Tuesday, April 28th, 2015

മെഹബൂബെ മില്ലത്ത് മാധ്യമ പുരസ്കാരം റാഷിദ് പൂമാടത്തിനു സമ്മാനിച്ചു

mehaboobe-millath-award-to-rashid-poomadam-ePathram
അബുദാബി : ഇന്ത്യന്‍ മുസ്ലിം കള്‍ച്ചറല്‍ സെന്‍റര്‍ അബുദാബി ചാപ്റ്ററി ന്റെ വാര്‍ഷിക ആഘോഷം അബൂദാബി കേരള സോഷ്യല്‍ സെന്‍ററില്‍ സംഘടിപ്പിച്ചു. വിപുല മായ പരിപാടി കളോടെ ‘ഇശല്‍ രാവ്’ എന്ന പേരില്‍ ഒരുക്കിയ ഐ. എം. സി. സി യുടെ ഇരുപത്തി രണ്ടാമത് വാര്‍ഷിക ആഘോഷ ത്തില്‍ എന്‍. എം.അബ്ദുള്ള അദ്ധ്യക്ഷത വഹിച്ചു.

എം. എ. ലത്തീഫ് ഉദ്ഘാടനം ചെയ്തു. ഐ. എന്‍. എല്‍. ദേശീയ കൌണ്‍സില്‍ അംഗം കുഞ്ഞാവുട്ടി അബ്ദുള്‍ ഖാദര്‍ മുഖ്യ അതിഥി ആയിരുന്നു. ടി. സി. എ. റഹ്മാന്‍ മുഖ്യ പ്രഭാഷണം നടത്തി. ഐ. എം. സി. സി. പ്രസിഡന്റ് ടി. എസ്. ഗഫൂര്‍ ഹാജി കേരളാ സോഷ്യല്‍ സെന്റര്‍ ജനറല്‍ സെക്രട്ടറി മധു പരവൂര്‍, കുഞ്ഞികൃഷ്ണന്‍, കുഞ്ഞി മൊയ്തീന്‍ തുടങ്ങിയവര്‍ ആശംസാ പ്രസംഗം നിര്‍വ്വഹിച്ചു.

ഇന്ത്യന്‍ നാഷണല്‍ ലീഗ് സ്ഥാപക നേതാവായ ഇബ്രാഹിം സുലൈ മാന്‍ സേട്ടിന്റെ സ്മരണാര്‍ത്ഥം ഐ. എം. സി. സി. അബുദാബി ചാപ്റ്റർ ഏര്‍പ്പെടുത്തിയ പ്രഥമ മെഹബൂബെ മില്ലത്ത് മാധ്യമ പുരസ്‌ക്കാരം സിറാജ് ദിനപ്പത്രം അബുദാബി ബ്യൂറോ ഇന്‍ ചാര്‍ജ് റാഷിദ് പൂമാട ത്തിനു സമര്‍പ്പിച്ചു.

പ്രവാസി ഭാരതിയ സമ്മാന്‍ പുരസ്കാര ജേതാവ് അഷ്‌റഫ്‌ താമരശേരിയെ ചടങ്ങില്‍ ആദരിച്ചു. തുടര്‍ന്ന് പ്രമുഖ ഗായകര്‍ അണി നിരന്ന ഗാനമേള യും വിവിധ കലാ പരിപാടി കളും അരങ്ങേറി.

നൌഷാദ് ഖാന്‍ പാറയില്‍, അഷ്‌റഫ്‌ വലിയ വളപ്പില്‍, സമീര്‍ ശ്രീകണ്ടാപുരം, റിയാസ്‌ കൊടുവള്ളി, പി. എം. ഫാറൂഖ്‌, നബീല്‍ അഹമ്മദ്‌ തുടങ്ങിയവര്‍ പരിപാടി കള്‍ക്ക് നേതൃത്വം നല്‍കി.

- pma

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക: , , ,

Comments are closed.


