മോഡിയ്ക്കെതിരെ അമിക്കസ് ക്യൂറി റിപ്പോര്‍ട്ട്‌

October 23rd, 2011

modi-epathram

അഹമ്മദാബാദ്‌: ഗുജറാത്ത്‌ കലാപവുമായി ബന്ധപ്പെട്ട അന്വേഷണത്തിന്‌ സുപ്രീം കോടതി നിയോഗിച്ച അമിക്കസ്‌ ക്യുറിയുടെ റിപ്പോര്‍ട്ടില്‍ മുഖ്യമന്ത്രി നരേന്ദ്രമോഡിക്കെതിരെ പരാമര്‍ശം‌. ഗുജറാത്ത് കലാപകാലത്ത് കൊല്ലപ്പെട്ട കോണ്‍ഗ്രസ് നേതാവ് ഇഹ്സാന്‍ ജഫ്രിയുടെ വിധവ സക്കിയ ജഫ്രി നല്‍കിയ കേസില്‍ സുപ്രീം കോടതി നിയോഗിച്ച അമിക്കസ് ക്യൂറി രാജു രാമചന്ദ്രന്റെ റിപ്പോര്‍ട്ട്‌ അനുസരിച്ചാണ് പുതിയ കുറ്റാരോപണങ്ങള്‍. മോഡിക്കെതിരായ അന്വേഷണം അവസാനിപ്പിക്കരുതെന്ന് അമിക്കസ് ക്യൂറി ശുപാര്‍ശ ചെയ്തതായാണ് സൂചന. രഹസ്യമായി സൂക്ഷിച്ചിരിക്കുന്ന റിപ്പോര്‍ട്ട് സുപ്രീം കോടതി നിയോഗിച്ച പ്രത്യേക അന്വേഷണ സംഘത്തിന് കൈമാറിയിട്ടുണ്ട്.

കലാപവുമായി ബന്ധപ്പെട്ട്‌ മോഡിയെയോ പോലീസ്‌ ഉദ്യോഗസ്‌ഥരെയോ പ്രത്യേക അന്വേഷണ സംഘം ചോദ്യം ചെയ്യുകയോ തൊളിവ്‌ ശേഖരിക്കുകയോ ചെയ്‌തിട്ടില്ലെന്ന്‌ റിപ്പോര്‍ട്ടില്‍ പറയുന്നു. സമുദായ സ്പര്‍ധ വളര്‍ത്തിയതിനും പൊതുജന സേവകന്‍ എന്ന നിലയില്‍ വീഴ്ച വരുത്തിയതിനും ഇന്ത്യന്‍ ശിക്ഷാ നിയമത്തിലെ 153, 166 വകുപ്പുകള്‍ പ്രകാരം കേസെടുത്ത് വിചാരണ നടത്തണമെന്നും അമികസ് ക്യൂരിയുടെ റിപ്പോര്‍ട്ടില്‍ പരാമര്‍ശിക്കുന്നുണ്ട്. മോഡിയ്‌ക്ക് കലാപത്തില്‍ പങ്കുണ്ടെന്ന്‌ സഞ്‌ജയ്‌ ഭട്ട്‌ എന്ന ഐ.പി.എസ്‌ ഓഫസീറുടെ റിപ്പോര്‍ട്ടും പ്രത്യേക അന്വേഷണ സംഘം പരിശോധിച്ചിട്ടില്ല. സഞ്‌ജയ്‌ ഭട്ടിന്റെ റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടുന്നതനുസരിച്ച്‌ മോഡിയെ പ്രോസിക്യൂട്ട് ചെയ്യാനുള്ള നിര്‍ദേശങ്ങള്‍ അമിക്കസ് ക്യൂറി റിപ്പോര്‍ട്ടിലുണ്ട്.

- ലിജി അരുണ്‍

വായിക്കുക: , , ,

അഭിപ്രായം എഴുതുക »

