കൂട്ടക്കൊലയില്‍ അവസാനിച്ച യുദ്ധം

May 19th, 2009

velupillai-prabhakaranശ്രീലങ്കന്‍ തെരുവുകള്‍ ആഘോഷ ലഹരിയിലാണ്. 25 വര്‍ഷം നീണ്ടു നിന്ന ആഭ്യന്തര പ്രശ്നങ്ങള്‍ക്ക് അറുതി വന്നതിന്റെ ആശ്വാസത്തില്‍ ആഘോഷിക്കുകയാണ് ശ്രീലങ്കന്‍ ജനത. സ്വതന്ത്ര തമിഴ് രാഷ്ട്രം എന്ന ആവശ്യവുമായി ശ്രീലങ്കയിലെ തമിഴ് വംശജരുടെ അനിഷേധ്യ നേതാവെന്ന് സ്വയം വിശേഷിപ്പിച്ച് 70,000 ത്തിലേറെ പേര്‍ കൊല്ലപ്പെട്ട ഏഷ്യയിലെ ഏറ്റവും ദൈര്‍ഘ്യമേറിയ യുദ്ധത്തിന് നേതൃത്വം നല്‍കിയ പുലി തലവന്‍ വേലുപിള്ള പ്രഭാകരനെ ശ്രീലങ്കന്‍ സൈന്യം വെടി വെച്ചു കൊന്നു എന്ന വാര്‍ത്ത കേട്ട സിന്‍‌ഹള ജനത ആഹ്ലാദ തിമര്‍പ്പാല്‍ പടക്കം പൊട്ടിച്ചും പാട്ടു പാടിയും നൃത്തം ചവിട്ടിയുമാണ് ഈ വാര്‍ത്ത ആഘോഷിച്ചത്.
 

srilanka-celebration
പ്രഭാകരന്റെ മരണം ആഘോഷിക്കുന്ന ശ്രീലങ്കക്കാര്‍

 
എന്നാല്‍ എല്‍.ടി.ടി.ഇ. ഈ വാര്‍ത്ത ഇനിയും ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടില്ല. നിരപരാധികളായ സാധാരണ ജനത്തെ വെടി വെച്ച് കൊന്നു മുന്നേറിയ ശ്രീലങ്കന്‍ സൈന്യത്തിന് മുന്‍പില്‍ പിടിച്ചു നില്‍ക്കാന്‍ ആവാതെ ഏകപക്ഷീയമായി വെടി നിര്‍ത്തല്‍ പ്രഖ്യാപിച്ച് തങ്ങളുടെ ജനതയെ രക്ഷിക്കണം എന്ന്‍ അന്താരാഷ്ട്ര സമൂഹത്തോട് അപേക്ഷിച്ചിട്ടും തങ്ങളുടെ അപേക്ഷ ചെവി കൊള്ളാതെ മുന്‍കൂട്ടി തീരുമാനിച്ച പ്രകാരം തങ്ങളുടെ നേതൃത്വത്തെ കൂട്ടക്കൊല ചെയ്യുകയാണ് ഉണ്ടായത് എന്ന് എല്‍.ടി.ടി.ഇ.യുടെ വെബ് സൈറ്റ് ആരോപിക്കുന്നു.
 

velupillai-prabhakaran
പ്രഭാകരനും ഭാര്യയും – ഒരു പഴയ ചിത്രം

 
തിങ്കളാഴ്ച്ച പുലര്‍ച്ചെ മൂന്ന് മണിക്ക് എല്‍.ടി.ടി.ഇ.യുടെ രാഷ്ട്രീയ കാര്യ മേധാവി ബി. നടേശനും സമാധാന സെക്രട്ടറിയേറ്റ് ഡയറക്ടര്‍ എസ്. പുലിവീടനും തങ്ങളുടെ യൂറോപ്പിലെ പ്രതിനിധികളെ ടെലിഫോണില്‍ ബന്ധപ്പെട്ടിരുന്നു. റെഡ് ക്രോസ് അധികൃതരോട് തങ്ങള്‍ യുദ്ധം നിര്‍ത്തി എന്ന് അറിയിക്കാന്‍ ഇവര്‍ ആവശ്യപ്പെട്ടു. ആയിരത്തോളം പേര്‍ പരിക്കേറ്റ് യുദ്ധ ഭൂമിയില്‍ കഴിയുന്നുണ്ട് എന്നും ഇവരെ എത്രയും പെട്ടെന്ന് ഇവിടെ നിന്നും രക്ഷപ്പെടുത്തി അടിയന്തര വൈദ്യ സഹായം നല്‍കണം എന്നും ഇവര്‍ അഭ്യര്‍ത്ഥിച്ചു. എന്നാല്‍ മണിക്കൂറുകള്‍ക്കകം ശ്രീലങ്കന്‍ അധികൃതര്‍ നടേശന്‍, പുലിവീടന്‍, തമിഴ് ഈളം പോലീസ് മേധാവി ഇളങ്കോ, പ്രഭാകരന്റെ പുത്രന്‍ ചാള്‍സ് ആന്റണി എന്നിവരുടെ മൃതദേഹങ്ങള്‍ കണ്ടെടുത്തതായി അറിയിച്ചു. ശ്രീലങ്കന്‍ പട്ടാളം നടത്തിയ കൂട്ടക്കൊല തന്നെയാണ് ഇത് എന്ന് എല്‍.ടി.ടി.ഇ. വെബ് സൈറ്റ് അറിയിക്കുന്നു.
 
