Wednesday, August 18th, 2010

മഅദനി അറസ്റ്റില്‍

madani-epathramകൊല്ലം : ഒരാഴ്ചക്കാലമായി നീണ്ടു നിന്ന അനിശ്ചിതത്വ ത്തിനൊടുവില്‍ ബാംഗ്ലൂര്‍ സ്ഫോടന ക്കേസില്‍ പ്രതി ചേര്‍ക്കപ്പെട്ട പി. ഡി. പി. ചെയര്‍മാന്‍ അബ്ദുള്‍ നാസര്‍ മഅദനിയെ കര്‍ണ്ണാടക പോലീസ് അറസ്റ്റു ചെയ്തു. അന്‍‌വാര്‍ശ്ശേരി യില്‍ മഅദനി തങ്ങുന്ന സ്ഥാപനത്തില്‍ നിന്നും ഉച്ചയോടെ ഒരു വാഹനത്തില്‍ കയറി പുറത്ത് പോകുവാന്‍ ശ്രമിക്കു ന്നതിനിടയില്‍ ആയിരുന്നു അറസ്റ്റ്. വാഹനം തടഞ്ഞ പോലീസ് സംഘം അറസ്റ്റ് വാറണ്ട് മദനിയ്ക്ക് കൈമാറി. കര്‍ണ്ണാടക – കേരള പോലീസ് സേനകളിലെ ഉയര്‍ന്ന ഉദ്യോഗസ്ഥരുടെ നേതൃത്വത്തില്‍ ആയിരുന്നു അറസ്റ്റ്. അറസ്റ്റിലായ മഅദനിയെ തിരുവനന്തപുരത്തേക്ക് കൊണ്ടു പോകുമെന്നും, തുടര്‍ന്ന് വിമാന മാര്‍ഗ്ഗം കര്‍ണ്ണാടക യിലേയ്ക്കും കൊണ്ടു പോകും.

കനത്ത പോലീസ് ബന്തവസ്സാണ് അന്‍‌വാര്‍ശ്ശേരി യില്‍ ഉണ്ടായിരുന്നത്. അറസ്റ്റിന്റെ സമയത്ത് പൂന്തൂറ സിറാജ് അടക്കം പി. ഡി. പി. യുടെ പല നേതാക്കന്മാരും സ്ഥലത്തു ണ്ടായിരുന്നു. കൂടാതെ വലിയ ഒരു മാധ്യമ സംഘവും. കഴിഞ്ഞ കുറേ ദിവസങ്ങളായി മാധ്യമ പ്രവര്‍ത്തകര്‍ ഇവിടെ തമ്പടിച്ച്, മഅദനിയുടെ പത്ര സമ്മേളനവും പ്രാര്‍ത്ഥനയും പോലും ലൈവ് ആയി തന്നെ ചാനലുകളില്‍ കാണിച്ചിരുന്നു. കഴിഞ്ഞ ദിവസം മദനി നടത്തിയ പത്ര സമ്മേളനം വൈകാരികമായ പല രംഗങ്ങള്‍ക്കും വേദിയായി. താന്‍ തെറ്റുകാരനല്ലെന്നും അറസ്റ്റ് വാറണ്ടിന്റെ പശ്ചാത്തലത്തില്‍ അടുത്തുള്ള കോടതിയില്‍ കീഴടങ്ങും എന്നും മഅദനി പറഞ്ഞിരുന്നു.