വനത്തില്‍ ഒളിച്ചിരിക്കുന്നത് ഭീരുക്കളായ വാടക ഗുണ്ടകള്‍ എന്ന് മമതാ ബാനര്‍ജി

October 16th, 2011

mamata-banerjee-epathram

കോല്‍ക്കത്ത : ആദര്‍ശങ്ങളോ പ്രത്യയശാസ്ത്രങ്ങളോ ഇല്ലാത്ത വെറും വാടക കൊലയാളികളാണ് വനത്തില്‍ ഒളിച്ചിരുന്ന് യുദ്ധം ചെയ്യുന്നത് എന്ന് പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജി പ്രസ്താവിച്ചു. ഇവര്‍ കാട്ടുകൊള്ളക്കാരും വാടക ഗുണ്ടകളുമാണ്. വനത്തില്‍ ഒളിച്ചിരിക്കുന്ന വെറും ഭീരുക്കളായ ഗുണ്ടകളാണ് ഇവര്‍. മാവോയിസ്റ്റുകളുടെ പേരെടുത്തു പറയാതെ ഇവര്‍ക്കെതിരെ ആഞ്ഞടിച്ച മുഖ്യമന്ത്രി ഇവര്‍ക്ക്‌ “ഇസ”ങ്ങലില്ല എന്ന് പരിഹസിച്ചു. മാര്‍ക്സിസമോ മാവോയിസമോ കോണ്ഗ്രസ് രാഷ്ട്രീയമോ മറ്റ് ദേശീയതയോ ഇവര്‍ക്കില്ല. രാത്രിയുടെ മറവില്‍ കൂട്ടത്തോടെ മോട്ടോര്‍ സൈക്കിളില്‍ വന്നു കൊല ചെയ്തു തിരികെ പോകുന്ന ഇവര്‍ക്ക് ഉള്ളത് വെറും കൊലപാതക രാഷ്ട്രീയമാണ് എന്നും മമത പറഞ്ഞു. ധൈര്യമുണ്ടെങ്കില്‍ ഇവര്‍ തന്നെ വധിക്കട്ടെ എന്നും മമത വെല്ലുവിളിച്ചു.

- ജെ.എസ്.

വായിക്കുക: , , , ,

അഭിപ്രായം എഴുതുക »

അംബാലയില്‍ കാറില്‍ സ്‌ഫോടക ശേഖരം പിടികൂടി

October 13th, 2011

ambala car explosives-epathram

അംബാല: പഞ്ചാബിലെ അംബാല കന്റോണ്‍മെന്റ്‌ റെയില്‍വേ സ്‌റ്റേഷനു സമീപം നിര്‍ത്തിയിട്ടിരുന്ന കാറില്‍ നിന്നും സ്‌ഫോടക ശേഖരം പിടികൂടി. അഞ്ചു കിലോ ആര്‍ഡിഎക്‌സ്, അഞ്ച്‌ ഡിറ്റണേറ്ററുകള്‍ രണ്ടു മൈനുകള്‍ എന്നിവയടങ്ങുന്ന സ്‌ഫോടക ശേഖരം ഇന്നലെ രാത്രിയാണ്‌ പോലീസ്‌ പിടിച്ചെടുത്തത്‌. ഒരു ഇന്‍ഡിക കാറിന്റെ ഡിക്കിയില്‍ ആണ് ഇവ സൂക്ഷിച്ചിരുന്നത്. ഹരിയാന രജിസ്‌ട്രേഷനിലുള്ള കാറിന്റെ ഉടമസ്‌ഥനെ കണ്ടെത്താനുള്ള ശ്രമത്തിലാണ്‌ പോലീസ്‌. ജമ്മു കാശ്‌മീര്‍ വിലാസം രേഖപ്പെടുത്തിയ ഒരു മിഠായി കവറും കാറില്‍ നിന്ന്‌ കണ്ടെത്തിയിട്ടുണ്ട്‌.

തീവ്രവാദി ആക്രമണം ലക്ഷ്യമാക്കി സ്‌ഥാപിച്ചതാണ്‌ സ്‌ഫോടക വസ്‌തുക്കളെന്ന്‌ കരുതുന്നു. വിശദമായ പരിശോധനയ്‌ക്കായി സ്‌ഫോടക വസ്‌തുക്കള്‍ ഫോറന്‍സിക്‌ വിഭാഗത്തിന്‌ കൈമാറി. ഡല്‍ഹിയില്‍ നിന്നും ദേശീയ സുരക്ഷാ ഗാര്‍ഡും സ്‌ഥലത്തെത്തിയിട്ടുണ്ട്‌. മറ്റെവിടെയെങ്കിലും സ്‌ഫോടനം നടത്തുന്നതിന്‌ എത്തിച്ചതാകാം ഇവയെന്ന നിഗമനത്തിലാണ്‌ ഇന്റലിജന്‍സ്‌ വിഭാഗം.