നേതാക്കളെ മുഴുവന്‍ കൊന്നൊടുക്കി ശ്രീലങ്കന്‍ സര്‍ക്കാര്‍ തല്‍ക്കാലം പ്രശ്നത്തിന് ഒരു താല്‍ക്കാലിക വിരാമം ഇട്ടു എങ്കിലും തമിഴ് ജനതയുടെ രാഷ്ട്രീയ അവകാശങ്ങള്‍ക്കുള്ള സമരം ഇവിടെ തീരുന്നില്ല.
 
 

- ജെ.എസ്.

വായിക്കുക: ,

അഭിപ്രായം എഴുതുക »

കുവൈറ്റ് പാര്‍‌ലമെന്റില്‍ വനിതാ അംഗങ്ങള്‍

May 18th, 2009

kuwait-elects-female-parliament-membersചരിത്രത്തില്‍ ആദ്യമായി കുവൈറ്റിലെ ജനങ്ങള്‍ വനിതകളെ പാര്‍‌ലമെന്റിലേക്ക് തെരഞ്ഞെടുത്തു. ഒട്ടേറെ ഇസ്ലാമിക മൌലിക വാദികളെ തിരസ്ക്കരിക്കുക കൂടി ചെയ്ത ഈ തെരഞ്ഞെടുപ്പിലൂടെ കുവൈറ്റിലെ ഏറെ കാലമായി നില നിന്ന രാഷ്ട്രീയ അസ്ഥിരതക്ക് അറുതി വരും എന്ന് പ്രതീക്ഷിക്കപ്പെടുന്നു. 2005ല്‍ തന്നെ സ്ത്രീകള്‍ക്ക് തെരഞ്ഞെടുപ്പില്‍ മത്സരിക്കാം എന്ന നിയമം പ്രാബല്യത്തില്‍ വന്നിരുന്നു എങ്കിലും കഴിഞ്ഞ രണ്ട് തെരഞ്ഞെടുപ്പിലും ഒരു വനിതക്ക് പോലും വിജയിക്കാന്‍ കഴിഞ്ഞിരുന്നില്ല. എന്നാല്‍ മിനിഞ്ഞാന്ന് നടന്ന തെരഞ്ഞെടുപ്പില്‍ നാല് വനിതകള്‍ വിജയിച്ചതായി ഇന്നലെ വൈകീട്ട് ടെലിവിഷനിലൂടെ നടന്ന ഫല പ്രഖ്യാപനത്തില്‍ അറിയിച്ചു.
 
ഗള്‍ഫില്‍ ജനാധിപത്യ സംവിധാനം നടപ്പിലാക്കുന്ന ആദ്യത്തെ രാഷ്ട്രമാണ് കുവൈറ്റ്. ഏറെ അധികാരങ്ങള്‍ നിക്ഷിപ്തമായ തെരഞ്ഞെടുക്കപ്പെട്ട ഒരു പാര്‍‌ലമെന്റ് ഇവിടെ നിലവില്‍ ഉണ്ടെങ്കിലും കാബിനറ്റിനെ തെരഞ്ഞെടുക്കുന്നത് ഇപ്പോഴും പരമാധികാരം കയ്യാളുന്ന രാജ കുടുംബം തന്നെയാണ്.
 
 

- ജെ.എസ്.

