ന്യൂഡൽഹി : പാൻ കാർഡ് – ആധാർ കാര്‍ഡ് തമ്മില്‍ ബന്ധിപ്പിക്കുക എന്നത് നിര്‍ബ്ബന്ധം എന്ന് സുപ്രീം കോടതി. ഇതു സംബന്ധിച്ച ഡൽഹി ഹൈക്കോടതി യുടെ ഉത്തരവു തള്ളി ക്കളഞ്ഞു കൊണ്ടാ ണ് ജസ്റ്റിസ്സ്. എ. കെ. സിക്രി, ജസ്റ്റിസ്സ്. എസ്. അബ്ദുൽ നസീർ എന്നി വര്‍ വിധി പുറ പ്പെടു വിച്ചത്.
ആധാർ പദ്ധതി ഭരണ ഘടനാ വിരുദ്ധം അല്ലാ എങ്കിലും സർക്കാർ സബ്സിഡി, സേവന ങ്ങൾ, ആനു കൂല്യ ങ്ങൾ എന്നിവ ലഭ്യമാക്കുവാന്‍ മാത്രമേ അതു നിർബ്ബന്ധം ആക്കുവാന്‍ പാടുള്ളൂ എന്നും സുപ്രീം കോടതി ഉത്തരവ് ഇറക്കി യിരുന്നു.
ആധാര്‍ കാര്‍ഡും പാൻ കാർഡും തമ്മിൽ ബന്ധി പ്പിക്കു വാനുള്ള അവസാന തിയ്യതി 2019 മാർച്ച് 31 വരെ നീട്ടി യിരുന്നു.
ആധാർ വിഷയ ത്തിൽ സെപ്റ്റംബ റിലെ സുപ്രീം കോടതി ഉത്തര വിന്റെ അടി സ്ഥാന ത്തിൽ പാൻ കാർഡ് – ആധാർ കാര്‍ഡ് തമ്മില്‍ നിര്‍ബ്ബ ന്ധം തന്നെയാണ്.
ആദായ നികുതി വകുപ്പി ലെ 139 എ. എ. വകുപ്പ് നില നിൽക്കു ന്നതു കൊണ്ട് ഇത് സ്വകാര്യതയുടെ ലംഘനം ആകുന്നില്ല എന്നും ഇക്കാര്യത്തിൽ സുപ്രീം കോടതി നേരത്തെ തീരു മാനം എടു ത്തിട്ടുള്ള താണ് എന്നും വ്യക്ത മാക്കി.
- ആധാര്‍ വിധിക്ക് സ്റ്റേ ഇല്ല
- വോട്ടർ കാർഡും പാൻ കാർഡും ഇല്ലാതാവും
- ആധാര്‍ ബില്ലിന് കേന്ദ്ര മന്ത്രി സഭയുടെ അനുമതി
- അഞ്ചു വയസ്സില്‍ താഴെയുള്ളവര്‍ക്കും ആധാര്‍ കാര്‍ഡ് നിര്‍ബന്ധം
- pma
അനുബന്ധ വാര്‍ത്തകള്‍
വായിക്കുക: ഇന്ത്യ, നിയമം, മനുഷ്യാവകാശം, സാങ്കേതികം, സുപ്രീംകോടതി