കേര ഓണോത്സവം 2011

October 26th, 2011

കുവൈത്ത് : കുവൈത്തിലെ എറണാകുളം നിവാസി കളുടെ പ്രവാസി കൂട്ടായ്മ ‘കേര’ യുടെ ‘ഓണോത്സവം 2011’ നിറപ്പകിട്ടാര്‍ന്ന കലാ – സാംസ്‌കാരിക പരിപാടി കളോടെ ആഘോഷിച്ചു.

അബ്ബാസിയ പ്രവാസി ഓഡിറ്റോറിയ ത്തില്‍ അരങ്ങേറിയ പരിപാടികള്‍ ഗള്‍ഫ് ഇന്ത്യന്‍ സ്‌കൂള്‍ പ്രിന്‍സിപ്പല്‍ ശ്യാമള ദിവാകരന്‍ ഭദ്രദീപം തെളിയിച്ച് ഉദ്ഘാടനം ചെയ്തു.

തുമ്പയും തുളസിയും ചെത്തിയും ചേര്‍ത്ത് മഹിളാ വേദി ഒരുക്കിയ പൂക്കളവും ചെണ്ട, വാദ്യ താള മേള താലപ്പൊലി കളോടു കൂടിയ മാവേലി വരവേല്‍പ്പും പരിപാടി കള്‍ക്ക് മോടി കൂട്ടി. വിഭവ സമൃദ്ധമായ ഓണസദ്യയും ഒരുക്കിയിരുന്നു.

- ലിജി അരുണ്‍

വായിക്കുക: , ,

അഭിപ്രായം എഴുതുക »

കുവൈത്തില്‍ വയലാര്‍ അനുസ്മരണം

October 24th, 2011

കുവൈത്ത് സിറ്റി : മലയാളത്തിന്‍റെ പ്രിയകവി വയലാര്‍ രാമവര്‍മ്മ യുടെ അനുസ്മരണാര്‍ത്ഥം കേരള അസോസിയേഷന്‍ സംഘടിപ്പിക്കുന്ന ‘ഈ മനോഹര തീരത്ത്’ എന്ന പരിപാടി നവംബര്‍ 3 വ്യാഴാഴ്ച വൈകിട്ട് അഞ്ച് മണി മുതല്‍ കുവൈറ്റ്‌ അബ്ബാസിയ റിഥം ഹാളില്‍ അരങ്ങേറും.

ജൂനിയര്‍, സീനിയര്‍ വിഭാഗ ങ്ങളില്‍ വയലാര്‍ കവിതാ പാരായണ മത്സരങ്ങള്‍ നടക്കും. മത്സര ങ്ങളില്‍ പങ്കെടുക്കുന്ന തിനായുള്ള രജിസ്‌ട്രേഷന്‍ ആരംഭിച്ചതായി സെക്രട്ടറി ഷാജി രഘുവരന്‍ അറിയിച്ചു.

മത്സര ത്തില്‍ പങ്കെടുക്കാന്‍ ആഗ്രഹിക്കുന്നവര്‍ 66 38 30 79, 99 33 02 67 എന്നീ നമ്പറു കളില്‍ ബന്ധ പ്പെടുക. uakalam at gmail dot com എന്ന ഇ – മെയില്‍ വഴിയും രജിസ്റ്റര്‍ ചെയ്യാം. രജിസ്‌ട്രേഷന്‍ ഈ മാസം 31 വരെ യാണ്.

- ലിജി അരുണ്‍

വായിക്കുക: , ,

അഭിപ്രായം എഴുതുക »

കേര സ്വാതന്ത്ര്യ ദിനാഘോഷം

August 24th, 2011

kera-independence-day-celebration-ePathram
കുവൈറ്റ് : സ്വാതന്ത്ര്യ ത്തിന്‍റെ അറുപത്തി അഞ്ചാം വാര്‍ഷിക ത്തോട് അനുബന്ധിച്ച് കുവൈറ്റ് എറണാകുളം റെസിഡന്‍സ് അസോസിയേഷന്‍ (കേര) സംഘടിപ്പിച്ച സ്വാതന്ത്ര്യ ദിനാഘോഷ പരിപാടി കള്‍ അബ്ബാസിയ യില്‍ നടന്നു.