വായിക്കുക:

അഭിപ്രായം എഴുതുക »

പുലികള്‍ പ്രതിരോധം നിര്‍ത്തി

May 18th, 2009

ltte-surrendersശ്രീലങ്കന്‍ സര്‍ക്കാരുമായി കഴിഞ്ഞ 25 വര്‍ഷമായി നടത്തി വന്ന യുദ്ധം എല്‍.ടി.ടി.ഇ. അവസാനിപ്പിച്ചു. ആസന്നമായ മരണത്തില്‍ നിന്നും ആയിരക്കണക്കിന് തമിഴ് വംശജരെ രക്ഷിക്കാന്‍ തങ്ങള്‍ അന്താരാഷ്ട്ര സമൂഹത്തോട് അപേക്ഷിച്ചു എങ്കിലും അന്താരാഷ്ട്ര സമൂഹം തങ്ങളുടെ മൌനം കൊണ്ടും നിഷ്ക്രിയത്വം കൊണ്ടും ശ്രീലങ്കന്‍ സൈന്യത്തെ പ്രോത്സാഹിപ്പിക്കുകയാണ് ഉണ്ടായത് എന്ന് വെടി നിര്‍ത്തല്‍ പ്രഖ്യാപിച്ചു കോണ്ട് എല്‍. ടി. ടി. ഇ. യുടെ അന്താരാഷ്ട്ര നയതന്ത്ര വിഭാഗം തലവന്‍ സെല്‍‌വരാസ പത്മനാതന്‍‍ പറഞ്ഞു. കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ മൂവായിരത്തോളം ജനമാണ് തെരുവുകളില്‍ മരിച്ചു വീണത്. 25,000 പേര്‍ മാരകമായി പരിക്കേറ്റ് ചികിത്സ ലഭിക്കാതെ കിടക്കുന്നുമുണ്ട്. ഇവരുടെ ജീവന്‍ രക്ഷിക്കുക എന്നതാണ് ഇപ്പോഴത്തെ പരമ പ്രധാനമായ ആവശ്യം. തങ്ങളുടെ ജനത്തിന്റെ ജീവന്‍ രക്ഷിക്കുന്നതിനു വേണ്ടി തങ്ങള്‍ തങ്ങളുടെ തോക്കുകള്‍ നിശബ്ദം ആക്കുന്നതായി ലോകത്തെ അറിയിക്കുന്നു എന്ന് ഇന്നലെ തമിഴ് പുലികളുടെ വെബ് സൈറ്റ് ആയ തമിള്‍നെറ്റില്‍ പുറത്തിറക്കിയ അറിയിപ്പില്‍ പത്മനാതന്‍ അറിയിച്ചു.
 
 

- ജെ.എസ്.

വായിക്കുക: , ,

അഭിപ്രായം എഴുതുക »

മന്‍‌മോഹന്‍ മന്ത്രിമാരെ ജനം പിന്തള്ളി

May 18th, 2009

election-indiaഏറ്റവും വലിയ ഒറ്റ കക്ഷി എന്ന നിലയില്‍ യു. പി. എ. തെരഞ്ഞെടുപ്പില്‍ വിജയിച്ചു എങ്കിലും മന്‍‌മോഹന്‍ സിംഗ് മന്ത്രി സഭയിലെ ഒരു ഡസനോളം മന്ത്രിമാരെ ജനം ഇത്തവണ തെരഞ്ഞെടുപ്പില്‍ പുറംതള്ളിയത് യു. പി. എ. ക്ക് നാണക്കേട് തന്നെയായി. ബാക്കിയുള്ള മന്ത്രിമാരില്‍ 23 പേര്‍ ജന വിധി നേരിടാത്തവരും. ലാലു പ്രസാദ് പോലും രണ്ടിടത്ത് മത്സരിച്ചത് കൊണ്ടു മാത്രമാണ് ഇത്തവണ രക്ഷപ്പെട്ടത്.
 
രാം വിലാസ് പസ്വാന്‍, മണി ശങ്കര്‍ അയ്യര്‍, രേണുകാ ചൌധരി, സന്തോഷ് മോഹന്‍ ദേബ്, എ. ആര്‍. ആന്തുലെ, ശങ്കര്‍ സിന്‍‌ഹ് വഗേല, നരന്‍ഭായ് റാത്വ എന്നിവരാണ് തോറ്റ മന്ത്രിമാര്‍. പസ്വാന്റെ പാര്‍ട്ടി ഇത്തവണ തെരഞ്ഞെടുപ്പില്‍ ഒരൊറ്റ സീറ്റ് പോലും നേടിയില്ല എന്നതും ശ്രദ്ധേയമാണ്.
 
ബീഹാറിലെ പാടലീപുത്രയില്‍ നിന്നും തോറ്റ ലാലു പ്രസാദ് യാദവ് താന്‍ നിന്ന രണ്ടാമത്തെ മണ്ഡലമായ സരണില്‍ നിന്നുമാണ് ജയിച്ചത്.
 
