അന്താരാഷ്ട്ര സംഘടനകള്‍ ഉടച്ചു വാര്‍ക്കാന്‍ സമയമായി – മന്‍‌മോഹന്‍ സിംഗ്

July 11th, 2009

manmohan-singhരണ്ടാം ലോക മഹാ യുദ്ധ കാലത്ത് ലോകത്തില്‍ നില നിന്നിരുന്ന രാഷ്ട്രീയ സാഹചര്യങ്ങളില്‍ രൂപം കൊണ്ട പല അന്താരാഷ്ട്ര സംഘടനകളുടേയും പ്രവര്‍ത്തന രീതികളും സംഘടനാ സംവിധാനങ്ങളും ഇന്നത്തെ മാറിയ ആഗോള സാഹചര്യങ്ങളില്‍ അപ്രസക്തമാണെന്നും അതിനാല്‍ ഈ സംഘടനകളെ ഉടച്ചു വാര്‍ക്കുന്നതിനുള്ള സമയം ആയിരിക്കുന്നു എന്നും ഇന്ത്യന്‍ പ്രധാന മന്ത്രി മന്‍‌മോഹന്‍ സിംഗ് ആഹ്വാനം ചെയ്തു. ജി-8 സമ്മേളന വേളയില്‍ ഇന്ത്യയുടെ നിലപാട് വ്യക്തമാക്കി കൊണ്ട് സംസാരിക്കുക ആയിരുന്നു പ്രധാന മന്ത്രി. ഐക്യ രാഷ്ട്ര സഭയുടെ സുരക്ഷാ കൌണ്‍സിലിന്റെ ഇന്നത്തെ ഘടന അതിന്റെ വിശ്വാസ്യതക്ക് വെല്ലുവിളിയാണ്. രണ്ട് തട്ടുകളിലായുള്ള അംഗത്വവും, അഞ്ച് സ്ഥിരം അംഗങ്ങള്‍ക്ക് വീറ്റോ അധികാരങ്ങള്‍ ഉള്ളതും മറ്റും ഈ സ്ഥാപനത്തെ മാറിയ ലോക സാഹചര്യങ്ങളില്‍ പഴഞ്ചനാക്കി മാറ്റിയിരിക്കുന്നു എന്നും ഇന്ത്യന്‍ പ്രധാന മന്ത്രി ചൂണ്ടിക്കാട്ടി.

- ജെ.എസ്.

വായിക്കുക: ,

അഭിപ്രായം എഴുതുക »

മോതിര തിളക്കവുമായി സാനിയ

July 11th, 2009

ഇന്ത്യയുടെ എക്കാലത്തെയും മികച്ച വനിതാ ടെന്നീസ് താരം ആയ സാനിയ മിര്‍സയുടെ വിവാഹ നിശ്ചയം ഇന്നലെ കഴിഞ്ഞു. ബാല്യകാല സുഹൃത്തായ മൊഹമ്മദ്‌ സോരാബ്‌ മിര്‍സയാണ് സാനിയയുടെ വിരലില്‍ മോതിരം അണിയിച്ചത്.
 
ഹൈദെരാബാദിലെ പ്രശസ്തമായ യൂണിവേഴ്‌സല്‍ ബേക്കറീസിന്റെയും ഹോട്ടല്‍ ശൃംഖലകളുടെയും ഉടമ അദില്‍ മിര്‍സയുടെ മകനാണ് സോരാബ്‌. ബി.കോം ബിരുദധാരിയായ സോരാബ്‌ ഇപ്പോള്‍ വിദേശത്ത് എം.ബി.എ വിദ്യാര്‍ഥിയാണ്. വിവാഹം ഉടനെ ഉണ്ടാവില്ല എന്നും ഉടന്‍ ടെന്നിസില്‍ നിന്ന് വിരമിക്കാന്‍ തീരുമാനം എടുത്തിട്ടില്ലെന്നും സാനിയയുടെ പിതാവ് ഇമ്രാന്‍ മിര്‍സ പറഞ്ഞു.
 

