , , ,

അഭിപ്രായം എഴുതുക »

രചനയുടെ ലക്കി സ്റ്റാർ

March 11th, 2013

rachana-marimayam-epathram

മറിമായം എന്ന ടെലിവിഷൻ ഹാസ്യ പരിപാടിയിൽ സ്വതസ്സിദ്ധമായ ശൈലി കൊണ്ടും അഭിനയ പാടവം കൊണ്ടും മലയാളികളെ പൊട്ടിച്ചിരിപ്പിച്ച രചനയുടെ കന്നി ചിത്രമായ ലക്കി സ്റ്റാർ തിയേറ്ററുകളിൽ എത്തുന്നു. മലയാളി കുടുംബങ്ങൾക്ക് ഒരു നല്ല ചലച്ചിത്രാനുഭവം അയിരിക്കും ഈ ചിത്രം എന്നാണ് പ്രതീക്ഷ. ദീപു അന്തിക്കാട് സംവിധാനം ചെയ്യുന്ന ചിത്രത്തിൽ ജയറാം, മുകേഷ്, പൂജ, മാമുക്കോയ എന്നിവരും പ്രധാന വേഷങ്ങൾ ചെയ്യുന്നു.

ഒരു സത്യൻ അന്തിക്കാട് സ്പർശം നൽകുന്ന കുടുംബ ചിത്രമാണ് ലക്കി സ്റ്റാർ. ആദ്യ പകുതി കാണികളെ പൊട്ടിച്ചിരിപ്പിക്കുമെങ്കിലും രണ്ടാം പകുതിയിൽ കാര്യങ്ങൾ ഗൌരവമാകുന്നുണ്ട്. പെട്ടെന്ന് പണക്കാരാവാൻ വേണ്ടി എന്തും ചെയ്യാൻ ഒരുമ്പെട്ടിറങ്ങുന്ന യുവ മിഥുനങ്ങൾ അവസാനം അവിചാരിതമായ നൂലാമാലകളിൽ പെടുന്നതാണ് ചിത്രത്തിന്റെ പ്രമേയം. മിലൻ ജലീലാണ് നിർമ്മാതാവ്.

- ജെ.എസ്.

വായിക്കുക: , ,

അഭിപ്രായം എഴുതുക »

തുടരും… ടെലി സിനിമ പൂര്‍ത്തിയായി

December 29th, 2012

actor-mamukkoya-with-shajahan-thudarum-tele-cinema-ePathram
ദുബായ് : പ്രമുഖ നടന്‍ മാമുക്കോയ പ്രധാന വേഷത്തില്‍ അഭിനയിച്ച ‘തുടരും…’ എന്ന ടെലി സിനിമ യുടെ ചിത്രീകരണം യു. എ. ഇ. യില്‍ പൂര്‍ത്തിയായി.

സൌപര്‍ണ്ണിക ക്രിയേഷന്‍സിന്റെ ബാനറില്‍ സോമന്‍ പിള്ള നിര്‍മ്മിക്കുന്ന ‘തുടരും…’ പ്രവാസ ജീവിത ത്തിന്റെ നേരറിവുകള്‍ കാണികള്‍ക്ക് മുന്നിലേക്ക്‌ എത്തിക്കുന്നു.

pma-rahiman-with-mamukkoya-thudarum-tele-film-ePathram

മാമുക്കോയ യോടൊപ്പം യു. എ. ഇ. യിലെ നാടക – ടെലി സിനിമ രംഗത്തെ ശ്രദ്ധേയരായ അഷ്‌റഫ്‌ പെരിഞ്ഞനം, മണി മണ്ണാര്‍ക്കാട്, സോമന്‍ പിള്ള, വെള്ളിയോടന്‍, ഫൈസല്‍ പുറമേരി, ബിനു, ഷാനവാസ് ചാവക്കാട്, പി. എം. അബ്ദുല്‍ റഹിമാന്‍, അന്‍സാര്‍ മാഹി, കലാമണ്ഡലം ചിന്നു, ഷിനി തുടങ്ങിയവര്‍ അഭിനയിക്കുന്നു.

