ലക്ഷ്മി നായര്‍ ഷാര്‍ജയില്‍

November 21st, 2011
lakshmi-nair-epathram
ഷാര്‍ജ : ആസ്വാദകരും ആരാധകരും നിറഞ്ഞ സദസ്സിനു മുമ്പില്‍ പ്രമുഖ പാചക വിദഗ്ദയും ടി. വി. അവതാരകയുമായ ലക്ഷ്മി നായര്‍ക്ക് ചുറ്റും സംശയങ്ങള്‍ തീര്‍ക്കുവാന്‍ വീട്ടമ്മമാരുടെ തിരക്ക്. ഷാര്‍ജ ഇന്റര്‍നാഷ്ണല്‍ ബുക്ക് ഫെയറിനോടനുബന്ധിച്ച് സംഘടിപ്പിച്ച കുക്കറി ഷോയില്‍ പങ്കെടുക്കുയായിരുന്നു അവര്‍. ഓരോ പ്രദേശത്ത് ചെല്ലുമ്പോളും അതാതു സ്ഥലത്ത് ലഭിക്കുന്ന വസ്തുക്കള്‍ കൊണ്ട് വിഭവങ്ങള്‍ തയ്യാറാക്കുന്നതിലാണ് തനിക്ക് താല്പര്യമെന്ന് അവര്‍ പറഞ്ഞു. ചടങ്ങില്‍ ലക്ഷ്മി നായരുടെ പുതിയ പാചക പുസ്തകമായ ‘മാജിക്‌ ഓവന്റെ’ പ്രകാശനവും നടന്നു.
മലയാളി വീട്ടമ്മമാര്‍ മാത്രമല്ല ബാച്ചിലേഴ്സും അവരുടെ പുസ്തകങ്ങള്‍ വാങ്ങി. രുചിയുടെ പുത്തന്‍ രസക്കൂട്ടുകള്‍ ലളിതമായി അവതരിപ്പിക്കുന്ന ലക്ഷിനായരുടെ പുസ്തകങ്ങള്‍ക്ക് തന്നെയാണ് മലയാളികള്‍ക്കിടയില്‍ പ്രിയം കൂടുതല്‍. ബുക്ക്‍ഫെയറില്‍ ഏറ്റവും അധികം വില്പന നടക്കുന്നതും അവരുടെ പുസ്തകങ്ങള്‍ തന്നെ.

- ജെ.എസ്.

വായിക്കുക: , , , ,

അഭിപ്രായം എഴുതുക »

എം.ടി കയ്യൊപ്പ് ചാര്‍ത്തി വിനീതിന് സ്വപ്ന സാഫല്യം

November 21st, 2011

sharjah-book-fair-epathram
ഷാര്‍ജ: നിറഞ്ഞ സദസ്സിനെ സാക്ഷിനിര്‍ത്തി താന്‍ വരച്ച ചിത്രത്തില്‍ എം.ടി വാസുദേവന്‍ നായര്‍ കയ്യൊപ്പ് ചാര്‍ത്തിയപ്പോള്‍ വിനീതിനത് സ്വപ്ന സാഫല്യത്തിന്റെ നിമിഷം. ചാര്‍കോളും പെന്‍‌സിലും ഉപയോഗിച്ച് വരച്ച തന്റെ ഛായാ ചിത്രം കണ്ട് എം. ടി അഭിനന്ദിച്ചു. പ്രിയപ്പെട്ട എഴുത്തുകാരുടെ ചിത്രങ്ങള്‍ വരക്കലാണ് കണ്ണൂര്‍ സ്വദേശിയായ വിനീതിന്റെ ഒഴിവു സമയ വിനോദം. നല്ലൊരു ചിത്രകാരനും അതേ സമയം സാഹിത്യാസ്വാദകനായ വിനീത് ഇതിനോടകം നിരവധി പ്രശസ്തരുടെ ചിത്രങ്ങള്‍ വരച്ചു കഴിഞ്ഞു. ഷാര്‍ജ ഇന്റര്‍‌നാഷ്ണല്‍ ബുക്ക് ഫെയറിനോടനുബന്ധിച്ചുള്ള ചടങ്ങില്‍ പങ്കെടുക്കുവാന്‍ എത്തിയ എം. ടി. യെ കാണുവാന്‍ വരുമ്പോള്‍ കൂടെ താന്‍ വരച്ച ചിത്രവും കരുതിയിരുന്നു. എന്നാല്‍ ആരാധകരുടെ തിരക്കിനിടയില്‍ ചിത്രം അദ്ദേഹത്തെ കാണിച്ച് ഒരു കൈയ്യൊപ്പു വാങ്ങിക്കുവാനാകും എന്ന് ഒരിക്കലും കരുതിയതല്ല. സുഹൃത്തും ഫോട്ടോഗ്രാഫറുമായ സുല്‍‌ഫിക്കര്‍ (സുല്‍ തളിക്കുളം) ഡി. സി രവിയെ നേരിട്ടു കണ്ട് കാര്യം അവതരിപ്പിച്ചപ്പോള്‍ അദ്ദേഹം സന്തോഷത്തോടെ വിനീതിനെ വേദിയിലേക്ക് കൊണ്ടു പോയി. ഒരു നിമിഷം ചിത്രത്തില്‍ ഒന്ന് സൂക്ഷിച്ചു നോക്കി പിന്നെ മടികൂടാതെ കയ്യൊപ്പ് ചാര്‍ത്തി.