 
ഹൈദെരാബാദിലെ പഞ്ചനക്ഷത്ര ഹോട്ടല്‍ ആയ താജ്‌ കൃഷ്ണയില്‍ ആയിരുന്നു ശക്തമായ സുരക്ഷകളോടെ ചടങ്ങുകള്‍ നടന്നത്. ബന്ധുക്കളും സുഹൃത്തുക്കളും പ്രത്യേക ക്ഷണിതാക്കള്‍ക്കും മാത്രമാണ് പ്രവേശനം ഉണ്ടായിരുന്നത്. പ്രാദേശിക ദേശീയ മാധ്യമങ്ങളുടെ ഒരു വന്‍ സംഘം തന്നെ സാനിയയുടെ വിവാഹം നടന്ന താജ്‌ കൃഷ്ണയുടെ മുന്നില്‍ തമ്പടിച്ചിരുന്നു.
 
സാനിയയുമായി പ്രണയത്തിലാണ്, വിവാഹം ചെയ്യണം തുടങ്ങിയ ആവശ്യങ്ങളുമായി ഒരു മലയാളി യുവാവും ഒരു ഉത്തര്‍പ്രദേശ്കാരനും സാനിയയുടെ വീട്ടില്‍ വിവാഹ നിശ്ചയ വാര്‍ത്ത വന്നതോടെ അതിക്രമിച്ചു കയറിയിരുന്നു. ഇതേ തുടര്‍ന്ന് വന്‍ സുരക്ഷ ആണ് ചടങ്ങ് നടന്ന സ്ഥലത്ത് ഏര്‍പ്പെടുത്തിയിരുന്നത്.

- ജ്യോതിസ്

അഭിപ്രായം എഴുതുക »

ഏറണാകുളം കളക്റ്ററേറ്റില്‍ ബോംബ്‌ സ്ഫോടനം

July 11th, 2009

ഏറണാകുളം കളക്റ്ററേറ്റില്‍ ബോംബ്‌ സ്ഫോടനം നടന്നു. ഇന്നലെ ഉച്ച കഴിഞ്ഞ് മൂന്ന് മണിയോടു കൂടിയായിരുന്നു സംഭവം. കളക്റ്ററേറ്റിന്റെ അഞ്ചാം നിലയിലാണ് സ്ഫോടനം നടന്നത്. അതി ശക്തമായ ശബ്ദമായിരുന്നു സ്ഫോടനത്തോടൊപ്പം കേട്ടത്. ഏതാണ്ട് അര കിലോമീറെര്‍ ദൂരെ വരെ ഇത് കേള്‍ക്കാമായിരുന്നു. ചപ്പു ചവറുകള്‍ കൂട്ടിയിട്ടിരുന്ന സ്ഥലത്ത് ഒരു ചാക്ക് കെട്ടിലാണ് സ്ഫോടനം നടന്നത്. ബോംബിന്റെ ചീളുകള്‍ തറച്ചു ഒരു ജീവനക്കാരന് കയ്യിലും വയര്‍ ഭാഗത്തും പരിക്കുകള്‍ ഉണ്ടായി.
 
പോലീസ് എത്തി സംഭവ സ്ഥലത്ത് നിന്നും ജീവനക്കാരെ ഒഴിപ്പിച്ചു. പൈപ്പ് ബോംബ്‌ ആണെന്ന് സംശയിക്കുന്നതായി പോലീസ് പറഞ്ഞു. കലക്ടര്‍ എം.ബീനയുടെ നേതൃത്വത്തിലുള്ള സംഘം ഇന്നലെ വൈകുന്നേരം സംഭവ സ്ഥലം സന്ദര്‍ശിച്ചു.
 
എറണാകുളം സിറ്റി പോലീസ് കമ്മിഷണര്‍ മനോജ് എബ്രഹാമിനാണ് അന്വേഷണത്തിന്റെ ചുമതല നല്‍കിയിരിക്കുന്നത്.
 