- ലിജി അരുണ്‍

വായിക്കുക: , , ,

അഭിപ്രായം എഴുതുക »

ഐ.പി.എസ്. ഉദ്യോഗസ്ഥരുടെ സംഘടന സഞ്ജീവ് ഭട്ടിന് പിന്തുണ പ്രഖ്യാപിച്ചു

October 9th, 2011

sanjeev-bhatt-epathram

അഹമ്മദാബാദ് : ഗുജറാത്ത്‌ മുഖ്യമന്ത്രി നരേന്ദ്ര മോഡിയുടെ കോപത്തിന് പാത്രമായി ജയിലില്‍ കഴിയുന്ന ഐ. പി. എസ്. ഉദ്യോഗസ്ഥന്‍ സഞ്ജീവ് ഭട്ടിന് ഐ. പി. എസ്. ഉദ്യോഗസ്ഥരുടെ സംഘടന പിന്തുണ പ്രഖ്യാപിച്ചു. ശനിയാഴ്ച നടന്ന സംഘടനയുടെ യോഗത്തിലാണ് ഭട്ടിന് പിന്തുണ പ്രഖ്യാപിച്ചു കൊണ്ടുള്ള പ്രമേയം പാസാക്കിയത്. ഭട്ടിന്റെ ജാമ്യാപേക്ഷയില്‍ ഉള്ള വാദം കോടതി തിങ്കളാഴ്ച കേള്‍ക്കും. സത്യത്തിനായുള്ള ഈ യുദ്ധത്തില്‍ ഐ. പി. എസ്. ഉദ്യോഗസ്ഥരുടെ സംഘടന സഞ്ജീവ് ഭട്ടിന്റെ കൂടെ നിലകൊള്ളും എന്ന് തങ്ങളെ മൂന്നു ഉദ്യോഗസ്ഥര്‍ വീട്ടില്‍ വന്നു അറിയിച്ചതായി ഭട്ടിന്റെ പത്നി വെളിപ്പെടുത്തി.

- ജെ.എസ്.

വായിക്കുക: , , , , , , ,

അഭിപ്രായം എഴുതുക »

സഞ്ജീവ് ഭട്ട് : ഗുജറാത്ത്‌ സര്‍ക്കാരിന് തിരിച്ചടി

October 6th, 2011

sanjeev-bhatt-epathram

അഹമ്മദാബാദ് : തടവിലായ ഐ. പി. എസ്. ഉദ്യോഗസ്ഥന്‍ സഞ്ജീവ് ഭട്ടിനെ റിമാന്‍ഡ്‌ ചെയ്യണം എന്ന് ആവശ്യപ്പെടുന്ന ഹരജി അദ്ദേഹത്തിന്റെ ജാമ്യാപേക്ഷയുടെ വാദം കേള്‍ക്കുന്നതിന് മുന്‍പ്‌ വാദത്തിന് എടുക്കണം എന്ന ഗുജറാത്ത്‌ സര്‍ക്കാരിന്റെ ആവശ്യം കോടതി നിഷേധിച്ചത്‌ മോഡി സര്‍ക്കാരിന് തിരിച്ചടിയായി.

ഭട്ടിനെ റിമാന്‍ഡ്‌ ചെയ്യണം എന്നാ ഗുജറാത്ത്‌ സര്‍ക്കാരിന്റെ അപേക്ഷ കോടതി നേരത്തെ നിരസിച്ചിരുന്നു. ഇതിനെതിരെയാണ് സര്‍ക്കാര്‍ അപ്പീല്‍ നല്‍കിയത്‌. കുറച്ചു നേരത്തേക്ക്‌ പോലീസ്‌ റിമാന്‍ഡില്‍ ചോദ്യം ചെയ്യലിനു വിധേയമാകാന്‍ സഞ്ജീവ് ഭട്ടിനോട് കോടതി ഉപദേശിച്ചു. ഇത്തരത്തില്‍ പോലീസ്‌ ചോദ്യം ചെയ്യലിന് വിധേയമായാല്‍ ജാമ്യം എളുപ്പമാകും എന്നും കോടതി ചൂണ്ടിക്കാട്ടി. എന്നാല്‍ ഇത് ആദര്‍ശത്തിന്റെ പ്രശ്നമാണെന്നും അതിനാല്‍ മോഡി സര്‍ക്കാരിനോട് സന്ധി ചെയ്യാന്‍ താന്‍ ഒരുക്കമല്ല എന്നുമാണ് ഭട്ട് മറുപടി പറഞ്ഞത്‌.

- ജെ.എസ്.

വായിക്കുക: , , , , ,

അഭിപ്രായം എഴുതുക »