ബാംഗ്ലൂര്‍ സ്ഫോടന ക്കേസില്‍ 31-ആം പ്രതിയായി ചേര്‍ക്കപ്പെട്ടിട്ടുള്ള മഅദനിയുടെ മുന്‍‌കൂര്‍ ജ്യാമാപേക്ഷ കര്‍ണ്ണാടക ഹൈക്കോടതി തള്ളിയിരുന്നു. ഇതേ തുടര്‍ന്നാണ് ഒരാഴ്ച മുമ്പ് മഅദനിയെ അറസ്റ്റു ചെയ്യുവാനായി കര്‍ണ്ണാടക പോലീസ് കേരളത്തില്‍ എത്തിയത്. മഅദനിയുടെ അറസ്റ്റിനായി എല്ലാ വിധ സഹായവും കര്‍ണ്ണാടക പോലീസിനു കേരള ആഭ്യന്തര വകുപ്പ് വാഗ്ദാനം നല്‍കിയെങ്കിലും അറസ്റ്റ് നീണ്ടു പോയി. ഇതോടെ കേരളത്തിലും കര്‍ണ്ണാടകത്തിലും പല രാഷ്ടീയ വിവാദങ്ങള്‍ക്കും ഇത് തിരി കൊളുത്തി. അറസ്റ്റ് വൈകുന്നതില്‍ കര്‍ണ്ണാടക ആഭ്യന്തര മന്ത്രി കഴിഞ്ഞ ദിവസം കേരളത്തെ വിമര്‍ശിച്ചിരുന്നു. മഅദനിയുടെ മുന്‍‌കൂര്‍ ജാമ്യാപേക്ഷ സുപ്രീം കോടതി പരിഗണിക്കുവാന്‍ ഇരിക്കുന്ന സാഹചര്യത്തില്‍ അറസ്റ്റ് വൈകിപ്പിക്കണം എന്ന് ചില മത നേതാക്കന്മാര്‍ ആവശ്യപ്പെട്ടിരുന്നു.

നിയമം നടപ്പിലാക്കുന്നതില്‍ കാലവിളംബം വരുത്തിയത്‌ എന്തിന്റെ പേരിലായാലും, വന്‍ തോതില്‍ മാധ്യമ ശ്രദ്ധ ആകര്‍ഷിക്കാന്‍ ഇത് വഴി വെയ്ക്കുകയും, കഴിഞ്ഞ ഏതാനും ദിവസങ്ങള്‍ അന്‍‌വാര്‍ശ്ശേരി എന്ന യത്തീംഖാന ഒരു ശ്രദ്ധാകേന്ദ്ര മാവുകയും ചെയ്തു.

-

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക: , , ,

1 അഭിപ്രായം to “മഅദനി അറസ്റ്റില്‍”

  1. santhan says:

    Madanai has politically and religiously highly influence in Kerala. So it’s quite natural for a lag in his arrest. If something bad happen in anvarsserry it will make a bad remark about this government in between minorities. It’s not easy to handle such situation.

    It’s a fact that he had an alliance with C.P.M in last parliament election, because of this C.P.M got big backbite from the public. But it doesn’t mean that Kerala gov. was protecting him in this last 7 days. Any how Kerala government was very much careful to avoid any kind of communal violence.

അഭിപ്രായം എഴുതുക:


* ഈ വിവരങ്ങള്‍ നിര്‍ബന്ധമാണ്

അഭിപ്രായങ്ങള്‍ ഇവിടെ മലയാളത്തില്‍ ടൈപ്പ് ചെയ്യാം. എങ്ങനെ?

Press CTRL+M to toggle between Malayalam and English.

ടൈപ്പ്‌ ചെയ്യുന്ന ഭാഷ മലയാളത്തില്‍ നിന്നും ഇംഗ്ലീഷിലേയ്ക്കും മറിച്ചും ആക്കുന്നതിന് CTRL+M അമര്‍ത്തുക.


താഴെ കാണുന്ന വാക്ക് പെട്ടിയില്‍ ടൈപ്പ്‌ ചെയ്യുക. സ്പാം ശല്യം ഒഴിക്കാനാണിത്. സദയം സഹകരിക്കുക!
Anti-Spam Image