thudarum-tele-film-crew-ePathram

കഥ : നിഷാദ് അരിയന്നൂര്‍. ക്യാമറ : ഖമറുദ്ധീന്‍ വെളിയങ്കോട്. എഡിറ്റിംഗ് : നവീന്‍ പി. വിജയന്‍. മേക്കപ്പ് : ക്ലിന്റ് പവിത്രന്‍. സഹ സംവിധാനം : സജ്ജാദ് കല്ലമ്പലം, ബൈജു അശോക്‌. അസോസിയേറ്റ് ഡയറക്ടര്‍മാര്‍ : ഷനു കല്ലൂര്‍, സക്കീര്‍ ഒതളൂര്‍.

ആര്‍പ്പ്, മേഘങ്ങള്‍, ചിത്രങ്ങള്‍, തീരം, തുടങ്ങീ നിരവധി ടെലി സിനിമ കള്‍ക്ക്‌ സഹ സംവിധായ കനായി പ്രവര്‍ത്തിച്ച മിമിക്രി കലാകാരന്‍ കൂടിയായ ഷാജഹാന്‍ ചങ്ങരംകുളം തിരക്കഥ എഴുതി സംവിധാനം ചെയ്യുന്ന ” തുടരും…” മലയാള ത്തിലെ പ്രമുഖ ചാനലില്‍ സംപ്രേഷണം ചെയ്യും.

- കറസ്പോണ്ടന്‍റ്

വായിക്കുക: ,

അഭിപ്രായം എഴുതുക »

മികച്ച ടെലിവിഷൻ ഷോ പട്ടുറുമാൽ

September 19th, 2012

patturumal-epathram

തിരുവനന്തപുരം : കൈരളി ചാനലിലെ പട്ടുറുമാൽ എന്ന പരിപാടിക്ക് മികച്ച ടി. വി. ഷോയ്ക്കുള്ള (വിനോദ വിഭാഗം) 2011ലെ സംസ്ഥാന ടെലിവിഷൻ പുരസ്കാരം ലഭിച്ചു. കൈരളി ചാനലിലെ “കൊടികൾ മാറുന്നു” എന്ന പരിപാടിക്ക് മികച്ച കലാ സംവിധായകനുള്ള പുരസ്കാരം ജസ്റ്റിന് ലഭിച്ചു. ഫ്ലേവേർസ് ഓഫ് ഇൻഡ്യയ്ക്ക് പ്രത്യേക ജൂറി പുരസ്കാരവും പീപ്പ്ൾ ടി.വി. യിലെ സി. റഹിമിന്റെ ലോസ്റ്റ് വുഡ്സ് എന്ന പരിപാടിക്ക് നോൺ ഫിക്ഷൻ വിഭാഗത്തിൽ മികച്ച സംവിധാനത്തിനുള്ള പുരസ്കാരവും ലഭിച്ചു.

അയച്ചു തന്നത് : ബെറ്റി ലൂയിസ് ബേബി

- ജെ.എസ്.

വായിക്കുക: , ,

1 അഭിപ്രായം »