അന്യ സംസ്ഥാനങ്ങളിലേയ്ക്കും അന്വേഷണം വ്യാപിപ്പിക്കും. സംസ്ഥാനത്ത് മുന്‍പ് ഉണ്ടായിട്ടുള്ള സ്ഫോടനങ്ങളുമായുള്ള സാമ്യം തള്ളിക്കളയാന്‍ ആവുന്നതല്ല എന്നും അദ്ദേഹം സൂചിപ്പിച്ചു. രാസ പരിശോധനാ ഫലം ഇന്ന് അറിവാകും എന്നും അദ്ദേഹം പറഞ്ഞു. സംസ്ഥാനത്തെ പ്രധാനപ്പെട്ട ഓഫീസുകളുടെ സുരക്ഷ ശക്തമാക്കേണ്ടതുണ്ടെന്നും അദ്ദേഹം ഓര്‍മ്മപ്പെടുത്തി. ഡിജിറ്റല്‍ ക്യാമറ ഉള്‍പ്പെടെയുള്ള സുരക്ഷാ സംവിധാനങ്ങള്‍ ഈ ഓഫീസുകളില്‍ വന്നു പോകുന്നവരെ നിരീക്ഷിക്കാനായി ഉപയോഗിക്കേണ്ടതുണ്ട്.
 
കളക്റ്ററേറ്റ് സ്ഫോടനത്തെ കുറിച്ചുള്ള അടിയന്തര റിപ്പോര്‍ട്ട് കേന്ദ്ര ആഭ്യന്തര മന്ത്രാലയം ആവശ്യപ്പെട്ടിട്ടുണ്ട്. കേരളത്തില്‍ അടുത്ത കാലത്തായി ഭീകര പ്രവര്‍ത്തനങ്ങള്‍ ശക്തം ആകുന്നതായി കേന്ദ്രം മുന്നറിയിപ്പ് നല്‍കിയിരുന്നു. കേരളം തീവ്രവാദ പ്രവര്‍ത്ത നങ്ങള്‍ക്ക് വേദിയാവുകയാണ് എന്ന ആരോപണം ഈ സംഭവത്തോടെ കൂടുതല്‍ ശക്തം ആവുകയാണ്.

- ജ്യോതിസ്

വായിക്കുക:

അഭിപ്രായം എഴുതുക »

ഈണം – സ്വതന്ത്ര മലയാള സംഗീത സംരംഭം

July 10th, 2009

eenam-logoമലയാളം ബ്ലോഗര്‍മാരും മലയാള ഗാന ശേഖരം എന്ന വെബ് സൈറ്റും കൈ കോര്‍ക്കുന്ന മലയാളത്തിലെ ആദ്യ സ്വതന്ത്ര സംഗീത സംരംഭത്തിന്റെ ആദ്യ ആല്‍ബമായ ‘ഈണം’ പുറത്തിറങ്ങി. ആസ്വാദ്യകരമായ ഗാനങ്ങള്‍ സൗജന്യമായി ജനങ്ങളിലേക്ക് എത്തിക്കുക എന്ന വെല്ലുവിളി ഏറ്റെടുത്തു കൊണ്ട് രംഗത്തിറങ്ങിയ സംഗീത പ്രേമികളുടെ ഈ സംഗമം, ആര്‍ദ്രമായ ഗാനങ്ങളെ എന്നും ഗൃഹാതുരത്വത്തോടെ മനസ്സില്‍ സൂക്ഷിക്കുന്ന സ്വദേശ – വിദേശ മലയാളികളുടെ ചിരകാല സ്വപ്നത്തിന്റെ സാക്ഷാത്കാരമാണ്.
 
പൈറസിയുടെ യാതൊരു നൂലാമാലകളും കൂടാതെ ആര്‍ക്കും സ്വതന്ത്രമായി ഈണം വെബ് സൈറ്റില്‍ നിന്നും ഗാനങ്ങള്‍ ഡൌണ്‍ലോഡു ചെയ്ത് ആസ്വദിക്കാം.
 