ലാലുവിന്റെ പാര്‍ട്ടിയില്‍ നിന്നുമുള്ള മന്ത്രിമാരായ കാന്തി സിംഗ്, എം. എ. എ. ഫാത്തിമി, മൊഹമ്മദ് തസ്ലിമുദ്ദീന്‍, ജയ് പ്രകാശ് യാദവ്, അഖിലേഷ് പ്രസാദ് എന്നിവരേയും ഇത്തവണ ജനം പിന്തുണച്ചില്ല.
 
 

- ജെ.എസ്.

വായിക്കുക: ,

അഭിപ്രായം എഴുതുക »

തടയാന്‍ ഇനി ഇടതുപക്ഷം ഇല്ല

May 17th, 2009

manmohan-singh-indian-prime-ministerപരിഷ്ക്കാരങ്ങളും നയങ്ങളും നടപ്പിലാക്കുമ്പോള്‍ ഇനി മന്‍‌മോഹന്‍ സിംഗിന് ഇടതു പക്ഷത്തെ ഭയക്കേണ്ടി വരില്ല എന്നത് സാമ്പത്തിക രംഗത്തെ പ്രമുഖര്‍ക്ക് പുതിയ പ്രതീക്ഷകള്‍ നല്‍കുന്നു. നയങ്ങളുടെ ദീര്‍ഘ കാല രാഷ്ട്രീയ പ്രത്യാഘാതങ്ങളും സാമൂഹ്യ നീതി ബോധവും ഒന്നും തങ്ങളുടെ തീരുമാനങ്ങളെ അലട്ടില്ല എന്ന ആത്മ വിശ്വാസത്തോടെ ഇനി ഇന്ത്യയില്‍ കോണ്‍ഗ്രസ്സിന് തങ്ങളുടെ നയങ്ങള്‍ നടപ്പിലാക്കാന്‍ ആവും. ഇനി കോണ്‍ഗ്രസ്സിന് തീരുമാനങ്ങള്‍ എടുക്കുന്നതിന് മുന്‍പ് ഇടതു പക്ഷത്തെ കൂടി പ്രീതിപ്പെടുത്തേണ്ടി വരില്ല എന്നത് ഏറെ ആശ്വാസകരം ആണെന്ന് യു.ബി. ഗ്രൂപ്പ് അധിപനും വ്യവസായ പ്രമുഖനും ആയ വിജയ് മല്യ അഭിപ്രായപ്പെട്ടു. ജനത്തിന്റെ വോട്ട് ഭരണ സ്ഥിരതക്കുള്ളതാണ്. സാമ്പത്തിക പരിഷ്ക്കാരങ്ങള്‍ തന്നെ ആവും പുതിയ സര്‍ക്കാരിന്റെ അജണ്ടയില്‍ പ്രമുഖം എന്ന് പ്രധാന മന്ത്രിയുടെ സാമ്പത്തിക കാര്യ ഉപദേശകന്‍ സുരേഷ് ടെണ്ടുല്‍ക്കര്‍ അറിയിച്ചു.

- ജെ.എസ്.

വായിക്കുക: ,

അഭിപ്രായം എഴുതുക »


« Previous Page« Previous « ഡോ. ബിനായക് സെന്‍ ന്റെ മോചനത്തിനായ് ലോകമെമ്പാടും പ്രതിഷേധം
Next »Next Page » മന്‍‌മോഹന്‍ മന്ത്രിമാരെ ജനം പിന്തള്ളി »