«
«



  • ഉസ്താദ് സാക്കിർ ഹുസ്സൈൻ അന്തരിച്ചു
  • ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജൻസ് : ദുരുപയോഗം നിയന്ത്രിക്കുവാൻ നിയമ നിര്‍മ്മാണം പരിഗണിക്കും
  • പോഷ് നിയമം : തെരഞ്ഞെടുപ്പ് കമ്മീഷൻ ഇടപെട്ടില്ല എങ്കിൽ കോടതിയെ സമീപിക്കാം
  • ഉഭയ സമ്മതത്തോടെയുള്ള ലൈംഗിക ബന്ധം ബലാത്സംഗമായി കണക്കാക്കാനാകില്ല : സുപ്രീം കോടതി
  • പരീക്ഷകളുടെ തീയ്യതി പ്രഖ്യാപിച്ചു
  • കോച്ചിംഗ് സെൻ്ററുകളുടെ തെറ്റായ പ്രചാരണങ്ങൾ നിയന്ത്രിക്കുന്നതിന് മാർഗ്ഗ നിർദ്ദേശങ്ങളുമായി കേന്ദ്രം
  • ഒരു മതവും മലിനീകരണം പ്രോത്സാഹിപ്പിക്കുന്നില്ല : സുപ്രീം കോടതി
  • സഞ്ജീവ് ഖന്ന ചീഫ് ജസ്റ്റിസായി ചുമതലയേറ്റു
  • ഡിജിറ്റല്‍ അറസ്റ്റില്‍ നാലു മാസം കൊണ്ട് 120.3 കോടി രൂപ തട്ടിച്ചു
  • ജസ്റ്റിസ് കെ. എസ്. പുട്ടസ്വാമി അന്തരിച്ചു
  • ഡിജിറ്റല്‍ അറസ്റ്റ് : തട്ടിപ്പുകള്‍ക്ക് എതിരെ മുന്നറിയിപ്പുമായി പ്രധാന മന്ത്രി
  • എന്‍. സി. പി. അജിത് പവാര്‍ വിഭാഗം ക്ലോക്ക് കരസ്ഥമാക്കി
  • മദ്രസ്സകള്‍ക്ക് എതിരെയുള്ള ദേശീയ ബാലാവകാശ കമ്മീഷന്‍ നിര്‍ദ്ദേശം സുപ്രീം കോടതി സ്റ്റേ ചെയ്തു
  • ജമ്മു കശ്മീര്‍ മുഖ്യമന്ത്രിയായി ഒമര്‍ അബ്ദുല്ല അധികാരമേറ്റു
  • ഗൗരി ലങ്കേഷ് വധം : പുറത്തിറങ്ങിയ കൊലയാളികള്‍ക്ക് ശ്രീരാമസേന യുടെ സ്വീകരണം
  • പ്രളയ സഹായം : 145 കോടി രൂപ അനുവദിച്ച് കേന്ദ്രം
  • പ്രകൃതി ദുരന്തം : കേന്ദ്ര അവഗണന തുടരുന്നു
  • കുട്ടികളുടെ അശ്ലീല ദൃശ്യം തടയാൻ സുപ്രധാന ഉത്തരവുമായി സുപ്രീം കോടതി
  • സീതാറാം യെച്ചൂരി അന്തരിച്ചു
  • തമിഴക വെട്രി കഴകം : വിജയ് യുടെ രാഷ്ട്രീയ പാര്‍ട്ടിക്ക് തെരഞ്ഞെടുപ്പ് കമ്മീഷൻ്റെ അംഗീകാരം



  • പൗരത്വം ഇല്ലാതെ ആക്കുവാന്...
    ശിവാംഗി.. നാവികസേനയുടെ ആദ...
    എയര്‍ ഇന്ത്യയും ഭാരത് പെട...
    വായു മലിനീകരണം : ഡൽഹിയിൽ ...
    സ്വവര്‍ഗ്ഗ രതിയെ നിയമ വിധ...
    മോഡിയ്ക്കെതിരെ അമിക്കസ് ക...
    ചിദംബരം പ്രതിയായില്ല...
    ഐ.എസ്.ആര്‍.ഒ മുന്‍ ചെയര്‍...
    മായാവതിയുടെ പ്രതിമകള്‍ മൂ...
    മിസ്ഡ്‌ കോളുകളുടെ ഇന്ത്യ...
    സോഷ്യല്‍ നെറ്റുവര്‍ക്ക് ...
    ക്രിക്കറ്റ് സ്‌റ്റേഡിയം ക...
    മായാവതി ഉത്തര്‍പ്രദേശ്‌ വ...
    ന്യൂമോണിയ : ശിശു മരണങ്ങള്...
    ഡോ. ഭൂപെന്‍ ഹസാരിക അന്തരി...
    162 എം.പിമാര്‍ ക്രിമിനല്‍...
    ഇറോം ശര്‍മിളയുടെ നിരാഹാരം...
    ഭക്ഷ്യവില കുതിക്കുന്നു, ജ...
    പോഷകാഹാരക്കുറവ് മൂലം വന്‍...
    ടീം അണ്ണ ഒറ്റക്കെട്ട് : ‘...

    Click here to download Malayalam fonts
    Click here to download Malayalam fonts
    Your Ad Here
    Club Penguin


    ePathram Magazine