ജനറല്‍ കണ്‍വീനര്‍ പരമേശ്വരന്‍ അദ്ധ്യക്ഷത വഹിച്ച ചടങ്ങില്‍ എന്‍. ബി. പ്രതാപ്, അനില്‍ കുമാര്‍ എന്നിവര്‍ മുഖ്യ പ്രഭാഷണം നടത്തി. പ്രവാസ സമൂഹ ങ്ങളിലെ ഇളം തലമുറ കളിലേക്ക് നാടിന്‍റെ സ്വാതന്ത്ര്യത്തെ ക്കുറിച്ചും അത് കടന്നു വന്ന വഴികളെ ക്കുറിച്ചും അവബോധം ഉണ്ടാക്കുക യാണ് ഇങ്ങിനെ യുള്ള പരിപാടികള്‍ സംഘടി പ്പിക്കുക വഴി സംഘടന ലക്ഷ്യമിടുന്ന തെന്നു അദ്ധ്യക്ഷന്‍ പറഞ്ഞു.

കേര യുടെ പ്രവര്‍ത്ത കരും കുടുംബാംഗ ങ്ങളും ദേശഭക്തി ഗാന ങ്ങളും അവതരിപ്പിച്ചു. ഹരീഷ് തൃപ്പൂണിത്തുറ സ്വാഗതവും സെബാസ്റ്റ്യന്‍ കണ്ണോത്ത് നന്ദിയും പറഞ്ഞു.

-

വായിക്കുക: , ,

അഭിപ്രായം എഴുതുക »

കേര ഇഫത്താര്‍ സംഗമം

August 18th, 2011

kera-ifthar-meet-ePathram
കുവൈത്ത് : കുവൈത്തിലെ എറണാകുളം റെസിഡന്‍സ് അസ്സോസിയേഷന്‍ ‘കേര’ യുടെ ആഭിമുഖ്യ ത്തില്‍ അബ്ബാസിയ റിഥം ഹാളില്‍ ഇഫ്ത്താര്‍ സംഗമം നടത്തി. ജനറല്‍ കണ്‍വീനര്‍ എം. പരമേശ്വരന്‍റെ അദ്ധ്യക്ഷത യില്‍ നടന്ന ഇഫ്ത്താര്‍ സമ്മേളന ത്തില്‍ ‘ദി ട്രൂത്ത്’ കുവൈറ്റ് ചാപ്റ്റര്‍ ഡയറക്ടര്‍ സയ്യിദ് അബ്ദുള്‍ റഹ്മാന്‍ തങ്ങള്‍ ഇഫ്ത്താര്‍ സന്ദേശം നല്കി.

അബ്ബാസിയ സെന്‍റ്. ഡാനിയല്‍ ചര്‍ച്ചിലെ റവ. ഫാദര്‍ ഡോ. ജോണ്‍ പടിപ്പുരയ്ക്കല്‍, ബി. പി. സുരേന്ദ്രന്‍ എന്നിവര്‍ ആശംസകള്‍ അര്‍പ്പിച്ചു. പ്രമുഖ സംഘടനാ പ്രതിനിധി കളും സാമുഹ്യ സാംസ്‌കാരിക പ്രവര്‍ത്ത കരും പരിപാടി യില്‍ സംബന്ധിച്ചു.

kera-members-in-ifthar-meet-ePathram

അനില്‍ കുമാര്‍, കൊച്ചിന്‍ സൈനുദ്ദീന്‍, എസ്. പി. ബിജു, റോയ് മാനുവല്‍, പ്രിന്‍സ്, എന്‍. ബി. പ്രതാപ്, മുജീബു റഹ്മാന്‍, ബോബി ജോയ്, സെബാസ്റ്റ്യന്‍ കണ്ണോത്ത്, വില്‍സന്‍ എന്നിവര്‍ പരിപാടി കള്‍ക്ക് നേതൃത്വം നല്കി. അബ്ദുല്‍കലാം സ്വാഗതവും ഹരീഷ് തൃപ്പൂണിത്തുറ നന്ദിയും പറഞ്ഞു.