- ജെ.എസ്.

വായിക്കുക: , ,

അഭിപ്രായം എഴുതുക »

ഈജിപ്ഷ്യന്‍ കവിക്ക് മലയാളികളുടെ ആദരം

November 21st, 2011

kmcc-award-to-egyptian-poet-ePathram
അബുദാബി: അബുദാബി കെ. എം. സി. സി. സംഘടിപ്പിച്ച ഇന്ത്യ- അറബ് സാംസ്‌കാരിക സമ്മേളന ത്തില്‍ പ്രശസ്ത ഈജിപ്ഷ്യന്‍ കവിയും വിവര്‍ത്തക നുമായ മുഹമ്മദ് ഈദ് ഇബ്രാഹി മിനെ ആദരിച്ചു. വാഗ്മിയും പണ്ഡിതനുമായ അബ്ദുസ്സമദ് സമദാനി യാണ് സമ്മേളന വേദിയില്‍ കെ. എം. സി. സി. യുടെ ഉപഹാരം സമ്മാനിച്ചത്. സാഹിത്യ കൃതിക ളുടെ വിവര്‍ത്തനം രണ്ട് സംസ്‌കാര ങ്ങളുടെ വിനിമയ ത്തിന് സഹായിക്കുന്ന പ്രവൃത്തി യാണെന്ന് സമദാനി അഭിപ്രായപ്പെട്ടു.

വിവര്‍ത്തന കൃതികള്‍ ഉള്‍പ്പെടെ അറുപതോളം പുസ്തക ങ്ങള്‍ മുഹമ്മദ് ഈദ് ഇബ്രാഹി മിന്‍റെതായി പ്രസിദ്ധീകരിക്ക പ്പെട്ടിട്ടുണ്ട്. പെരുമ്പടവം ശ്രീധരന്‍റെ ഒരു സങ്കീര്‍ത്തനം പോലെ, പ്രശസ്ത പഞ്ചാബി കവയിത്രി അമൃതാ പ്രീത ത്തിന്‍റെ സെ്കലിട്ടന്‍ എന്നിവ ഇന്ത്യന്‍ ഭാഷ കളില്‍നിന്ന് അറബി യിലേക്ക് മൊഴി മാറ്റിയത് ഇദ്ദേഹമാണ്.

സാംസ്‌കാരിക സമ്മേളനം യു. എ. ഇ. ധനകാര്യ മന്ത്രാലയം അണ്ടര്‍ സെക്രട്ടറി യുനുസ് ഹാജി അബ്ദുല്ല ഹുസൈന്‍ ഖൂരി ഉദ്ഘാടനം ചെയ്തു. ഡോക്ടര്‍ ശൈഖ അല്‍ മസ്‌കരി, അബ്ദുസ്സമദ് സമദാനി, മുഹമ്മദ് ഈദ് ഇബ്രാഹിം, ഡോക്ടര്‍. ഗബ്രിയേല്‍ മാര്‍ ഗ്രിഗോറിയോസ്, വൈ. സുധീര്‍കുമാര്‍ ഷെട്ടി, ഇബ്രാഹിം എളേറ്റില്‍, പി. ബാവ ഹാജി എന്നിവര്‍ സംസാരിച്ചു.

ഷറഫുദ്ദീന്‍ മംഗലാട് സ്വാഗതവും വി. കെ. മുഹമ്മദ് ശാഫി നന്ദിയും പറഞ്ഞു.