ഡെര്‍ട്ടി പിക്ചര്‍ സം‌പ്രേക്ഷണം ചെയ്യുന്നതിനു വിലക്ക്

April 23rd, 2012
dirty-picture-vidya-balan-epathram
വിദ്യാബാലന്‍ നായികയായി അഭിനയിച്ച  ബോളിവുഡ് ചിത്രം ഡെര്‍ട്ടി പിക്ചര്‍ വീണ്ടും വാര്‍ത്തകളില്‍ ഇടം പിടിക്കുന്നു. ചിത്രം പകല്‍ സമയത്ത് സം‌പ്രേക്ഷണം ചെയ്യരുതെന്ന് വാര്‍ത്താവിതരണ മന്ത്രാലയം ആവശ്യപ്പെട്ടു.  സോണി ടി. വിയാണ് ഞായറാഴ്ച ഉച്ചക്ക് 12 മണിക്കും രാത്രി 8 മണിക്കും ചിത്രം സം‌പ്രേക്ഷണം ചെയ്യുമെന്ന് പറഞ്ഞിരുന്നത്. ഇതിന്റെ പേരില്‍ ധാരാളം പരസ്യവും അടുത്ത ദിവസങ്ങളില്‍ സോണി ടി. വി.യില്‍ വന്നിരുന്നു. ചിത്രത്തിന്റെ സം‌പ്രേക്ഷണാവകാശം എട്ടുകോടിക്കാണ്  നിര്‍മ്മാതാവായ ഏക്‍ദ കപൂറില്‍ നിന്നും വാങ്ങിയത്.
ചൂടന്‍ രംഗങ്ങളുടെ അതിപ്രസരം ഉണ്ടെന്നതിന്റെ പേരില്‍ ഏറെ വിവാദങ്ങള്‍ ഉണ്ടാക്കിയ ചിത്രമാണ് ഇത്. മിലാന്‍ ലുധീരിയ ഒരുക്കിയ ചിത്രം  വന്‍ ഹിറ്റായിരുന്നു.  തെന്നിന്ത്യന്‍ മാദക റാണിയായിരുന്ന സില്‍ക്ക് സ്മിതയുടെ ജീവിത്തോട് സാദൃശ്യം ഉണ്ടെന്ന് പറയപ്പെടുന്ന ചിത്രത്തിലെ അഭിനയത്തിന് വിദ്യാബാലന് മികച്ച നടിക്കുള്ള ദേശീയ പുരസ്കാരം ലഭിച്ചിരുന്നു.

- എസ്. കുമാര്‍

വായിക്കുക: , ,

അഭിപ്രായം എഴുതുക »

1 of 3123

« Previous « സിനിമാ ചിത്രീകരണത്തിനിടയില്‍ നടി അനന്യക്ക് പരിക്ക്
Next Page » മമ്മൂട്ടിയുടെ മകന്‍ മോഹന്‍ലാലിന്റെ മകനായി വേഷമിടുന്നു »എവിടെ ജോണ്‍?...
ജോസ് പ്രകാശിന് ജെ. സി ഡാ...
നടന്‍ ജഗതിശ്രീകുമാറിനു കാ...
ബാരി മികച്ച ചിത്രം; വിദ്യ...
ജോണ്‍ അബ്രഹാം പ്രത്യേക പു...
പത്മശ്രീ ഭരത് ഡോക്ടര്‍ സര...
പ്രണയം : മലയാളിയുടെ ലൈംഗി...
ബ്ലെസിയുടെ ‘പ്രണയം’ കോപ്...
കോളിളക്കം വീണ്ടും വരുന്നു...
എം. ജി. ശ്രീകുമാറും പാട്ട...
പ്രാഞ്ചിയേട്ടന്‍റെ ഒന്നാം...
ആദാമിന്റെ മകന്‍ അബുവിനു വ...
നടി ശ്വേതാ മേനോന്‍ വിവാഹി...
എന്തിരന്റെ കഥ മോഷ്ടിച്ചതെ...
സലീം കുമാര്‍ മികച്ച നടന്‍...
ഗദ്ദാമ യ്ക്ക് ഗള്‍ഫില്‍ ...
എന്‍ഡോസള്‍ഫാന്‍ : താരങ്ങള...
നടി ശ്വേതയുടെ പരാതിയില്‍ ...
മമ്മുട്ടിയും മോഹന്‍ലാലും ...
ലീലയില്‍ നിന്നും ലാല്‍ പു...

Click here to download Malayalam fonts
Click here to download Malayalam fonts
Your Ad Here
Club Penguin


ePathram Magazine