ബ്ലോഗിലെ സംഗീത പ്രേമികളുടെ മനസ്സില്‍ ദീര്‍ഘ കാലമായി നില നിന്നിരുന്ന, മലയാളത്തിനു മാത്രമായി ഒരു സ്വതന്ത്ര സംഗീത സംരംഭം വേണമെന്ന ചിന്തയില്‍ നിന്നുമാണ് “ഈണ”ത്തിന്റെ പിറവി. കഴിവുള്ള ധാരാളം കലാകാരന്മാര്‍ക്ക് അവസരം ലഭിക്കാതെ പോകുന്നുണ്ട് എന്ന തിരിച്ചറിവും സാങ്കേതിക വിദ്യയുടെ പിന്‍ബലത്താല്‍ എന്തും സാദ്ധ്യമാകും എന്ന ആത്മ വിശ്വാസവുമാണ് ഒരു തരത്തില്‍ ഇത്തരം ഒരാശയത്തിലേക്ക് ഇതിന്റെ അണിയറ പ്രവര്‍ത്തകരെ എത്തിച്ചത്.
 

eenam-team

ഈണത്തിന്റെ അണിയറ ശില്‍പ്പികള്‍

 
ലോകത്തിന്റെ പല ഭാഗങ്ങളിലും ജോലി ചെയ്യുന്ന, പരസ്പരം നേരില്‍ കണ്ടിട്ടില്ലാത്ത ഒരു പറ്റം സംഗീത പ്രേമികളായ ബ്ലോഗര്‍മാരുടെ കൂട്ടായ്മയാണ് ഈ സംരംഭത്തിനു പിന്നില്‍. ബഹുവ്രീഹി എന്ന ബ്ലോഗറുടെ സംഗീത സംവിധാന പരീക്ഷണങ്ങളായിരുന്നു ഈണത്തിന്റെ ആദ്യ തീപ്പൊരി. ബഹുവും കിരണും പ്രതിഭാധനനായ ഗായകന്‍ രാജേഷും ഒരുമിച്ചു ചേര്‍ന്നതോടെ അതൊരു കൂട്ടായ സംരംഭമാക്കാന്‍ തീരുമാനമായി. ഭക്തി ഗാന പബ്ലിഷിംഗ് രംഗത്ത് പ്രൊഫഷണല്‍ പരിചയമുള്ള നിശീകാന്ത് (ബൂലോഗ നാമധേയം ചെറിയനാടന്‍) ബൂലോഗത്ത് എത്തിയതോടെ ലക്ഷ്യത്തിലേക്കുള്ള മുന്നേറ്റമായി. നിരന്തരമായ ചര്‍ച്ചകളിലൂടെ വ്യക്തമായ ലക്ഷ്യം രൂപപ്പെടുത്തുകയും 2009 ജൂണ്‍ മാസത്തില്‍ ഈണത്തിന്റെ ആദ്യ ഗാന സമാഹാരം പുറത്തിറക്കണം എന്ന്‍ തീരുമാനിക്കുകയും ഉണ്ടായി. ആദ്യ സമാഹാരത്തില്‍ ഒന്‍പതു ഗാനങ്ങള്‍ ഉണ്ടാവണമെന്നും അവ ഒന്‍പതു വ്യത്യസ്ത തീമുകളെ ആസ്പദമായി ആയിരിക്കണമെന്നും തീരുമാനിച്ചിരുന്നു. അതനുസരിച്ച് നിലവില്‍ ബൂലോഗത്തിലെ അറിയപ്പെടുന്ന ഗായകരേയും ഗാന, കവിതാ രചയിതാക്കളേയും മറ്റും ഇതിനായി ബന്ധപ്പെട്ടു. ‘സകല കലാ വല്ലഭന്‍‘ എന്ന പേരിനു സര്‍വ്വഥാ യോഗ്യനായ എതിരന്‍ കതിരവന്‍ എന്ന ബ്ലോഗര്‍ ആയിരുന്നു പലപ്പോഴും ഇവര്‍ക്ക് ആവശ്യമായ മാര്‍ഗ്ഗ നിര്‍ദ്ദേശങ്ങള്‍ നല്‍കി കൊണ്ടിരുന്നത്.
 