-അയച്ചു തന്നത് : യു. അബ്ദുള്‍ കലാം, കുവൈത്ത്‌

-

വായിക്കുക: ,

അഭിപ്രായം എഴുതുക »

കേര ഇഫ്താര്‍ സംഗമം 13 ന്

August 3rd, 2011

ramadan-greeting-ePathram
കുവൈറ്റ് : കുവൈറ്റിലെ എറണാകുളം ജില്ലാ നിവാസി കളുടെ മതേതര ജനാധിപത്യ കൂട്ടായ്മ യായ ‘കുവൈറ്റ് എറണാകുളം റെസിഡന്‍റ്സ് അസ്സോസി യേഷന്‍’  – കേര – യുടെ അബ്ബാസിയ യൂണിറ്റിന്‍റെ ആഭിമുഖ്യ ത്തില്‍ സംഘടിപ്പിക്കുന്ന ഇഫ്താര്‍ സംഗമം ആഗസ്റ്റ്‌ 13 ന്‌ വൈകിട്ട് 5.30 മുതല്‍ അബ്ബാസിയ റിഥം ഹാളില്‍ നടക്കും.

കുവൈത്ത് മലയാളി സമൂഹത്തിലെ വിവിധ സാമൂഹ്യ സാംസ്‌കാരിക സംഘടനാ പ്രതിനിധി കള്‍ പരിപാടി യില്‍ സംബന്ധിക്കും.

ഇഫ്താര്‍ സംഗമ ത്തിന്‍റെ വിജയ ത്തിനു വേണ്ടി വിവിധ സബ് കമ്മിറ്റികള്‍ രൂപീകരിച്ച് പ്രവര്‍ത്തനം ആരംഭിച്ചതായി ഭാരവാഹികള്‍ വാര്‍ത്താ കുറിപ്പില്‍ അറിയിച്ചു.

-അയച്ചു തന്നത് : യു. അബ്ദുല്‍ കലാം കുവൈറ്റ്‌

-

വായിക്കുക:

അഭിപ്രായം എഴുതുക »

Page 1 of 3123

« Previous « ഒ. വി.വിജയന്‍ നോവല്‍ അവാര്‍ഡ് ബര്‍ഗ് മാന്‍ തോമസിന് സമ്മാനിച്ചു.
Next Page » ‘ഹൃദയ സരസ്സ്’ റമദാന്‍ പ്രത്യേക പരിപാടി »



ജലീല്‍ രാമന്തളിക്കും ബി. ...
സുരക്ഷക്കും സമാധാന ത്തിനു...
തടവുകാരെ കൈമാറാന്‍ ഇന്ത്യ...
വ്യാജ മൊബൈലിനെതിരെ കര്‍ശ...
ബോയിംഗിന് ഇത് ചരിത്ര മുഹൂ...
ദുബായ് എയര്ഷോ ആരംഭിച്ചു...
മലയാളി സമാജം ആര്‍. സി. സി...
പ്രവാസി സാമ്പത്തിക അച്ചടക...
ഇന്ത്യന്‍ വിസ ഇനി ഓണ്‍ലൈന...
ദുബായ് ആനപ്രേമി സംഘം മാടമ...
സൌദിയില്‍ 8 ബംഗ്ലാദേശ് സ്...
കേരളീയ വിദ്യാഭ്യാസ രംഗം മ...
തിരുനെല്ലൂര്‍ കരുണാകരന്‍ ...
ബഹറിനില്‍ പ്രക്ഷോഭകാരികളെ...
വാഹനം ഓടിച്ചതിന് സൗദി വനി...
സൗദിയില്‍ ഇനി സ്‌ത്രീകള്‍...
ദുബായില്‍ പ്ലാസ്റ്റിക്‌, ...
ദുബായ്‌ മെട്രോ ഗ്രീന്‍ ലൈ...
പ്രവാസി മലയാളികള്‍ ഓണ ലഹര...
സൃഷ്ടാവിന്റെ മഹത്വം ബോദ്ധ...

Click here to download Malayalam fonts
Click here to download Malayalam fonts
Your Ad Here
Club Penguin


ePathram Magazine