ന്യൂഡല്‍ഹി : രാജീവ് ഗാന്ധി വധക്കേസിലെ പ്രതികളായ മുരുകന്‍, സന്തന്‍, പെരാരിവാലന്‍ എന്നിവരുടെ ദയാഹര്‍ജി രാഷ്ട്രപതി പ്രതിഭാപാട്ടീല്‍ തള്ളി. മെയ് 1999ന് സുപ്രീംകോടതി ഇവര്‍ക്കും മറ്റൊരു പ്രതിയായ നളിനിയ്ക്കും വധശിക്ഷ വിധിച്ചിരുന്നു. പിന്നീട് സുപ്രീം കോടതി നളിനിയുടെ ശിക്ഷ ജീവപര്യന്തമായി കുറക്കുകയായിരുന്നു. രാജീവ് ഗാന്ധിയെ വധിക്കാന്‍ ഗൂഡാലോചന നടത്തുകയും അത് പ്രാവര്‍ത്തികമാക്കുകയും ചെയ്തുവെന്നതാണ് ഇവര്‍ക്കെതിരെയുള്ള കേസ്. രാജീവ് ഗാന്ധിയെ കൊല്ലാന്‍ എല്. ടി. ടി. ഇയുടെ ആഭിമുഖ്യത്തിലാണ് ഗൂഡാലോചന നടന്നത്. ഇതു പ്രകാരം 1991 മെയ് 21ന് ശ്രീപെരുമ്പുത്തൂരില്‍ ഒരു തിരഞ്ഞെടുപ്പ് സമ്മേളനത്തില്‍ വച്ച് വധിക്കുകയായിരുന്നു.
-
അനുബന്ധ വാര്‍ത്തകള്‍
വായിക്കുക: ഇന്ത്യ, ഇന്ത്യന്‍ രാഷ്ട്രീയം, ഇന്ത്യന്‍ രാഷ്ട്രീയ നേതാക്കള്‍, തീവ്രവാദം