-

വായിക്കുക: , ,

അഭിപ്രായം എഴുതുക »

സൃഷ്ടികള്‍ ക്ഷണിക്കുന്നു

November 12th, 2011

yuva-kala-sahithy-logo-epathram അബുദാബി : യുവ കലാ സാഹിതി യു. എ. ഇ. കമ്മിറ്റി പുറത്തിറക്കുന്ന വാര്‍ഷിക പതിപ്പിലേക്ക് യു. എ. ഇ. യിലെ മലയാളി എഴുത്തു കാരില്‍ നിന്ന് കഥ, കവിത, ലേഖനം, അനുഭവ ക്കുറിപ്പുകള്‍ എന്നിവ ക്ഷണി ക്കുന്നു. സൃഷ്ടികള്‍ നവംബര്‍ 30 നു മുന്‍പ് പോസ്റ്റില്‍ അയക്കണം.

വിലാസം : ഇ. ആര്‍. ജോഷി, പി. ഒ. ബോക്‌സ് : 34621, അബുദാബി, യു. എ. ഇ.

-

വായിക്കുക: ,

അഭിപ്രായം എഴുതുക »

വര്‍ണ്ണാഭമായ പരിപാടി കളോടെ വയലാര്‍ അനുസ്മരണം സംഘടിപ്പിച്ചു

November 3rd, 2011

sasins-painting-in-prasakthi-remember-vayalar-ePathram
ഷാര്‍ജ : പ്രസക്തി യുടെ ആഭിമുഖ്യത്തില്‍ വയലാര്‍ രാമവര്‍മ്മ അനുസ്മരണം വര്‍ണ്ണാഭമായ പരിപാടി കളോടെ സംഘടിപ്പിച്ചു.

‘അശ്വമേധം’ എന്ന പേരില്‍ ഷാര്‍ജ ഇന്ത്യന്‍ അസോസിയേഷന്‍ ഹാളില്‍ ചിത്രീകരണം, സംഘ ചിത്രരചന, ചിത്ര പ്രദര്‍ശനം, സെമിനാര്‍ എന്നീ വൈവിധ്യമാര്‍ന്ന പരിപാടി കളോടെ യായിരുന്നു അനുസ്മരണം.

യു. എ. ഇ. യിലെ ചിത്രകാര ന്മാരുടെ കൂട്ടായ്മ യായ ആര്‍ട്ടിസ്റ്റാ ആര്‍ട്ട് ഗ്രൂപ്പ്‌ വയലാര്‍ കവിത കളുടെ ചിത്രീകരണവും ചിത്ര പ്രദര്‍ശനവും നടത്തി. കുട്ടികള്‍ അടക്കം 35 ചിത്രകാരന്മാര്‍ നടത്തിയ സംഘ ചിത്ര രചന ദൃശ്യവിരുന്നായി.

child-artists-in-prasakthi-remember-vayalar-ePathram

പ്രശസ്ത കവിയും ബ്ലോഗറുമായ സൈനുദ്ധീന്‍ ഖുറൈഷി, സംഘ ചിത്രരചന ഉദ്ഘാടനം ചെയ്തു. ചിത്രകാരന്‍ ഷാഹുല്‍ കൊല്ലങ്കോട് അദ്ധ്യക്ഷത വഹിച്ചു. ശശിന്‍ സാ, പ്രിയാ ദിലീപ്കുമാര്‍, രഞ്ജിത്ത് രാമചന്ദ്രന്‍, ജോഷി ഒഡേസ, റോയി മാത്യു, സുധീഷ്‌ റാം, ഷാബു, ഗോപാല്‍, ജയന്‍ ക്രയോണ്‍സ്, നദീം മുസ്തഫ, നിഷ, കാര്‍ട്ടൂണിസ്റ്റ്‌ അജിത്ത്, ഹരീഷ് ആലപ്പുഴ തുടങ്ങിവര്‍ പങ്കെടുത്തു.

തുടര്‍ന്ന് കവിയരങ്ങില്‍ പ്രശസ്ത കവി ശിവപ്രസാദ് അദ്ധ്യക്ഷത വഹിച്ചു. അസ്മോ പുത്തഞ്ചിറ, റ്റി. എ. ശശി, സൈനുദ്ധീന്‍ ഖുറൈഷി, അനൂപ്‌ ചന്ദ്രന്‍, അഷ്‌റഫ്‌ ചമ്പാട്, രാജീവ്‌ മുളക്കുഴ, രഘു കരിയാട്ട് എന്നിവര്‍ കവിതകള്‍ അവതരിപ്പിച്ചു.