«
«



  • മെട്രോ – ട്രാം എന്നിവക്ക് പെരുന്നാൾ ദിവസങ്ങളിൽ സമയമാറ്റം
  • വൈപ്പർ മാൽവെയർ ഭീഷണി : ജാഗ്രതാ നിർദ്ദേശം
  • തെറ്റായ വിവരങ്ങൾ പ്രചരിപ്പിക്കരുത് : കടുത്ത നടപടികളുമായി യു. എ. ഇ. ആഭ്യന്തര മന്ത്രാലയം
  • വിസ കഴിഞ്ഞവർക്ക് യു. എ. ഇ. യിലേക്ക് തിരിച്ചുവരാം : പുതിയ എൻട്രി പെർമിറ്റ് വേണ്ട
  • താമസ സ്ഥലങ്ങളുമായി ബന്ധപ്പെട്ടു പുതിയ നിയമം പ്രാബല്യത്തിൽ വരുന്നു
  • എമിറേറ്റ്സ് വിമാന സർവീസുകൾ പുനരാരംഭിച്ചു
  • വിസ കാലാവധി കഴിഞ്ഞാലുള്ള പിഴ ഒഴിവാക്കും
  • വിമാനം മുടങ്ങി : കുടുങ്ങി കിടന്നവരെ എത്തിച്ച് ഇത്തിഹാദ് റെയിൽ
  • ഏത് വെല്ലു വിളിയും നേരിടാന്‍ യു. എ. ഇ. പൂർണ്ണ സജ്ജം
  • വ്യാജ വാർത്തകൾ പ്രചരിപ്പിക്കരുത് : എം. എ. യൂസഫലി
  • സി. ബി. എസ്. ഇ. പരീക്ഷകൾ മാറ്റി വെച്ചു
  • കിംവദന്തികളും അഭ്യൂഹങ്ങളും പ്രചരിപ്പിക്കരുത് : യു. എ. ഇ പബ്ലിക് പ്രോസിക്യൂഷൻ
  • പൊതു ജനങ്ങൾക്ക് ശല്യമായി ബൈക്ക് യാത്ര : വാഹനങ്ങൾ കണ്ടു കെട്ടി പോലീസ്
  • ചെറിയ പെരുന്നാൾ അവധി പ്രഖ്യാപിച്ചു
  • കുട്ടികൾ വാഹനം ഓടിച്ചു : രക്ഷിതാക്കൾക്ക് പിഴ
  • ജലീൽ രാമന്തളി വിടവാങ്ങി
  • സലൂട്ടിംഗ് ദ റിയല്‍ ഹീറോസ് : മുന്‍ കാല ഇന്ത്യന്‍ സൈനികരെ ആദരിച്ചു
  • വളർത്തു മൃഗങ്ങളുടെ രജിസ്​ട്രേഷൻ നിർബ്ബന്ധമാക്കി
  • സ്ഥിരതക്കും തുടർച്ചക്കും വ്യക്തമായ മുൻ ഗണനയുള്ള ബജറ്റ് : അദീബ് അഹമ്മദ്
  • ഫൈസൽസ് വിന്റർ ഫെസ്റ്റ് ശ്രദ്ധേയമായി



  • കിയാല്‍ മറുപടി പറയണം : വെ...
    എയര്‍ ഇന്ത്യ ബാഗേജ് പത്ത്...
    ഒ.ഐ.സി.സി. ജില്ലാ കൺവെൻഷൻ...
    പ്രവാസി ക്ഷേമനിധി പ്രായ പ...
    സിറിയ : വെടിനിർത്തൽ അടുക്...
    സമാജം യുവജനോത്സവം : ഗോപിക...
    ജലീല്‍ രാമന്തളി യുടെ നേര്...
    ഭൂമിക്കായി ഒരു മണിക്കൂര്‍...
    അബുദാബി പുസ്തക മേളക്ക് തു...
    ജലീല്‍ രാമന്തളി യുടെ നോവല...
    മാധ്യമങ്ങള്‍ സത്യ ത്തിന്റ...
    ഇ. എം. എസ്. ആഗ്രഹിച്ച രീത...
    ഇന്ത്യന്‍ എംബസി യിലെ കമ്യ...
    ഷാര്‍ജയില്‍ തീ : മലയാളിയു...
    ഖത്തര്‍ : ലോകത്തെ ഏറ്റവും...
    യു.എ.ഇ.യില്‍ ആനയുടെ കാല്‍...
    ഏറ്റവും ആദരിക്കുന്ന നേതാവ...
    ഇന്ത്യന്‍ സിനിമകള്‍ ജീവിത...
    ബഷീര്‍ അനുസ്മരണവും സാഹിത്...
    സൌദിയില്‍ അറസ്റ്റിലായ ഗായ...

    Click here to download Malayalam fonts
    Click here to download Malayalam fonts
    Your Ad Here
    Club Penguin


    ePathram Magazine