« Previous Page« Previous « റേവ്‌ പാര്‍ട്ടിയില്‍ പങ്കെടുത്തവര്‍ അറസ്റ്റില്‍
Next »Next Page » ഏറ്റവും വില കുറഞ്ഞ ടാബ്ലറ്റ് കമ്പ്യൂട്ടര്‍ ഇന്ത്യയില്‍ വികസിപ്പിച്ചു » • ദുരിതാശ്വാസ നിധി യിലേക്ക് ഒരു കോടി രൂപ നല്‍കും : എം. കെ. സ്റ്റാലിന്‍
 • എയർ ഇന്ത്യ18,000 കോടി രൂപക്ക് ടാറ്റ സ്വന്തമാക്കി
 • കൊവിഡ് : വ്യാജ പ്രചാരണങ്ങളില്‍ ഇന്ത്യ മുന്നില്‍
 • അന്യ പുരുഷനോട് കൂടെ കഴിയുന്നത് നിയമ വിരുദ്ധം : ഹൈക്കോടതി
 • എ. ടി. എം. കാലി ആയാല്‍ ബാങ്കിന് പിഴ : റിസര്‍വ്വ് ബാങ്ക്
 • പ്ലാസ്റ്റിക് നിർമ്മിത ദേശീയ പതാക വേണ്ട : കേന്ദ്ര സര്‍ക്കാര്‍
 • കൊവിഡ് വാക്സിൻ മിക്സ് ചെയ്തത് മികച്ച ഫലം നൽകുന്നു : ഐ. സി. എം. ആര്‍
 • രജനി മക്കള്‍ മന്‍ട്രം പിരിച്ചു വിട്ടു : രജനി കാന്ത് രാഷ്ട്രീയ ത്തിലേക്ക് ഇല്ല
 • എം. ബി. ബി. എസ്. വിദ്യാര്‍ത്ഥികള്‍ ആയുഷ് ചികിത്സാ രീതി യില്‍ പരിശീലനം നേടണം
 • കേന്ദ്ര മന്ത്രി സഭ പുനഃ സംഘടിപ്പിച്ചു
 • കൊവിഡ് മരണം : കുടുംബ ത്തിന് ധന സഹായം നല്‍കണം
 • കോവോ വാക്സിന്‍ കുട്ടികളിലെ പരീക്ഷണം ജൂലായില്‍ : സിറം ഇന്‍സ്റ്റിറ്റ്യൂട്ട്  
 • കടൽക്കൊല : സുപ്രീം കോടതി കേസ് അവസാനിപ്പിച്ചു
 • വാക്സിന്‍ വീടുകളിലേക്ക് : കേരളം മാതൃക എന്ന് മുംബൈ ഹൈക്കോടതി
 • കൊവിഡ് വാക്സിന്‍ ഇനി മുതല്‍ സൗജന്യം  
 • മലയാളത്തിന് വിലക്ക് : പ്രതിഷേധം ഇരമ്പുന്നു
 • കൊവിഡ് B.1.617 വക ഭേദത്തെ പ്രതിരോധിക്കും – കുട്ടികളിലും ഉപയോഗിക്കാം : ഫൈസർ
 • കൊവിഡ് ‘ഇന്ത്യൻ വക ഭേദം’ എന്ന പ്രയോഗത്തിനു വിലക്ക്
 • സി. ബി. എസ്. ഇ. പത്താം ക്ലാസ്സ് പരീക്ഷ : മാര്‍ക്ക് നല്‍കുവാന്‍ മാര്‍ഗ്ഗരേഖ  
 • കേന്ദ്ര സർക്കാരിനെ വിമര്‍ശിക്കുന്ന ട്വീറ്റുകള്‍ നീക്കം ചെയ്യണം : ട്വിറ്ററിന് നോട്ടീസ് • പൗരത്വം ഇല്ലാതെ ആക്കുവാന്...
  ശിവാംഗി.. നാവികസേനയുടെ ആദ...
  എയര്‍ ഇന്ത്യയും ഭാരത് പെട...
  വായു മലിനീകരണം : ഡൽഹിയിൽ ...
  സ്വവര്‍ഗ്ഗ രതിയെ നിയമ വിധ...
  മോഡിയ്ക്കെതിരെ അമിക്കസ് ക...
  ചിദംബരം പ്രതിയായില്ല...
  ഐ.എസ്.ആര്‍.ഒ മുന്‍ ചെയര്‍...
  മായാവതിയുടെ പ്രതിമകള്‍ മൂ...
  മിസ്ഡ്‌ കോളുകളുടെ ഇന്ത്യ...
  സോഷ്യല്‍ നെറ്റുവര്‍ക്ക് ...
  ക്രിക്കറ്റ് സ്‌റ്റേഡിയം ക...
  മായാവതി ഉത്തര്‍പ്രദേശ്‌ വ...
  ന്യൂമോണിയ : ശിശു മരണങ്ങള്...
  ഡോ. ഭൂപെന്‍ ഹസാരിക അന്തരി...
  162 എം.പിമാര്‍ ക്രിമിനല്‍...
  ഇറോം ശര്‍മിളയുടെ നിരാഹാരം...
  ഭക്ഷ്യവില കുതിക്കുന്നു, ജ...
  പോഷകാഹാരക്കുറവ് മൂലം വന്‍...
  ടീം അണ്ണ ഒറ്റക്കെട്ട് : ‘...

  Click here to download Malayalam fonts
  Click here to download Malayalam fonts
  Your Ad Here
  Club Penguin


  ePathram Magazine