ലണ്ടന്‍ :ഇംഗ്ലണ്ടിലെ ഗാന്ധി ഫൗണ്ടേഷന് നല്‍കുന്ന അന്താരാഷ്ട്ര സമാധാന പുരസ്കാരങ്ങള്‍ക്ക് ഇന്ത്യന്‍ മനുഷ്യാവകാശ പ്രവര്‍ത്തകരായ ഡോ. ബിനായക് സെന്നും ഝാര്‍ഖണ്ഡില്‍ മനുഷ്യാവകാശ പ്രവര്‍ത്തകനായ ബുലു ഇമാമും അര്‍ഹരായി. മഹാത്മാ ഗാന്ധിയുടെ അക്രമരഹിത ആശയം പ്രചരിപ്പിക്കുകയും നടപ്പാക്കുകയും ചെയ്യുന്നവര്‍ക്കാണ് ഇംഗ്ളണ്ടിലെ ഗാന്ധി ഫൗണ്ടേഷന്‍ അവാര്‍ഡ് നല്‍കുന്നത്.
പൊതുജനാരോഗ്യ രംഗത്ത് ശ്രദ്ധേയ പ്രവര്‍ത്തനങ്ങള്‍ നടത്തിയതിനൊപ്പം സര്‍ക്കാറിന്റെ നക്സലൈറ്റ് വിരുദ്ധ നടപടികള്‍ക്കെതിരെ അക്രമരഹിത മാര്‍ഗത്തില്‍ ബിനായക് സെന്‍ പ്രവര്‍ത്തിച്ചതായും ഫൗണ്ടേഷന്‍ വിലയിരുത്തി. എന്നാല്‍ നക്സലൈറ്റ് എന്നാരോപിച്ച് ഛത്തിസ്ഗഢ് സര്‍ക്കാര്‍ ബിനായക് സെന്നിനെ ജയിലിലടച്ചിരുന്നു. മനുഷ്യാവകാശ പ്രവര്‍ത്തകരുടെ ശക്തമായ പ്രതിഷേധത്തെ തുടര്‍ന്നാണ് അദ്ദേഹത്തെ ജയില്‍ മോചിതനാക്കിയത്.
മനുഷ്യാവകാശ സംഘടനയായ പി.യു.സി.എല്ലിന്റെ ദേശീയ വൈസ് പ്രസിഡന്റുകൂടിയാണ് ബിനായാക് സെന്‍. ഝാര്‍ഖണ്ഡില്‍ മനുഷ്യാവകാശ പ്രവര്‍ത്തകനായ ബുലു ഇമാം ഇന്റാക് എന്ന സംഘടനയുടെ ഹസാരിബാഗ് ചാപ്റ്റര്‍ കണ്‍വീനറാണ്. ലോര്‍ഡ് ആറ്റംബറോ പ്രസിഡന്റായി രൂപവത്കരിച്ച സംഘടന 1998ലാണ് സമാധാനത്തിനുള്ള അന്താരാഷ്ട്ര അവാര്‍ഡ് ഏര്‍പ്പെടുത്തിയത്.
- ന്യൂസ് ഡെസ്ക്
അനുബന്ധ വാര്‍ത്തകള്‍
വായിക്കുക: ഇന്ത്യ, ബഹുമതി, മനുഷ്യാവകാശം