  • ലോക് സഭ തെരഞ്ഞെടുപ്പ് : കേരളം ബൂത്തിലേക്ക്
  • മദ്യനയ അഴിമതി കേസില്‍ അരവിന്ദ് കെജ്രിവാള്‍ അറസ്റ്റില്‍
  • പൗരത്വ നിയമ ഭേദ ഗതി : ചട്ടങ്ങള്‍ കേന്ദ്ര സർക്കാർ വിജ്ഞാപനം ഇറക്കി
  • ഇന്ത്യയിലെ പരമോന്നത ബഹുമതിയായ ഭാരത് രത്‌നം അഞ്ചു പേർക്ക്
  • പ്രചാരണത്തിന് കുട്ടികൾ വേണ്ട : തെരഞ്ഞെടുപ്പ് കമ്മീഷൻ്റെ കർശ്ശന നിർദ്ദേശം
  • ബീഹാറിൽ രാഷ്ട്രീയ നാടകം തുടർക്കഥ : നിതീഷ് കുമാർ വീണ്ടും മുഖ്യമന്ത്രി
  • നരേന്ദ്ര മോഡിയുടെ നേതൃത്വത്തില്‍ രാമ ക്ഷേത്രത്തിലെ പ്രാണ പ്രതിഷ്ഠ നടന്നു
  • ഒരു രാജ്യം, ഒരു തെരഞ്ഞെടുപ്പ് : എതിർപ്പുമായി കോൺഗ്രസ്സ്
  • ഭക്ഷ്യ സംസ്കരണ മേഖലയിലെ സാന്നിദ്ധ്യം ശക്തമാക്കാൻ ലുലു ഗ്രൂപ്പ്
  • മല്ലികാര്‍ജുന്‍ ഖാര്‍ഗെ ഇന്ത്യ മുന്നണി ചെയര്‍മാന്‍
  • ബില്‍ക്കീസ് ബാനു കേസ്‌ : പ്രതികളെ വെറുതെ വിട്ടയച്ച നടപടി സുപ്രീം കോടതി റദ്ദാക്കി
  • രാജ്യത്ത് കൊവിഡ് കേസുകള്‍ വർദ്ധിക്കുന്നതിൽ ആശങ്ക വേണ്ട : കേന്ദ്ര ആരോഗ്യ വകുപ്പു മന്ത്രി
  • അനുവാദം ഇല്ലാതെ ഭാര്യയുടെ ശരീരത്തില്‍ ഭര്‍ത്താവ് സ്പര്‍ശിച്ചാലും കുറ്റകരം : ഗുജറാത്ത് ഹൈക്കോടതി
  • എയർ ഇന്ത്യ ജീവനക്കാരുടെ യൂണി ഫോമും പരിഷ്കരിച്ചു
  • കൊവിഡ് വാക്സിൻ : പെട്ടെന്നുള്ള മരണ സാദ്ധ്യത ഇല്ല എന്ന് പഠന റിപ്പോര്‍ട്ട്
  • മാധ്യമ പ്രവര്‍ത്തകരുടെ ഉപകരണങ്ങള്‍ പിടിച്ചെടുക്കുന്നതില്‍ മാര്‍ഗ്ഗ രേഖ വേണം
  • അലിഗഢ് എന്ന പേരു മാറ്റി ‘ഹരിഗഢ്’ എന്നാക്കുന്നു
  • പടക്ക നിയന്ത്രണം : എല്ലാ സംസ്ഥാനങ്ങള്‍ക്കും ബാധകം എന്ന് സുപ്രീം കോടതി
  • ഹരിത വിപ്ലവത്തിന്‍റെ പിതാവ് എം. എസ്. സ്വാമി നാഥന്‍ അന്തരിച്ചു
  • ആധാര്‍ സുരക്ഷിതമല്ല എന്ന് ആഗോള ക്രെഡിറ്റ് ഏജന്‍സി മൂഡീസ്



  • പൗരത്വം ഇല്ലാതെ ആക്കുവാന്...
    ശിവാംഗി.. നാവികസേനയുടെ ആദ...
    എയര്‍ ഇന്ത്യയും ഭാരത് പെട...
    വായു മലിനീകരണം : ഡൽഹിയിൽ ...
    സ്വവര്‍ഗ്ഗ രതിയെ നിയമ വിധ...
    മോഡിയ്ക്കെതിരെ അമിക്കസ് ക...
    ചിദംബരം പ്രതിയായില്ല...
    ഐ.എസ്.ആര്‍.ഒ മുന്‍ ചെയര്‍...
    മായാവതിയുടെ പ്രതിമകള്‍ മൂ...
    മിസ്ഡ്‌ കോളുകളുടെ ഇന്ത്യ...
    സോഷ്യല്‍ നെറ്റുവര്‍ക്ക് ...
    ക്രിക്കറ്റ് സ്‌റ്റേഡിയം ക...
    മായാവതി ഉത്തര്‍പ്രദേശ്‌ വ...
    ന്യൂമോണിയ : ശിശു മരണങ്ങള്...
    ഡോ. ഭൂപെന്‍ ഹസാരിക അന്തരി...
    162 എം.പിമാര്‍ ക്രിമിനല്‍...
    ഇറോം ശര്‍മിളയുടെ നിരാഹാരം...
    ഭക്ഷ്യവില കുതിക്കുന്നു, ജ...
    പോഷകാഹാരക്കുറവ് മൂലം വന്‍...
    ടീം അണ്ണ ഒറ്റക്കെട്ട് : ‘...

    Click here to download Malayalam fonts
    Click here to download Malayalam fonts
    Your Ad Here
    Club Penguin


    ePathram Magazine