ന്യൂഡല്‍ഹി: മുന്‍ സൈനിക മേധാവി രവീന്ദര്‍ ഋഷിക്കെതിരേ എന്‍ഫോഴ്‌സ്മെന്റ് ഡയറക്‌ടറേറ്റ് കള്ളപ്പണക്കേസ് രജിസ്‌റ്റര്‍ ചെയ്‌തു. യുദ്ധവാഹന ഇടപാടില്‍ ആരോപണ വിധേയനായയതിനു പിന്നാലെയാണ് ഇത്. അദ്ദേഹം മേധാവിയായുള്ള വെക്‌ട്ര കമ്പനിക്കെതിരേയും കേസുണ്ട്. സി. ബി. ഐ. യും മറ്റ് കേന്ദ്ര ഏജന്‍സികളും നടത്തിയ അന്വേഷണത്തില്‍ തെളിവുകള്‍ ലഭിച്ച സാഹചര്യത്തിലാണു നടപടി.
ഇതോടെ സേനാ മേധാവി ബി. കെ. സിംഗ് നടത്തിയ വെളിപ്പെടുത്തലില്‍ ആരോപിതനായ മുന്‍ സൈനിക മേധാവി രവീന്ദര്‍ ഋഷിക്കെതിരേ കുരുക്കുകള്‍ മുറുകുകയാണ്. സൈനികാവശ്യത്തിനായി ട്രാക്ക് വാങ്ങിക്കുവാന്‍ 14 കോടി രൂപ തനിക്ക് വാഗ്ദാനം ചെയ്തെന്നു ബി. കെ. സിംഗ് നടത്തിയ വെളിപ്പെടുത്തലും തുടര്‍ന്ന്‍ അദ്ദേഹം നല്‍കിയ പരാതിയും ഏറെ വിവാദങ്ങള്‍ക്ക് വഴി വെച്ചിരുന്നു. ബ്രിട്ടനിലെ ടട്ര സിപോക്‌സ് കമ്പനിയുമായി ബി. ഇ. എം. എല്‍. നടത്തിയ യുദ്ധോപയോഗ ട്രക്ക് ഇടപാടാണു വിവാദമായത്.1997 ലെ ഇടപാട് ചട്ടം ലംഘിച്ചാണെന്ന് സി. ബി. ഐ. കണ്ടെത്തിയിട്ടുണ്ട്.
- ന്യൂസ് ഡെസ്ക്