gs-padmakumar-in-prasakthi-remember-vayalar-ePathram

‘നവോത്ഥാനം മലയാള സാഹിത്യ ത്തില്‍’ എന്ന വിഷയ ത്തില്‍ സെമിനാര്‍ നടന്നു. ഇ പത്രം കോളമിസ്റ്റും പ്രസക്തി വൈസ്‌ പ്രസിഡണ്ടുമായ ഫൈസല്‍ ബാവ അദ്ധ്യക്ഷത വഹിച്ച സെമിനാര്‍, രാജീവ്‌ ചേലനാട്ട് ഉദ്ഘാടനം ചെയ്തു. ജി. എസ്. പത്മകുമാര്‍ വിഷയം അവതരിപ്പിച്ചു. ജോഷി രാഘവന്‍, മുഹമ്മദ്‌ ഇഖ്‌ബാല്‍, ആയിഷ സക്കീ൪, ടി. കൃഷ്ണ കുമാ൪, അജി രാധാകൃഷ്ണന്‍, ജയ്ബി എന്‍. ജേക്കബ്‌ എന്നിവര്‍ പ്രസംഗിച്ചു.

സെമിനാറിനു ശേഷം ഇസ്കിന്ദര്‍ മിര്‍സ രചനയും സംവിധാനവും നിര്‍വ്വഹിച്ച ‘മതിലു കള്‍‍ക്കപ്പുറം’ എന്ന ചിത്രീകരണം അബുദാബി നാടകസൗഹൃദം അവതരിപ്പിച്ചത് ശ്രദ്ധേയമായി.

mathilukal-in-prasakthi-remember-vayalar-ePathram

യു. എ. ഇ.യിലെ നിരവധി നാടക മല്‍സര ങ്ങളില്‍ മികച്ച നടിക്കുള്ള പുരസ്കാരങ്ങള്‍ നേടിയിട്ടുള്ള അനന്തലക്ഷ്മി, മതിലു കള്‍ക്കപ്പുറത്തെ നാരായണിയെ അവിസ്മര ണീയമാക്കി. പ്രീത നമ്പൂതിരി, സാലിഹ് കല്ലട എന്നിവരും തങ്ങളുടെ വേഷങ്ങള്‍ മികവുറ്റതാക്കി.

പ്രസക്തി സെക്രട്ടറി വി. അബ്ദുള്‍ നവാസ്‌, കെ. എം. എം. ഷെരീഫ്, വേണു ഗോപാല്‍, സുഭാഷ്‌ ചന്ദ്ര, വി. ദീപു, ബാബു തോമസ്‌, ദീപു ജയന്‍, ശ്രീകുമാര്‍, ശ്രീകണ്‍ഠന്‍ എന്നിവ൪ പരിപാടി കള്‍ക്ക് നേതൃത്വം നല്‍കി.

– അജി രാധാകൃഷ്ണന്‍

-

വായിക്കുക: , ,

അഭിപ്രായം എഴുതുക »

Page 2 of 1912345...10...Last »

« Previous Page« Previous « പാടലടുക്ക ഖിളര്‍ ജമാ അത്ത് കമ്മിറ്റി പുന:സംഘടിപ്പിച്ചു
Next »Next Page » മലയാളി സമാജം ആര്‍. സി. സി. ക്ക് ഒരുലക്ഷം രൂപ നല്‍കി »



ജലീല്‍ രാമന്തളിക്കും ബി. ...
സുരക്ഷക്കും സമാധാന ത്തിനു...
തടവുകാരെ കൈമാറാന്‍ ഇന്ത്യ...
വ്യാജ മൊബൈലിനെതിരെ കര്‍ശ...
ബോയിംഗിന് ഇത് ചരിത്ര മുഹൂ...
ദുബായ് എയര്ഷോ ആരംഭിച്ചു...
മലയാളി സമാജം ആര്‍. സി. സി...
പ്രവാസി സാമ്പത്തിക അച്ചടക...
ഇന്ത്യന്‍ വിസ ഇനി ഓണ്‍ലൈന...
ദുബായ് ആനപ്രേമി സംഘം മാടമ...
സൌദിയില്‍ 8 ബംഗ്ലാദേശ് സ്...
കേരളീയ വിദ്യാഭ്യാസ രംഗം മ...
തിരുനെല്ലൂര്‍ കരുണാകരന്‍ ...
ബഹറിനില്‍ പ്രക്ഷോഭകാരികളെ...
വാഹനം ഓടിച്ചതിന് സൗദി വനി...
സൗദിയില്‍ ഇനി സ്‌ത്രീകള്‍...
ദുബായില്‍ പ്ലാസ്റ്റിക്‌, ...
ദുബായ്‌ മെട്രോ ഗ്രീന്‍ ലൈ...
പ്രവാസി മലയാളികള്‍ ഓണ ലഹര...
സൃഷ്ടാവിന്റെ മഹത്വം ബോദ്ധ...

Click here to download Malayalam fonts
Click here to download Malayalam fonts
Your Ad Here
Club Penguin


ePathram Magazine