ഒന്നല്ല, അനേകം വ്യക്തമായ ഉദ്ദേശ ലക്ഷ്യങ്ങ ളോടെയാണ് “ഈണം” മുന്നിട്ടിറങ്ങുന്നത്. കഴിവുള്ള ഗായകര്‍ക്ക്, തങ്ങളുടെ ശബ്ദം പുറം ലോകത്തേക്ക് എത്തിക്കുന്ന ഒരു സഹായിയായി, സ്വന്തം രചനകള്‍ പുസ്തക താളുകളില്‍ അല്ലെങ്കില്‍ ബ്ലോഗിലെ പോസ്റ്റുകളില്‍ മാത്രം ഒതുക്കി നിര്‍ത്തേണ്ടി വരുന്ന പ്രതിഭാ ധനരായ എഴുത്തുകാര്‍ക്ക് ഒരു വേദിയായി, അക്ഷര ക്കൂട്ടങ്ങള്‍ക്ക് സംഗീതം നല്‍കി അനുപമ ഗാനങ്ങളായി രൂപപ്പെടുത്താന്‍ കഴിയുന്ന പ്രതിഭാ ധനരായ യുവ സംഗീത സംവിധായ കര്‍ക്കൊരു സങ്കേതമായി “ഈണം” എന്നും ഉണ്ടാകും എന്ന് ഇതിനു പിന്നില്‍ പ്രവര്‍ത്തിച്ചവര്‍ പറഞ്ഞു.
 
കവി ഭാവനയിലൂടെ മാത്രം നാം കണ്ടറിഞ്ഞ ‘ഏക ലോക’ മെന്ന ദര്‍ശനത്തെ യാഥാര്‍ത്ഥ്യമാക്കി, ഭൂലോകത്തിന്റെ ഏതു കോണിലുമുള്ള മനസ്സുകളേയും വിരല്‍ തുമ്പിലൂടെ തൊട്ടറിയാന്‍ പര്യാപ്തമാക്കിയ ആധുനിക സാങ്കേതിക വിദ്യയുടെ സഹായത്താല്‍, പരസ്പരം കാണാതെ ലോകത്തിന്റെ പല ഭാഗത്തിരുന്ന് മെനഞ്ഞെടു ത്തവയാണീ ഗാനങ്ങളെല്ലാം തന്നെ. ആയതിനാല്‍, കുറ്റങ്ങളും കുറവുകളും സ്വാഭാവികം. ആ പോരായ്മകള്‍ ചൂണ്ടിക്കാട്ടി വരും കാല സംരംഭങ്ങള്‍ക്ക് “ഈണ”ത്തിന് മാര്‍ഗ്ഗ നിര്‍ദ്ദേശം നല്‍കാന്‍ ഏവരും മുന്നിട്ടു വരണമെന്ന് ഇവര്‍ അഭ്യര്‍ത്ഥിക്കുന്നു.
 
ഇന്റെര്‍നെറ്റ് മലയാളത്തിന്റെ പുരോഗതിയ്ക്ക് നിദാനമായ എല്ലാ സ്വതന്ത്ര സംരംഭങ്ങള്‍ക്കും അതിന്റെ പ്രതിഭാധനരായ ശില്‍പ്പികള്‍ക്കും “ഈണ”ത്തിന്റെ ഈ ആദ്യ ഗാനോപഹാരം ഇതിന്റെ ശില്‍പ്പികള്‍ സമര്‍പ്പണം ചെയ്തിരിക്കുന്നു.

- ജെ.എസ്.

