കൂടംകുളം: കൂടംകുളം ആണവ നിലയത്തിനെതിരെ സമരം നടത്തുന്ന ഗ്രാമീണര്‍ കടലില്‍ ഇറങ്ങി ജല സത്യാഗ്രഹം ആരംഭിച്ചു. പോലീസിന്റെ വിലക്ക് ലംഘിച്ചാണ് സമരക്കാര്‍ കടലില്‍ ഇറങ്ങി മുദ്രാവാക്യം വിളിച്ചും കരിങ്കൊടി ഉയര്‍ത്തിയും പ്രതിഷേധിക്കുന്നത്. ആണവ റിയാക്ടറുകളില്‍ ഇന്ധനം നിറക്കുന്നത് നിര്‍ത്തി വെക്കണമെന്നും സമരക്കാര്‍ക്കെതിരെ ഉള്ള പോലീസ് നടപടികള്‍ അവസാനിപ്പി ക്കണമെന്നുമാണ് സമരക്കാര്‍ ആവശ്യപ്പെടുന്നത്.
സമരത്തിനിടയില്‍ കസ്റ്റഡിയില്‍ എടുത്തവരെ വിട്ടയക്കണമെന്നും പോലീസ് നടപടിയെ തുടര്‍ന്ന് ഉണ്ടായ നാശ നഷ്ടങ്ങള്‍ക്ക് നഷ്ട പരിഹാരം നല്‍കണമെന്നും സമരക്കാര്‍ ആവശ്യപ്പെടുന്നുണ്ട്. ഇതിനിടെ സമരത്തിന് ഐക്യദാര്‍ഢ്യവുമായി നിരവധി സാമൂഹിക – പരിസ്ഥിതി പ്രവര്‍ത്തകരും രംഗത്തെത്തിയിട്ടുണ്ട്. വികസനത്തിന്റെ പേരില്‍ കൂടംകുളത്ത് നടക്കുന്നത് അക്രമമാണെന്ന് അരുന്ധതി റോയ് അഭിപ്രായപ്പെട്ടു. സമരത്തിന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചു കൊണ്ട് അരുന്ധതി റോയ് അയച്ച കുറിപ്പ് സമരപ്പന്തലില്‍ ഫാദര്‍ മൈപ്പ വായിച്ചു. കേരളത്തില്‍ നിന്നും പ്രതിപക്ഷ നേതാവ് നേരത്തെ തന്നെ സമരക്കാര്‍ക്ക് അനുകൂലമായ നിലപാട് പ്രഖ്യാപിച്ചിരുന്നു. സി. പി. എമ്മിന്റെ കേന്ദ്ര നേതൃത്വത്തിന്റെ നിലപാടിനു വിരുദ്ധമായാണ് സമരക്കാര്‍ക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചു കൊണ്ട് വി. എസ്. രംഗത്തെത്തിയത്.
- എസ്. കുമാര്‍
അനുബന്ധ വാര്‍ത്തകള്‍
വായിക്കുക: ആണവം, പോലീസ് അതിക്രമം, പ്രതിഷേധം, മനുഷ്യാവകാശം