ജയ്‌പൂര്‍: ആര്‍.എസ്.എസ് രാജ്യത്ത് ഹിന്ദു തീവ്രവാദം വളര്‍ത്തുകയാണെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി സുശീല്‍ കുമാര്‍ ഷിന്‍ഡെ. കോണ്‍ഗ്രസ്സിന്റെ ചിന്തന്‍ ശിബിരത്തില്‍ പങ്കെടുത്ത് സംസാരിക്കുമ്പോള്‍ ആയിരുന്നു ആര്‍.എസ്.എസിനെതിരെ ഉള്ള ഷിന്‍ഡെയുടെ പരാമര്‍ശം. ഹിന്ദു തീവ്രവാദം വളര്‍ത്തുന്നതില്‍ ആര്‍.എസ്.എസ്-ബി.ജെ.പി പരിശീലന ക്യാമ്പ്യുകള്‍ക്ക് പങ്കുള്ളതായി റിപ്പോര്‍ട്ട് ലഭിച്ചതായും അദ്ദേഹം പറഞ്ഞു. സംത്ധോധ, മെക്ക മസ്ജിദ്, മാലേഗാവ് സ്ഫോടനങ്ങളുടെ പുറകില്‍ ആര്‍.എസ്.എസ് ആണെന്ന് അദ്ദേഹം ആരോപിച്ചു.
ഷിന്‍ഡേയുടെ പ്രസ്ഥാവനയ്ക്കെതിരെ ബി.ജെ.പി രംഗത്തെത്തി. ഇന്ത്യയില്‍ തീവ്രവാദം പ്രോത്സാഹിപ്പിക്കുന്നതിന് എതിരെ പാക്കിസ്ഥാനെ ശാസിക്കേണ്ടതിനു പകരം ബി.ജെ.പിയെ അപകീര്‍ത്തിപ്പെടുത്തുവാനാണ് ഷിന്‍ഡേ ശ്രമിക്കുന്നതെന്ന് ബി.ജെ.പി വക്താവ് മുക്താര്‍ അബ്ബാസ് നഖ്‌വി പറഞ്ഞു. ഷിന്‍ഡേ നടത്തിയ പ്രസ്ഥാവനയ്ക്ക് സോണിയാ ഗാന്ധിയും രാഹുല്‍ ഗാന്ധിയും മാപ്പ് പറയണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.
- എസ്. കുമാര്‍
അനുബന്ധ വാര്‍ത്തകള്‍
വായിക്കുക: ഇന്ത്യ, ഇന്ത്യന്‍ രാഷ്ട്രീയം, ഇന്ത്യന്‍ രാഷ്ട്രീയ നേതാക്കള്‍, തീവ്രവാദം, പ്രതിഷേധം, വിവാദം