വായിക്കുക: , ,

അഭിപ്രായം എഴുതുക »

ചൈന മുസ്ലിം പള്ളികള്‍ അടച്ചു പൂട്ടി

July 10th, 2009

mosque-chinaകലാപ ബാധിത പ്രദേശത്തെ മുസ്ലിം പള്ളികള്‍ ചൈന അടച്ചു പൂട്ടി. വെള്ളിയാഴ്ചത്തെ പ്രാര്‍ത്ഥനക്കായി ഉറുംഖിയിലെ മുസ്ലിം പള്ളികള്‍ തുറക്കരുത് എന്നാണ് സര്‍ക്കാരിന്റെ നിര്‍ദ്ദേശം. ഉയിഘൂര്‍ മുസ്ലിം – ഹാന്‍ ചൈനീസ് വിഭാഗങ്ങള്‍ തമ്മില്‍ കഴിഞ്ഞ ഏതാനും ദിവസങ്ങളായി തുടരുന്ന വര്‍ഗ്ഗീയ കലാപത്തില്‍ 156 പേരാണ് കൊല്ലപ്പെട്ടത്. ആയിരക്കണക്കിന് സൈനികരെ സര്‍ക്കാര്‍ ഈ പ്രദേശത്ത് ക്രമസമാധാനം നിലനിര്‍ത്താനായി വിന്യസിച്ചിട്ടുണ്ട്.
 

violence-china

ജനക്കൂട്ടത്തെ നിയന്ത്രിക്കുന്ന പോലീസ്

 
കലാപങ്ങള്‍ക്കു പിന്നില്‍ അല്‍ ഖൈദ ആണ് എന്നതിന് വ്യക്തമായ തെളിവുകള്‍ ലഭിച്ചിട്ടുണ്ട് എന്ന് ചൈന അറിയിച്ചു. പ്രശ്നങ്ങള്‍ വഷളായതിനെ തുടര്‍ന്ന് ചൈനീസ് പ്രസിഡണ്ട് ഹൂ ജിണ്ടാവോ ഇറ്റലിയില്‍ നടക്കുന്ന ജി-8 ഉച്ചകോടിയില്‍ നിന്നും അടിയന്തിരമായി ചൈനയിലേക്ക് മടങ്ങി.

- ജെ.എസ്.

അഭിപ്രായം എഴുതുക »


« Previous Page« Previous « സാമ്പത്തിക മാന്ദ്യത്തിനു കാരണം സമ്പന്ന രാഷ്ട്രങ്ങള്‍ – മന്‍‌മോഹന്‍ സിംഗ്
Next »Next Page » ഈണം – സ്വതന്ത്ര മലയാള സംഗീത സംരംഭം »



  • ലോക് സഭ തെരഞ്ഞെടുപ്പ് : കേരളം ബൂത്തിലേക്ക്
  • മദ്യനയ അഴിമതി കേസില്‍ അരവിന്ദ് കെജ്രിവാള്‍ അറസ്റ്റില്‍
  • പൗരത്വ നിയമ ഭേദ ഗതി : ചട്ടങ്ങള്‍ കേന്ദ്ര സർക്കാർ വിജ്ഞാപനം ഇറക്കി
  • ഇന്ത്യയിലെ പരമോന്നത ബഹുമതിയായ ഭാരത് രത്‌നം അഞ്ചു പേർക്ക്
  • പ്രചാരണത്തിന് കുട്ടികൾ വേണ്ട : തെരഞ്ഞെടുപ്പ് കമ്മീഷൻ്റെ കർശ്ശന നിർദ്ദേശം
  • ബീഹാറിൽ രാഷ്ട്രീയ നാടകം തുടർക്കഥ : നിതീഷ് കുമാർ വീണ്ടും മുഖ്യമന്ത്രി
  • നരേന്ദ്ര മോഡിയുടെ നേതൃത്വത്തില്‍ രാമ ക്ഷേത്രത്തിലെ പ്രാണ പ്രതിഷ്ഠ നടന്നു
  • ഒരു രാജ്യം, ഒരു തെരഞ്ഞെടുപ്പ് : എതിർപ്പുമായി കോൺഗ്രസ്സ്
  • ഭക്ഷ്യ സംസ്കരണ മേഖലയിലെ സാന്നിദ്ധ്യം ശക്തമാക്കാൻ ലുലു ഗ്രൂപ്പ്
  • മല്ലികാര്‍ജുന്‍ ഖാര്‍ഗെ ഇന്ത്യ മുന്നണി ചെയര്‍മാന്‍
  • ബില്‍ക്കീസ് ബാനു കേസ്‌ : പ്രതികളെ വെറുതെ വിട്ടയച്ച നടപടി സുപ്രീം കോടതി റദ്ദാക്കി
  • രാജ്യത്ത് കൊവിഡ് കേസുകള്‍ വർദ്ധിക്കുന്നതിൽ ആശങ്ക വേണ്ട : കേന്ദ്ര ആരോഗ്യ വകുപ്പു മന്ത്രി
  • അനുവാദം ഇല്ലാതെ ഭാര്യയുടെ ശരീരത്തില്‍ ഭര്‍ത്താവ് സ്പര്‍ശിച്ചാലും കുറ്റകരം : ഗുജറാത്ത് ഹൈക്കോടതി
  • എയർ ഇന്ത്യ ജീവനക്കാരുടെ യൂണി ഫോമും പരിഷ്കരിച്ചു
  • കൊവിഡ് വാക്സിൻ : പെട്ടെന്നുള്ള മരണ സാദ്ധ്യത ഇല്ല എന്ന് പഠന റിപ്പോര്‍ട്ട്
  • മാധ്യമ പ്രവര്‍ത്തകരുടെ ഉപകരണങ്ങള്‍ പിടിച്ചെടുക്കുന്നതില്‍ മാര്‍ഗ്ഗ രേഖ വേണം
  • അലിഗഢ് എന്ന പേരു മാറ്റി ‘ഹരിഗഢ്’ എന്നാക്കുന്നു
  • പടക്ക നിയന്ത്രണം : എല്ലാ സംസ്ഥാനങ്ങള്‍ക്കും ബാധകം എന്ന് സുപ്രീം കോടതി
  • ഹരിത വിപ്ലവത്തിന്‍റെ പിതാവ് എം. എസ്. സ്വാമി നാഥന്‍ അന്തരിച്ചു
  • ആധാര്‍ സുരക്ഷിതമല്ല എന്ന് ആഗോള ക്രെഡിറ്റ് ഏജന്‍സി മൂഡീസ്



  • പൗരത്വം ഇല്ലാതെ ആക്കുവാന്...
    ശിവാംഗി.. നാവികസേനയുടെ ആദ...
    എയര്‍ ഇന്ത്യയും ഭാരത് പെട...
    വായു മലിനീകരണം : ഡൽഹിയിൽ ...
    സ്വവര്‍ഗ്ഗ രതിയെ നിയമ വിധ...
    മോഡിയ്ക്കെതിരെ അമിക്കസ് ക...
    ചിദംബരം പ്രതിയായില്ല...
    ഐ.എസ്.ആര്‍.ഒ മുന്‍ ചെയര്‍...
    മായാവതിയുടെ പ്രതിമകള്‍ മൂ...
    മിസ്ഡ്‌ കോളുകളുടെ ഇന്ത്യ...
    സോഷ്യല്‍ നെറ്റുവര്‍ക്ക് ...
    ക്രിക്കറ്റ് സ്‌റ്റേഡിയം ക...
    മായാവതി ഉത്തര്‍പ്രദേശ്‌ വ...
    ന്യൂമോണിയ : ശിശു മരണങ്ങള്...
    ഡോ. ഭൂപെന്‍ ഹസാരിക അന്തരി...
    162 എം.പിമാര്‍ ക്രിമിനല്‍...
    ഇറോം ശര്‍മിളയുടെ നിരാഹാരം...
    ഭക്ഷ്യവില കുതിക്കുന്നു, ജ...
    പോഷകാഹാരക്കുറവ് മൂലം വന്‍...
    ടീം അണ്ണ ഒറ്റക്കെട്ട് : ‘...

    Click here to download Malayalam fonts
    Click here to download Malayalam fonts
    Your Ad Here
    Club Penguin


    ePathram Magazine